ഭാര്യയുമായി വേർപിരിയുന്നുവെന്ന് നടൻ വിനായകൻ. ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെ ആണ് നടൻ ഇക്കാര്യം അറിയിച്ചത്. ‘ഞാൻ മലയാളം സിനിമ ആക്ടർ വിനായകൻ. ഞാനും എന്റെ ഭാര്യയുമായിട്ടുള്ള, എല്ലാ ഭാര്യഭർത്തൃ ബന്ധങ്ങളും നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു. എല്ലാവർക്കും നന്ദി’, എന്നാണ് വിനായകൻ വിഡിയോയിൽ പറഞ്ഞത്. മലയാളികളുടെ ഇഷ്ടതാരമാണ് വിനായകൻ. മലയാള ചിത്രങ്ങള്‍ക്കു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. രജനികാന്ത് നായകനായി എത്തുന്ന ജയിലറില്‍ ആണ് വിനായകന്‍ ഇപ്പോള്‍ […]
Kerala
കേരളത്തിൽ നാളെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നൽ അപകടകാരികളാണെന്നതിനാൽ, ഇടിമിന്നൽ ലക്ഷണം കണ്ടാൽ തുറസായസ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദേശത്തിൽ പറയുന്നു. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ […]
‘I AM tha but u r not tha’; ചിന്താ ജെറോമിനെ പരിഹസിച്ച് വിനായകന്‍
യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെ പരിഹസിച്ച് നടൻ വിനായകൻ. ചിന്തയുടെ ചിത്രത്തിനൊപ്പം ‘I AM tha but u r not tha’ എന്നാണ് നടൻ കുറിച്ചിരിക്കുന്നത്. ഓസ്‌കാര്‍ പുരസ്‌കാര ജേതാക്കള്‍ക്ക് അഭിനന്ദനമറിയിച്ചുകൊണ്ട് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലെ വ്യാകരണ തെറ്റുകളായിരുന്നു ചിന്തയുടെ പിശകിലെ ഏറ്റവും പുതിയത്. ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ചിന്തയ്ക്ക് പറ്റിയ തെറ്റ് ട്രോളർമാർ ഏറ്റെടുത്തിരുന്നു. ഒന്നിന് പിറകെ ഒന്നായി ചിന്ത സമൂഹമാധ്യമങ്ങളിൽ വിവാദങ്ങളിൽ പെടുന്ന സാഹചര്യത്തിൽ ആണ് വിനായകന്റെ പരിഹാസം. ഇതിനിടെ […]
സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ( yellow alert in two districts kerala ) 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. സംസ്ഥാനത്ത് ഇന്നുമുതൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തെക്കൻ കേരളത്തിലെ […]
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് മോദിക്കെതിരെ പ്രതികരിച്ചതിന്; എം.എം മണി
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് മോദിക്കെതിരെ പ്രതികരിച്ചതിനെന്ന് എം.എം മണി. നടപടി ജനാധിപത്യ വിരുദ്ധമാണ്. മോദി വിമർശനം കേൾക്കാൻ ബാധ്യതസ്ഥനാണ്. അത്രയും വലിയ കൊള്ളരുതായ്മ ചെയ്ത ഭരണാധികാരിയാണ്. മോദി മുഖ്യമന്ത്രി ആയിരുന്നപ്പോൾ നിരവധി മുസ്ലിംകളെ കശാപ്പ് ചെയ്ത ആളാണെന്നും മണി വിമർശിച്ചു. എല്ലാവരും ഒന്നിച്ച് രാഹുൽ ഗാന്ധിക്ക് എതിരായ നടപടിയെ എതിർക്കണമെന്നും എം എം മണി ആവശ്യപ്പെട്ടു. അതിനിടെ ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടിയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. പോരാടുന്നത് രാജ്യത്തിന്റെ ശബ്ദത്തിന് വേണ്ടി. പോരാട്ടത്തിനായി […]
കോട്ടയം പഴയിടം ഇരട്ടകൊലപാതകം; പ്രതിയ്ക്ക് വധശിക്ഷ
കോട്ടയം പഴയിടം ഇരട്ടക്കൊലപാതകത്തിൽ പ്രതി അരുൺ ശശിയ്ക്ക് വധശിക്ഷ. കോട്ടയം അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയുടേതാണ് വിധി. പ്രതി നടത്തിയത് അതിക്രൂരമായ കൊലപാതകമാണെന്ന് കോടതി നിരീക്ഷിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസാണ്. സംരക്ഷിക്കാൻ ബാധിതയുള്ള ആൾ കൊലപ്പെടുത്തുകയായിരുന്നു എന്നും കോടതി നിരീക്ഷിച്ചു. 2013 ഓഗസ്റ്റ് 28 നാണ് കൊലപാതകം നടന്നത്. പ്രതി അരുൺകുമാറിന്റെ ബന്ധുക്കളാണ് കൊല്ലപ്പെട്ട ദമ്പതികളായ ഭാസ്കരനും, തങ്കമ്മയും. സ്വർണവും പണംവും തട്ടിയെടുക്കുന്നതിനായിരുന്നു കൊലപാതകം. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എ ജിതേഷ് ഹാജരായി.
വയനാട് ഉപതെരഞ്ഞെടുപ്പിലേക്കോ ? ലക്ഷദ്വീപിൽ സംഭവിച്ചത് ആവർത്തിക്കുമോ ?
രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയതോടെ വയനാട് ഉപതെരഞ്ഞെടുപ്പിലേക്കോ എന്ന ചോദ്യമാണ് ഉയരുന്നത്. ഒരു മണ്ഡലത്തിലെ ജനപ്രതിനിധി അയോഗ്യനായാലോ മരണപ്പെട്ടാലോ ആറ് മാസത്തിനകം അവിടെ ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. ജനുവരിയിൽ ലക്ഷദ്വീപിലും സമാന സംഭവവികാസങ്ങൾ അരങ്ങേറിയിരുന്നു. ഇന്ന് രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗ്ത്വമാണ് റദ്ദായതെങ്കിൽ അന്ന് പ്രതിസ്ഥാനത്ത് ലക്ഷദ്വീപ് എംപിയായിരുന്നു. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച കേസിൽ 2023 ജനുവരി 11ന് കവരത്തി സെഷൻസ് കോടതി മുഹമ്മദ് ഫൈസൽ എംപിയെ പത്ത് വർഷം തടവിന് […]
കേരളത്തിൽ ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് നാളെ(മാർച്ച് 24) മുതൽ ഞായറാഴ്ച(മാർച്ച് 26) വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നൽ അപകടകാരികളാണെന്നതിനാൽ, ഇടിമിന്നൽ ലക്ഷണം കണ്ടാൽ തുറസായസ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദേശത്തിൽ പറയുന്നു. അതേസമയം കേരള തീരത്ത് നാളെ(മാർച്ച് 24) രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ […]
സൗമ്യ മാവേലിക്കര സിനിമയിലേക്ക്; ഇത് ‘സിൽമാ നടി’ എന്ന് കളിയാക്കിയവർക്ക് മറുപടി
റീൽസിലൂടെ സോഷ്യൽ മീഡിയ താരമായി വളർന്ന സൗമ്യ മാവേലിക്കര സിനിമയിലേക്ക്. വിശ്വം വിശ്വനാഥൻ സംവിധാനം ചെയ്യുന്ന സിനിമയിൽ നായികാ വേഷത്തിലാണ് സൗമ്യ എത്തുന്നത്. ഫ്‌ളവേഴ്‌സ് ഒരു കോടിയുടെ വേദിയിലാണ് സൗമ്യ ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ചെറുപ്പം മുതലേ സിനിമാ നടിയാകണമെന്നായിരുന്നു മോഹം. വലിയ നായിക ആകണം എന്നൊന്നും ഉണ്ടായിരുന്നില്ല. നമ്മൾ ഒന്നൊരുങ്ങി നടക്കുമ്പോൾ ഇവൾടെ പോക്ക് കണ്ടോ, സിൽമാ നടി എന്ന് പറഞ്ഞ് കളിയാക്കിയിട്ടുണ്ട്. പക്ഷേ ഇപ്പോൾ എന്റെ റീൽ കണ്ട് വിശ്വം വിശ്വനാഥൻ എന്ന സംവിധായകൻ എന്നെ […]
ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവം; പരാതി പിൻവലിക്കാൻ സമ്മർദമുണ്ടെന്ന് യുവതിയുടെ കുടുംബം
കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പരാതി പിൻവലിക്കാൻ സമ്മർദമുണ്ടെന്ന് യുവതിയുടെ കുടുംബം. ആശുപത്രി ജീവനക്കാരിൽ ചിലർ ഔദ്യോഗിക വേഷത്തിലെത്തി മോശമായി സംസാരിച്ചെന്നും, പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടെന്നും യുവതിയുടെ ബന്ധുക്കൾ പറയുന്നു. തന്നെ ഭീഷണിപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി യുവതി മെഡിക്കൽ കോളജ് സൂപ്രണ്ടിന് പരാതി നൽകിയിട്ടുണ്ട്. ആരുമില്ലാത്ത സമയത്ത് ഇരയോടാണ് സംസാരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. പണം വാഗ്ദാനം ചെയ്തുവെന്നും ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചുവെന്നും ബന്ധുക്കൾ പറഞ്ഞു. കണ്ടാലറിയാവുന്ന ആശുപത്രി സ്റ്റാഫുകളാണ് സംസാരിച്ചത്. അതേസമയം, മെഡിക്കൽ […]












