India Kerala

സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഇടുക്കി , മലപ്പുറം ജില്ലകളിൽ യെല്ലോ പ്രഖ്യാപിച്ചിരുന്നു. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ഉണ്ടായേക്കും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത. ലക്ഷദ്വീപിനു മുകളിലെ ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം.ഇതിന്റെ ഭാഗമായാണ് അടുത്ത 4-5 ദിവസം കേരളത്തില്‍ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര […]

India Kerala

കാക്കനാട് സെൻറ് ഫ്രാൻസിസ് അസീസി പള്ളിയിൽ സിനഡ് കുർബാന തടയാൻ ശ്രമം

കാക്കനാട് സെൻറ് ഫ്രാൻസിസ് അസീസി പള്ളിയിൽ സിനഡ് കുർബാന തടയാൻ ശ്രമം. ഒരു ഭാഗം വിശ്വാസികൾ പള്ളിയിൽ പ്രതിഷേധിച്ചു.പ്രതിഷേധക്കാർ പള്ളി വികാരിയുടെ മുറിയിൽ കയറിയിരുന്നു. കുർബാന അർപ്പിക്കാൻ നേരത്തെ ഇതേ വികാരി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. തൃക്കാക്കര സ്റ്റേഷനിൽ നിന്നുള്ള പൊലീസുകാരും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രതിഷേധക്കാരുമായി ഫാ. ആൻ്റണി മാങ്കുറി ചർച്ച ആരംഭിച്ചു. സഭ പറയുന്നതേ അനുസരിക്കാനാവൂ എന്ന് ഫാ. ആൻ്റണി മാങ്കുറി പറഞ്ഞു. കോടതി ഉത്തരവോടെ കുർബാന നടത്തട്ടേയെന്ന് പൊലീസ് നിലപാടെടുത്തപ്പോൾ പറ്റില്ല എന്ന് നിലപാടെടുത്ത ഫാദർ […]

India Kerala

901 പോയിൻ്റുമായി കോഴിക്കോട്, 4 പോയിൻ്റ് പിന്നിൽ കണ്ണൂർ; കൊല്ലത്ത് ഇഞ്ചോടിഞ്ച്

സംസ്ഥാന കലോത്സവം ഫോട്ടോഫിനിഷിലേക്ക്. ചാമ്പ്യൻ സ്ഥാനത്തേക്ക് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 901 പോയിൻ്റുമായി നിലവിൽ കോഴിക്കോടാണ് ഒന്നാമത്. എന്നാൽ, വെറും 4 പോയിൻ്റ് മാത്രം പിന്നിൽ, 897 പോയിൻ്റുമായി കണ്ണൂർ രണ്ടാമതുണ്ട്. മൂന്നാം സ്ഥാനത്തുള്ള പാലക്കാടും നാല് പോയിൻ്റ് വ്യത്യാസത്തിലാണ്. പാലക്കാടിനുള്ളത് 893 പോയിൻ്റ്. 860 പോയിൻ്റുമായി ആതിഥേയരായ കൊല്ലം ആറാം സ്ഥാനത്താണ്. കഴിഞ്ഞ തവണ കിരീടം ചൂടിയത് കോഴിക്കോട് ആയിരുന്നു.സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. 10 വേദികളിൽ ആയി 10 […]

Kerala

പമ്പയിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചു

പമ്പയിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചു. അപകടത്തില്‍ ആളപായമില്ല. ഷോട്ട് സർക്യൂട്ട് ആണ് അപകടത്തിന് കാരണം എന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. ബസ് ഡിപ്പോക്ക് സമീപമാണ് പമ്പയിൽ ഫയർ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. അതിനാൽ തീ വേഗത്തിൽ അണച്ചു. 10 മിനിറ്റോളം ബസ് കത്തി. മുക്കാൽ ഭാഗത്തോളം സീറ്റുകളും കത്തി എരിഞ്ഞു. നിലക്കൽ-പമ്പ ഷട്ടിൽ സർവീസ് നടത്തുന്ന ബസാണ് തീ പിടിച്ചത്. വിഷയത്തിൽ ഡിപിഒ അന്വേഷണത്തിന് ഉത്തരവിട്ടു.

Kerala

കേരളത്തിലെ പട്ടണ വികസനത്തിൽ ഇടംപിടിച്ച് തൃത്താലയിലെ കൂറ്റനാടും: എം ബി രാജേഷ്

കേരളത്തിലെ പട്ടണ വികസനത്തിൽ തൃത്താല കൂറ്റനാടും ഇടംപിടിക്കുന്നു. സംസ്ഥാനത്താകെ നവീകരിക്കുന്ന 20 പ്രധാന ജംഗ്ഷനുകളിൽ ഒന്നായി തൃത്താലയിലെ കൂറ്റനാടിനെയും ഉൾപ്പെടുത്താനായി എന്നത് ഒരു സുപ്രധാന നേട്ടമാണെന്നും മന്ത്രി എം ബി രാജേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സ്ഥലമെറ്റെടുക്കലിന് മുന്നോടിയായി കൂറ്റനാട്ടെ വ്യാപാരികളുടെയും കെട്ടിട ഉടമകളുടെയും യോഗം ഇന്ന് വിളിച്ചു, കൂറ്റനാട് ജംഗ്ഷനിലേക്ക് എത്തിച്ചേരുന്ന 4 പ്രധാന റോഡുകളും 300 മീറ്റർ നീളത്തിൽ നവീകരിക്കും. 4 റോഡുകളിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ഓട്ടോ സ്റ്റാൻഡുകളും നിർമ്മിക്കും. ട്രാഫിക് […]

Kerala

‘സിപിഎമ്മിന്റേത് നെറികെട്ട രാഷ്ട്രീയപ്രവര്‍ത്തനം’: അന്‍സലിൻ്റെ കാലുപിടിച്ച് ക്ഷമപറയണമെന്ന് കെ സുധാകരന്‍

സിപിഐഎമ്മും പാര്‍ട്ടി പത്രവും നടത്തുന്ന നെറികെട്ട രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഇരയാണ് കെഎസ്‌യു സംസ്ഥാന കണ്‍വീനര്‍ അന്‍സല്‍ ജലീലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും മറ്റു നേതാക്കളെയും വേട്ടയാടിയതിനു സമാനമാണ് അന്‍സല്‍ ജസീലിനെതിരായ സിപിഐഎമ്മിൻ്റെ വ്യാജാരോപണങ്ങള്‍. പിണറായിയുടെ പൊലീസ് അന്വേഷിച്ചിട്ടുപോലും കേസ് കെട്ടിച്ചമച്ചതാണെന്നു തെളിഞ്ഞു. നാണവും മാനവും ഉണ്ടെങ്കിൽ സിപിഐഎം അന്‍സലിൻ്റെ കാലുപിടിച്ച് ക്ഷമപറയുകയും നഷ്ടപരിഹാരം നല്കുകയും വേണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. കേരളവര്‍മ കോളജില്‍ ഇലക്ഷന്‍ ജയിച്ച അന്ധവിദ്യാര്‍ത്ഥി ശ്രീക്കുട്ടനെ അട്ടിമറിച്ച എസ്എഫ്‌ഐക്ക്, പാവപ്പെട്ട […]

Kerala

ഒരുമാതിരി അഞ്ചാം തരം പണി, മര്യാദകേട്; ഗവര്‍ണര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങളുമായി എംഎം മണി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അധിക്ഷേപിച്ച് എം.എം.മണി എംഎല്‍എ. ഭൂനിയമ ഭേദഗതിയില്‍ ഒപ്പുവയ്ക്കാത്തതിലാണ് മോശമായ പരാമര്‍ശം നടത്തിയത്. നിയമസഭ പാസാക്കിയ ഭേദഗതി ബില്ലില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണര്‍ ഇടുക്കി ജില്ലയിലെ ജനങ്ങളുടെ മുഖത്ത് കരിവാരിത്തേക്കുകയാണ്. ഒരുമാതിരി അഞ്ചാം തരം പണിയാണ്, മര്യാദകേടാണ് ഗവര്‍ണര്‍ കാണിക്കുന്നതെന്നും എംഎം മണി എംഎല്‍എ പറഞ്ഞു തൊടുപുഴയില്‍ വ്യാപാരി വ്യവസായികളുടെ പരിപാടിയില്‍ ഗവര്‍ണര്‍ പങ്കെടുക്കാനിരിക്കെ ചൊവ്വാഴ്ച ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് പിന്മാറണമെന്ന് വ്യാപാരി വ്യവസായികളുടെ ആവശ്യപ്പെട്ടെങ്കിലും വ്യാപാരികള്‍ […]

Kerala

ഇക്കൊല്ലം കലക്കാൻ ‘കൊല്ലം’ തയ്യാർ!

ആവേശത്തിന്റെയും ആഘോഷത്തിന്റെയും നാളുകളാണ് കൊല്ലത്ത്. കലോത്സവം പൊടിപൊടിക്കുമ്പോൾ ഏറെ സജ്ജീകരണങ്ങളോടു കൂടി തന്നെയാണ് കൊല്ലം കലോത്സവത്തിനെ വരവേറ്റത്. അറുപത്തി രണ്ടാമത്‌ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 24 വേദികളാണ് ഒരുക്കിയിരിക്കുന്നത്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളിൽ 14,000 പ്രതിഭകൾ മാറ്റുരയ്ക്കുന്നു എന്നതും ശ്രദ്ധേയം.  ഇവർക്കായുള്ള താമസസൗകര്യവും സ്‌കൂളുകളിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ എല്ലാ ടൗണ്‍ ബസ് സര്‍വ്വീസും കെഎസ്ആര്‍ടിസി, ഓര്‍ഡിനറി ബസുകളും ചിന്നക്കട ആശ്രാമം വഴി കടപ്പാക്കട റൂട്ടിലൂടെ കലോത്സവം അവസാനിക്കുന്നതുവരെ സര്‍വ്വീസ് നടത്തുന്നതാണ്. വേദികളില്‍ നിന്നും […]

Kerala

‘കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം കൂടിയാലോചന ഇല്ലാത്തത്’; കോണ്‍ഗ്രസില്‍ തരൂര്‍ തരംഗം ഇല്ലെന്നും കെ മുരളീധരന്‍

കോണ്‍ഗ്രസില്‍ കൂടി ആലോചനകള്‍ നടക്കുന്നില്ലെന്ന് കെ മുരളീധരന്‍ എംപി. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും കൂടി ആലോചനക്കു തയ്യാറാകണമെന്ന് കെ മുരളീധരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നെങ്കില്‍ വടകരയില്‍ തന്നെ മത്സരിക്കും. തരൂര്‍ തരംഗം ഇല്ലെന്നും മുരളീധരന്‍ തുറന്നടിച്ചു. ട്വന്റിഫോറിന്റെ ആന്‍സര്‍ പ്ലീസ് പരിപാടിയില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ദീപക് ധര്‍മ്മടത്തിനു അനുവദിച്ച ആഭിമുഖത്തില്‍ മനസ്സ് തുറക്കുകയായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കോണ്‍ഗ്രസിനകത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം കൂടി ആലോചന ഇല്ലാത്തതാണെന്ന് കെ മുരളീധരന്‍ പറയുന്നു. കെപിസിസി […]

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് ഉള്ളത്. കഴിഞ്ഞദിവസം മധ്യകേരളത്തിൽ അതിശക്തമായ മഴയാണ് ലഭിച്ചത്. അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. കേരള തീരത്തും വടക്കൻ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. […]