Kerala

ആശ്വാസം…സ്വര്‍ണവിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില ഇടിയുന്നു. സ്വര്‍ണം വാങ്ങി നിക്ഷേപത്തിലേക്ക് വിഹിതം കൂട്ടുന്ന സാധാരണക്കാര്‍ക്ക് ആശ്വാസം. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയുടെ കുറവ് രേഖപ്പെടുത്തി. കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 43600 രൂപയിലും ഒരു ഗ്രാം സ്വര്‍ണത്തിന് 5450 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. ഇന്നലെ ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 5,475 രൂപയിലും പവന് 43,800 രൂപയിലുമായിരുന്നു ഇന്നലെ വ്യാപാരം […]

Kerala

പ്ലസ് വൺ വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ച സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

പ്ലസ് വൺ വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ച കേസിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. കോഴിക്കോട് ചോമ്പാലയിലാണ് സംഭവമുണ്ടായത്.  പൊലീസ് അറസ്റ്റ് ചെയ്ത സർക്കാർ സ്കൂളിലെ പ്രിൻസിപ്പലിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. പ്ലസ് വൺ വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്നാണ് പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തത്. തന്റെ മകൾ പി.ജിയ്ക്കും മകൻ എസ്എസ്എൽസിക്കും പടിക്കുകയാണെന്ന് പറഞ്ഞാണ് സ്കൂൾ പ്രിൻസിപ്പൽ ചാറ്റ് ആരംഭിക്കുന്നത്. നമ്മൽ തമ്മിൽ സംസാരിക്കുന്നത് ആരും അറിയണ്ട എന്നും പ്രിൻസിപ്പൽ കുട്ടിയോട് ചാറ്റിൽ പറയുന്നുണ്ട്. വാട്ട്സ് ആപ്പിലൂടെയാണ് […]

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെ കയർ പൊട്ടി വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം വിമാനത്താവളത്തിലെ ഡോമെസ്റ്റിക് ടെർമിനലിലുണ്ടായ അപകടത്തിൽ ഒരു തൊഴിലാളിക്ക് ദാരുണാന്ത്യം. ഡോമെസ്റ്റിക് ടെർമിനലിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെ കയർ പൊട്ടി വീഴാണ് തൊഴിലാളി മരിച്ചത്. പേട്ട സ്വദേശി അനിലാണ് മരിച്ചത്. സംഭവത്തിൽ മൂന്നു തൊഴിലാളികൾക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Kerala

അരിക്കൊമ്പനെ പൂട്ടാനൊരുങ്ങി വനംവകുപ്പ്; നാളത്തെ മോക്ഡ്രില്‍ ഒഴിവാക്കും

ഇടുക്കിയിലെ അക്രമകാരിയായ അരികൊമ്പന്‍ കാട്ടാനയെ മയക്കുവെടി വയ്ക്കുന്നതിനു വേണ്ടിയുള്ള വനം വകുപ്പിന്റെ സംഘങ്ങളെ രൂപീകരിച്ചു. എട്ടു സംഘങ്ങളെയാണ് ദൗത്യത്തിനായി നിയോഗിച്ചിരിക്കുന്നത്. കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ മോക്ക് ഡ്രില്‍ ഒഴിവാക്കാനാണ് നിലവിലെ തീരുമാനം. സി സി എഫ് മാരായ നരേന്ദ്ര ബാബു, ആര്‍ എസ് അരുണ്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും അരിക്കൊമ്പനെ മയക്ക് വെടി വെക്കുന്ന ദൗത്യം നടക്കുക. 8 സംഘങ്ങള്‍ക്കും ചെയ്യേണ്ട ജോലികള്‍ ഡോക്ടര്‍ അരുണ്‍ സഖറിയ വിശദീകരിച്ചു നല്‍കി. ദൗത്യത്തിനു വേണ്ടിയുള്ള ഉപകരണങ്ങളും പരിചയപ്പെടുത്തി. ഓരോ […]

Kerala

കോഴിക്കോട് ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു; ലോറിയിലുണ്ടായിരുന്നവർ പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെട്ടു

കോഴിക്കോട് ദേശീയ പാതയിലെ ഇരിങ്ങലിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു. ലോറിയുടെ മുൻഭാഗത്താണ് ആദ്യം തീ ഉയർന്നത്.ദേശീയ പാതാ നിർമ്മാണ പ്രവൃത്തിക്ക് ബിറ്റുമിൻ കൊണ്ടു വരുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്. എഞ്ചിൻ ഭാഗത്ത് പുക ഉയരുന്നത് കണ്ട് ലോറിയിലുണ്ടായിരുന്നവർ പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. അതുകൊണ്ടാണ് വൻ അപകടം ഒഴിവായത്. നിർമ്മാണക്കരാർ കമ്പനിയുടെ വാഹനമെത്തി തീയണക്കാൻ ആദ്യം ശ്രമം നടത്തിയെങ്കിലും അത് അത്രത്തോളം ഫലപ്രദമായിരുന്നില്ല. തുടർന്ന് വടകരയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് പിന്നീട് തീയണച്ചത്. എഞ്ചിന്റെ […]

Kerala

‘അനുകരണീയമായ ശൈലിയിലൂടെ ജനഹൃദയത്തിൽ മുദ്ര പതിപ്പിച്ച വ്യക്തി’; ഇന്നസെന്റിന്റെ നിര്യാണത്തിൽ അനുശോചിച്ച് രാഹുൽ ഗാന്ധി

നടൻ ഇന്നസെന്റിന്റെ നിര്യാണത്തിൽ അനുശോചിച്ച് രാഹുൽ ഗാന്ധി. അനുകരണീയമായ ശൈലിയിലൂടെ ജനഹൃദയത്തിൽ ആഴത്തിലുള്ള മുദ്ര പതിപ്പിച്ച വ്യക്തിയാണ് അദ്ദേഹം. തന്റെ അഭിനയ മികവ് കൊണ്ട് ആളുകളെ ചിരിപ്പിച്ചതും, ക്യാൻസറിനെതിരായ ധീരമായ പോരാട്ടവും, അദ്ദേഹത്തിന്റെ പുസ്തകങ്ങളും ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിൻ്റെ പൂർണരൂപം:മലയാളത്തിലെ ശ്രദ്ധേയനായ നടനും മുൻ എംപിയും അത്ഭുത മനുഷ്യനുമായ ഇന്നസെന്റിന്റെ വിയോഗവാർത്ത കേൾക്കുമ്പോൾ ദുഖമുണ്ട്. തൻ്റെ അനുകരണീയമായ ശൈലിയിലൂടെ ജനങ്ങളുടെ ഹൃദയത്തിലും മനസ്സിലും ആഴത്തിലുള്ള മുദ്ര പതിപ്പിച്ച വ്യക്തി. അഭിനയ മികവ് […]

Kerala

‘ഇന്നസെന്റ് ചേട്ടന് ആദരാഞ്ജലി അര്‍പ്പിക്കുന്നില്ല, മരിച്ചു പോയി എന്നും വിശ്വസിക്കുന്നില്ല’; സലിംകുമാര്‍

കല്യാണരാമന്‍, തുറുപ്പുഗുലാന്‍, കഥ പറയുമ്പോള്‍, മേരിക്കുണ്ടൊരു കുഞ്ഞാട് മുല്ല, ഡ്രൈവിങ് ലൈസന്‍സ്, ഉദയപുരം സുല്‍ത്താന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഒരുമിച്ച് പ്രതിഭ തെളിയിച്ച താരങ്ങളാണ് നടന്‍ ഇന്നസെന്റും സലിംകുമാറും. ഹാസ്യകഥാപാത്രങ്ങളായും അഭ്രപാളികളില്‍ പ്രേക്ഷകരുടെ കണ്ണ് നനയിച്ചും വേഷപ്പകര്‍ച്ചകള്‍ പകര്‍ന്നാടിയ ഇന്നസെന്റിന്റെ ഓര്‍മകള്‍ പങ്കുവക്കുകയാണ് സലിംകുമാര്‍. ഇന്നസെന്റിന് ആദരാഞ്ജലി അര്‍പ്പിക്കുന്നില്ല, അദ്ദേഹം മരിച്ചുവെന്ന് വിശ്വസിക്കാനാകുന്നില്ല എന്നാണ് സലിം കുമാര്‍ കുറിച്ചത്. നമുക്കാര്‍ക്കും കാണാന്‍ പറ്റാത്ത ഒരു ലൊക്കേഷനില്‍ ഷൂട്ടിന് പോയതാണ് അദ്ദേഹമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും വികാരഭരിതമായ കുറിപ്പില്‍ സലിംകുമാര്‍ […]

Kerala

അഭിനയത്തില്‍ ജീവിച്ച നടന്‍, ജീവിതത്തില്‍ അഭിനയിക്കാത്ത മനുഷ്യന്‍; ഇന്നസെന്റിനെ കണ്ണീരോടെ സ്മരിച്ച് സിനിമാ ലോകം

കെപിഎസി ലളിതയ്ക്കും നെടുമുടി വേണുവിനും പിന്നാലെ ഇന്നസെന്റും യാത്രപറഞ്ഞുപോകുമ്പോള്‍ മലയാള സിനിമയില്‍ ലെജന്റ്‌സ് അവശേഷിപ്പിച്ചുപോകുന്ന വിടവ് വലുതാകുകയാണ്. മലയാള സിനിമയുടെ ഹാസ്യത്തിന്റെ മുഖവും താരസംഘടനയുടെ നേതാവുമാണ് വിടപറഞ്ഞിരിക്കുന്നത്. മലയാള സിനിമാ മേഖലയുടെ മുഖമുദ്രയെന്ന് മറ്റ് സിനിമാ രംഗങ്ങള്‍ അടയാളപ്പെടുത്തുന്ന സ്വാഭാവികമായ അഭിനയ രീതിയുടെ തമ്പുരാന്‍ കൂടിയായിരുന്നു ഇന്നസെന്റ്. ഹാസ്യം മാത്രമല്ല തന്റെ കംഫര്‍ട്ട് സോണ്‍ വിട്ട് പുറത്തുകടന്ന് ഒട്ടനവധി പരീക്ഷണങ്ങള്‍ക്ക് തന്നെ തന്നെ വിട്ടുകൊടുക്കാനും ഇന്നസെന്റ് മടിച്ചിട്ടില്ല. എക്കാലവും ഓര്‍ത്ത് വയ്ക്കാവുന്ന നിരവധി കഥാപാത്രങ്ങളെ ഭൂമിയില്‍ അവശേഷിപ്പിച്ച് […]

Kerala

ആദ്യം കിട്ടിയ ചെറുവേഷങ്ങൾ കുടുംബത്തിന് നാണക്കേടായി; ആദ്യ പ്രതിഫലം 15 രൂപയും; ഇന്നസെന്റ് എന്ന താരം വളർന്നത് കഷ്ടതകളിലൂടെ

സംസ്ഥാന പുരസ്‌കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ഇന്നത്തെ ഇന്നസെന്റിലേക്ക് എത്താനുള്ള ദൂരം കല്ലും മുള്ളും നിറഞ്ഞതായിരുന്നു. 1985 ൽ പുറത്തിറങ്ങിയ ‘അവിടുത്തെ പോലെ ഇവിടെയും’ എന്ന ചിത്രത്തിലൂടെയാണ് ഇന്നസെന്റിലെ നടനെ പലരും തിരിച്ചറിഞ്ഞത്. എന്നാൽ 1972 ൽ സിനിമാ ലോകത്ത് എത്തിയ വ്യക്തിയാണ് ഇന്നസെന്റ്. നീണ്ട 13 വർഷമാണ് നല്ലൊരു വേഷം കിട്ടാൻ ഇന്നസെന്റ് ക്ഷമയോടെ കാത്തിരുന്നത്. ( innocent first salary ) നടനാകാനുള്ള ആഗ്രഹം ഇന്നസെന്റ് ആദ്യം പറഞ്ഞത് സ്വന്തം അച്ഛനോടായിരുന്നു. സ്‌കൂൾ […]

Kerala

“ഓർമകളിൽ മായാതെ”; ജിഷ്ണു രാഘവൻ വിടപറഞ്ഞിട്ട് ഇന്നേക്ക് ഏഴ് വർഷം

മലയാളികളുടെ ഉള്ളിൽ എന്നും വേദന നിറയ്ക്കുന്ന ഓർമയാണ് നടൻ ജിഷ്ണു രാഘവന്റെ വേർപാട്. മാര്‍ച്ച് 25 ന് ജിഷ്ണു വിടപറഞ്ഞിട്ട് ഏഴ് വര്‍ഷം തികയുകയാണ്. ‘നമ്മൾ’ എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ജിഷ്ണു രാഘവൻ. ആ നിഷ്കളങ്കമായ ചിരി ഇന്നും മലയാളികൾക്ക് പ്രിയപെട്ടത് തന്നെയാണ് 2014 മുതൽ ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. 2016 ല്‍ ആണ് കാന്‍സറിനോട് പൊരുതി ജിഷ്ണു മരണത്തിന് കീഴടങ്ങിയത്.  രോഗം കാര്‍ന്ന് തിന്നുമ്പോഴും അസാമാന്യമായ ധൈര്യവും ആത്മവിശ്വാസവും ജിഷ്ണു […]