Kerala

തീവണ്ടിയിലെ തീവെപ്പ് കേസ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തന്നെ അന്വേഷിക്കണം; സംശയങ്ങളുണ്ട് ദൂരീകരിക്കപ്പെടണമെന്ന് സന്ദീപ് വാര്യർ

തീവണ്ടിയിലെ തീവെപ്പ് കേസ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തന്നെ അന്വേഷിക്കണമെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. ചില സംശയങ്ങളുണ്ട് അത് ദൂരീകരിക്കപ്പെടണമെന്നും സന്ദീപ് വാര്യർ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ഉക്കടത്തെ സ്ഫോടനം പ്രഷർ കുക്കർ പൊട്ടിത്തെറിച്ച സംഭവമെന്ന് സ്റ്റാലിൻ ഭരണകൂടം എഴുതി തള്ളിയപ്പോൾ ബിജെപി തമിഴ്‌നാട് പ്രസിഡന്റ് അണ്ണാമലൈ അന്വേഷണമാവശ്യപ്പെട്ട് നടത്തിയ പോരാട്ടമാണ് തീവ്രവാദ ബന്ധം പുറത്ത് കൊണ്ട് വന്നത്. അതുകൊണ്ടുതന്നെ ട്രെയിൻ തീവെപ്പ് തീവ്രവാദി അക്രമണമാണെന്ന് സ്ഥാപിക്കുകയല്ല , എന്നാൽ സംശയങ്ങളുണ്ട് ദൂരീകരിക്കപ്പെടണമെന്നും സന്ദീപ് വാര്യർ […]

Kerala

‘പ്രതിയെ ഇനിയും കണ്ടാലറിയാം’; പ്രകോപനമില്ലാതെ തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസിന് നല്‍കിയ മൊഴിയില്‍ റാസിഖ്

എലത്തൂര്‍ ട്രെയിന്‍ ആക്രമണത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള റാസിഖിന്റെ മൊഴിപ്പകര്‍പ്പ്.യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് അക്രമി തീകൊളുത്തിയതെന്ന് റാസിഖ് മൊഴിയില്‍ പറഞ്ഞു. പ്രതിയുടെ കയ്യില്‍ ചെറിയൊരു കുപ്പി ദ്രാവകം ഉണ്ടായിരുന്നത്. ട്രെയിനില്‍ ഉണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പ്രതി നിരീക്ഷിക്കുകയും ചെയ്തു. ഇതിന്‌ശേഷമാണ് യാത്രക്കാരുടെ നേരെ അതിക്രമം നടത്തിയതെന്നും റാസിഖ് പൊലീസിന് നല്‍കിയി മൊഴിയില്‍ വ്യക്തമാക്കുന്നു. ‘പതി പെട്രോള്‍ പോലുള്ള ദ്രാവകം ഒരു ചെറിയ കുപ്പിയിലാക്കിയാണ് കൊണ്ടുവന്നത്. ഇതാണ് യാത്രക്കാരുടെ ദേഹത്തേക്ക് ഒഴിച്ചത്. പെട്രോള്‍ കുടഞ്ഞ പാടെ തീയും കൊളുത്തി. ട്രെയിന്‍ നല്ല […]

Kerala

കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറായ 24 കാരി; കാക്കി ധരിച്ച് മലയാളി പെണ്‍കുട്ടി

കോയമ്പത്തൂർ ജില്ലയിലെ ആദ്യ വനിതാ ബസ് ഡ്രൈവറായി വടവള്ളി തിരുവള്ളുവർ നഗറിൽ ഷർമിള (24). സമൂഹമാധ്യമങ്ങളിൽ മലയാളി കൂടിയായ ഷർമിള ഇതൊനൊടകം താരമായിക്കഴിഞ്ഞിരുന്നു. ഷൊർണൂർ കുളപ്പുള്ളി മാരിയമ്മൻ ക്ഷേത്രത്തിനു സമീപമുള്ള സരോജിനി– മുരുകേശൻ ദമ്പതികളുടെ മകളായ ഹേമയുടെ മകളാണ് ഷർമിള. മലയാളം അത്യാവശ്യം അറിയാം. ലൈസൻസ് കിട്ടിയ ശേഷം സ്വകാര്യ ബസ് കമ്പനികളിൽ ശ്രമിച്ചെങ്കിലും പലരും ഒഴിവാക്കി. ചില ബസ് ഉടമകൾ മാത്രമാണ് ഒറ്റ സർവീസിന് അവസരം നൽകിയത്. പിന്നീട് ഷർമിളയുടെ ആഗ്രഹമറിഞ്ഞ് നേരിട്ട് വിളിച്ച് അവസരം […]

Kerala

ജയില്‍ ചാടിയ കേസില്‍ കോടതിയിലെത്തിച്ച പ്രതി പൊലീസിനെ വെട്ടിച്ച് ചാടി; ഓടിച്ചിട്ട് വീണ്ടും അറസ്റ്റ്

ആലപ്പുഴ കായംകുളത്തു ജയില്‍ ചാടിയ കേസില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതി വീണ്ടും ജയില്‍ ചാടി. പൊലീസിനെ വെട്ടിച്ചു കടന്ന പ്രതിയെ ഒടുവില്‍ ഓടിച്ചിട്ട് പിടിച്ചു. പ്രതിയെ പിടികൂടുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. തിരുവല്ല നെടുമ്പ്രം നടുവേലിമുറി കണ്ണാറച്ചിറ വിഷ്ണു ഉല്ലാസ് ആണ് പൊലീസിനെ വെട്ടിച്ച് കടന്നു കളയാന്‍ ശ്രമിച്ചത്. രണ്ടുമാസം മുന്‍പ് റിമാന്‍ഡില്‍ കഴിയവേ മാവേലിക്കര സബ്ജയിലില്‍ നിന്ന് ഇയാള്‍ ചാടി രക്ഷപ്പെട്ടതിന്റെ കേസുമായി ബന്ധപ്പെട്ടാണ് മാവേലിക്കര കോടതിയില്‍ ഹാജരാക്കിയത്. മാവേലിക്കര സബ്ജിയില്‍ നിന്ന് ചാടി രക്ഷപ്പെട്ടതിനാല്‍ […]

Kerala

കൊല്ലം ചടയമംഗലത്ത് 52 കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ

കൊല്ലം ചടയമംഗലത്ത് 52 കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ. കാറിലെ വിവിധ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കൊല്ലം റൂറൽ പോലീസിന്റ ഡാൻസാഫ് ടീമും ചടയമംഗലം പോലീസും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്.  ഇന്നലെ രാത്രി 12 മണിയോടുകൂടി നിലമേൽ വെച്ചാണ് കാറിൽ കടത്തിക്കൊണ്ടുവന്ന 52 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിലാകുന്നത്.ചിതറ സ്വദേശി ഫെബിമോൻ,നെയ്യാറ്റിൻകര സ്വദേശി ഷൈൻ എന്നിവരാണ് പൊലീസ് പിടിയിലായത് .അറസ്റ്റിലായ ഫെബിമോൻ മുൻപ് 80 കിലോ കഞ്ചാവുമായി ചാത്തന്നൂർ പോലീസിന്റ പിടിയിലായിട്ടുണ്ട് . ഒറീസ്സയിൽ […]

Kerala

ആശ്വാസം; സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് കുറവ്. പവന് 240 രൂപ കുറഞ്ഞ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 43,760 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്ന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 5470 രൂപയിലെത്തി. ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് 5500 രൂപയിലും ഒരു പവന് 44000 രൂപയിലുമായിരുന്നു കേരളത്തില്‍ വ്യാപാരം നടന്നത്. മാര്‍ച്ച് 31നു ഗ്രാമിന് 30 രൂപ കൂടിയ ശേഷം ഏപ്രിലില്‍ ആദ്യ രണ്ടു ദിവസങ്ങളിലും വിലക്ക് ചാഞ്ചാട്ടമില്ലായിരുന്നു. ഇതിന് ശേഷം ഇന്നാണ് വിലയില്‍ കുറവ് രേഖപ്പെടുത്തുന്നത്. […]

Kerala

തൃശൂരിൽ കടയുടമയെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ചു; അക്രമി എത്തിയത് സ്ത്രീ വേഷത്തിൽ

തൃശൂരിൽ കടയുടമയെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ചു. കുന്നത്തങ്ങാടിയിൽ തുണിക്കടയിൽ കയറി വനിതയായ കടയുടമയെ ചുറ്റികക്കൊണ്ട് തലക്കടിച്ചാണ് പരുക്കേൽപ്പിച്ചത്. പരുക്കേറ്റ അരിമ്പൂർ സ്വദേശി രമ (53) തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ത്രീ വേഷത്തിലെത്തിയ ആളാണ് ആക്രമിച്ചതെന്ന് രമ മൊഴി.  ആക്രമണത്തിനുശേഷം ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നൽ ഉടൻ തന്നെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. വെളുത്തൂർ പാലോളി വീട്ടിൽ ധനേഷാണ് അക്രമത്തിന് പിന്നിൽ. മോഷണം ആയിരുന്നു ധനേഷിന്റെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.

Kerala

കോഴിക്കോട് ട്രെയിനില്‍ തീകൊളുത്തിയ സംഭവം; അക്രമം പെണ്‍കുട്ടിക്ക് നേരെയെന്ന് മേയര്‍ ബീന ഫിലിപ്പ്

ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കാരന്‍ തീകൊളുത്തിയ സംഭവം പെണ്‍കുട്ടിക്ക് നേരെയുണ്ടായ അക്രമമെന്ന് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്. സംഭവത്തില്‍ അക്രമിയെന്ന് സംശയിക്കുന്നയാള്‍ രക്ഷപെട്ടെന്നാണ് വിവരമെന്ന് മേയര്‍ പറഞ്ഞു. കോരപ്പുഴ പാലം കടന്നുള്ള പ്രദേശത്തേക്ക് എത്തിയപ്പോള്‍ അക്രമി ട്രെയിനിന്റെ ചങ്ങല വലിച്ച് നിര്‍ത്തി പുറത്തേക്ക് ചാടി രക്ഷപെടുകയായിരുന്നു. അതേസമയം ട്രെയിനില്‍ മൂന്ന് യാത്രക്കാര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നെന്നും ഇതാണ് അക്രമത്തിലേക്ക് നയിച്ചതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നുണ്ട്. ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇതില്‍ പ്രിന്‍സ് എന്നയാളുടെ നില ഗുരുതരമാണ്. ഇയാള്‍ ബേബി […]

Kerala

പെട്ടന്നുണ്ടായ ആക്രമണത്തില്‍ തീ ആളിപ്പടര്‍ന്നു; ട്രെയിനില്‍ തീകൊളുത്തിയ സംഭവത്തില്‍ യാത്രക്കാര്‍

കോഴിക്കോട് ഓടുന്ന ട്രെയിനില്‍ സഹയാത്രകരെ തീകൊളുത്തി അക്രമം നടത്തിയ സംഭവത്തില്‍ എട്ട് പേര്‍ക്ക് പരുക്ക്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. ഗുരുതരമായി പൊള്ളലേറ്റ പ്രിന്‍സ് എന്നയാളെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റ മറ്റുള്ളവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലാണ്.

Kerala

ട്രെയിനിലെ ആക്രമണം: രണ്ട് കോച്ചുകള്‍ സീല്‍ ചെയ്തു; ഫൊറന്‍സിക് പരിശോധന ഉടന്‍ നടത്തും

അജ്ഞാതനായ വ്യക്തി തീ കത്തിച്ച് ആക്രമണം നടത്തിയതിന് പിന്നാലെ ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ രണ്ട് കോച്ചുകള്‍ സീല്‍ ചെയ്തു. ട്രെയിനിന്റെ D1,D2 കോച്ചുകളാണ് സീല്‍ ചെയ്തത്. വിരലടയാള വിദഗ്ധരും ഫൊറന്‍സിക് വിഭാഗവും പരിശോധന നടത്തും. കോഴിക്കോട്ട് നിന്നുള്ള അന്വേഷണ സംഘവും കൂടുതല്‍ പരിശോധനകള്‍ നടത്തി വരികയാണ്. ആക്രമണം നടത്തിയ വ്യക്തിയ്ക്കായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.  ഓടുന്ന ട്രെയിനില്‍ സഹയാത്രകരെ തീകൊളുത്തി അക്രമം നടത്തിയ സംഭവത്തില്‍ ഒന്‍പത് പേര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് […]