Kerala

കുതിപ്പ് നിന്നിട്ടില്ല; സ്വർണവില ഇന്നും ഉയർന്നുതന്നെ

അന്താരാഷ്ട്രതലത്തിൽ സ്വർണ വിലയിൽ ഇന്നും വർധനവ് രേഖപ്പെടുത്തി ഔൺസിന് 1976 വരെയെത്തിയതിനാൽ സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ ​ഗ്രാമിന് 80 രൂപ കുറഞ്ഞ് 5420 രൂപയും പവന് 640 രൂപ കുറഞ്ഞ് 43,360 രൂപയുമായിരുന്നു. അന്താരാഷ്ട്രതലത്തിൽ സ്വർണ വിലയിൽ ഇന്നും വർധനവ് രേഖപ്പെടുത്തി ഔൺസിന് 1976 വരെയെത്തിയതിനാൽ സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ ​ഗ്രാമിന് 80 രൂപ കുറഞ്ഞ് 5420 രൂപയും പവന് 640 രൂപ കുറഞ്ഞ് 43,360 രൂപയുമായിരുന്നു.‌ഇന്ന് സ്വർണം ​ഗ്രാമിന് 60 […]

Kerala

വനം വകുപ്പിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരിൽ പകുതിയിലധികവും വകുപ്പുതല യോഗ്യതാ പരീക്ഷ വിജയിക്കാത്തവർ

വനം വകുപ്പിലെ ആയിരത്തോളം സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരിൽ പകുതിയിലധികവും വകുപ്പുതല യോഗ്യതാ പരീക്ഷ വിജയിക്കാത്തവർ. യോഗ്യതയില്ലാത്ത സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരെ പഴയ തസ്തികയിലേക്ക് തരംതാഴ്ത്തണമെന്ന സർവീസ് റൂൾ ചട്ടങ്ങൾ മറികടന്ന് നിരവധി പേരാണ് വിവിധ സർക്കിളുകളിൽ വർഷങ്ങളായി ജോലിചെയ്തുവരുന്നത്. അനധികൃത സ്ഥാനക്കയറ്റം ചോദ്യം ചെയ്ത് വനം വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു.  വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരിൽ നിന്നും സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായി പ്രൊമോഷൻ ലഭിച്ചാൽ 3 വർഷത്തിനുള്ളിൽ തന്നെ വകുപ്പുതല […]

Kerala

അനുമോള്‍ മരിച്ചത് തലയ്‌ക്കേറ്റ ക്ഷതം കൊണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ഭര്‍ത്താവ് തമിഴ്‌നാട്ടിലേക്ക് കടന്നെന്ന് സൂചന

ഇടുക്കി കാഞ്ചിയാറില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം തലയ്‌ക്കേറ്റ ക്ഷതം മൂലമുണ്ടായ ആന്തരിക രക്ത സ്രാവത്തെ തുടര്‍ന്നെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്നലെയാണ് പേഴുംകണ്ടം സ്വദേശി അനുമോളുടെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. അനുമോളുടെ ഭര്‍ത്താവ് ബിജേഷ് ഇപ്പോഴും ഒളിവിലാണ്.  മൃതദേഹത്തിന് അഞ്ചു ദിവസത്തോളം പഴക്കമുണ്ടെന്നാണ് നിഗമനം. ജഡം അഴുകിയതിനാല്‍ മുറിവുകളോ മറ്റ് അടയാളങ്ങളോ പുറമെ കണ്ടെത്താനായിട്ടില്ല. തല ഭിത്തിയിലോ മറ്റോ ഇടിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ പരുക്കാണ് ആന്തരിക രക്ത സ്രാവത്തിന് കാരണമെന്നാണ് […]

Kerala

മിഷൻ അരികൊമ്പൻ; ബോധവൽക്കരണം ഇന്ന് മുതൽ

അരിക്കൊമ്പൻ ദൗത്യത്തിന്റെ പശ്ചാത്തലത്തിൽ ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിലെ ജനങ്ങളെ ബോധവൽക്കരിക്കുന്ന നടപടികൾ ഇന്ന് തുടങ്ങും. വീടുകളിൽ വാർഡ് മെമ്പർമാർ നേരിട്ട് ചെന്ന് വിവരങ്ങൾ ധരിപ്പിച്ചാണ് ബോധവൽക്കരണം നടത്തുക. ദൗത്യ ദിനമായ ഞായറാഴ്ച പുറത്തിറങ്ങാതിരിക്കാൻ പരമാവധി ശ്രമിക്കണമെന്നും അരികൊമ്പനെ പിടികൂടി കൊണ്ടുപോകുന്നതുവരെ വനംവകുപ്പിന്റെയും പൊലീസിന്റെയും മറ്റു വകുപ്പുകളുടെയും പ്രവർത്തനങ്ങളോട് സഹകരിക്കണമെന്നുമാണ് ജനങ്ങളോട് അഭ്യർത്ഥിക്കുന്നത്. ശാന്തൻപാറ, ചിന്നക്കനാൽ മേഖലകളിലെ ആദിവാസി കുടികളിൽ ചെന്നാണ് ഇന്ന് ബോധവൽക്കരണം നടത്തുക. ശനിയാഴ്ച മൈക്ക് അനൗൺസ്മെന്റും നടത്തും. മലയാളം, തമിഴ് എന്നീ ഭാഷകൾക്ക് പുറമേ […]

Kerala

പാറ്റൂരിൽ യുവതിയെ ആക്രമിച്ച കേസ്; അന്വേഷണം നാല് സംഘങ്ങളായി തിരിഞ്ഞ്

പ്രതിയെ പിടികൂടാൻ കഴിയാതെ തലവേദനയായതോടെ പാറ്റൂരിൽ യുവതിയെ ആക്രമിച്ച കേസിൽ അന്വേഷണം പല വഴിക്കാക്കി പൊലീസ്. നാലു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. പ്രത്യേക സംഘത്തിന് പുറമെ പേട്ട പൊലീസും, ഷാഡോ ടീമും പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ആക്രമണം നടന്നു പത്തു ദിവസമായിട്ടും അക്രമിയെ തിരിച്ചറിയാൻ കഴിയാത്തത് പൊലീസിന് നാണക്കേടായിരിക്കുകയാണ്. സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും പ്രതിയെ കുറിച്ച് സൂചന ലഭിച്ചിരുന്നില്ല. രേഖാ ചിത്രം തയ്യാറാക്കാൻ യുവതി അക്രമിയെ വ്യക്തമായി കണ്ടിട്ടുമില്ല. ഇതോടെയാണ്പൊലീസ് അന്വേഷണം മറ്റു വഴിക്കാക്കിയത്. മൂലവിളാകം മേഖലയിലുള്ള […]

Kerala

കായംകുളം താലൂക്ക് ആശുപത്രിയിൽ മധ്യവയസ്‌കന്റെ ആക്രമണം; രണ്ട് പേർക്ക് ഗുരുതര പരുക്ക്

കായംകുളം താലൂക്ക് ആശുപത്രിയിൽ മധ്യവയസ്‌കന്റെ ആക്രമണം. സംഭവത്തിൽ പൊലീസ് എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥനടക്കം രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റ ഉദ്യോഗസ്ഥരേ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ കാപ്പിൽ സ്വദേശി ദേവരാജനാണ് അക്രമം നടത്തിയത്. സെക്യൂരിറ്റി ജീവനക്കാരൻ മധു, ഹോം ഗാർഡ് വിക്രമൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും കത്രിക കൊണ്ട് കുത്തുകയായായിരുന്നു. അക്രമിയെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ പൊലീസുകാരായ ശിവകുമാർ, ശിവൻ എന്നിവർക്കും സാരമായി പരിക്കേറ്റു. ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടർ ആയിരുന്ന ഡോക്ടർ ഷാഹിനയാണ് […]

Kerala

ലേഡീസ് ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനം; ഓട്ടോ ഡ്രൈവർ പിടിയിൽ

ജില്ലയിലെ ലേഡീസ് ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനം. വഴുതക്കാട് കോട്ടൺഹിൽ സ്കൂളിന് സമീപത്തെ ലേഡീസ് ഹോസ്റ്റലിന് മുന്നിലാണ് സംഭവം. സംഭവത്തിൽ ഓട്ടോ ഡ്രൈവർ മുത്തുരാജിനെ മ്യൂസിയം പൊലീസ് പിടികൂടി. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. ഹോസ്റ്റലിലെ പെൺകുട്ടികൾ നൽകിയ പരാതിയെ തുടർന്നാണ് പ്രതിയെ പിടികൂടിയത്.

Kerala

യുവകഥാകൃത്ത് എസ് ജയേഷ് അന്തരിച്ചു

യുവകഥാകൃത്തും വിവർത്തകനുമായ എസ്. ജയേഷ്(39) അന്തരിച്ചു. പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജയേഷിന് ആശുപത്രിയിൽ നിന്നു തലചുറ്റി വീണ് തലയ്ക്ക് ഗുരുതരമായി പരിക്ക് പറ്റിയിരുന്നു. കഴിഞ്ഞ 13നായിരുന്നു സംഭവം. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അന്ത്യം. മായക്കടൽ, ഒരിടത്തൊരു ലൈൻമാൻ, ക്ല, പരാജിതരുടെ രാത്രി എന്നീ കഥാസമാഹാരങ്ങള്‍‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തമിഴിലെ പ്രധാന എഴുത്തുകാരായ ചാരുനിവേദിത, പെരുമാൾ മുരുകൻ എന്നിവരുടെ രചനകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തതും ജയേഷ് ആണ്. പാലക്കാട്‌ സ്വദേശിയാണ്. സംസ്കാര ചടങ്ങുകള്‍ […]

Kerala

പേട്ടയില്‍ യുവതി ആക്രമിക്കപ്പെട്ട സംഭവം; പൊലീസ് വീഴ്ച ഗൗരവതരമായി കാണുന്നുവെന്ന് മന്ത്രിമാര്‍

തിരുവന്തപുരത്ത് യുവതിയെ ആക്രമിച്ച സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി മന്ത്രിമാര്‍ രംഗത്ത്. പൊലീസ് അലംഭാവം ഗൗരവത്തോടെ കാണുന്നുവെന്ന് വനിതാ ശിശു ക്ഷേമ വികസന മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പൊലീസുമായി സഹകരിച്ച് സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള പദ്ധതികളുമായി വനിതാ ശിശു ക്ഷേമ വകുപ്പ് മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി. തിരുവന്തപുരത്തേത് നിര്‍ഭാഗ്യകരമായ സംഭവമാണ്. ഒരു കാരണവശാലും ആവര്‍ത്തിക്കാന്‍ പാടില്ല. ആര് പ്രതിയായാലും കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേസില്‍ പൊലീസിന്റെ വീഴ്ച സമ്മതിച്ച് മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തി. ഗൗരവമായ […]

Kerala

ബ്രഹ്മപുരം തീപിടിത്തം കേരളത്തിനുനേരെ പതിയിരിക്കുന്ന ദുരന്തങ്ങളുടെ മുന്നറിയിപ്പ്; ഹൈക്കോടതി

ബ്രഹ്മപുരം തീപിടിത്തം കേരളത്തിനുനേരെ പതിയിരിക്കുന്ന ദുരന്തങ്ങളുടെ മുന്നറിയിപ്പാണെന്ന് ഹൈക്കോടതി. കോടതിയെ സഹായിക്കാനായി അമിക്കസ് ക്യൂറിമാരായി അഭിഭാഷകരായ ടി.വി.വിനു, എസ്.വിഷ്ണു, പൂജ മേനോൻ എന്നിവരെ നിയമിച്ചു. ഖരമാലിന്യ സംസ്കരണത്തിനായി തങ്ങളുടെ ജില്ലകളിലെ സൗകര്യങ്ങൾ, അവയുടെ പ്രവർത്തന ക്ഷമത തുടങ്ങിയവ സംബന്ധിച്ച് കളക്ടർമാർ റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ചട്ടം നടപ്പാക്കി കളക്ടർമാർ നൽകുന്ന തൽസ്ഥിതി റിപ്പോർട്ട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി വഴി ഹൈക്കോടതി പരിശോധിക്കും. പെരിയാറിൽ നിന്ന് വെള്ളമെടുക്കുന്ന സ്ഥലങ്ങളിലെ ജലസാംപിൾ എടുത്ത് മലിനീകരണ നിയന്ത്രണ […]