അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്ന നടപടിയുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങളുമായി ഹൈക്കോടതി. അരിക്കൊമ്പനെ മാറ്റുമ്പോള്‍ സഞ്ചാര പാതയിലടക്കം തടസങ്ങള്‍ ഉണ്ടാകരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഇതിനായി അതാത് ജില്ലാ കളക്ടര്‍മാര്‍ മേല്‍നോട്ടം വഹിക്കണമെന്നും കോടതി ഉത്തരവിട്ടു. കാട്ടാനയെ പറമ്പിക്കുളത്തേക്ക് മാറ്റുമ്പോള്‍ ജില്ലാ പൊലീസ് മേധാവിമാര്‍ ആവശ്യമായ പൊലീസിനെ അകമ്പടിക്കായി നല്‍കണമെന്നും ഹൈക്കോടതിയുടെ നിര്‍ദേശമുണ്ട്. അരിക്കൊമ്പനെ പിടികൂടി പറമ്പികുളത്തെത്തിക്കാനുള്ള ചുമതല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഉള്‍പ്പെടുന്ന മൂന്നംഗ സംഘത്തിനെന്നും കോടതി ഉത്തരവില്‍ പറയുന്നു. ആനയെ പിടികുടുന്നതും പറമ്പിക്കുളത്ത് എത്തിക്കുന്നതും വരെയുളള നടപടികള്‍ പൊതുജനങ്ങള്‍ […]
Kerala
സുഹൃത്തായ ഇതര മതസ്ഥയോട് സംസാരിച്ച മുസ്ലീം യുവാവിന് നേരെ ആക്രമണം
കർണാടകയിലെ ദക്ഷിണ കന്നഡയിൽ മുസ്ലീം യുവാവിന് നേരെ ആക്രമണം. സുഹൃത്തായ ഹിന്ദു യുവതിയോട് സംസാരിച്ചതിനാണ് മർദ്ദനം. സഹീർ എന്ന 22 കാരനാണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസിൽ യാത്ര ചെയ്യുന്നതിനിടെ ഉജിരെക്ക് സമീപമായിരുന്നു ആക്രമണം. ബസ് യാത്രയ്ക്കിടെ സുഹൃത്തായ ഹിന്ദു യുവതിയോട് സഹീർ സംസാരിച്ചു. ശേഷം ബെൽത്തങ്ങാടി ഭാഗത്ത് യുവതി ഇറങ്ങുകയും ചെയ്തു. യാത്ര തുടർന്ന സഹീറിനെ ഉജിരെയിൽ വച്ച് ഒരു സംഘം ബസ് തടഞ്ഞുനിർത്തി, പുറത്തേക്ക് വലിച്ചിറക്കി മർദിക്കുകയായിരുന്നു. നാല് പ്രതികൾക്കെതിരെ […]
പൂച്ച മാന്തിയതിനെ തുടർന്ന് പേവിഷബാധ വാക്‌സിനെടുത്ത 14 കാരന്റെ ശരീരം തളർന്നു; ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം
ആലപ്പുഴ ചേർത്തല താലൂക്ക് ആശുപത്രിയിൽ പേവിഷബാധാ ചികിത്സയിൽ ഗുരുതര വീഴ്ചയുണ്ടായതായി പരാതി. റാബീസ് വാക്‌സിനെടുത്ത 14 കാരന്റെ ശരീരം തളർന്നു. വാക്‌സിൻ പ്രശ്‌നമുണ്ടെന്ന് ഡോക്ടർമാരെ അറിയിച്ചിട്ടും വീണ്ടും വീണ്ടും കുട്ടിയിൽ കുത്തിവയ്പ് നടത്തുകയായിരുന്നുവെന്നു കുടുംബം ആരോപിക്കുന്നു. ചേർത്തല കരുവ സ്വദേശികളായ പ്രദീപ്കുമാറിന്റെയും അനിതയുടെയും ഏകമകനാണ് 9 ക്ലാസ് വിദ്യാർത്ഥി കാർത്തിക്. പൂച്ച മാന്തിയതിന് തുടർന്നാണ് കാർത്തിക്കിന് ആദ്യം ആശുപത്രിയിൽ എത്തിക്കുന്നത്. ചേർത്തല താലൂക്ക് ആശുപത്രിയിൽ നിന്ന് എടുത്ത രണ്ടാം ഡോസു മുതലാണ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ കുട്ടിയിൽ […]
‘സ്റ്റേഷനിൽ പരിശോധന നടക്കുമ്പോൾ ഒന്നാം പ്ലാറ്റ്‌ഫോമിൽ ഒളിച്ചിരുന്നു; പുലർച്ചെ രത്‌നഗിരിയിലേക്ക്’; ഷാരൂഖിന്റെ പ്രാഥമിക മൊഴി പൊലീസിന്
എലത്തൂർ തീവയ്പ്പുമായി ബന്ധപ്പെട്ട് ഷാരൂഖിന്റെ പ്രാഥമിക മൊഴി പൊലീസിന്. അക്രമത്തിന് പിന്നിൽ മറ്റാരുമില്ലെന്നും താൻ മാത്രമാണ് ഉത്തരവാദിയെന്നും പ്രതി പൊലീസിന് മൊഴി നൽകി. ‘തീ വയ്പ്പിന് ശേഷം അതേ ട്രെയിനിൽ കണ്ണൂരിലെത്തി. സ്റ്റേഷനിൽ പരിശോധന നടക്കുമ്പോൾ ഒന്നാം പ്ലാറ്റ്‌ഫോമിൽ ഒളിച്ചിരുന്നു. പുലർച്ചെ രത്‌നഗിരിയിലേക്ക് പോയി. ജനറൽ കംപാർട്ട്‌മെന്റിലായിരുന്നു യാത്ര. ടിക്കറ്റ് എടുത്തിരുന്നില്ല.’ പ്രതി പറഞ്ഞു. കേരളത്തിൽ ആദ്യമാണെന്നും ഷാരൂഖ് പൊലീസിനോട് പറഞ്ഞു. മൊഴിയിൽ വിശദ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പൊലീസ്. ഇന്ന് പുലർച്ചെ 3.00-3.30 ഓടെയാണ് എലത്തൂർ തീവയ്പ്പ് […]
മാർച്ചിൽ 80 ലക്ഷത്തിന്റെ ഭാഗ്യം തേടിയെത്തി; ഏപ്രിലിൽ മരണവും; തിരുവനന്തപുരത്തെ യുവാവിന്റെ മരണം കൊലപാതകം
തിരുവനന്തപുരം പാങ്ങോട് ഭാഗ്യക്കുറി സമ്മാനാർഹന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. മദ്യസൽക്കാരത്തിനിടെ ഉണ്ടായ തർക്കത്തിനൊടുവിൽ സജീവിനെ സുഹൃത്ത് സന്തോഷ് മൺതിട്ടയിൽ നിന്ന് റബർ തോട്ടത്തിലേക്ക് തള്ളിയിട്ടുവെന്നാണ് പൊലീസ് കണ്ടെത്തൽ. കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്‌റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസമാണ് ടൈൽസ് തൊഴിലാളിയായ 35 വയസുകാരൻ സജീവിന് 80 ലക്ഷം രൂപയുടെ കേരള സംസ്ഥാന ഭാഗ്യക്കുറിയടിച്ചത്. നികുതി കഴിച്ച് പണം അക്കൗണ്ടിലെത്തിയതിനു പിന്നാലെ സുഹൃത്തുക്കൾക്കായി ഇക്കഴിഞ്ഞ ഒന്നാം തീയതി മദ്യസൽക്കാരം സംഘടിപ്പിച്ചു.സുഹൃത്ത് രാജേന്ദ്രൻ പിള്ളയുടെ പാങ്ങോട് ചന്തക്കുന്നിലെ വാടക […]
തിരുവനന്തപുരം പാറശാലയിൽ തായ്ലാൻഡ് കഞ്ചാവ് പിടികൂടി
തിരുവനന്തപുരം പാറശാലയിൽ അന്തർസംസ്ഥാന സ്വകാര്യ ബസ്സിലെ യാത്രക്കാരിൽ നിന്നും തായ്ലാൻഡ് കഞ്ചാവ് പിടികൂടി. കവടിയാർ സ്വദേശി വരുൺ ബാബു ചുള്ളിമാനൂർ സ്വദേശി വിനിഷ എന്നിവരാണ് പിടിയിലായത്. പാറശാല പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പാറശ്ശാല എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പോലീസും ആന്റി നാർക്കോട്ടിക് ടിമും നടത്തിയ പരിശോധനയിലാണ് തായ്ലൻഡ് കഞ്ചാവുമായി ഇരുവരും പിടിയിലാകുന്നത്.ബംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്ത് വന്നിരുന്ന ആഡംബര ബസ്സിലെ യാത്രക്കാരായിരുന്നു കവടിയാർ സ്വദേശി വരുൺ ബാബുവും ചുള്ളിമാനൂർ സ്വദേശി വിനിഷയും.പരശുവയ്ക്കലിൽ വച്ച് ബസ് തടഞ്ഞു […]
ട്രെയിൻ അക്രമത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം
എലത്തൂർ ട്രെയിൻ ആക്രമത്തിനിടെ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മരണപ്പെട്ട കെ.പി. നൗഫീഖ്, റഹ്‌മത്ത്, സഹ്‌റ ബത്തൂൽ എന്നിവരുടെ ആശ്രിതർക്ക്/കുടുംബത്തിനാണ് തുക നൽകുക. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ:
കണ്ണൂർ തളിപ്പറമ്പിൽ ക്ഷേത്രം ശ്രീകോവിൽ കത്തി നശിച്ചു
കണ്ണൂർ തളിപ്പറമ്പിൽ ക്ഷേത്രം ശ്രീകോവിൽ കത്തി നശിച്ചു. കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതി ക്ഷേത്രതിൽ ആണ് സംഭവം.ശ്രീകോവിൽ പൂർണമായി കത്തി നശിച്ചു. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് തീ പടർന്നത്. പൂരാഘോഷ പരിപാടികൾ കഴിഞ്ഞ് ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും പോയതിന് പിന്നാലെയാണ് സംഭവം. തളിപ്പറമ്പിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.
അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാൻ കോടതി ഉത്തരവ്
ഇടുക്കിയിലെ അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവ്. അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യമുളളത്. റവന്യൂ, പൊലീസ്, അഗ്നിരക്ഷ വിഭാഗങ്ങൾ ആവശ്യമായ സഹായം നൽകണം. പിടികൂടുന്നതിന്റെ സോഷ്യൽ മീഡിയ ആഘോഷങ്ങൾ വേണ്ട എന്നും കോടതി വ്യക്തമാക്കി. പറമ്പിക്കുളത്ത് അരിക്കൊമ്പന് കഴിയാനുളള ആവാസ വ്യവസ്ഥയാണ്. വെളളവും ഭക്ഷണവും സുലഭമാണ്. എന്നാല്‍ പറമ്പിക്കുളം എന്തുകൊണ്ട് ശു പാർശ ചെയ്തു എന്ന് ഹൈക്കോടതി ചോദിച്ചു, പെരിയാർ ടൈഗർ റിസർവ് പററില്ലേയെന്നും കോടതി ചോദിച്ചു. പുതിയ വനഭാഗത്ത് കൊണ്ടുവിടുമ്പോള്‍ അവിടെ നിലവിലുളള […]
സ്വർണവില സർവകാല റെക്കോർഡിൽ
സ്വർണവില സർവകാല റെക്കോർഡിൽ. സ്വർണ വില ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വർധിച്ച് ഗ്രാമിന് 5625 രൂപയും പവന് 45000 രൂപയുമായി. അന്താരാഷ്ട്ര സ്വർണ വില 2022 ഡോളറും രൂപയുടെ വിനിമയ നിരക്ക് 82.10 ലുമാണ്. ഇന്നലെയാണ് സ്വർണവില മാർച്ച് 18 ലെ റഎക്കോർഡ് നിരക്കായ 5530 രൂപയിൽ ( ഒരു ഗ്രാം) എത്തിയത്. തുടർന്ന് ഈ റെക്കോർഡ് മറികടന്ന് സ്വർണവില വൻ കുതിപ്പാണ് നേടിയിരിക്കുന്നത്. അന്താരാഷ്ട്ര സ്വർണ വില നേരിയ തോതിൽ കുറഞ്ഞപ്പോൾ […]












