ഇടുക്കി കുമളി റോസപ്പൂക്കണ്ടത്ത് ഒരാൾ കുത്തേറ്റു മരിച്ചു. റോസാപ്പൂകണ്ടത്ത് വാടകക്ക് താമസിക്കുന്ന രുക്മാൻ അലി (36) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ വഴിയാത്രക്കാരാണ് ലുക്മാമൻ മരിച്ചു കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് കുത്തേറ്റ കാര്യം കണ്ടെത്തുന്നത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കുമളി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തൃശ്ശൂർ ചേർപ്പിലെ സദാചാര കൊലപാതക കേസ് ; ഒരാൾ കൂടി പിടിയിൽ
തൃശ്ശൂർ ചേർപ്പ് ചിറക്കലിലെ സദാചാര കൊലപാതകക്കേസിൽ ഒരാൾ കൂടി പിടിയിൽ. ചിറക്കൽ സ്വദേശി അനസ് ആണ് പിടിയിലായത്. ഹരിദ്വാറിൽ നിന്നും നെടുമ്പാശ്ശേരിയിൽ ഇറങ്ങിയ ഉടനെ ആയിരുന്നു അറസ്റ്റ്. അനസ് കേസിൽ നേരിട്ട് ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണ്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 8 ആയി. ചേർപ്പ് തിരുവാണിക്കാവിനടുത്ത് കഴിഞ്ഞ പതിനെട്ടിനാണ് സഹർ എന്ന യുവാവിന് നേരെ സദാചാര ആക്രമണമുണ്ടായത്. തൃശൂർ-തൃപ്രയാർ റൂട്ടിലോടുന്ന സ്വകാര്യബസ് ഡ്രൈവറാണ് സഹർ. വനിതാ സുഹൃത്തിനെ കാണാനത്തിയതുമായിബന്ധപ്പെട്ടാണ് സഹറിനെ ഒരുകൂട്ടം ആളുകൾ തടഞ്ഞുനിർത്തി ആക്രമിച്ചത്. […]
തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് കിടന്ന യുവതിയെ ആശുപത്രി അറ്റൻഡർ പീഡിപ്പിച്ചു; കേസെടുത്ത് പൊലീസ്
ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി അറ്റൻഡർക്ക് എതിരെ കേസ് എടുത്തു. രണ്ടു ദിവസം മുൻപ് ആണ് കേസിന് ആസ്പദമായ സംഭവം. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് പീഡനത്തിന് ഇരയായത്. യുവതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പൊലീസാണ് ആശുപത്രി ജീവനക്കാരനെതിരെ കേസെടുത്തത്.
തൃശൂർ പാലപ്പിള്ളിയിൽ കാട്ടാനക്കൂട്ടം; ഇരുപതോളം ആനകൾ കാടിറങ്ങി
സ്ഥിരമായി കാട്ടാനയിറങ്ങുന്ന മേഖലയാണ് തൃശൂർ വരന്തരപ്പിള്ളിയിലെ പാലപ്പിള്ളി. കഴിഞ്ഞ ദിവസം ഏകദേശം ഇരുപത്തിനടുത്ത് ആനകളാണ് പ്രദേശത്ത് ഇറങ്ങിയത്. ഇന്നലെ രാത്രി കാട്ടാനക്കൂട്ടത്തെ കണ്ട് ഭയന്ന് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികൾക്ക് അപകടം പറ്റിയിരുന്നു. ഇവർക്ക് നിസാര പരുക്കുകളുണ്ട്. ഈ കാട്ടാനക്കൂട്ടം ഇന്ന് രാവിലെ സമീപത്തിലെ റബർ എസ്റ്റേറ്റിൽ എത്തി. സ്ഥിരമായി ഈ പ്രദേശത്ത് കാട്ടാനകൾ ഇറങ്ങുന്നതിൽ നാട്ടുകാർക്ക് പരാതിയുണ്ട്. നാട്ടുകാരും വനവകുപ്പും ചേർന്ന് പടക്കം പൊട്ടിച്ച് ആനകളെ കാട്ടിലേക്ക് കയറ്റുന്നതിന് ശ്രമം നടക്കുന്നുണ്ട്. ജനവാസ മേഖലയിൽ നിരന്തരമായി […]
സംസ്ഥാനത്ത് നാരങ്ങയ്ക്ക് പൊള്ളുന്ന വില; മറ്റ് പഴവർഗങ്ങളുടേയും വില ഉയരുന്നു
സംസ്ഥാനത്ത് നാരങ്ങയ്ക്ക് പൊള്ളുന്ന വില. കിലോയ്ക്ക് 150-160 രൂപയാണ് നിലവിലെ വില. വേനലിലെ ആവശ്യകതക്കൊപ്പം ലഭ്യത കുറഞ്ഞതാണ് ചെറുനാരങ്ങ വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. വേനൽക്കാലത്ത് നാരങ്ങാ വെള്ളത്തിനും നാരങ്ങാ സോഡയ്ക്കും ആവശ്യകാരേറെയാണ്. വേനലിൽ ചെറുനാരങ്ങ വില കുതിച്ചുരാറുണ്ടെങ്കിലും ഇത്തവണ അത് നേരത്തെയാണ്. നാരങ്ങയ്ക്ക് പുറമെ, തണ്ണിമത്തനും മറ്റ് പഴവർഗങ്ങൾക്കും വില കൂടുന്നുണ്ട്. ഒരു കിലോ തണ്ണിമത്തന് വില 30 രൂപയാണ്. ഓറഞ്ച് ഒരു കിലോയ്ക്ക് 100 രൂപയാണ് വില. റമദാൻ കൂടി എത്തിയാൽ നാരങ്ങയുടെ […]
സ്വർണവില സർവകാല റെക്കോർഡിൽ
സ്വർണവില സർവകാല റെക്കോർഡിൽ. ഗ്രാമിന് ഇന്ന് 150 രൂപ വർധിച്ച് സ്വർണവില എക്കാലത്തേയും റെക്കോർഡായ 5530 രൂപയിലെത്തി. ഇതോടെ പവന് 1200 രൂപ വർധിച്ച് വില 44,240 രൂപയിലെത്തി. ഇന്നലെയായിരുന്നു കേരളത്തിൽ സ്വർണവില റെക്കോർഡ് ഭേദിച്ചത്. ഇന്നലെ ഗ്രാമിന് 200 രൂപ വർധിച്ച്, 5380 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്. പവന് 43,040 രൂപയുമായിരുന്നു ഇന്നലത്തെ വില. യു.എസിലെ സിലിക്കൺവാലി, സിഗ്‌നേച്ചർ, സിൽവർ ഗേറ്റ് ബാങ്കുകളുടെ തകർച്ചയും, സ്വിസ് ബാങ്ക് തകർച്ചയിലേക്കെന്ന വാർത്തകളും സ്വർണ വില ഉയരാൻ കാരണമായി. […]
ട്രെയിനിൽ വെച്ച് മദ്യം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സൈനികൻ അറസ്റ്റിൽ
ട്രെയിനിൽ വെച്ച് മദ്യം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സൈനികൻ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി പ്രതീഷ് കുമാറാണ് അറസ്റ്റിലായത്. മണിപ്പാൽ സർവകാലാശായിലെ മലയാളി വിദ്യാർത്ഥിനിയെയാണ് പീഡിപ്പിച്ചത്. വ്യാഴാഴ്ച രാത്രി രാജധാനി എക്സ്പ്രസിലാണ് സംഭവമുണ്ടായത്. ഇയാളെ ആലപ്പുഴ പൊലീസാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിനിയാണ് വിദ്യാർത്ഥിനി.
താൽക്കാലിക വൈകല്യമുള്ള കുട്ടികൾക്കും സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കാൻ ഉത്തരവ്
താൽക്കാലിക വൈകല്യമുള്ള കുട്ടികൾക്കും സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കാൻ ഉത്തരവ്. പതിനെട്ട് വയസിനു താഴെയുള്ളവർക്കാണ് ഭിന്നശേഷി സർട്ടിഫിക്കറ്റ് പ്രകാരം പെൻഷൻ അനുവദിക്കാൻ തീരുമാനിച്ചത്. പ്രത്യേക കാലയളവിലേക്കായിരിക്കും പെൻഷൻ നൽകുക. പതിനെട്ട് വയസിന് താഴെയുള്ള താൽക്കാലിക വൈകല്യമുള്ളവർക്കാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ച്് സർക്കാർ ഉത്തരവിറക്കിയത്. ഇവർക്ക് ആരോഗ്യ വകുപ്പിൽ നിന്നും നൽകുന്ന താൽക്കാലിക വൈകല്യ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പെൻഷൻ അനുവദിക്കാമെന്നാണ് ഉത്തരവ്. ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന പതിനെട്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ക്ഷേമ പെൻഷൻ അനുവദിക്കുന്നത് […]
ടോറസ് ലോറി കാറിലിടിച്ച ശേഷം കാറിനെ 100 മീറ്ററോളം വലിച്ചു കൊണ്ടു പോയി
ടോറസ് ലോറി കാറിലിടിച്ച ശേഷം കാറിനെ 100 മീറ്ററോളം വലിച്ചു കൊണ്ടു പോയി. തൃശൂർ കുന്നംകുളം പാറേമ്പാടത്താണ് സംഭവം.ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ കാറിലുണ്ടായിരുന്ന പെരിങ്ങോട് സ്വദേശികൾ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കുന്നംകുളം ഭാഗത്ത് നിന്നും അക്കിക്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും ടോറസ് ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഒരു വശത്ത് കേടുപാടുകൾ സംഭവിച്ചു. ടോറസ് ലോറി കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ലോറിയുടെ ഒരു വശം കാറിൽ ഇടിച്ച് 100 മീറ്ററോളം വലിച്ചുകൊണ്ടു പോവുകയായിരുന്നു.
ഭാര്യയുടെ മുന്നിലിട്ട് ഭർത്താവിനെ വെട്ടിപരിക്കേൽപ്പിച്ചു; തടയാൻ ശ്രമിക്കുന്നതിനിടെ ഭാര്യക്കും പരുക്ക്
കാസർഗോഡ് മാവുങ്കാലിൽ ഭാര്യയുടെ മുന്നിലിട്ട് ഭർത്താവിനെ വെട്ടിപരുക്കേൽപ്പിച്ചു. തടയാൻ ശ്രമിക്കുന്നതിനിടെ ഭാര്യക്കും പരുക്കേറ്റു. കൊടവലം സ്വദേശി ചന്ദ്രൻ, ഭാര്യ രമ്യ എന്നിവരെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. സാമ്പത്തിക ഇടപാടുകളെ തുടർന്നുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് സൂചന. വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കാഞ്ഞങ്ങാട് നിന്ന് കൊടവലിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് മാവുങ്കാലിൽ വച്ച് ആക്രമണം ഉണ്ടായത്. രണ്ട് ബൈക്കുകളിലായെത്തിയ അക്രമി സംഘം ചന്ദ്രനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച സ്കൂട്ടർ തടഞ്ഞുവച്ചായിരുന്നു ആക്രമണം. തടയാൻ ശ്രമിക്കുന്നതിനിടെ […]












