Kerala

വിഴിഞ്ഞം തുറമുഖം: ആദ്യഘട്ട നിർമാണം മേയ് മൂന്നിന് പൂർത്തിയാക്കുമെന്ന് വി.എൻ വാസവൻ

വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ട നിർമാണം മേയ് മൂന്നിനകം പൂർത്തിയാക്കുമെന്ന് തുറമുഖ മന്ത്രി വി.എൻ വാസവൻ. ഡിസംബറിൽ തുറമുഖം കമ്മിഷൻ ചെയ്യും. ആദ്യഘട്ടത്തിന് ആവശ്യമായ ശേഷിക്കുന്ന ക്രെയിനുകൾ മാർച്ച് മാസത്തിൽ എത്തുമെന്നും മന്ത്രി വ്യക്തമാക്കി. തുറമുഖ വകുപ്പ് ഏറ്റെടുത്ത ശേഷം മന്ത്രി വാസവൻ വിഴിഞ്ഞം തുറമുഖം സന്ദർശിച്ചു. മുൻ മന്ത്രിയുടെ നേതൃത്വത്തിൽ വിഴിഞ്ഞത്ത് നടത്തിവന്ന എല്ലാ പ്രവർത്തനങ്ങളും തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുന്നുണ്ടെന്നും നിശ്ചിത സമയത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തുറമുഖത്തിന്റെ ചുറ്റുമതിൽ […]

Kerala

സപ്ലൈകോ സൂപ്പർമാർക്കറ്റിൽ മോഷണം; സിവിൽ സർവീസ് മത്സരാർത്ഥിയും കൂട്ടുപ്രതിയും അറസ്റ്റിൽ

പാലക്കാട് വടക്കാഞ്ചേരിയിലെ സപ്ലൈകോ സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയ കേസിൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന യുവാവ് ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. വണ്ടാഴി കിഴക്കേത്തറ സ്വദേശി ഹരിദാസിനെയും, മലമ്പുഴ കണയങ്കാവ് സ്വദേശി സന്തോഷിനെയുമാണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കഞ്ചേരിയിലെ സപ്ലൈക്കോ സൂപ്പർമാർക്കറ്റിൽ നിന്ന് രണ്ട് തവണയാണ് ഇവർ മോഷണം നടത്തിയത്. കഴിഞ്ഞ കൊല്ലം മാർച്ച് 11നും ജൂൺ 26 നുമായിരുന്നു മോഷണം. ആദ്യം രണ്ട് ലക്ഷത്തിലധികം രൂപയും, രണ്ടാം തവണ 1500 രൂപയുമാണ് കവർന്നത്. സിവിൽ സർവ്വീസ് […]

Kerala

പന്തളം രാജകുടുംബാംഗം ചോതിനാൾ അംബിക തമ്പുരാട്ടി അന്തരിച്ചു: പന്തളം ക്ഷേത്രം 11 ദിവസം അടച്ചിടും

പന്തളം രാജകുടുംബാംഗവും – കൈപ്പുഴ തെക്കേമുറി കൊട്ടാരത്തിൽ ചോതിനാൾ അംബിക തമ്പുരാട്ടി (76) അന്തരിച്ചു. ഇന്ന് രാവിലെ 5.20 നായിരുന്നു മരണമടഞ്ഞത്. പന്തളം ക്ഷേത്രം 11 ദിവസം അടച്ചിടും. ജനുവരി 17 ബുധനാഴ്ച ശുദ്ധി ക്രിയകൾക്ക് ശേഷമായിരിക്കും തുറക്കുക. അതുവരെ ഘോഷയാത്രത്തിലെ തിരുവാഭരണ ദര്‍ശനം ഉണ്ടാവില്ല. പന്തളം രാജകുടുംബാംഗവും – കൈപ്പുഴ തെക്കേമുറി കൊട്ടാരത്തിൽ ചോതിനാൾ അംബിക തമ്പുരാട്ടി (76) അന്തരിച്ചു. ഇന്ന് രാവിലെ 5.20 നായിരുന്നു മരണമടഞ്ഞത്. പന്തളം ക്ഷേത്രം 11 ദിവസം അടച്ചിടും. ജനുവരി […]

Business India Kerala

ഒന്നും രണ്ടും വലിയ ഭാഗ്യങ്ങള്‍ കോട്ടയത്തിന്; അറിയാം നിര്‍മല്‍ ഭാഗ്യക്കുറി സമ്പൂര്‍ണഫലം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന നിര്‍മല്‍ ഭാഗ്യക്കുറി നറുക്കെടുത്തു. കോട്ടയത്ത് വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ നേടിയിരിക്കുന്നത്. കെ എം സുരേഷ് കുമാര്‍ എന്ന ഏജന്റ് വഴി വില്‍പ്പന നടന്ന NB 177277 നമ്പരിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയത്. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപയും കോട്ടയത്ത് തന്നെയാണ് അടിച്ചിരിക്കുന്നത്. ബിബി കെ ജോണ്‍ എന്ന ഏജന്റ് വഴി വിറ്റ NL 230257 നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം. നിര്‍മല്‍ […]

India Kerala

ശൈലി 2: ആര്‍ദ്രം ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് രണ്ടാം ഘട്ടത്തിലേക്ക്

ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ രണ്ടാംഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആദ്യഘട്ടത്തില്‍ 30 വയസിന് മുകളില്‍ പ്രായമുള്ള 1.53 കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കിയിരുന്നു. സ്‌ക്രീനിംഗില്‍ രോഗ സാധ്യതയുള്ള 13.6 ലക്ഷത്തോളം പേരുടെ തുടര്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കുകയും ആവശ്യമായവര്‍ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കുകയും ചെയ്തു. 30 വയസിന് മുകളില്‍ ലക്ഷ്യം വച്ചവരില്‍ ബഹുഭൂരിപക്ഷം വ്യക്തികളുടേയും സ്‌ക്രീനിംഗ് നടത്തിയ സ്ഥിതിയിലാണ് രണ്ടാം […]

India Kerala

സര്‍ക്കാരുമായുള്ള പോരിനിടെയും ജിഎസ്ടി നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ച് ഗവര്‍ണര്‍

ജിഎസ്ടി നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരുമായുള്ള തര്‍ക്കത്തിനിടെയാണ് ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മന്ത്രിസഭ ജിഎസ്ടി ഓര്‍ഡിനന്‍സ് പാസാക്കിയിരുന്നത്. പണം വച്ചുള്ള ചൂതാട്ടങ്ങളില്‍ ജിഎസ്ടി നിര്‍ണയിക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്തിക്കൊണ്ടായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ജിഎസ്ടി ഓര്‍ഡിനന്‍സ്. 50-ാമത് ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പുതിയ ഭേദഗതി നിയമത്തില്‍ കൊണ്ടുവന്നിരുന്നത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നികുതി 28 ശതമാനം നിശ്ചയിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സായിരുന്നു ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ അയച്ചിരുന്നത്.ഒരാഴ്ച മുന്‍പായിരുന്നു ഓര്‍ഡിനന്‍സ് […]

India Kerala

ഗവൺമെന്റ് എൽപി സ്കൂൾ കെട്ടിടത്തിന്റെ സീലിംഗ് അടർന്നുവീണു

തൃശൂർ തിരുവില്വാമല കാട്ടുകുളം ഗവൺമെന്റ് എൽപി സ്കൂൾ കെട്ടിടത്തിന്റെ സീലിംഗ് അടർന്നുവീണു. പ്രീ പ്രൈമറി വിഭാഗം ക്ലാസ് മുറിയിലെ മേൽക്കൂരയുടെ സീലിംഗുകളാണ് പൊട്ടി വീണത്. സീലിംഗിന് താഴെ വിദ്യാർഥികൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. രാവിലെ 10.15 ഓടെയാണ് സംഭവം. വളരെയധികം കാലപ്പഴക്കമുള്ള സ്കൂൾ കെട്ടിടം പുനർ നിർമ്മിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ടെങ്കിലും അധികാരികൾ യാതൊരുവിധ നടപടികളും ഇതുവരെയും സ്വീകരിച്ചിട്ടില്ല. 71 പ്രീ പ്രൈമറി വിദ്യാർത്ഥികളും 196 ഓളം LP വിദ്യാർഥികളുമാണ് ഈ സ്കൂളിലുള്ളത്. കഴിഞ്ഞദിവസം നാല് സ്കൂളുകളിൽ […]

India Kerala

‘സുരേഷ് ഗോപി സ്റ്റൈല്‍ വേണ്ട’; കണ്ണൂര്‍ ടൗണ്‍ എസ്‌ഐക്കെതിരെ കമ്മീഷണർക്ക് പരാതി നൽകി എം വിജിൻ എംഎൽഎ

കണ്ണൂരിൽ എസ്‌ഐയും എം വിജിൻ എംഎൽഎയും തമ്മിലുണ്ടായ വാക്ക്പോരിൽ കണ്ണൂർ ടൗൺ പൊലീസ് എസ്‌ഐക്കെതിരെ കമ്മീഷണർക്ക് പരാതി നൽകി എം വിജിൻ എംഎൽഎ. KGNA ഭാരവാഹികൾ ഉൾപ്പെടെ 100 പേർക്കെതിരെ കേസെടുത്തു. എം വിജിൻ എംൽഎയ്ക്കെതിരെ കേസടുത്തിട്ടില്ല. നഴ്സസ് അസോസിയേഷൻ സമരത്തിനിടെയാണ് വാക്കേറ്റം ഉണ്ടായത്. സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ സമരം ചെയ്തവര്‍ക്കെതിരെ കേസ് എടുക്കുമെന്ന് എസ് ഐ പറഞ്ഞതിലാണ് വാക്കേറ്റമുണ്ടായത്. പിണറായി വിജയന്റെ പൊലീസിന് നാണക്കേട് ഉണ്ടാക്കരുതെന്നും എംഎല്‍എ എസ് ഐയോട് പറഞ്ഞു. എംഎല്‍എ ഉള്‍പ്പെടെയുള്ളവരോട് പുറത്ത് […]

India Kerala

അതിരപ്പിള്ളിയില്‍ കാട്ടാന വീടു തകര്‍ത്തു; വീട്ടുകാര്‍ പിന്‍വാതിലിലൂടെ ഓടി രക്ഷപ്പെട്ടു

അതിരപ്പിള്ളി പ്ലാന്റേഷന്‍ മേഖലയില്‍ കാട്ടാനയുടെ ആക്രമണം. തോട്ടം തൊഴിലാളി ശ്രീജയുടെ വീട് കാട്ടാന ഭാഗികമായി തകർത്തു. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വീട്ടുകാര്‍ അടുക്കള ഭാഗത്തു കൂടി ഓടി രക്ഷപ്പെടുകയായിരുന്നു. വീട് മുൻഭാഗം ഭാഗികമായി തകര്‍ന്നു. തോട്ടം മേഖലയിൽ നേരത്തെയും കാട്ടാന ആക്രമണം ഉണ്ടായിരുന്നു. കൃഷികൾ നശിപ്പിക്കുകയും വീടുകൾ തകർക്കുകയും ചെയ്തിരുന്നു.

India Kerala

മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയ ഒരു പെൺകുട്ടി ഇന്ന് കേരളത്തിന്റെ പ്രിയപ്പെട്ട മന്ത്രി; ഫോട്ടോ പങ്കുവച്ച് എംഎൽഎ

അറുപത്തി രണ്ടാമത്‌ സ്കൂൾ കലോത്സവം കൊല്ലത്ത് അരങ്ങേറുന്ന വേളയിൽ മന്ത്രി വീണ ജോർജിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ. എംഎൽഎ അഡ്വ. ജി സ്റ്റീഫൻ തന്റെ ഫേസ്ബുക്ക് പേജിൽ മന്ത്രിയുടെ ഫോട്ടോയും കുറിപ്പും പങ്കുവെച്ചു. 1992 ൽ തിരൂരിൽ നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മോണോആക്ടിൽ ഒന്നാം സ്ഥാനം നേടിയ മന്ത്രി വീണ ജോർജിന്റെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.1992 ൽ തിരൂരിൽ നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മോണോആക്ടിൽ ഒന്നാം സ്ഥാനം നേടിയ ഒരു പെൺകുട്ടി […]