Kerala

കന്യാകുമാരിയിൽ നഴ്സിങ് വിദ്യാർത്ഥിയെ പീഡിപ്പിച്ച പള്ളി വികാരിയെ അറസ്റ്റു ചെയ്തു

തമിഴ്നാട് കന്യാകുമാരിയിൽ യുവതികളുമായി അടുത്ത ബന്ധം പുലർത്തുകയും പ്രാർത്ഥനയ്ക്കെത്തിയ നഴ്സിങ് വിദ്യാർത്ഥിയെ പീഡിപ്പിക്കുകയും ചെയ്ത കേസിൽ പള്ളി വികാരിയെ നാഗർകോവിൽ പൊലിസ് അറസ്റ്റു ചെയ്തു. കളയിക്കാവിളയ്ക്ക് സമീപത്തെ, ഫാത്തിമ നഗറിലുള്ള ബെനഡിക്ട് ആന്റോയെയാണ് പൊലിസ് അറസ്റ്റു ചെയ്തത്. ഇയാളെ നേരത്തെ, ഇവിടെ നിന്നും സ്ഥലം മാറ്റിയിരുന്നു.  ബെനഡിക്ട് ആന്റോയും മറ്റൊരു യുവതിയുമായുള്ള ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ സ്ഥലം മാറ്റിയത്. ദൃശ്യത്തിലുള്ള യുവതിയ്ക്ക് പക്ഷെ പരാതിയുണ്ടായിരുന്നില്ല. അതിനാൽ പൊലിസ് കേസെടുത്തുമില്ല. എന്നാൽ, കഴിഞ്ഞ […]

Kerala

അരിക്കൊമ്പനെ പൂട്ടാൻ സൂര്യനുമെത്തി; സഞ്ചാരം നിരീക്ഷിച്ച് വനംവകുപ്പ്

അരിക്കൊമ്പനെ പിടികൂടുന്നതിനായി ദൗത്യ സംഘത്തിലെ രണ്ടാമത്തെ കുങ്കി ആന ഇടുക്കിയിൽ എത്തി. സൂര്യൻ എന്ന കുങ്കിയാനയാണ് വയനാട്ടിൽ നിന്ന് ചിന്നക്കനാലിൽ എത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചു മണിക്ക് വയനാട്ടിൽ നിന്ന് പുറപ്പെട്ട സൂര്യൻ ഇന്ന് പുലർച്ചയോടെ എത്തിയത്. വയനാട് ആർആ‌ർടി റെയ്ഞ്ച് ഓഫീസർ രൂപേഷിൻറെ നേതൃത്വത്തിലുള്ള ആറംഗ വനപാലക സംഘവും ഒപ്പമുണ്ട്. മുൻപ് പല ദൗത്യങ്ങളിലും പങ്കെടുത്തിട്ടുള്ള ആനയാണ് സൂര്യൻ. വിക്രം എന്ന കുങ്കിയാന കഴിഞ്ഞ ദിവസം എത്തിയിരുന്നു. കോന്നി സുരേന്ദ്രൻ , കുഞ്ചു എന്നീ കുങ്കിയാനകളും […]

Kerala

കൂപ്പുകുത്തി സ്വർണവില താഴേക്ക്; ഇന്നത്തെ വിലയറിയാം

അന്താരാഷ്ട്ര സ്വർണവിലയിൽ ഇന്ന് ​ഗ്രാമിന് 5152 രൂപയിലും പവന് 41,216 രൂപയിലും വ്യാപാരം പുരോ​ഗമിക്കുന്നു. ഇന്നലെ സ്വർണം ​ഗ്രാമിന് 5262ഉം പവന് 42,144 രൂപയുമായിരുന്നു. അന്താരാഷ്ട്ര സ്വർണവിലയിൽ ഇന്ന് ​ഗ്രാമിന് 116 രൂപയും പവന് 928 രൂപയുമാണ് കുറവ് രേഖപ്പെടുത്തിയത്. കേരളത്തിൽ 24 കാരറ്റ് സ്വർണം പവന് 47,320 രൂപയിലും ​ഗ്രാമിന് 5,915 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോ​ഗമിക്കുന്നത്. അതേസമയം ഇന്നലെ കേരളത്തിൽ 24 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 6003 രൂപയും പവന് 48,024 രൂപയുമായിരുന്നു. കേരളത്തിൽ […]

Kerala

പെരുമാതുറയിലെ 17കാരന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം; സുഹൃത്തുക്കള്‍ മയക്കുമരുന്ന് കുത്തിവച്ചെന്ന് മാതാവ്

തിരുവനന്തപുരം പെരുമാതുറയിലെ 17കാരന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ഇര്‍ഫാന് മയക്കുമരുന്ന് നല്‍കിയെന്നാണ് കുടുംബത്തിന്റെ ആരോപണം. ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ച ഇര്‍ഫാനെ ഇന്നലൊണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുഹൃത്തുക്കള്‍ മയക്കുമരുന്ന് കുത്തിവച്ചതാണ് മരണകാരണമെന്നാണ് മാതാവിന്റെ മൊഴി. മകന്റെ മരണകാരണം മയക്കുമരുന്നിന്റെ അമിത ഡോസാണെന്ന് സംശയിക്കുന്നതായി പൊലീസും പറയുന്നു. പെരുമാതുറ സ്വദേശികളായ സുല്‍ഫിക്കര്‍- റജില ദമ്പതികളുടെ മകന്‍ ഇര്‍ഫാന്‍ ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറു മണിയോടെയാണ് ഇര്‍ഫാനെ ഒരു സുഹൃത്ത് വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ടുപോയി.ഏഴുമണിയോടെ മറ്റൊരാളെ ഇര്‍ഫാനെ […]

Kerala

വീട്ടില്‍ ആകെയുള്ളത് രണ്ട് ലൈറ്റും ഒരു ഫാനും മാത്രം; കെഎസ്ഇബി നല്‍കിയത് 17000 രൂപയുടെ ബില്ല്!

ഒരു ഫാനും രണ്ട് ലൈറ്റ് മാത്രമുള്ള വീട്ടില്‍ കെഎസ്ഇബി നല്‍കിയത് 17,044 രൂപയുടെ ബില്ല്. ബില്ല് നല്‍കിയതിന് പിന്നാലെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധവും കെഎസ്ഇബി വിച്ഛേദിച്ചു. പത്തനംതിട്ട പെരിങ്ങരയിലെ വീട്ടിലാണ് കെഎസ്ഇബിയുടെ നടപടി. രണ്ട് ലൈറ്റ് മാത്രമുള്ള, പരിമിതികള്‍ക്കുള്ളില്‍ നില്‍ക്കുന്ന വീട്ടില്‍ എങ്ങനെയാണ് ഇത്രയും വലിയ ബില്ല് വന്നത് എന്ന് കൃത്യമായി വിശദീകരിക്കാന്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടുമില്ല. പക്ഷേ വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു. കുട്ടികള്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സമയമാണ് എന്ന് പറഞ്ഞിട്ടും അത് ഉദ്യോഗസ്ഥര്‍ കേട്ടില്ല എന്നും […]

Kerala

വിമാനത്തില്‍ വച്ച് ഹൃദയാഘാതം; മലയാളി ഉംറ തീര്‍ത്ഥാടക റിയാദില്‍ മരിച്ചു

വിമാനത്തില്‍ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ഉംറ തീര്‍ഥാടക റിയാദില്‍ മരിച്ചു. മലപ്പുറം എടയൂര്‍ നോര്‍ത്ത് ആദികരിപ്പാടി മവണ്ടിയൂര്‍ മൂന്നാം കുഴിയില്‍ കുഞ്ഞിപ്പോക്കരുടെ ഭാര്യ ഉമ്മീരിക്കുട്ടി ആണ് റിയാദിലെ കിങ് അബ്ദുല്ല ആശുപത്രിയില്‍ മരിച്ചത്. ഉംറ നിര്‍വഹിച്ച് സ്‌പേസ് ജറ്റ് വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഉമ്മീരിക്കുട്ടിക്ക് ഹൃദയാഘാതമുണ്ടായത്. ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന വിമാനത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. ജിദ്ദ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന ഉടനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പിന്നാലെ വിമാനം റിയാദില്‍ അടിയന്തരമായി ഇറക്കി. വിമാനത്താവളത്തിന് അടുത്തുള്ള കിംങ്ങ് […]

Kerala

പേട്ടയില്‍ സ്ത്രീ ആക്രമിക്കപ്പെട്ട സംഭവം; ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാകാതെ പൊലീസ്

തിരുവനന്തപുരം പേട്ടയിൽ സ്ത്രീയെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാകാതെ പൊലീസ്. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലും പ്രതിയെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചില്ല. മരുന്നു വാങ്ങാൻ രാത്രി വീട്ടിൽനിന്ന് പോയ സ്ത്രീയെ ആണ് ബൈക്കിൽ എത്തിയ അജ്ഞാതൻ ക്രൂരമായി ആക്രമിച്ചത്. അക്രമം നടന്ന തിങ്കളാഴ്ച അപ്പോൾ തന്നെ തൊട്ടടുത്തുള്ള പേട്ട പൊലീസിനെ വിവരം അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. കഴിഞ്ഞ വ്യാഴാഴ്ച ആക്രമിക്കപ്പെട്ട സ്ത്രീ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയതിനു ശേഷമാണ് പൊലീസ് വീട്ടിലെത്തി […]

Kerala

ബ്രഹ്മപുരം തീപിടിത്തം കേരളത്തിനുനേരെ പതിയിരിക്കുന്ന ദുരന്തങ്ങളുടെ മുന്നറിയിപ്പ്; ഹൈക്കോടതി

ബ്രഹ്മപുരം തീപിടിത്തം കേരളത്തിനുനേരെ പതിയിരിക്കുന്ന ദുരന്തങ്ങളുടെ മുന്നറിയിപ്പാണെന്ന് ഹൈക്കോടതി. കോടതിയെ സഹായിക്കാനായി അമിക്കസ് ക്യൂറിമാരായി അഭിഭാഷകരായ ടി.വി.വിനു, എസ്.വിഷ്ണു, പൂജ മേനോൻ എന്നിവരെ നിയമിച്ചു. ഖരമാലിന്യ സംസ്കരണത്തിനായി തങ്ങളുടെ ജില്ലകളിലെ സൗകര്യങ്ങൾ, അവയുടെ പ്രവർത്തന ക്ഷമത തുടങ്ങിയവ സംബന്ധിച്ച് കളക്ടർമാർ റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ചട്ടം നടപ്പാക്കി കളക്ടർമാർ നൽകുന്ന തൽസ്ഥിതി റിപ്പോർട്ട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി വഴി ഹൈക്കോടതി പരിശോധിക്കും. പെരിയാറിൽ നിന്ന് വെള്ളമെടുക്കുന്ന സ്ഥലങ്ങളിലെ ജലസാംപിൾ എടുത്ത് മലിനീകരണ നിയന്ത്രണ […]

Kerala

‘സ്റ്റൈപ്പന്റ് ലഭിക്കുന്നില്ല’; ഹൗസ് സർജന്മാരും പിജി ഡോക്ടെഴ്‌സും അനിശ്ചിതകാല സമരത്തിലേക്ക്

കൊല്ലം പരിപ്പാളി മെഡിക്കൽ കോളജിലെ പി ജി ഡോക്ടെഴ്‌സും ഹൗസ് സർജൻമാരും സമരത്തിലേക്ക്. സ്റ്റൈപ്പന്റ് മുടങ്ങിയതിൽ പ്രതിഷേധിച്ച് ഇന്നുമുതലാണ് അനിശ്ചിതകാല സമരം നടത്തുക. എല്ലാ തരം ജോലികളിൽ നിന്നും വിട്ടുനിൽക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. 5 മാസത്തെ സ്റ്റൈപ്പന്റ് ലഭിക്കാനുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ഹൗസ് സർജന്മാർക്ക് സ്റ്റൈപ്പന്റ് മുടങ്ങുന്നത് സ്ഥിരം സംഭവമാണ്. സ്റ്റൈപ്പന്റ് മുടങ്ങാൻ കാരണം അധികാരികളുടെ അനാസ്ഥയെന്നാണ് വിമർശനം. സർക്കാരിന് പല തവണ അപേക്ഷ നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ക്യാമ്പസിൽ പ്രകടനവും പ്രിൻസിപ്പൽ ഓഫീസിൽ […]

Kerala

മിഷന്‍ അരിക്കൊമ്പന്‍; ചിന്നക്കനാലിലും ശാന്തന്‍പാറയിലും നിരോധനാജ്ഞ പ്രഖ്യാപിക്കും

ഇടുക്കിയില്‍ ഭീതി പരത്തുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാലില്‍ ശനിയാഴ്ച നിരോധനാജ്ഞ പ്രഖ്യാപിക്കും. ശാന്തന്‍പാറ പഞ്ചായത്തിലും ചിന്നക്കനാലിലുമാണ് നിരോധനാജ്ഞ. മിഷന്‍ അരിക്കൊമ്പന്‍ ദൗത്യത്തിന്റെ ഭാഗയമായി ആളുകള്‍ കൂട്ടം കൂടാതിരിക്കാന്‍ ബോധവത്ക്കരണം നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കോടനാട്ടേക്ക് പോകുന്ന വഴിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. 301 കോളനിയില്‍ നിന്ന് ആളുകളെ മാറ്റുന്നതില്‍ തീരുമാനം നാളെയുണ്ടാകും. 71 പേരടങ്ങുന്ന 11 ദൗത്യ സംഘമാണ് മിഷന്‍ അരിക്കൊമ്പന്റെ ഭാഗമാകുന്നത്. വെള്ളിയാഴ്ച മോക്ഡ്രില്‍ നടത്തും. പുലര്‍ച്ചെ നാല് മണിക്ക് […]