സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 30 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,500 രൂപയായി. ഇന്ന് പവന് 240 രൂപ കൂടി വില 44,000 രൂപയിലുമെത്തി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 25 രൂപ കൂടി 4,570 രൂപയിലെത്തി. ബുധനാഴ്ച രേഖപ്പെടുത്തിയ നേരിയ വർധനയ്ക്ക് ശേഷം ഇന്നലെ സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. ഇന്നലെ ഗ്രാമിന് 5470 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്. പവന് 43,760 രൂപയായിരുന്നു ഇന്നലത്തെ വില. […]
Kerala
കാസര്‍ഗോഡ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം
കാസര്‍ഗോഡ് ചെറുവത്തൂരില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ചായ്യോം സ്വദേശി ദീപക് ( 32 ), കണ്ണാടിപ്പാറ സ്വദേശി ശോഭിത്ത് ( 27 ) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ മറ്റ് നടപടികള്‍ക്കായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ആറ് വയസുകാരനെ മിഠായി തരാമെന്ന് പറഞ്ഞ് കൊണ്ടുപോയി പീഡിപ്പിച്ചു; മധ്യവയസ്‌കന് 10 വര്‍ഷം കഠിന തടവ്
ആറ് വയസ്സുകാരനെ മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ചു ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്‌കന് 10 വര്‍ഷം കഠിന തടവും ഇരുപതിനായിരത്തി അഞ്ഞൂറു രൂപ പിഴയും ശിക്ഷ. തൃശൂര്‍ നാട്ടിക സ്വദേശി ചാഴുവീട്ടില്‍ 42 വയസുള്ള പ്രകാശനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. 2020 നവംബര്‍ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം.വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി മിട്ടായി വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് സൈക്കിളിലിരുത്തി ക്കൊണ്ടുപോയി കുറ്റിക്കാട്ടില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പീഡനശ്രമം നാട്ടുകാര്‍ […]
ഉഷ്ണം മൂലം ജനല്‍ തുറന്നിട്ട് ഉറങ്ങുന്നവരുടെ ആഭരണങ്ങള്‍ മാത്രം മോഷ്ടിക്കും; അതിനായി പ്രത്യേക മോഡസ് ഓപ്പറാണ്ടി; പരുന്ത് പ്രാഞ്ചിയുടെ കഥ
ഉഷ്ണം മൂലം ജനലുകള്‍ തുറന്നിട്ട് ഉറങ്ങുന്നവരെ മാത്രം ലക്ഷ്യമിട്ട് മോഷണം നടത്തുന്ന ആളെ തൃശൂര്‍ ചാലക്കുടി പൊലീസ് പിടികൂടി. പരുന്ത് പ്രാഞ്ചി എന്ന് ഇരട്ടപ്പേരുള്ള ഫ്രാന്‍സിസാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ വലയിലായത്. ചാലക്കുടിയിലും പരിസര പ്രദേശങ്ങളിലും രാത്രികളില്‍ ഉഷ്ണം മൂലം ജനല്‍ തുറന്നിട്ട് ഉറങ്ങുന്നവരുടെ ആഭരണങ്ങള്‍ മോഷണം പോകുന്ന സംഭവം തുടര്‍ച്ചയായിരുന്നു.ഇതേ തുടര്‍ന്ന് റൂറല്‍ എസ്പി ഐശ്വര്യ ഡോങ്‌റെയുടെ നിര്‍ദേശ പ്രകാരം പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചത്. ഇത്തരം മോഷണങ്ങള്‍ നടത്തിയത് കുപ്രസിദ്ധ മോഷ്ടാവ് പരിയാരം എലിഞ്ഞിപ്ര കണ്ണമ്പുഴ വീട്ടില്‍ […]
അരിക്കൊമ്പന്‍ പ്രശ്‌നത്തില്‍ പ്രതിഷേധം തുടരുന്നു; സിങ്കുകണ്ടത്ത് ഇന്ന് മുതല്‍ രാപകല്‍ സമരം
ഇടുക്കിയിലെ അക്രമകാരിയായ അരിക്കൊമ്പനെ പിടികൂടുന്നത് വിലക്കിയ കോടതി ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആനയുടെ ആക്രമണം പതിവായ സിങ്കുകണ്ടത്ത് ഇന്ന് മുതല്‍ രാപ്പകല്‍ സമരം ആരംഭിക്കും. കൊമ്പനെ പിടികൂടാന്‍ തീരുമാനമാകും വരെയാണ് സമരം. പൂപ്പാറ കേന്ദ്രീകരിച്ചും ജനസമരം ശക്തമാവുകയാണ്. ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് ധര്‍ണ നടത്തും. അടുത്ത ദിസങ്ങളില്‍ അരിക്കൊമ്പന്റെ ആക്രമണങ്ങള്‍ക്ക് ഇരകളായവരെ ഉള്‍പ്പെടുത്തിയും സമരം തുടരാനാണ് തീരുമാനം. കോടതി നിയോഗിച്ച വിദഗ്ധ സമിതി നേരിട്ട് പ്രദേശം സന്ദര്‍ശിച്ച് വിലയിരുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. […]
ഇടിമിന്നലോടു കൂടിയ വേനല്‍ മഴ തുടരാന്‍ സാധ്യത; തീരദേശവാസികള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ വേനല്‍ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലെ മലയോര മേഖലകളില്‍ ഇന്ന് വേനല്‍ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നു. മലയോര മേഖലകളിലാണ് കൂടുതല്‍ മഴ സാധ്യത. ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലോട് കൂടിയ മഴയാണ് ലഭിക്കുക എന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. സംസ്ഥാനത്തെ ചൂട് ഏറിയും കുറഞ്ഞും തുടരുകയാണ്.പാലക്കാടാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്.37.4 ഡിഗ്രി സെല്‍ഷ്യസ്. ആലപ്പുഴ, 37, കോട്ടയത്ത്, […]
സംസ്ഥാനത്ത് നാളെ മുതൽ ഈ വസ്തുക്കൾക്ക് വില കൂടും
സംസ്ഥാനത്ത് പുതിയ നികുതി നിർദ്ദേശങ്ങൾ നാളെ മുതൽ നിലവിൽ വരും. പെട്രോൾ, ഡീസൽ വിലയിൽ രണ്ടു രൂപ വർധിക്കും. 999 വരെയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയും വില വർധിക്കും. ഫ്ളാറ്റുകൾക്കും അപ്പാർട്ട്്മെന്റുകൾക്കുമുള്ള മുദ്രവില രണ്ട് ശതമാനം വർധിക്കും. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനമാണ് വർധന. ഇതോടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും വർധിക്കും. മൈനിംഗ് ആന്റ് ജിയോജളി മേഖലയിൽ പാറകളുടെ വലിപ്പവും തരവും അടിസ്ഥാനമാക്കി വ്യത്യസ്ത വില സംവിധാനം […]
വെള്ളമില്ല; തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയകൾ മുടങ്ങി
വെള്ളമില്ലാത്തതിനെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയകൾ സമയത്ത് തുടങ്ങാനായില്ല. 25 ഓളം ശസ്ത്രക്രിയകളാണ് ഇന്ന് നിശ്ചയിച്ചിരുന്നത്. രോഗികകൾക്കും മറ്റും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും പ്രതിസന്ധിയുണ്ടായി. ശസ്ത്രക്രിയകൾ ആരംഭിക്കാൻ കാലതാമസം ഉണ്ടായെന്നും ശസ്ത്രക്രിയകൾ മുടങ്ങില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. വൈദ്യുതി തകരാർ മൂലമാണ് ജലവിതരണം മുടങ്ങിയതെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ടാങ്കറുകളിൽ വെള്ളമെത്തിക്കുകയാണ്.
മാറ്റമില്ലാതെ സ്വർണവില; ഒരു ഗ്രാമിന് 5470 രൂപ
കേരളത്തിൽ ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. 22 കാരറ്റ് സ്വർണത്തിന് ഇന്നലെ ഒരു ഗ്രാമിന് രേഖപ്പെടുത്തിയ 5470 രൂപയിലാണ് ഇന്നും സ്വർണ വില തുടരുന്നത്. ഒരു പവന് രേഖപ്പെടുത്തിയത് 43760 രൂപയുമാണ്. ഇന്നലെ സ്വർണത്തിന് 20 രൂപ വർദ്ധിച്ചിരുന്നു. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4545 രൂപയുമാണ്. മാർച്ച് 18നാണ് സ്വർണം സർവകാല റെക്കോർഡ് തൊടുന്നത്. അന്ന് 5530 രൂപയായിരുന്നു ഗ്രാമിന് വില. 44,240 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.
തൃശൂരില്‍ അഞ്ച് വയസുകാരന്‍ വെട്ടേറ്റ് മരിച്ചു
തൃശൂരില്‍ അഞ്ച് വയസുകാരന്‍ വെട്ടേറ്റുമരിച്ചു. പുതുക്കാട് മുപ്ലിയത്ത് സംഘര്‍ഷത്തിനിടെ അമ്മാവന്റെ വെട്ടേറ്റാണ് കുട്ടി മരിച്ചത്. ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെയാണ് സംഭവമുണ്ടായത്. പ്രതി ജമാലുദ്ദീനെ മറ്റ് തൊഴിലാളികള്‍ പിടികൂടി വരന്തരപ്പിള്ളി പൊലീസിന് കൈമാറി. അതിഥി തൊഴിലാളിയുടെ മകന്‍ നാജുര്‍ ഇസ്ലാമാണ് മരിച്ചത്. സംഭവത്തില്‍ കുട്ടിയുടെ അമ്മ നജ്മയ്ക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. അതിഥി തൊഴിലാളികളായ കുടുംബങ്ങള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷം ഇന്ന് രാവിലെയും തുടരുകയായിരുന്നു.












