Kerala

ഭിന്നശേഷിക്കാര്‍ക്കും രോഗികള്‍ക്കുമായി ബോട്ട് യാത്ര; ഉള്ളുനിറച്ച് ഒല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ മാതൃക

ആലപ്പുഴയില്‍ അംഗപരിമിതരും രോഗികളും ഉള്‍പ്പെടുന്ന 56 ഓളം പേര്‍ക്ക് ബോട്ട് യാത്ര ഒരുക്കി തൃശൂരിലെ ഒല്ലൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രം. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ സീ കുട്ടനാട് ബോട്ടിലാണ് പാലിയേറ്റീവ് രോഗികളുടെ സ്‌നേഹാര്‍ദ്രം വിനോദ യാത്ര സംഘടിപ്പിച്ചത്. തൃശൂരില്‍ നിന്നും ബസ് മാര്‍ഗ്ഗമാണു എല്ലാവരെയും ആലപ്പുഴയിലെത്തിച്ചത്. വീല്‍ചെയറുകളെ മാത്രം ആശ്രയിച്ചു കഴിയുന്ന 25 പേരും അവരുടെ കൂട്ടിരിപ്പുകാരുമാണു ആദ്യമായി കുട്ടനാട്ടിലെ കായല്‍ ഭംഗി കാണാന്‍ ആലപ്പുഴയില്‍ എത്തിയത്. എല്ലാവരുടെയും ആദ്യത്തെ ബോട്ട് യാത്ര കൂടി ആയിരുന്നു ഇത്. ഈ […]

Kerala

തിരുവനന്തപുരം പേട്ടയിൽ യുവതിയെ ആക്രമിച്ച സംഭവം; പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്

തിരുവനന്തപുരം പേട്ടയിൽ യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. പൊലീസ് വീഴ്ചയടക്കം ചർച്ചയായ സാഹചര്യത്തിൽ പ്രതിയെ പിടികൂടാൻ സിസിറ്റിവി ദൃശ്യങ്ങൾ ശേഖരിച്ചു പരിശോധിച്ച് വരികയാണ്.പ്രതിയെ ഉടൻ പിടികൂടണമെന്നു തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്.  ആദ്യ ഘട്ട വീഴ്ചയെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നു പേട്ട സ്റ്റേഷനിലെ രണ്ടു സിവിൽ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു. പരാതി കൃത്യ സമയത്തു ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്നായിരുന്നു സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. അതേ സമയം പോലീസിനെ […]

Kerala

സ്വർണവിലയിൽ നേരിയ വർധന; വില റെക്കോർഡിനരികെ

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. 22 കാരറ്റ് സ്വർണം ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,500 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന്റെ വില 44,000 രൂപയാണ്.  മാർച്ച് 18 ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഗ്രാമിന് 150 രൂപ കൂടിയാണ് സ്വർണവില പവന് റെക്കോർഡ് വിലയായ 5530 ൽ എത്തിയത്. യു.എസിലെ സിലിക്കൺവാലി, സിഗ്‌നേച്ചർ, സിൽവർ ഗേറ്റ് ബാങ്കുകളുടെ തകർച്ചയും, സ്വിസ് ബാങ്ക് തകർച്ചയിലേക്കെന്ന വാർത്തകളുമാണ് സ്വർണ വില ഉയരാൻ […]

Kerala

റിപ്പർ ജയാനന്ദൻ പരോളിൽ പുറത്തിറങ്ങി; പരോൾ അനുവദിച്ച് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ

വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കഴിയുന്ന കൊടുംകുറ്റവാളി റിപ്പർ ജയാനന്ദൻ പരോളിൽ പുറത്തിറങ്ങി. മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഹൈക്കോടതിയാണ് രണ്ട് ദിവസത്തെ പരോൾ അനുവദിച്ചത്. പൊലീസ് അകമ്പടിയിലാകും വിവാഹത്തിൽ പങ്കെടുക്കുക. ഇന്ന് രാവിലെയാണ് മാള പൊയ്യയിലെ വീട്ടിലേക്ക് ജയാനന്ദനെ കൊണ്ടുപോയത്. മാള പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷമായിരുന്നു വീട്ടിലേക്ക് കൊണ്ടുപോയത്. ജയാനന്ദൻറെ ഭാര്യയുടെ ഹർജി പരിഗണിച്ചാണ് രണ്ട് ദിവസത്തെ പരോൾ അനുവദിച്ചത്. ഇരട്ടക്കൊലക്കേസ് ഉൾപ്പെടെ വിവിധ കൊലക്കേസുകളിൽ പ്രതിയാണു ജയാനന്ദൻ. പുത്തൻവേലിക്കരയിൽ ദേവകി എന്ന സ്ത്രീയെ കൊലപ്പെടുത്തിയ […]

Kerala

അങ്കമാലിയിൽ കെട്ടിടത്തിന്റെ സ്ലാബുകൾ ഇടിഞ്ഞ് വീണു; രണ്ടുപേർ മരിച്ചു, ഒരാളുടെ നില ഗുരുതരം

അങ്കമാലിയിൽ കെട്ടിടത്തിന്റെ സ്ലാബുകൾ ഇടിഞ്ഞ് വീണ് രണ്ടുപേർ മരിച്ചു.കറുകുറ്റിയിൽ നിർമ്മാണം നടത്തിവരുന്ന കെട്ടിടത്തിന്റെ സ്ലാബുകൾ ഇടിഞ്ഞ് വീണ്വെസ്റ്റ് ബംഗാൾ സ്വദേശിയായ അലി ഹസൻ(30), മലയാളിയായ ജോണി അന്തോണി(52)എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്ക് പരുക്ക്. പരുക്ക് പറ്റിയവരെ അങ്കമാലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒരാളുടെ നില ഗുരുതരമാണ്.

Kerala

മാർച്ച് 25-ന് തന്നെ അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുമെന്ന് മൂന്നാർ ഡിഎഫ്ഒ

അരിക്കൊമ്പനെ മാർച്ച് 25-ന് തന്നെ മയക്കു വെടിവെയ്ക്കുമെന്ന് മൂന്നാർ ഡിഎഫ്ഒ രമേശ്‌ ബിഷ്ണോയ്. അന്നേ ദിവസം അരിക്കൊമ്പനെ പിടിക്കാൻ പറ്റിയില്ലെങ്കിൽ മാർച്ച് 26-ന് രണ്ടാമത്തെ ശ്രമം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. മുഴുവൻ സംഘങ്ങളും എത്തിയ ശേഷം 24-ന് മോക്ക് ഡ്രിൽ നടത്തും. മറ്റു വകുപ്പുകളുടെ സഹകരണം ഉറപ്പാക്കാൻ നാളെ ഉന്നതതല യോഗം ചേരും. പിടികൂടി മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ ജിഎസ്എം കോളർ ഘടിപ്പിക്കും. ഇത്തവണ ദൗത്യം വിജയിക്കുമെന്ന് വിശ്വാസം ഉണ്ടെന്നും മൂന്നാർ ഡിഎഫ്ഒ വ്യക്തമാക്കി. അതേസമയം അരിക്കൊമ്പനെ പിടികൂടാനുള്ള […]

Kerala

പേട്ടയിൽ സ്ത്രീയെ ആക്രമിച്ച സംഭവം; കൃത്യ നിർവഹണത്തിൽ വീഴ്ച്ച വരുത്തിയ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

പേട്ടയിൽ സ്ത്രീയെ ആക്രമിച്ച സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. പൊലീസുകാരായ ജയരാജ്‌,രഞ്ജിത്ത് എന്നിവരെയാണ് സസ്പെൻഡ്‌ ചെയ്തത്. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൃത്യ നിർവഹണത്തിൽ വീഴ്ച്ച സംഭവിച്ചതിനാണ് പൊലീസുകാർക്കെതിരെ നടപടി സ്വീകരിച്ചത്. പേട്ടയിൽ സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പേട്ട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആക്രമിച്ച വിവരം വിളിച്ചു പറഞ്ഞിട്ടും കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ലെന്ന് പരാതിക്കാരി ആരോപിച്ചിരുന്നു. പരാതിയില്‍ ഇന്ന് തന്നെ നപടിയുണ്ടാകുമെന്ന് ഡിസിപി അറിയിച്ചിരുന്നു. കഴിഞ്ഞ […]

Kerala

കെഎസ്ആർടിസി ശമ്പളം ഗഡുക്കളായിത്തന്നെ നൽകും

കെഎസ്ആർടിസിയിൽ ശമ്പളം ഗഡുക്കളായിത്തന്നെ നൽകും. സിഐടിയു സംഘടനയുമായി ഗതാഗതമന്ത്രി ആൻ്റണി രാജു നടത്തിയ ചർച്ചയിൽ സമവായമായില്ല. ഗഡുക്കളായി മാത്രമേ ശമ്പളം നൽകാൻ കഴിയൂ എന്ന് മാനേജ്മെന്റ് അറിയിച്ചു. ഈ സാഹചര്യത്തിൽ സംയുക്ത സമരപരിപാടികൾ ആലോചിക്കുമെന്ന് കെഎസ്ആർടിഇഎ അറിയിച്ചു. ഡീസൽ കഴിഞ്ഞാൽ അടുത്ത പരിഗണന ശമ്പളത്തിന് നൽകണം എന്ന് സിഐടിയു ആവശ്യപ്പെട്ടു. ശമ്പളം ഘട്ടം ഘട്ടമായി വിതരണം ചെയ്യുവാനുളള തീരുമാനത്തെ തൊഴിലാളി സംഘടനകൾ എതിർക്കുന്ന പശ്ചാത്തലത്തിലാണ് അംഗീകൃത ട്രേഡ് യൂനിയനുകളെ മന്ത്രി ചർച്ചക്ക് വിളിച്ചത്. കഴിഞ്ഞയാഴ്ച ചർച്ച നടന്നെങ്കിലും […]

Kerala

അന്തരിച്ച ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ സംസ്‌കാര ശിശ്രൂഷകൾക്ക് ആരംഭം; സംസ്‌കാരം നാളെ

അന്തരിച്ച ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ സംസ്‌കാര ശിശ്രൂഷകൾ ആരംഭിച്ച . രാവിലെ ഏഴ് മണിക്ക് രൂപതാ ആസ്ഥാനത്ത് ഭൗതിക ശരീരം എത്തിച്ചു. തുടർന്ന് പ്രത്യേക പ്രാത്ഥനകൾ നടത്തി. ഇനി വിലാപയാത്രയായി സെൻട്രൽ ജംഗ്ഷൻ വഴി മെത്രാപ്പോലീത്തൻ പള്ളിയിലേയ്ക്ക് കൊണ്ടു പോകും. ബുധനാഴ്ച രാവിലെ പത്ത് വരെ മെത്രാപ്പോലീത്തൻ പള്ളിയിൽ ഭൗതിക ശരീരം പൊതു ദർശനത്തിന് വെയ്ക്കും. ശുശ്രൂഷകൾക്ക് സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേതൃത്വം നൽകും. സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് […]

Kerala

എക്‌സ്‌റേ എടുത്തപ്പോള്‍ മൂന്ന് പവന്റെ മാല പട്ടിക്കുട്ടിയുടെ വയറ്റില്‍, പിന്നെ ട്വിസ്റ്റ്; പാലക്കാട്ടെ ഗോള്‍ഡന്‍ റിട്രീവറുടെ കഥ

കുന്തം പോയാല്‍ കുടത്തിലും തപ്പണമെന്ന് ഒരു ചൊല്ലുണ്ട്. മൂന്ന് പവന്‍ വരുന്ന സ്വര്‍ണമാലയാണ് കാണാതെ പോയതെങ്കില്‍ കുടത്തിലല്ല, വളര്‍ത്തുനായയുടെ വയറിനുള്ളില്‍ വരെ തപ്പേണ്ടി വരും. മാല ഓമന നായയുടെ വയറ്റിലുണ്ടെന്ന് അറിഞ്ഞാലോ പിന്നെ അത് തിരിച്ചെടുക്കുന്നത് വരെ വല്ലാത്ത ടെന്‍ഷനാണ്. നല്ല വിലയുള്ള മാല എടുക്കുകയും വേണം, വിലമതിക്കാനാകാത്ത സ്‌നേഹം കൊടുത്ത് വളര്‍ത്തുന്ന ഓമന നായക്കുട്ടിയ്ക്ക് ഒരു ആപത്തും വരുകയും ചെയ്യരുത്. പിരിമുറുക്കമുള്ള ഇത്തരം ഒട്ടനവധി നിമിഷങ്ങളിലൂടെയാണ് പാലക്കാട്ടെ ഒരു കുടുംബം കഴിഞ്ഞ ദിവസം കടന്നുപോയത്. പാലക്കാട് […]