എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ആൾ പിടിയിൽ. കേരള പൊലീസിന്റെ പ്രത്യേക സംഘം മഹാരാഷ്ട്രയിലെത്തിയാണ് ഷാറൂഖ് സെയ്ഫിയെ പിടികൂടിയത്. മഹാരാഷ്ട്രയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം. രത്നഗിരിയിലെ ആശുപത്രിയിൽ പ്രതി ചികിത്സ തേടിയിരുന്നു. ഇയാൾക്ക് ശരീരത്തിൽ പൊള്ളലേറ്റതിന്റെ പാടുകളുണ്ടെന്നാണ് വിവരം. പ്രതിയെന്ന് സംശയിക്കുന്ന ആളോട് രൂപ സാദൃശ്യമുണ്ടെന്ന അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇയാളാണ് പ്രതിയെന്ന് വ്യക്തമായിരിക്കുന്നതായാണ് വിവരം. എലത്തൂർ ട്രെയിൻ തീവയ്പ്പിൽ […]
Kerala
മരിച്ചെന്ന് കരുതി മാതാവ് ബക്കറ്റില്‍ ഉപേക്ഷിച്ച ചോരക്കുഞ്ഞിന്റെ രക്ഷകനായി പൊലീസ്; സംഭവം ചെങ്ങന്നൂരില്‍
ആലപ്പുഴ ചെങ്ങന്നൂരില്‍ ബക്കറ്റില്‍ ഉപേക്ഷിച്ചു പോയ നവജാത ശിശുവിന് പോലീസ് രക്ഷകനായി. ജീവനോടെ മാതാവ് ബാത്‌റൂമിലെ ബക്കറ്റില്‍ ഉപേക്ഷിച്ചു പോയ നവജാത ശിശുവിനെ ചെങ്ങന്നൂര്‍ പൊലീസ് ആണ് ആശുപത്രിയില്‍ എത്തിച്ചത്. വീട്ടില്‍ പ്രസവിച്ച ശേഷം ആശുപത്രിയില്‍ എത്തിയ മാതാവാണ് മരിച്ചെന്ന് കരുതി കുഞ്ഞിനെ ബക്കറ്റില്‍ ഉപേക്ഷിച്ച വിവരം ആശുപത്രിയില്‍ അറിയിച്ചത്. ഉടന്‍ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് വീട്ടിലെത്തി കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ഉച്ചയ്ക്ക് 1.30ഓടെയാണ് ചെങ്ങന്നൂര്‍ ഉഷാ ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെക്കുറിച്ച് പൊലീസിന് […]
സ്വര്‍ണവില വീണ്ടും റെക്കോഡിലേക്ക്; പവന് ഇന്ന് കൂടിയത് 480 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് നിരക്ക് വര്‍ധിക്കുന്നത്. ഇന്ന് സ്വര്‍ണം പവന് 480 രൂപ വര്‍ധിച്ചതോടെ പവന് വീണ്ടും 44000 കടന്നു. ഇന്ന് 44240 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സ്വര്‍ണം ഗ്രാമിന് 60 രൂപ ഇന്ന് വര്‍ധിച്ച് 5530 രൂപയിലേക്കെത്തി. ഇതോടെ വീണ്ടും സ്വര്‍ണവില റെക്കോര്‍ഡിലേക്കെത്തി. ഇന്നലെ പവന് 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന് 43,760 രൂപയും ഗ്രാമിന് 30 രൂപ കുറഞ്ഞ് 5470 രൂപയുമായിരുന്നു. […]
ഇത് നീതിയുടെ ആശ്വാസം; കോടതിയില്‍ ചെറുപുഞ്ചിരിയോടെ മധുവിന്റെ കുടുംബം
അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതക കേസില്‍ വിധി വരുമ്പോള്‍ അമ്മ ചന്ദ്രികയുടെയും സഹോദരി മല്ലിയുടെയും മുഖത്ത് നിറപുഞ്ചിരി. വിധി കേട്ട് തുടങ്ങിയപ്പോള്‍ തന്നെ ആശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും നിഴലുകള്‍ ആ മുഖങ്ങളില്‍ മിന്നിമറഞ്ഞു. ഫോണെടുത്ത മല്ലി അടുത്ത ആളുകളെയെല്ലാം ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അറിയിച്ചു തുടങ്ങി. പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ കിട്ടുമെന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു മധുവിന്റെ കുടുംബം കോടതിയിലേക്ക് പോകുമ്പോഴും. ‘മധുവിനെ കാട്ടില്‍ നിന്ന് മര്‍ദിച്ച് അവശനാക്കിയാണ് കൊണ്ടുവന്നത്. നായയെ പോലെ തല്ലിച്ചതച്ചാണ് മധുവിനെ അവര്‍ മുക്കാലിയിലേക്ക് […]
മധുക്കേസ് നടത്തിപ്പിൽ സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായി; വിധി ആശ്വാസകരം; വി ഡി സതീശൻ
അട്ടപ്പാടി മധു കൊലക്കേസിൽ സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കേസ് നടത്തിപ്പിൽ സർക്കാരിന് ഗുരുതരമായ വീഴ്ചകളുണ്ടായിട്ടും 14 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി കേരളീയ പൊതു സമൂഹത്തിന് സന്തോഷം നൽകുന്നു. മധുവിന്റെ അമ്മയുടേയും സഹോദരിയുടേയും പോരാട്ടവീര്യവും നിശ്ചയദാർഢ്യവും ഈ കേസിൽ നിർണായകമായി. കേസ് നടത്തിപ്പിൽ സർക്കാരും പ്രോസിക്യൂഷനും പലപ്പോഴും നിസംഗരായിരുന്നു. സാക്ഷികളെ പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചു. മധുവിന്റെ അമ്മയേയും സഹോദരിയേയും പ്രതികളുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തി. ഇതെല്ലാം നടന്നിട്ടും […]
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപം സംഘർഷം; ഒരാൾക്ക് പരുക്ക്
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപം സംഘർഷം. ഇരു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ ഒരാളുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. തിരുനെൽവേലി സ്വദേശി ആൻ്റണി രാജിനാണ് പരുക്കേറ്റത്. ഇയാൾ എറണാകുളം ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വിനോദ സഞ്ചാരികള്‍ക്ക് വില്‍ക്കാനായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവെത്തിച്ച ആലപ്പുഴ സ്വദേശികള്‍ പിടിയില്‍
വിനോദ സഞ്ചാര മേഖലയില്‍ വില്‍പ്പന നടത്തുന്നതിനായി അന്യസംസ്ഥാനത്ത് നിന്ന് ആലപ്പുഴയില്‍ കഞ്ചാവെത്തിച്ച രണ്ട് ചേര്‍ത്തല സ്വദേശികള്‍ അറസ്റ്റില്‍. ഇവരില്‍ നിന്നും 6 കിലോ കഞ്ചാവാണ് എക്‌സൈസ് പിടിച്ചെടുത്തത്. ആലപ്പുഴ എക്‌സൈസ് ഇന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ചേര്‍ത്തല നഗരത്തില്‍ നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്കായി എത്തിച്ച കഞ്ചാവ് പിടികൂടിയത്. ആറ് ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് ആലപ്പുഴ, ചേര്‍ത്തല വിനോദ സഞ്ചാര മേഖല കേന്ദ്രീകരിച്ച് വില്‍പ്പന നടത്താനായാണ് എത്തിച്ചത്. എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ലഭിച്ച […]
എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ്; അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നു
കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ യാത്രക്കാര്‍ക്ക് നേരെ തീകൊളുത്തി അക്രമം നടത്തിയ കേസില്‍ അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ ഇടങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. കേരള പൊലീസ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയത്. നോയിഡയിലെ ചില ജിമ്മുകളില്‍ അടക്കമെത്തി ഉത്തര്‍പ്രദേശ് പൊലീസ് വിവരം തേടിയിട്ടുണ്ട്. കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ സംസ്ഥാന പൊലീസ് മേധാവി നിയോഗിച്ചിരുന്നു. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി പി.വിക്രമന്‍ ആണ് സംഘത്തലവന്‍. […]
15 വര്‍ഷം മുന്‍പുണ്ടായ അമ്മയുടെ വിയോഗം പകയാക്കി മയൂര്‍നാഥ്; ശശീന്ദ്രന്‍ കൊലപാതക കേസില്‍ തെളിവെടുപ്പ്
തൃശ്ശൂര്‍ അവണൂരില്‍ ശശീന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ മയൂര്‍നാഥുമായുള്ള തെളിവെടുപ്പ് ഇന്ന് നടക്കും. ഇന്ന് രാവിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് പൊലീസിന്റെ തീരുമാനം. ഇന്നലെ ശശീന്ദ്രന്റ സംസ്‌കാരത്തിന് ശേഷം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യില്ലാണ് പ്രതി കുറ്റം സമ്മതിച്ചത്. 15 വര്‍ഷം മുമ്പ് ശശീന്ദ്രന്റെ ആദ്യ ഭാര്യയും മയൂര്‍നാഥന്റെ അമ്മയുമായ ബിന്ദു തീക്കൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. ഇതിന് കാരണം അച്ഛനാണ് എന്നായിരുന്നു മയൂര്‍ നാഥ് കരുതിയിരുന്നത്. ഈ പകയാണ് കൊലപാതകത്തില്‍ എത്താനുള്ള […]
കേരളത്തിൽ 7 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത
സംസ്ഥാനത്ത് ഏപ്രില്‍ ഏഴുവരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നല്‍ അപകടകാരികളാണെന്നതിനാല്‍ കാര്‍മേഘം കണ്ടു തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണം. ഈ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള […]












