Kerala

സ്‌പ്ലെണ്ടര്‍ ബൈക്കുകള്‍ മോഷ്ടിച്ച് പണം കണ്ടെത്തി ലഹരി ഉപയോഗം; വലിയ തലവേദനയായ കുട്ടി ഗ്യാങ് പിടിയില്‍

കോഴിക്കോട് ജില്ലയില്‍ വാഹനമോഷണം പതിവാക്കിയ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പൊലീസ് അറസ്റ്റു ചെയ്തു. സ്‌പ്ലെണ്ടര്‍ ബൈക്കുകള്‍ മോഷ്ടിക്കുന്നത് ഹരമാക്കിയ കുട്ടിസംഘത്തെയാണ് പൊലീസ് കുടുക്കിയത്. ബൈക്ക് മോഷ്ടിച്ച് കിട്ടുന്ന തുക കുട്ടികള്‍ ആര്‍ഭാട ജീവിതത്തിനും ലഹരി ഉപയോഗത്തിനും വിനിയോഗിച്ചിരുന്നതായി പൊലിസ് വ്യക്തമാക്കി. രാത്രികാലങ്ങളില്‍ ഇവര്‍ വീടുവിട്ടിറങ്ങും. മോഷ്ടിച്ച വാഹനങ്ങളില്‍ നൈറ്റ് റൈഡിംഗിന് പോകും. ഒപ്പം മറ്റു വാഹനങ്ങള്‍ മോഷ്ടിക്കുകയും ചെയ്യും. വാഹനങ്ങളില്‍ പ്രിയം സ്‌പ്ലെണ്ടര്‍ ബൈക്കുകളോടാണ്. കോഴിക്കോട് ജില്ലയിലുടനീളം ഇരുചക്രവാഹന മോഷണം പതിവാക്കിയ കുട്ടിസംഘത്തെയാണ് പൊലീസ് കുടുക്കിയത്. മോഷണ പരമ്പര […]

Kerala

കൊല്ലം ചടയമംഗലത്ത് 52 കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ

കൊല്ലം ചടയമംഗലത്ത് 52 കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ. കാറിലെ വിവിധ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കൊല്ലം റൂറൽ പോലീസിന്റ ഡാൻസാഫ് ടീമും ചടയമംഗലം പോലീസും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്. ഇന്നലെ രാത്രി 12 മണിയോടുകൂടി നിലമേൽ വെച്ചാണ് കാറിൽ കടത്തിക്കൊണ്ടുവന്ന 52 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിലാകുന്നത്.ചിതറ സ്വദേശി ഫെബിമോൻ,നെയ്യാറ്റിൻകര സ്വദേശി ഷൈൻ എന്നിവരാണ് പൊലീസ് പിടിയിലായത് .അറസ്റ്റിലായ ഫെബിമോൻ മുൻപ് 80 കിലോ കഞ്ചാവുമായി ചാത്തന്നൂർ പോലീസിന്റ പിടിയിലായിട്ടുണ്ട് . ഒറീസ്സയിൽ […]

Kerala

അരിക്കൊമ്പൻ ദൗത്യം; വിദഗ്ധ സമിതി ഇന്ന് ചിന്നക്കനാലിൽ

അരിക്കൊമ്പൻ കേസിൽ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെത്തും. വിദഗ്ധ സമിതി കാട്ടാന ശല്യത്തെക്കുറിച്ച് നാട്ടുകാരിൽ നിന്ന് നേരിട്ട് വിവരങ്ങളും ശേഖരിക്കും. മൂന്നാറിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്. ചിന്നക്കനാൽ, സിങ്കുകണ്ടം, 301 കോളനി, പന്നിയാർ എസ്റ്റേറ്റ് എന്നിവിടങ്ങൾ സമിതി സന്ദർശിച്ചേക്കുമെന്നാണ് വിവരം. സി.സി.എഫ് ആർ.എസ്.അരുൺ ഉൾപ്പെടെയുള്ള ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥർ, കാട്ടാനകളുടെ സ്വഭാവസവിശേഷതകളെക്കുറിച്ച് അറിവുള്ള രണ്ട് വിദഗ്ധർ, കോടതി നിശ്ചയിച്ച അമിക്കസ്‍ക്യൂറി എന്നിവരുൾപ്പെടെ അഞ്ചു പേരാണ് സംഘത്തിലുള്ളത്. കഴിഞ്ഞദിവസം […]

Kerala

സംസ്ഥാന സർക്കാരിന്റെ നികുതി വർധനയിൽ പ്രതിഷേധിച്ച് ഇന്ന് യുഡിഎഫ് കരിദിനമായി ആചരിക്കും

സംസ്ഥാന സർക്കാരിന്റെ നികുതി വർധനവ് പ്രാബല്യത്തിൽ വരുന്ന ഇന്ന് യുഡിഎഫ് കരിദിനമായി ആചരിക്കും. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നഗരങ്ങളിലും യുഡിഎഫ് പ്രവർത്തകർ കറുത്ത ബാഡ്ജ് ധരിക്കും. പന്തം കൊളുത്തിയും കരിങ്കൊടി ഉയർത്തിയും ഉള്ള പ്രതിഷേധ പ്രകടനങ്ങളും നടക്കും.  തിരുവനന്തപുരത്ത് രാവിലെ 11 മണിക്ക് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സെക്രട്ടറിയേറ്റിലേക്കാണ് പ്രകടനം. യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും യുഡിഎഫ് കൺവീനർ എം.എം ഹസൻ അറിയിച്ചു. സംസ്ഥാനത്ത് പുതിയ നികുതി നിർദേശങ്ങൾ പ്രാബല്യത്തിലായിരിക്കുകയാണ്. പെട്രോൾ, […]

Kerala

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; നഷ്ടപരിഹാരത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് സമരസമിതി

ഓപ്പറേഷനിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരം സംബന്ധിച്ച് സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് സമരസമിതി. ആരോഗ്യ മന്ത്രിയുമായി ചര്‍ച്ച നടത്താനാണ് തീരുമാനം. നഷ്ടപരിഹാരം നല്‍കാമെന്നറിയിച്ച ശേഷം വീണ്ടും ആഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത് ശരിയല്ലെന്ന് സമരസമിതി പ്രതികരിച്ചു. നിലവില്‍ പൊലീസ് ആന്വേഷണം നടക്കുന്നുണ്ട്. അത് കാര്യക്ഷമമാക്കണമെന്നും സമരസമിതി നിലപാട് വ്യക്തമാക്കി. പരാതി ഉന്നയിച്ച കോഴിക്കോട് പുതുപ്പാടി അടിവാരം സ്വദേശിനി ഹര്‍ഷിനക്ക് രണ്ട് ലക്ഷം രൂപ ധന സഹായം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധന […]

Kerala

പ്രതികൾ ബിയർ കുപ്പി കൊണ്ട് ആക്രമിച്ചു; കൊച്ചിയിൽ പൊലീസുകാർക്ക് പരുക്ക്

കൊച്ചിയിൽ പ്രതികളെ പിടികൂടുന്നതിനിടയിൽ പൊലീസുകാർക്ക് പരുക്ക്. ട്രാഫിക് എസ്ഐ അരുൾ, എഎസ്ഐ റെജി എന്നിവർക്ക് ആണ് പരുക്കേറ്റത്. ബൈക്കിൽ എത്തി വീട്ടമ്മയുടെ മാല മോഷ്ടിച്ച പ്രതികളെ പിടികൂടുന്നതിനിടയിലാണ് ആക്രമണം. ബിയർ കുപ്പി കൊണ്ടാണ് ആക്രമിച്ചത്. തമിഴ്നാട് സ്വദേശികളായ കണ്ണൻ, സായി രാജ് എന്നിവരാണ് പ്രതികൾ. ഇവരെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു.

Kerala

മാറ്റമില്ലാതെ സ്വര്‍ണവില; വിലവിവരങ്ങള്‍ ഇങ്ങനെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സ്വര്‍ണത്തിന് 5,500 രൂപയാണ് ഇന്നത്തെ വില. ഇതോടെ ഒരുപവന്‍ സ്വര്‍ണത്തിന്റെ വില 44,000 രൂപയിലുമെത്തി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും മാറ്റമില്ലാതെ തുടരുകയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 4,570 രൂപയിലെത്തി. ഇന്നലെ ഗ്രാമിന് 30 രൂപ വര്‍ധനവ് രേഖപ്പെടുത്തിയാണ് സ്വര്‍ണവില 5500 രൂപയിലെത്തിയത്. ബുധനാഴ്ച രേഖപ്പെടുത്തിയ നേരിയ വര്‍ധനയ്ക്ക് വ്യാഴാഴ്ച സ്വര്‍ണവിലയില്‍ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. മാര്‍ച്ച് 18നാണ് സ്വര്‍ണം സര്‍വകാല റെക്കോര്‍ഡ് തൊടുന്നത്. അന്ന് […]

Kerala

വെല്ലുവിളികള്‍ പലതുണ്ടായിട്ടും പിന്നോട്ടുപോകാത്ത നിയമപോരാട്ടം; കൂറുമാറ്റമെന്ന അനീതിയിലും തോല്‍ക്കാന്‍ മനസില്ലാതെ മധുവിന്റെ കുടുംബം; വിധി ചൊവ്വാഴ്ച

അട്ടപ്പാടി മധു വധക്കേസില്‍ ചൊവ്വാഴ്ച വിധി വരാനിരിക്കെ മധുവിന്റെ കുടുംബവും സമരസമിതിയും നടത്തിയ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടം എടുത്തുപറയേണ്ടതാണ്. സര്‍ക്കാരിന് വലിയ താത്പര്യമില്ലെന്ന് തോന്നിച്ച കേസ് പ്രോസിക്യൂട്ടര്‍മാര്‍ തുടര്‍ച്ചയായി കയ്യൊഴിഞ്ഞു. ഒടുവില്‍ കേസ് ഏറ്റെടുത്ത ആള്‍ക്ക് വേതനം കൃത്യമായി നല്‍കുന്നതിലും വീഴ്ച സംഭവിച്ചു. വിചാരണ തുടങ്ങിയപ്പോഴാകട്ടെ, കൂറുമാറ്റമെന്ന അനീതി കുടുംബത്തെ നിസ്സഹായരാക്കി. മധു കൊല്ലപ്പെട്ട് നാല് വര്‍ഷത്തിലേറെയെടുത്തു കേസില്‍ വിചാരണ ആരംഭിക്കാന്‍. പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ വിചാരണാകോടതിയില്‍ സ്ഥിരം ജഡ്ജി പോലും ഉണ്ടായിരുന്നില്ല. എസ്പിപിയെ നിയമിക്കുന്നതില്‍ സംസ്ഥാന […]

Kerala

കുടിശിക ഒന്നരക്കോടി; തിരുവനന്തപുരത്തെ പൊലീസ് പെട്രോൾ പമ്പ് അടച്ചു പൂട്ടി

തിരുവനന്തപുരത്ത് പൊലീസ് പമ്പിലെ ഇന്ധനവിതരണം നിർത്തിവച്ചു. ഇന്ധന കമ്പനികൾക്കു നൽകേണ്ട കുടിശിക വർധിച്ചതാണ് പ്രതിസന്ധിക്കു കാരണം. സ്വകാര്യ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങാനാണ് ഡി.ജി.പിയുടെ നിർദേശം. തിരുവനന്തപുരം ജില്ലയിലെ മുഴുവൻ പൊലീസ് വാഹനങ്ങളും ഇന്ധനം അടിക്കുന്നത് പേരൂർക്കട SAP ക്യാമ്പിലെ പമ്പിൽ നിന്നാണ്. എന്നാൽ ഇന്ധന കമ്പനിക്ക് നൽകേണ്ട കുടിശിക ഒന്നരക്കോടി പിന്നിട്ടതോടെ കമ്പനികൾ വിതരണം നിർത്തി. ഇതാണ് പ്രതിസന്ധിക്കു കാരണം. പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം ലഭിക്കാതെയായി. സ്വകാര്യ വാഹനങ്ങൾക്ക് ഈ പമ്പിൽ നിന്ന് ഇന്ധനം നൽകുന്നുണ്ട്. […]

Kerala

പഴുപ്പിച്ച ചട്ടുകം വലത് കാലില്‍ വച്ചു; വയനാട്ടില്‍ ഏഴ് വയസുകാരിക്ക് നേരെ രണ്ടാനച്ഛന്റെ ക്രൂരത

പെണ്‍കുട്ടിയെ ചൂട് ചട്ടുകം ഉപയോഗിച്ച് പൊള്ളിച്ച് രണ്ടാനച്ഛന്റെ ക്രൂരത. വയനാട് കല്‍പ്പറ്റയിലാണ് സംഭവം. വിഷ്ണു എന്നയാളാണ് ഏഴ് വയസുള്ള മകളെ ഉപദ്രവിച്ചത്. നേരത്തെയും ഇയാള്‍ ഉപദ്രവിച്ചിരുന്നതായി ഏഴ് വയസുകാരി മൊഴി നല്‍കിയിട്ടുണ്ട്. കുട്ടിയുടെ വലതുകാലിലാണ് ഇയാള്‍ ചട്ടുകം പഴുപ്പിച്ച് വച്ചത്. കുട്ടിയെ ക്രൂരമായി ഉപദ്രവിക്കാനുള്ള കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ നിലവില്‍ കൈനാട്ടിയിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവിധ വകുപ്പുകള്‍ ചുമത്തിയാണ് വിഷ്ണുവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഇയാളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കാന്‍ സാധ്യതയുണ്ട്. ചൈല്‍ഡ് […]