എലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസ് പ്രതിക്ക് മാനസിക പ്രശ്നങ്ങളിലെന്ന് അന്വേഷണ സംഘം. പ്രതിയെ ചോദ്യം ചെയ്‌തതിൽ നിന്നുമാണ് വിവരം ലഭിച്ചത്. മറ്റാരോ നിർദേശിച്ച പ്രകാരമാണ് പ്രതി കുറ്റകൃത്യം ചെയ്തതെന്ന് മൊഴി നൽകി. മഹാരാഷ്ട്ര എ ടി സും കേരള എ ടി സിലേയും ഉദ്യോഗസ്ഥരാണ് പ്രതിയെ ചോദ്യം ചെയ്യലിന് വിധേയമാക്കിയത്. പ്രതിക്ക് അധികം സംസാരിക്കാൻ കഴിയാത്ത സഹചര്യമാണ് ഉള്ളത്. മുഖത്ത് പൊള്ളലേറ്റത് കൊണ്ട് പ്രതിക്ക് കൂടുതൽ സംസാരിക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചു. കുറ്റകൃത്യം ചെയ്തുവെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. മാനസിക […]
Kerala
വീട് ഡൽഹിയിൽ; സോഷ്യൽ മീഡിയയിൽ സജീവം; സ്വന്തമായി യൂട്യൂബ് ചാനലും; ആരാണ് ഷാരുഖ് സെയ്ഫി ?
നീണ്ട തെരച്ചിലിനും അഭ്യൂഹങ്ങൾക്കുമൊടുവിലാണ് എലത്തൂർ തീവണ്ടി തീവയ്പ്പ് കേസിലെ മുഖ്യപ്രതി ഷാരുഖ് സെയ്ഫി പിടിയിലാകുന്നത്. ആരാണ് ഷാരുഖ് സെയ്ഫി ? എലത്തൂരിൽ നിന്ന് കടന്നുകളഞ്ഞ ഷാരുഖ് എങ്ങനെ പൊലീസ് വലയിലായി ? ആദ്യം പുറത്ത് വന്നത് തെറ്റായ സിസിടിവി, പിന്നെ ട്വിസ്റ്റ് ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിൽ തീവച്ചതുമായി ബന്ധപ്പെട്ട് പുറത്ത് വന്ന പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യത്തിന് പിന്നാലെയാരുന്നു ആദ്യം പൊലീസിന്റെ യാത്ര. എന്നാൽ അന്വേഷണത്തിനൊടുവിൽ ദൃശ്യം പ്രതിയുടേത് അല്ലെന്ന് പൊലീസ് പറഞ്ഞു. ദൃശ്യത്തിലുള്ളത് വിദ്യാർത്ഥിയായ […]
മധു വധക്കേസ്; പ്രതികൾക്കുള്ള ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്കും
അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്കും. മണ്ണാർക്കാട് എസ്‌സി, എസ്‌ടി പ്രത്യേക കോടതിയാണ് ശിക്ഷ വിധിക്കുക. കേസിലെ 16 പ്രതികളിൽ 14 പേർ കുറ്റക്കാരാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം […]
പത്തനംതിട്ടയിലും കൊല്ലത്തും കനത്ത മഴയും കാറ്റും; മരം വീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
തെക്കന്‍ കേരളത്തില്‍ കനത്ത മഴയിലും കാറ്റിലും നാശനഷ്ടം. കൊട്ടാരക്കരയിൽ റബർമരം വീണ് വീട്ടമ്മ മരിച്ചു. ഇഞ്ചക്കാട് സ്വദേശിനി ലളിതകുമാരി (62)ആണ് മരിച്ചത്. മഴ കഴിഞ്ഞ് വീടിനു പുറത്തേക്ക് ഇറങ്ങിയപ്പോൾ രണ്ട് റബർ മരങ്ങൾ കടപുഴകി വീഴുകയായിരുന്നു. ഇതിനിടയിൽപ്പെട്ട ലളിതകുമാരിയെ ഉടൻതന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അടൂരിൽ മരംവീണ് സ്കൂട്ടർ യാത്രക്കാരനും ജീവൻ നഷ്ടമായി. നെല്ലിമുകൾ സ്വദേശി മനുമോഹൻ (32) ആണ് മരിച്ചത്. ചൂരക്കോട് കളത്തട്ട് ജംക്‌ഷനിലായിരുന്നു അപകടം. സ്കൂട്ടറിൽ പോവുകയായിരുന്നു മനുവിന്റെ ദേഹത്ത് മരം വീഴുകയായിരുന്നു. […]
ഭാര്യയെയും, ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തിയ ഗൃഹനാഥൻ മരിച്ചു
അരുവിക്കരയിൽ ഭാര്യയെയും, ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തിയ ഗൃഹനാഥൻ മരിച്ചു. അരുവിക്കര സ്വദേശി അലി അക്ബർ (56) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഇയാൾ സ്വയംതീ കൊളുത്തിയിരുന്നു. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ രാത്രി 9.30 ഓടെയാണ് മരിച്ചത്. അലി അക്ബറിന് 65 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.
അരിക്കൊമ്പൻ കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയിൽ
ഇടുക്കി ചിന്നക്കനാലിൽ ആക്രമണം തുടരുന്ന ഒറ്റയാൻ അരിക്കൊമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പീപ്പിൾ ഫോർ ആനിമൽസ് എന്ന സംഘടനയടക്കം നൽകിയ ഹർജികളാണ് ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. അതേസമയം കേസില്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അരക്കൊമ്പന്റെ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളുമായും ജനപ്രതിനിധികളുമായും സമിതി അംഗങ്ങള്‍ ആശയ വിനിമയം നടത്തിയിരുന്നു. അഞ്ചംഗ സമിതിയിലെ കോട്ടയം ഹൈറേഞ്ച് […]
ഓട്ടിസം ബാധിതനായ പതിനാലുകാരനെ പീഡിപ്പിച്ചു; പ്രതിക്ക് ഏഴ് വർഷം കഠിന തടവും പിഴയും
തിരുവനന്തപുരത്തു ഓട്ടിസം ബാധിതനായ പതിനാലുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയും. വെള്ളനാട് സ്വദേശി വിമൽകുമാറിനെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. ബസ് ഡ്രൈവറായ പ്രതി വള്ളക്കടവിൽ വെച്ചു കുട്ടിയെ ബസ്സിനുള്ളിൽ ബലം പ്രയോഗിച്ചു കയറ്റി പീഡിപ്പിക്കുകയായിരുന്നു. 2013 സെപ്റ്റംബർ ഇരുപതിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി മാലിന്യം കളയുന്നതിനു റോഡിലേക്ക് വന്നപ്പോഴാണ് ബസ് ഡ്രൈവറായ വിമൽ കുമാർ അതിക്രമം നടത്തിയത്. കുട്ടിയെ ബലം പ്രയോഗിച്ച് ബസ്സിനുള്ളിൽ […]
നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച സംഭവം; അമ്മയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
ചെങ്ങന്നൂരില്‍ നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കുട്ടിയെ ഉപേക്ഷിച്ചതിന് സിഡബ്ല്യുസിയുടെ നിർദേശ പ്രകാരം ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രസവത്തെ തുടർന്നുള്ള അമിതസ്രാവം മൂലം യുവതി ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ അമ്മയുടെ മൊഴിയും രേഖപ്പെടുത്തും. ഇന്നലെ യുവതിയും അമ്മയും സംഭവത്തിൽ വ്യക്തതയില്ലാത്ത മറുപടിയാണ് പൊലീസിന് നൽകിയത്. അതേസമയം കുട്ടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തിൽ ചികിത്സയിലാണ്. അതിതീവ്ര പരിചരണ […]
ചിന്നാറില്‍ കാട്ടാന ആക്രമണം
ഇടുക്കി ചിന്നാറില്‍ കാട്ടാനയുടെ ആക്രമണം. ചിന്നാര്‍ ഏഴിമലയാന്‍ കോവിലില്‍ ഇന്നലെ വൈകുന്നേരമാണ് ടോറസ് ലോറിയും കാറുകളും കാട്ടാന ആക്രമിച്ചത്. കെ.എസ്.ആര്‍.ടി.സി ബസ് ആനയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ആനയിറങ്ങിയതിനെ തുടര്‍ന്ന് കേരള– തമിഴ്നാട് അതിര്‍ത്തി റോഡില്‍ ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
എലത്തൂർ ട്രെയിൻ തീവെയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫി തന്നെ; സ്ഥിരീകരിച്ച് പൊലീസ്
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി പിടിയിലായെന്ന് സ്ഥിരീകരിച്ച് പൊലീസ്. നോയ്ഡ സ്വദേശി ഷാറൂഖ് സെയ്ഫിയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇന്നലെ രാത്രിയാണ് പ്രതി പിടിയിലായത്. പ്രത്യേക സംഘം മഹാരാഷ്ട്രയിൽ നിന്ന് പിടികൂടുകയായിരുന്നു. ഇയാളുടെ മുഖത്തും ശരീരത്തിലും പൊള്ളലേറ്റതിന്‍റെ പാടുകളുണ്ട്. സംഭവത്തിന് ശേഷം ട്രെയിനിൽ യാത്ര തുടർന്ന് റെയിൽവേ സ്റ്റേഷനോട് ചേർന്ന ആശുപത്രിയിൽ എത്തുകയായിരുന്നു. കാലിനേറ്റ പൊള്ളലിനു ചികിത്സ തേടാനായിരുന്നു എത്തിയത്. ഷാറൂഖ് സെയ്ഫിനെ മഹാരാഷ്ട്ര എ.ടി.എസ്പ്രാഥമിക ചോദ്യം ചെയ്യൽ നടത്തി. ഷാറൂഖ് രണ്ടു ട്രെയിനുകൾ മാറി കയറിയെന്നും […]












