Kerala

എറണാകുളത്ത് റിസോർട്ടിലെ ആന ഇടഞ്ഞു; വാഹനങ്ങളും വീടിന്റെ ഗേറ്റും തകർത്തു

എറണാകുളത്ത് ആന ഇടഞ്ഞു. സ്വകാര്യ റിസോർട്ടിലെ ആനയാണ് ഇടഞ്ഞത്. എറണാകുളം ജില്ലയിലെ പറവൂർ പൂയ്യംപള്ളിലാണ് സംഭവം നടന്നത്. ആന മൂന്ന് ബൈക്കുകൾ നശിപ്പിച്ചു. ഒരു വീടിന്റെ ഗേറ്റിലും ഭാഗികമായി തകരാറുകൾ ഉണ്ടാക്കി. ചങ്ങല പൊട്ടിച്ച് ഓടിയ ആന പ്രദേശത്ത് ഭീതി പരത്തി. റോഡിലേക്ക് ഇറങ്ങിയ ആന ഇരുചക്ര വാഹനങ്ങള്‍ നശിപ്പിച്ചു. . രണ്ടരമണിക്കൂറിനു ശേഷം ആനയെ തളച്ചു.

Kerala

15 വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം; ഇരുപത്തിരണ്ടുകാരന് 22 വർഷം കഠിന തടവും 150000 രൂപ പിഴയും

പാലക്കാട്‌ കല്ലടിക്കോട് 15 വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ ഇരുപത്തിരണ്ട്കാരന് 22 വർഷം കഠിന തടവും ഒരു ലക്ഷത്തി അമ്പതിനായിരം രൂപ പിഴയും. പട്ടാമ്പി പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 2022 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.പതിനഞ്ച് വയസുകാരിക്ക് നേരെ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കേസിൽ കൊല്ലം ശൂരനാട് സ്വദേശി ഉമ്മടത്ത് വീട്ടിൽ ആദർശിന് 22 വർഷം കഠിന തടവും 150000 രൂപ പിഴയും ശിക്ഷയായി നൽകാൻ പട്ടാമ്പി പോക്സോ അതിവേഗ കോടതി […]

Kerala

കോഴിക്കോട് ജയലക്ഷ്മി ടെക്‌സ്‌റ്റൈൽസിൽ തീപിടുത്തം

കോഴിക്കോട് ജയലക്ഷ്മി ടെക്‌സ്‌റ്റൈൽസിൽ തീപിടുത്തം. ഏഴ് യൂണിറ്റ് ഫയർ ഫോഴ്‌സ് തീ അണക്കാൻ ശ്രമിക്കുകയാണ്. പുറത്ത് നിന്ന് തീ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും കടയ്ക്ക് അകത്ത് തീ ആൡക്കത്തുകയാണെന്നാണ് റിപ്പോർട്ട്.  കട രാവിലെ തുറക്കുന്നതിന് മുൻപായാണ് തീപിടുത്തമുണ്ടായത്. അതുകൊണ്ട് അകത്ത് ജീവനക്കാരില്ല. കടയ്ക്കകത്ത് തുണിയും പ്ലാസ്റ്റിക് കവറും പോലുള്ള വസ്തുക്കൾ ഉള്ളതിനാൽ തീ പടർന്ന് പിടിക്കാനുള്ള സാധ്യതകൾ കൂടുതലാണ്.

Kerala

വാണിജ്യ പാചക വാതക സിലിണ്ടർ വില കുറച്ചു

വാണിജ്യ പാചക വാതക സിലിണ്ടർ വില കുറച്ചു. 91.50 രൂപയാണ് കുറച്ചത്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിനാണ് വില കുറയുക. ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടർ വില 2,028 രൂപയാകും. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. സംസ്ഥാനത്ത് ഇതോടെ വാണിജ്യ സിലിണ്ടർ വില 2032.5 രൂപയായി.  ഈ വർഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടർ വിലയിൽ മാറ്റം വരുന്നത്. ജനുവരി ഒന്നിന് ഗാർഹിക സിലിണ്ടർ വില 25 രൂപ ഉയർത്തിയിരുന്നു. പിന്നാലെ മാർച്ച് ഒന്നിനും വാണിജ്യ […]

Kerala

പാലക്കാട് കല്ലേക്കാട് ആന ഇടഞ്ഞു; തിരക്കിൽപെട്ട് ഹൃദയാഘാതം മൂലം ഒരാൾ മരിച്ചു

പാലക്കാട് കല്ലേക്കാട് ആന ഇടഞ്ഞതിനെതുടർന്നുണ്ടായ തിരക്കിൽപെട്ട് ഹൃദയാഘാതം മൂലം ഒരാൾ മരിച്ചു.വളളിക്കോട് സ്വദേശി ബാലസുബ്രമണ്യനാണ് മരിച്ചത്.  കല്ലേക്കാട് പാളയത്തിലെ മാരിയമ്മൻ പൂജാ ഉത്സവത്തിനെത്തിച്ച പുത്തൂർ ഗണേശൻ എന്ന ആനയാണ് ഇന്നലെ രാത്രി 10 മണിയോടെ ഇടഞ്ഞത്.ആനയെ ഉടനെ തന്നെ ശാന്തനാക്കി.കുഴഞ്ഞ് വീണ സുബ്രമഹ്ണ്യനെ ആശുപത്രിയിലെത്തിക്കും വഴി മരിക്കുകയായിരുന്നു.തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർക്ക് പരിക്കേറ്റു.ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Kerala

പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ ഉയരും, ആവശ്യ സാധനങ്ങള്‍ക്കും വിലയേറും; നികുതി നിര്‍ദേശങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

സംസ്ഥാനത്ത് പുതിയ നികുതി നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍. പെട്രോള്‍, ഡീസല്‍ വില കൂടിയതോടെ ആവശ്യസാധനങ്ങള്‍ക്കും വിലയേറും. ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിച്ചു. വാഹന, കെട്ടിട നികുതി വര്‍ധനക്കൊപ്പം ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള നികുതി അഞ്ചാക്കി കുറച്ചതും ഇന്ന് മുതല്‍ പ്രാബല്യത്തിലായി. പൊതുജനത്തിന്റെ നടുവൊടിച്ച് പുതിയ നികുതി നിര്‍ദേശങ്ങള്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍. സാമൂഹ്യസുരക്ഷ പെന്‍ഷനുള്ള പണം കണ്ടെത്താനാണ് പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് വര്‍ധിപ്പിച്ചത്. രാത്രി 12 മണി മുതല്‍ വില വര്‍ധവന് പ്രാബല്യത്തില്‍ വന്നു. 500 മുതല്‍ […]

Kerala

കൊല്ലത്ത് മരപ്പട്ടിയെ കൊന്ന് കറിവച്ചു; രണ്ടുപേര്‍ പിടിയില്‍

മരപ്പട്ടിയെ കൊന്ന് കറിവെച്ചതിന് രണ്ടുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തു. കൊല്ലം കുന്നത്തൂര്‍ പോരുവഴി ശാസ്താംനട സ്വദേശികളായ രതീഷ്‌കുമാര്‍, രഞ്ജിത്ത് കുമാര്‍ എന്നിവരാണ് പിടിയിലായത്. വനംവകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മരപ്പട്ടിയെ കൊന്ന് കറിവച്ച നിലയില്‍ കണ്ടെത്തിയത്. പാകം ചെയ്ത് ഇറച്ചി കറിയാക്കിയതും ഉപേക്ഷിച്ച മരപ്പട്ടിയുടെ ശരീര ഭാഗങ്ങളും കൊല്ലാനുപയോഗിച്ച കത്തിയും വനപാലകര്‍ പിടിച്ചെടുത്തു. കൊല്ലം ശാസ്താ നട സ്വദേശികളാണ് രതീഷ് കുമാറും രഞ്ജിത്തും. ജാമ്യമില്ല വകുപ്പു പ്രകാരമാണ് ഇവര്‍ക്കും എതിരെ കേസെടുത്തിരിക്കുന്നത് […]

Kerala

റഷ്യൻ യുവതിയെ പീഡിപ്പിച്ച കേസ്; പ്രതി അഖിലിനെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു

കോഴിക്കോട് കൂരാച്ചുണ്ടിൽ റഷ്യൻ യുവതിക്ക് പീഡനമേറ്റ സംഭവത്തിൽ പ്രതി അഖിലിനെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ശാസ്ത്രീയ തെളിവ് ശേഖരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കോടതി നടപടി. പേരാമ്പ്ര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആണ് അഖിലിനെ കസ്റ്റഡിയിൽ വിട്ടത്.  മാർച്ച് 24നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അഖിലിനൊപ്പം ഖത്തറിൽ നിന്ന് എത്തിയ റഷ്യൻ യുവതിയെ പരുക്കേറ്റ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നാണ് അഖിൽ നടത്തിയ കൊടിയ പീഡനങ്ങളുടെ കഥ യുവതി […]

Kerala

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; രണ്ട് പേർക്ക് പരുക്ക്

ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. സിങ്കുകണ്ടത്ത് കൃഷിയിടങ്ങൾ നശിപ്പിച്ചു. ആനയെ കണ്ട് ഭയന്നോടിയ രണ്ട് പരുക്ക്. സിങ്കുകണ്ടം സ്വദേശികളായ വത്സൻ, വിൻസെന്റ്‌ എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ജനവാസ മേഖലയില്‍ ആനയിറങ്ങിയത്. അതേസമയം ചിന്നക്കനാലിൽ അരിക്കൊമ്പനെ പിടികൂടണം എന്ന് ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം ആരംഭിച്ചു. അക്രമകാരിയായ അരിക്കൊമ്പനെ പിടികൂടുന്നത് വിലക്കിയ കോടതി ഉത്തരവിനെതിരെ ഇടുക്കിയിൽ പ്രതിഷേധം ശക്തമാകുന്നു. ആനയുടെ ആക്രമണം പതിവായ സിങ്കുകണ്ടത്ത് രാപ്പകൽ സമരം ആരംഭിച്ചു.കൊമ്പനെ പിടികൂടാൻ തീരുമാനമാകും […]

Kerala

സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണമെന്ന് പരാതി

പത്തനംതിട്ട കലഞ്ഞൂരിൽ വിദ്യാർത്ഥികളെ കയ്യേറ്റം ചെയ്തുവെന്ന് പരാതി. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നത് ചോദ്യം ചെയ്തതിനായിരുന്നു കയ്യേറ്റം. സിപിഐഎം കലഞ്ഞൂർ ലോക്കൽ സെക്രട്ടറി മനോജിൻറെ നേതൃത്വത്തിൽ കയ്യേറ്റം ചെയ്തു എന്നാണ് ഐഎച്ച്ആർഡി കോളജിലെ വിദ്യാർത്ഥികളുടെ പരാതി. വിദ്യാർത്ഥികളുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.  കഴിഞ്ഞ ദിവസമാണ് ഈ സംഭവം ഉണ്ടായത്. കോളജിന്റെ സമയം കഴിഞ്ഞ് ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന വിദ്യാർത്ഥികൾ സമീപത്തെ ഒരു ജ്യൂസ് കടയിൽ നിന്ന് തണ്ണിമത്തൻ ജ്യൂസ് കുടിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് കാറിലെത്തിയ മനോജിന്റെയും ബ്രാഞ്ച് സെക്രട്ടറി […]