Kerala

ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നടന്ന കലാപരിപാടിക്കിടെ ഒരാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; പ്രതി അറസ്റ്റിൽ

ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നടന്ന കലാപരിപാടിക്കിടെ ഒരാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പാലോട് പൊലീസ് പിടികൂടി. ചേന്നൻപാറ കെ.എം.സി.എം സ്കൂളിന് സമീപം വാണിശ്ശേരി സജികുമാർ (44) ആണ് പിടിയിലായത്. പാലോട് ഇടവം ആയിരവില്ലി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഘർഷം ഉണ്ടായത്. അഖിൽ എന്നയാൾക്കാണ് കുത്തേറ്റത്. നെയ്യാർഡാമിലെ തുരുത്തിൽ ഒളിവിൽ കഴിയുകയായിരുന്ന സജികുമാറിനെ കഴിഞ്ഞ ദിവസം പുലർച്ചെയാണ് പിടികൂടിയത്. മംഗലപുരം വഴി വ്യാഴാഴ്ച ഇയാൾ വിദേശത്തേക്ക് കടക്കുമെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റചെയ്തത്. കേസുമായി ബന്ധപ്പെട്ട് […]

Kerala

കഞ്ചാവ് വില്പന അന്വേഷിക്കാനെത്തിയ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർക്കും സംഘാംഗങ്ങൾക്കും കടന്നൽ കുത്തേറ്റു

കഞ്ചാവ് വില്പന നടക്കുന്നുണ്ടെന്ന പരാതി അന്വേഷിക്കാനെത്തിയ എക്സൈസ് റേഞ്ച് ഇൻസ്പെക്ടറെയും സംഘാംഗങ്ങളെയും കടന്നൽ ആക്രമിച്ചു. തിരുവനന്തപുരം ജില്ലയിലെ വാമനപുരത്താണ് സംഭവം. മുതുവിള അരുവിപ്പുറം പാലത്തിന് സമീപം കഞ്ചാവ് വില്പന നടക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വാമനപുരം എക്സൈസ് അന്വേഷണത്തിനായി എത്തിയത്. റേഞ്ച് ഇൻസ്പെക്ടർ ജി. മോഹൻകുമാറും സംഘവും ചേർന്ന് അരുവിപ്പുറം പാലത്തിന് സമീപം പരിശോധന നടത്തുന്നതിനിടെയാണ്‌ കടന്നൽ കുത്തേറ്റത്. പാലത്തിന് സമീപം അഞ്ചു ബൈക്കുകൾ പാർക്ക് ചെയ്‌തിരിക്കുന്നതു കണ്ടു സംശയം തോന്നിയ എക്സൈസ് സംഘം ജീപ്പ് നിർത്തി പാലത്തിന് […]

Kerala

സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് സമാപിക്കും

സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് സമാപിക്കും. മാർച്ച്‌ 9 നാണ് പരീക്ഷ ആരംഭിച്ചത്. 4.19 ലക്ഷം റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് പരീക്ഷ എഴുതിയത്. പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ഏപ്രിൽ 3 മുതൽ 26 വരെ നടക്കും. പതിനെട്ടായിരത്തിലധികം അധ്യാപകരുടെ സേവനം ഇതിന് ആവശ്യമായി വരും. മൂല്യനിർണ്ണയ ക്യാമ്പുകൾക്ക് സമാന്തരമായി ടാബുലേഷൻ പ്രവർത്തനങ്ങൾ ഏപ്രിൽ 5 മുതൽ പരീക്ഷാ ഭവനിൽ ആരംഭിയ്ക്കും. ടാബുലേഷൻ നടപടികൾ പൂർത്തീകരിച്ച ശേഷം മേയ് രണ്ടാം വാരത്തിൽ […]

Kerala

സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മരണം; മൂന്ന് മാസം കഴിഞ്ഞിട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവിടാതെ അധികൃതർ

സൈക്കിൾ പോളോ താരമായ പത്തുവയസുകാരി നിദഫാത്തിമയുടെ മരണത്തിൽ നീതി കിട്ടാതെ കുടുംബം. മരിച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. നാഗ്പൂരിലെ ആശുപത്രിയിൽ മരുന്ന് മാറി കുത്തിവച്ചതാണ് മരണത്തിന് കാരണമായതെന്ന സംശയവും ഇതോടെ ബലപ്പെടുകയാണ്. വിഷയത്തിൽ സംസ്ഥാന സർക്കാർ കാര്യക്ഷമമായി ഇടപെടണമെന്ന് ഉറപ്പ് നൽകിയിട്ടും പാലിക്കുന്നില്ലെന്ന് നിദാ ഫാത്തിമയുടെ പിതാവ് ഷിഹാബുദ്ദീൻ പറഞ്ഞു.  കഴിഞ്ഞ ഡിസംബറിൽ ആണ് നിതാ ഫാത്തിമയുടെ മരണം. നാഗ്പൂരിൽ സൈക്കിൾ പോളോ ചാംപ്യൻഷിപ്പിന് പോയ നിദ ഫാത്തിമക്ക് ഭക്ഷണം കഴിച്ചതിന് […]

Kerala

ചാലക്കുടിയിൽ വാഹനാപകടം; കാൽനടയാത്രക്കാരിയും കാർ യാത്രക്കാരിയും മരിച്ചു

ചാലക്കുടി പരിയാരത്ത് വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു. നിയന്ത്രണം വിട്ട കാർ കാൽനടയാത്രക്കാരിയായ സ്ത്രീയെ ഇടിച്ച ശേഷം മതിലിലിടിച്ചാണ് നിന്നത്. കാൽനടയാത്രക്കാരിയായ പരിയാരം ചില്ലായി അന്നു (70), കാർ യാത്രക്കാരി കൊന്നക്കുഴി കരിപ്പായി ആനി എന്നിവരാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. പള്ളിയിലേക്ക് പോകാനായി റോഡ് മുറിച്ച് കടക്കവേയാണ് അന്നുവിനെ നിയന്ത്രണം വിട്ട കാർ ഇടിച്ച് തെറിപ്പിച്ചത്. കാറിലുണ്ടായിരുന്ന ആനിയും മരണത്തിന് കീഴടങ്ങുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലുള്ള കാര്‍ ഡ്രൈവറുടെ നില ഗുരുതരമായി തുടരുകയാണ്.

Kerala

മാര്‍ച്ച് 31 വരെ വേനല്‍ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പ്

മാര്‍ച്ച് 31വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ വേനല്‍ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂര്‍ കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലെ മലയോര മേഖലകളില്‍ ഇന്ന് വേനല്‍ മഴയ്ക്ക് സാധ്യതയുണ്ട്.(Kerala Rain alert till march 31) വരും ദിവസങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച പോലെ വ്യാപകമായ വേനല്‍ മഴക്ക് സാധ്യത കുറവെങ്കിലും ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം, പാലക്കാട് ജില്ലകളിലെ മലയോര മേഖലയില്‍ മഴ ലഭിച്ചേക്കും. സംസ്ഥാനത്തെ ചൂട് ഏറിയും കുറഞ്ഞും തുടരുകയാണ്. തൃശൂര്‍ […]

Kerala

എംഡിഎംഎയുമായി ടൂറിസ്റ്റ് ബസില്‍ യാത്ര; യുവതിയും യുവാവും പിടിയില്‍

ടൂറിസ്റ്റ് ബസിൽ എം.ഡി.എം.എയുമായി സഞ്ചരിക്കുകയായിരുന്ന യുവാവിനേയും യുവതിയേയും പൊലീസ് അറസ്റ്റുചെയ്തു. ഇടുക്കി പൂപ്പാറ മുരിക്കുംതോട്ടി വെള്ളാങ്ങൽവീട്ടിൽ ആൽബിറ്റ് (21), എറണാകുളത്ത് കോളേജിൽ പഠിക്കുന്ന കായംകുളം കരിയിലക്കുളങ്ങര കരടംമ്പിള്ളിവീട്ടിൽ അനഘ (21) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റുചെയ്തത്. ജില്ലാ പൊലീസ് മേധാവി വിവേക്‌കുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ബെംഗളുരുവിൽനിന്ന് പത്തനംതിട്ടയ്ക്ക് പോകുകയായിരുന്ന ടൂറിസ്റ്റ്ബസിൽ സഞ്ചരിക്കുകയായിരുന്നു ഇവർ. അങ്കമാലി കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനുസമീപംവച്ച് പൊലീസ് വാഹനം തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിലും പേഴ്സിൽ നിന്നുമായി […]

Kerala

രാജ്യത്ത് കഴിഞ്ഞദിവസം 1805 പേർക്ക് കൊവിഡ്

രാജ്യത്ത് കഴിഞ്ഞദിവസം 1805 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ നിലവിലുള്ള രോഗികളുടെ എണ്ണം പതിനായിരം കടന്നു. 134 ദിവസങ്ങൾക്ക് ശേഷം ആദ്യമായാണ് നിലവിലുള്ള രോഗികളുടെ എണ്ണം 10,000 ത്തിന് മുകളിൽ എത്തുന്നത്. കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്റെ നേതൃത്വത്തിൽ സംസ്ഥാനങ്ങളിൽ നിലവിലുള്ള സാഹചര്യങ്ങൾ വിലയിരുത്തി. പരിശോധനയും ജിനോം സീക്വൻസിങ്ങും വർദ്ധിപ്പിക്കാൻ ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ജാഗ്രത പുലർത്തണമെന്നും തയ്യാറെടുപ്പുകൾ ഊർജിതമാക്കണമെന്നും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

Kerala

കോഴിക്കോട് പീഡനത്തിനിരയായ റഷ്യൻ യുവതി നാട്ടിലേക്ക് മടങ്ങി

കോഴിക്കോട് പീഡനത്തിനിരയായ റഷ്യൻ യുവതി നാട്ടിലേക്ക് മടങ്ങി. ഇന്ന് പുലർച്ചെയാണ് യുവതി മടങ്ങിയത്. ആഖിൽ നശിപ്പിച്ചു എന്ന് യുവതി മൊഴിനൽകിയ പാസ്പോർട്ട് തിരികെലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുവതി നാട്ടിലേക്ക് മടങ്ങിയത്. തൻ്റെ ഇന്റർനാഷണൽ പാസ്പ്പോർട്ട് ആഖിൽ നശിപ്പിച്ചു എന്നായിരുന്നു യുവതിയുടെ മൊഴി. എന്നാൽ പാസ്പ്പോർട്ടിന് തകരാർ സംഭവിച്ചിരുന്നില്ല. വീട്ടിൽ നിന്ന് ലഭിച്ച പാസ്പ്പോർട്ട് ആഖിലിന്റെ പിതാവ് പൊലീസിന് കൈമാറിയിരുന്നു. താത്കാലിക പാസ്പ്പോർട്ടിന് ശ്രമം തുടരുന്നതിനിടെയാണ് യുവതിയുടെ പാസ്പോർട്ട് ലഭിച്ചത്. യുവതി ഇന്നലെ ആശുപത്രി വിട്ടിരുന്നു. പ്രതി കൂരാച്ചുണ്ട് […]

Kerala

കളമശേരിയിലെ അനധികൃത ദത്ത് വിവാദം; കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് ഉടൻ ലഭിച്ചേക്കും

കളമശേരിയിലെ അനധികൃത ദത്ത് വിവാദത്തിൽ കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് ഉടൻ തന്നെ ലഭിച്ചേക്കും. കുഞ്ഞിനെ സംരക്ഷിക്കാനുള്ള സാമ്പത്തിക ഭദ്രത ഇവർക്കുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ദമ്പതികളിൽ നിന്ന് ഉടൻ അപേക്ഷ സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.  കളമശേരിയിൽ കുഞ്ഞിനെ അനധികൃതമായി ദത്ത് നൽകിയ സംഭവത്തിൽ കുട്ടിയുടെ യഥാർത്ഥ മാതാവ് വിദേശത്താണ്. പത്തനംതിട്ട സ്വദേശിനിയായ ഇവർ പഠനാവശ്യത്തിനായാണ് വിദേശത്തേക്ക് പോയതെന്നാണ് വിവരം. പത്തനംതിട്ട സ്വദേശികളാണ് കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കളെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മാതാവ് വിദേശത്താണെന്ന് ബോധ്യപ്പെട്ടത്. […]