Kerala

എംഡിഎംഎ യുമായി ബസ് കണ്ടക്ടർ പിടിയിൽ

എംഡിഎംഎ യുമായി ബസ് കണ്ടക്ടർ പിടിയിൽ. ഓർക്കാട്ടേരി പയ്യത്തൂർ സ്വദേശി കണ്ണങ്കണ്ടി താഴെ കുനിയിൽ അഷ്കറാണ് വടകര പൊലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 10 .08 ഗ്രാം എംഡിഎംഎ പിടികൂടി. കോഴിക്കോട് കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് കണ്ടക്ടറിൽ നിന്നുംമയക്കു മരുന്ന് പിടിച്ചത്. അഷ്‌കർ കോഴിക്കോട് നിന്നും വില്യാപ്പള്ളിയിലുളള യുവാവിന് കൈമാറാനാണ് എംഡിഎംഎ കൊണ്ടുവന്നതെന്ന് ഇയാൾ പൊലീസിൽ മൊഴി നൽകി. വടകര സി ഐ പി.എം മനോജും സംഘവുമാണ് പ്രതിയെ പിടികൂടിയത്. വടകര പുതിയ […]

Kerala

ഇന്നസെന്റ് ഇസിഎംഒ സപ്പോര്‍ട്ടില്‍; ആരോഗ്യനില ഗുരുതരമായി തുടരുന്നു

ചലച്ചിത്ര നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇന്നസെന്റ് ചികിത്സയിലുള്ള കൊച്ചിയിലെ സ്വകാര്യ ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസിഎംഒ സഹായത്തിലാണ് ഇന്നസെന്റ് ഇപ്പോഴുള്ളതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ചില ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാന്‍സറിന് നേരത്തെയും ചികിത്സ തേടിയിട്ടുള്ള ഇന്നസെന്റ്, രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയാണ്. കാന്‍സര്‍ രോഗത്തെ തന്റെ ഇച്ഛാശക്തിയോടെ നേരിട്ട വ്യക്തിയായിട്ടാണ് നടന്‍ ഇന്നസെന്റ് അറിയപ്പെടുന്നത്. കാന്‍സര്‍ […]

Kerala

തത്ക്കാലം ഷോക്കില്ല; ഏപ്രില്‍ മാസം വൈദ്യുതി ചാര്‍ജ് വര്‍ധനയില്ല; കഴിഞ്ഞ വര്‍ഷത്തെ താരിഫ് ജൂണ്‍ 30 വരെ തുടരും

സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധന അടുത്ത മാസം ഉണ്ടാകില്ല. കഴിഞ്ഞ വര്‍ഷത്തെ താരിഫ് തന്നെ ജൂണ്‍ 30 വരെ തുടരാനാണ് തീരുമാനം. താരിഫ് നിശ്ചയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് റെഗുലേറ്ററി കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്.  ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് ശരാശരി 25 പൈസ വരെ വര്‍ധിപ്പിച്ച് കഴിഞ്ഞ വര്‍ഷം ജൂണ്‍ 25ന് റെഗുലേറ്ററി കമ്മീഷന്‍ പുതുക്കിയ താരിഫ് ഇറക്കിയിരുന്നു. ഈ ഏപ്രിലില്‍ അടുത്ത താരിഫ് നിശ്ചയിക്കാനുള്ള അപേക്ഷ കെഎസ്ഇബി സമര്‍പ്പിച്ചെങ്കിലും പുതിയ നിരക്ക് പ്രഖ്യാപിക്കുന്നതിന് പകരം കമ്മീഷന്‍ കഴിഞ്ഞ […]

Kerala

സ്വര്‍ണ വിലയില്‍ നേരിയ കുറവ്

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ നേരിയ കുറവ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 5,485 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇതോടെ 43,880 രൂപയായി. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 44,000 രൂപയായിരുന്നു. 200 രൂപയുടെ വ്യത്യസ്തമാണ് ഇന്ന് രേഖപ്പെടുത്തിയത്. അതേസമയം ഒരു ഗ്രാം വെള്ളിക്ക് 76 രൂപയാണ് ഇന്നത്തെ വില.

Kerala

ആലപ്പുഴയില്‍ കയര്‍ തൊഴിലാളി തൂങ്ങി മരിച്ചു; മകളുടെ വിവാഹത്തിനായി എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനാലെന്ന് സൂചന

ആലപ്പുഴ കഞ്ഞിക്കുഴിയില്‍ കയര്‍ ഫാക്ടറി തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കഞ്ഞിക്കുഴി കുഞ്ഞാറുവെളി ശശി ആണ് മരിച്ചത്. 54 വയസായിരുന്നു. മകളുടെ വിവാഹത്തിനെടുത്ത ബാങ്ക് വായ്പയുടെ തിരിച്ചടവ് മുടങ്ങിയിരുന്നു. ബാങ്ക് ജീവനക്കാരന്‍ ഇന്നലെ ശശിയുടെ വീട്ടിലെത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ എന്ന് സംശയമുണ്ട്.  മകളുടെ വിവാഹാവശ്യത്തിനായാണ് ശശി അഞ്ച് ലക്ഷം രൂപ സ്വകാര്യ ബാങ്കില്‍ നിന്ന് വായ്പയെടുത്തത്. കഴിഞ്ഞ മൂന്ന് മാസമായി പലിശ ഉള്‍പ്പെടെ ഇദ്ദേഹത്തിന് തിരികെ നല്‍കാന്‍ സാധിച്ചിരുന്നില്ല. പണം ഉടന്‍ […]

Kerala

പതിനേഴുകാരന്റെ ദുരൂഹമരണം: ഇര്‍ഫാന് അഞ്ച് മാസം മുന്‍പ് സുഹൃത്തില്‍ നിന്ന് ഭീഷണി സന്ദേശം ലഭിച്ചു; ഓഡിയോ പുറത്ത്

പെരുമാതുറയില്‍ പതിനേഴുവയസുകാരന്‍ ഇര്‍ഫാന്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തിന്റെ വധഭീഷണി സന്ദേശം പുറത്ത.് ഇര്‍ഫാന് അഞ്ച് മാസം മുന്‍പ് വാട്ട്‌സ്ആപ്പിലൂടെ സുഹൃത്ത് വധഭീഷണി സന്ദേശം അയച്ചെന്ന് തെളിയിക്കുന്ന ഡിജിറ്റല്‍ വിവരങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. സുഹൃത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തതായി വിവരമുണ്ട്. ഇര്‍ഫാനുമായുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്നാണ് ഭീഷണിയെന്ന് പൊലീസ് പറയുന്നു. അഹങ്കാരത്തിന് മറുപടി നല്‍കുമെന്നും കൈയില്‍ കിട്ടിയാല്‍ ഉപദ്രവിക്കുമെന്നും വധിക്കുമെന്നുമാണ് ഓഡിയോ സന്ദേശം. ഇര്‍ഫാന്‍ കുട്ടിയാണെന്നും കാണാമെന്നും സുഹൃത്ത് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഓഡിയോ സന്ദേശം […]

Kerala

കോഴിക്കോട് മെഡിക്കൽ കോളജിലെ പീഡനം; അതിജീവിതയ്ക്ക് ഒപ്പം നിന്ന നഴ്‌സിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയതായി പരാതി

കോഴിക്കോട് മെഡിക്കൽ കോളജിലെ പീഡനത്തിൽ അതിജീവിതയ്ക്ക് ഒപ്പം നിന്ന നഴ്‌സിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയതായി പരാതി. എൻജിഒ യൂണിയൻ നേതാക്കൾ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി നഴ്‌സിംഗ് ഓഫീസർ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. അതേസമയം അതിജീവിതയെ ഭീഷണിപ്പെടുത്തിയതിന് സസ്‌പെൻഷനിലായ പ്രതികൾ ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി.  എൻജിഒ യൂണിയൻ കോഴിക്കോട് ജില്ലാ നേതാവിനെതിരെ ഗുരുതര ആരോപണമാണ് നഴ്‌സിംഗ് ഓഫീസർ അനിത.പി.ബി ഉന്നയിക്കുന്നത്. അതിജീവിതയ്ക്ക് നീതി ലഭിക്കാൻ നിലകൊണ്ടതിന്റെ പേരിൽ സസ്‌പെൻഷൻ ഭീഷണിയടക്കം ഉണ്ടെന്ന് ആശുപത്രി സൂപ്രണ്ടിന് നൽകിയ പരാതിയിൽ പറയുന്നു. സമൂഹ […]

Kerala

കോട്ടയം പഴയിടം ഇരട്ടകൊലപാതകം; പ്രതിയ്ക്ക് വധശിക്ഷ

കോട്ടയം പഴയിടം ഇരട്ടക്കൊലപാതകത്തിൽ പ്രതി അരുൺ ശശിയ്ക്ക് വധശിക്ഷ. കോട്ടയം അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയുടേതാണ് വിധി. പ്രതി നടത്തിയത് അതിക്രൂരമായ കൊലപാതകമാണെന്ന് കോടതി നിരീക്ഷിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസാണ്. സംരക്ഷിക്കാൻ ബാധിതയുള്ള ആൾ കൊലപ്പെടുത്തുകയായിരുന്നു എന്നും കോടതി നിരീക്ഷിച്ചു. 2013 ഓഗസ്റ്റ് 28 നാണ് കൊലപാതകം നടന്നത്. പ്രതി അരുൺകുമാറിന്റെ ബന്ധുക്കളാണ് കൊല്ലപ്പെട്ട ദമ്പതികളായ ഭാസ്കരനും, തങ്കമ്മയും. സ്വർണവും പണംവും തട്ടിയെടുക്കുന്നതിനായിരുന്നു കൊലപാതകം. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എ ജിതേഷ് ഹാജരായി.

Kerala

ക്യാമറയിൽ പതിഞ്ഞത് സ്പ്ലെൻഡർ, ചെലാൻ വന്നത് റോയൽ എൻഫീഡിന്; താൻ ചെയ്യാത്ത ട്രാഫിക് നിയമലംഘനത്തിന് പിഴ ലഭിച്ച് ടെക്നോ പാർക്ക് ജീവനക്കാരൻ

ഇന്ന് (മാർച്ച് 24) ആറ്റിങ്ങൽ സ്വദേശിയായ കിരണിന് ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട് പിഴയടക്കാനാവശ്യപ്പെട്ടുള്ള ഒരു ചെലാൻ വന്നു. രാവിലെ കടമ്പാട്ടുകോണം എന്ന സ്ഥലത്തുവച്ച് KL-16 W 1479 എന്ന ഇരുചക്രവാഹനത്തിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്തു എന്നാണ് ചെലാനിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, ഈ സമയത്ത് കിരൺ കടമ്പാട്ടുകോണത്തല്ല, തിരുവനന്തപുരം ആറ്റിങ്ങലിലെ തൻ്റെ വീട്ടിലാണ്. പിന്നീട് കിരൺ കല്ലമ്പലം പൊലീസ് സ്റ്റേഷനിൽ പോയി വിവരം അന്വേഷിച്ചു. കൺട്രോൾ റൂമിൽ നേരിട്ട് പോകണമെന്നായി പൊലീസ്. ഇതിനിടെ ആറ്റിങ്ങൽ ആർടിഒയിൽ ചോദിച്ചപ്പോൾ പട്ടം […]

Kerala

കോഴിക്കോട് റഷ്യൻ യുവതി ആത്മഹത്യക്ക് ശ്രമിച്ച സംഭവം; സുഹൃത്ത് അറസ്റ്റിൽ

കോഴിക്കോട് റഷ്യൻ യുവതി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. കൂരാച്ചുണ്ട് സ്വദേശി ആഖിലാണ് അറസ്റ്റിലായത്. ആത്മഹത്യയ്ക്ക് ശ്രമിച്ച റഷ്യൻ യുവതിയെ തിരിച്ചയക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. യുവതിയുടെ രക്ഷിതാക്കളുമായി കോൺസുലേറ്റ് അധികൃതർ സംസാരിച്ചു. യുവതിയ്ക്ക് താത്കാലിക പാസ്‌പോർട്ട് അനുവദിക്കും. ഇവരുടെ പാസ്‌പോർട്ട് ആൺസുഹൃത്ത് നശിപ്പിച്ചിരുന്നു. കോടതി തീരുമാനം അനുകൂലമായാൽ ഉടൻ തിരിച്ചയക്കുമെന്നും അധികൃതർ അറിയിച്ചു ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ ആൺസുഹൃത്തിനൊപ്പം ഖത്തറിൽ നിന്ന് എത്തിയ റഷ്യൻ യുവതിയെ പരുക്കേറ്റ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജ് […]