Gulf Kerala

സൗദിയിൽ മലയാളം ഉൾപ്പെടെ നാല് ഭാഷകളിലുള്ള റേഡിയോയ്ക്ക് അനുമതി

സൗദിയിൽ വിദേശ ഭാഷകളിലുള്ള എഫ്.എം റേഡിയോക്ക് അനുമതി. മലയാളം ഉൾപ്പെടെ നാല് ഭാഷകളിലുള്ള റേഡിയോ പ്രക്ഷേപണം അടുത്ത ജൂലായിൽ ആരംഭിക്കും. മലയാളി വ്യവസായിക്കാണ് വിദേശ ഭാഷകളിലെ എഫ്.എം റേഡിയോയുടെ പ്രഥമ ലൈസൻസ് ലഭിച്ചത്.  സൗദിയിൽ ആദ്യമായാണ് വിദേശ ഭാഷകളിലുള്ള എഫ്.എം റേഡിയോക്കു അനുമതി ലഭിക്കുന്നത്. മലയാളം, ഇംഗ്ലിഷ്, ഹിന്ദി, ഫിലിപ്പിനോ ഭാഷകളിലെ റേഡിയോ അടുത്ത ജൂലായിൽ പ്രക്ഷേപണം ആരംഭിക്കും. ജിദ്ദ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്യാപിറ്റൽ റേഡിയോ നെറ്റ്വർക്ക് ആണ് ഈ സംരംഭത്തിന് പിന്നിൽ. ജിദ്ദ, റിയാദ്, ദമാം […]

Kerala

സമൂഹമാധ്യമങ്ങളിൽ വൈറലായ ആ സൂര്യകാന്തിപ്പാടം ഇവിടെയാണ്

പൂത്ത് ഉലഞ്ഞ് നിൽക്കുന്ന സൂര്യകാന്തി പൂക്കളുടെ കാഴ്ച്ച കാണണോ ? എങ്കിൽ മലപ്പുറത്തേക്ക് പോകാം. മലപ്പുറം വേങ്ങര സൗത്ത് കുറ്റൂരിൽ ഒരു ഏക്കർ പാടശേഖരത്തിൽ സൂര്യകാന്തി പൂത്ത് തളിർത്ത് നിൽക്കുകയാണ്. ചെമ്പൻ ഷെബിറലിയും സഹോദരങ്ങളായ ജാഫർ, സക്കീർ, ജംഷീർ, നൗഫൽ, അയ്യൂബ് എന്നിവരാണ് ഇതിന് പിന്നിൽ. പരീക്ഷണ അടിസ്ഥാനത്തിൽ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ആരംഭിച്ചത്.കന്നി സംരഭം വിജയം കണ്ടതോടെ വലിയ സന്തോഷത്തിലാണ് ഈ യുവാക്കൾ. ഇന്ന് തോട്ടം കാണാനും ഫോട്ടോ എടുക്കാനും നിരവധി പേരാണ് ഇവിടെ എത്തുന്നത്. […]

Gulf Kerala

മലയാളി കുടുംബം സഞ്ചരിച്ച വാഹനം സൗദിയില്‍ അപകടത്തില്‍പ്പെട്ടു; യുവതി മരിച്ചു

ജോര്‍ദാനില്‍ നിന്നും സൗദിയിലെ ജിസാനിലേക്ക് മടങ്ങും വഴി മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു. നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശിനി പയ്യശ്ശേരി തണ്ടുപാറയ്ക്കല്‍ ഫസ്‌ന ഷെറിന്‍ (23) ആണ് മരിച്ചത്. മൃതദേഹം അല്ലൈത്ത് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.  ജോര്‍ദാനില്‍ പോയി സന്ദര്‍ശന വിസ പുതുക്കി മടങ്ങി വരുന്നതിനിടെ ജിദ്ദയില്‍ നിന്നും 120 കിലോമീറ്റര്‍ അകലെ അല്ലൈത്തില്‍ വെച്ച് അജോര്‍ദാനില്‍ നിന്നും ജിസാനിലേക്ക് മടങ്ങും വഴി വാഹനത്തിന്റെ ടയര്‍ പൊട്ടിയാണ് അപകടം സംഭവിച്ചത്. രണ്ടര വയസുള്ള ഐസല്‍ […]

Kerala

ഗതാഗതക്കുരുക്കിൽ കുടുങ്ങി പരീക്ഷ മുടങ്ങുമെന്ന് ഉറപ്പായി; പൊലീസ് സ്റ്റേഷനിൽ കരഞ്ഞുകൊണ്ടെത്തിയ വിദ്യാർത്ഥിനികളെ പരീക്ഷാ ഹാളിലെത്തിച്ച് പൊലീസ്

ഗതാഗതക്കുരുക്കിൽ കുടുങ്ങി പരീക്ഷ മുടങ്ങുമെന്ന് പേടിച്ച് കരഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തിയ വിദ്യാർത്ഥികൾക്ക് സഹായമായി കേരളാ പൊലീസ്. പരീക്ഷാ ഹാളിലെത്തണമെന്ന ആവശ്യം കേട്ടയുടൻ തന്നെ പൊലീസ് മൂന്ന് വിദ്യാർത്ഥികളേയും ജീപ്പിൽ കയറ്റി പരീക്ഷാ ഹാളിൽ പെട്ടെന്ന് തന്നെ എത്തിച്ചു.  വണ്ടിത്താവളം കെകെഎം ഹയർ സെക്കൻഡറി സ്‌കൂളിലെ കൊമേഴ്‌സ് വിഭാഗം പ്ലസ് വൺ വിദ്യാർഥികളായ മീര, കാവ്യ, നവ്യ എന്നിവരെയാണു കൊല്ലങ്കോട് പൊലീസ് സമയത്തു സ്‌കൂളിലെത്തിച്ചത്. കേരളആ പൊലീസിന്റെ ഫേസ്ബുക്ക് പേജിലാണ് ഇത് സംബന്ധിച്ച കുറിപ്പ് വന്നിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ […]

Kerala

ലൈംഗികച്ചുവയോടെ വിദ്യാർത്ഥിനികളോട് സംസാരിച്ച അദ്ധ്യാപകൻ അറസ്റ്റിൽ

ലൈംഗികച്ചുവയോടെ വിദ്യാർത്ഥിനികളോട് സംസാരിക്കുകയും ഇടപെടുകയും ചെയ്ത അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു. ആലപ്പുഴ അമ്പലപ്പുഴയിലാണ് സംഭവം. വിദ്യാർത്ഥിനികളുടെ പരാതിയെത്തുടർന്നാണ് ഇദ്ദേഹത്തിന്റെ അറസ്റ്റ്. കാക്കാഴം എസ്.എൻ.വി.ടി.ടി ഐയിലെ അദ്ധ്യാപകനും ചെട്ടികുളങ്ങര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ചെട്ടികുളങ്ങര കൈതവടക്ക് ശ്രീഭവനിൽ ശ്രീജിത്തിനെയാണ് (43) അറസ്റ്റു ചെയ്തത്. മുൻ ബ്ലോക്ക് പഞ്ചായത്തംഗം കൂടിയായ ശ്രീജിത്ത് നിലവിൽ സി.പി.എം ചെട്ടികുളങ്ങര തെക്ക് ലോക്കൽ കമ്മിറ്റിയംഗം കൂടിയാണ്. നാലു വിദ്യാർത്ഥിനികൾ ഏതാനും ദിവസം മുൻപ് പ്രഥമാദ്ധ്യാപികയ്ക്ക് പരാതി നൽകിയെങ്കിലും പരാതി പൊലീസിന് കൈമാറാൻ […]

Kerala

സ്വർണവില ഇടിഞ്ഞു; പവന് കുറഞ്ഞത് 400 രൂപ

സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. പവന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5480 രൂപയായി. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് വില 43,840 രൂപയാണ്.  മാർച്ച് 18 ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഗ്രാമിന് 150 രൂപ കൂടിയാണ് സ്വർണവില പവന് റെക്കോർഡ് വിലയായ 5530 ൽ എത്തിയത്. യു.എസിലെ സിലിക്കൺവാലി, സിഗ്നേച്ചർ, സിൽവർ ഗേറ്റ് ബാങ്കുകളുടെ തകർച്ചയും, സ്വിസ് ബാങ്ക് തകർച്ചയിലേക്കെന്ന വാർത്തകളുമാണ് സ്വർണ വില ഉയരാൻ കാരണമായത്. ഇതിന് […]

Kerala

മലമ്പുഴയിൽ കാട്ടാനക്കൂട്ടം സ്കൂട്ടർ തകർത്തു; മത്സ്യതൊഴിലാളി രക്ഷപെട്ടത് തലനാരിഴയ്ക്ക്

പാലക്കാട് മലമ്പുഴയിൽ ആനക്കൂട്ടം സ്കൂട്ടർ തകർത്തു. കല്ലേപ്പുള്ളി സ്വദേശി സുന്ദരൻ ആണ് കാട്ടാനക്കൂട്ടത്തിന് മുന്നിൽ പെട്ടത്. തലനാരിഴയ്ക്ക് ആണ് സുന്ദരൻ രക്ഷപെട്ടത്. സുന്ദരൻ്റെ ഇരുചക്രവാഹനം ആനക്കൂട്ടം പൂർണമായി നശിപ്പിച്ചു. ആനകളെ കണ്ടതും സുന്ദരൻ വണ്ടിയിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. പുലർച്ചെ 5 മണിയ്ക്കാണ് സംഭവം ഉണ്ടായത്. മലമ്പുഴ ഡാമിലേക്ക് മത്സ്യബന്ധനത്തിനായി വരുമ്പോഴാണ് ആനക്കൂട്ടം ആക്രമിച്ചത്. അതേസമയം വനം വകുപ്പ് ഉദ്യോഗസ്ഥരെ അടക്കം വിവരം അറിയിച്ചിട്ടും അധികൃതർ ആരും സ്ഥലത്ത് ഇതുവരെ എത്തിയിട്ടില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

Kerala

കരിപ്പൂരിൽ വൻ സ്വർണവേട്ട; പിടികൂടിയത് 70 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. 70 ലക്ഷം രൂപ വിലമതിക്കുന്ന 1.3 കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബായിൽനിന്നും ജിദ്ദയിൽ നിന്നും എത്തിയ മൂന്നു യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. പേനയുടെ റീഫിലിലും ശരീരത്തിനുള്ളിലും വസ്ത്രത്തിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. മലപ്പുറം കെ പുരം സ്വദേശി വെള്ളാടത്ത് ഷിഹാബ്, കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി ഷാനവാസ്, കോഴിക്കോട് ശിവപുരം സ്വദേശി കുന്നുമ്മേൽ അൻസിൽ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്.

Kerala

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇടിമിന്നൽ അപകടകാരികളാണെന്നതിനാൽ കാർമേഘം കണ്ടു തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കണം. ഇടിമിന്നൽ ലക്ഷണം കണ്ടാൽ തുറസായസ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദേശത്തിൽ പറയുന്നു.

Kerala

അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലേയ്ക്ക്

ഇടുക്കിയിലെ അക്രമകാരിയായ അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലേയ്ക്ക്. ആനയെ പിടികൂടാൻ ഉള്ള ദൗത്യസംഘത്തിലെ വിക്രം എന്ന കുങ്കി അന ഇന്ന് ഇടുക്കിയിൽ എത്തും. വരും ദിവസങ്ങളിലായി മൂന്ന് കുങ്കിയാനുകളും 26 അംഗ ആർ ആർ ടി സംഘവും ഇടുക്കിയിലെത്തും. ചിന്നക്കനാൽ സിമന്റ് പാലത്തിന് സമീപം റേഷൻ കടയക്ക് സമാനമായ സാഹചര്യങ്ങൾ ഒരുക്കി അരികൊമ്പനെ ആകർഷിച്ച് പിടികൂടാനാണ് പദ്ധതി. ആനയെ പിടികൂടുന്നതിനു മുന്നോടിയായുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം നാളെ ദേവികുളത്ത് നടക്കും. 24-ന് […]