Kerala

മകൻ ആത്മഹ​ത്യ ചെയ്തതറിഞ്ഞ് അമ്മ ഹൃദയാഘാതം മൂലം മരിച്ചു

അമ്പലപ്പുഴയിൽ മകൻ ആത്മഹത്യ ചെയ്തതറിഞ്ഞ് മാതാവ് ഹൃദയാഘാതം മൂലം മരിച്ചു. പുറക്കാട് തെക്കേയറ്റത്ത് വീട്ടിൽ മദനൻ്റെ ഭാര്യ ഇന്ദുലേഖ , മകൻ നിധിൻ എന്നിവരാണ് മരിച്ചത്. നിധിനെ ഇന്നലെ രാത്രിയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇതറിഞ്ഞ ഇന്ദുലേഖയ്ക്ക് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.രണ്ടുപേരുടെയും സംസ്കാരം ഇന്ന് നടക്കും.

Kerala

ആലപ്പുഴയിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി സിപിഐഎം പ്രവർത്തകൻ പിടിയിൽ

ആലപ്പുഴയിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി സിപിഐഎം പ്രവർത്തകൻ പിടിയിൽ. ചാത്തനാട് ബ്രാഞ്ച് കമ്മിറ്റി അംഗം ഹാരിസ് മജീദാണ് പിടിയിലായത്. ലഹരി കടത്ത് കേസിൽ ആരോപണ വിധേയനായ ഷാനവാസിന്റെ സുഹൃത്താണ് ഹാരിസ്. 15 ബോക്സ് പുകയില ഉൽപ്പന്നങ്ങളാണ് എക്സൈസ് പിടിച്ചെടുത്തത്. സ്കൂട്ടറിൽ വിൽപ്പനയ്ക്ക് കൊണ്ടുപോകുമ്പോഴായിരുന്നു പിടിയിലായത്.

Kerala

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ക്രൂരകൊലപാതകം; നെടുമങ്ങാട് സൂര്യഗായത്രി കേസില്‍ ശിക്ഷാവിധി നാളെ

നെടുമങ്ങാട് സൂര്യഗായത്രി കൊലക്കേസില്‍ പ്രതി കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. പേയാട് സ്വദേശി അരുണ്‍ വിവാഹലോചന നിരസിച്ചതിനു സൂര്യഗായത്രിയെ കുത്തികൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി നാളെ ശിക്ഷ വിധിക്കും. 2021 ഓഗ്‌സറ്റ് 30ന് നെടുമങ്ങാടിനടുത്തെ ഉഴപ്പാക്കോണത്തെ വാടകവീട്ടില്‍ അതിക്രമിച്ച് കയറിയായിരുന്നു പേയാടുകാരനായ അരുണ്‍ സൂര്യഗായത്രിയെ കൊലപ്പെടുത്തിയത്. സൂര്യയെ വിവാഹം കഴിക്കണമെന്ന ആവശ്യം നിരസിച്ചതിലെ വൈരാഗ്യമായിരുന്നു കാരണം. സൂര്യഗായത്രിയെ 33 തവണയാണ് കുത്തിയത്. തലപിടിച്ച് ഭിത്തിയിലിടിപ്പിച്ച് മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്തു. തടയാനെത്തിയ ശാരീരികവെല്ലുവിളി നേരിടുന്ന വൃദ്ധ […]

Kerala

കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; നാല് കോടിരൂപയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. സ്വര്‍ണക്കടത്ത് സംഘവും സ്വര്‍ണം പൊട്ടിക്കല്‍ സംഘവും പിടിയിലായി. 5151 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ച അഞ്ച് പേരെയാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. സ്വര്‍ണം ഒളിപ്പിച്ച് കടത്താനുപയോഗിച്ച പത്തൊന്‍പത് കാപ്‌സൂളുകള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു. കാപ്‌സ്യൂളുകളായി ശരീരത്തിന്റെ രഹസ്യ ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലും, കാര്‍ബോട് പെട്ടിക്കുള്ളിലും കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണക്കടത്തുകാരായ ഇവരില്‍ നിന്ന് സ്വര്‍ണം തട്ടിയെടുക്കാന്‍ എത്തിയ സംഘത്തിലെ ഏഴ് പേരാണ് പിടിയിലായവരില്‍ മറ്റുള്ളവര്‍.ഇതുകൂടാതെ മറ്റ് മൂന്ന് കേസുകളിലായി […]

Kerala

അട്ടപ്പാടി മധുവധകേസ്: അന്തിമ വിധി ഏപ്രിൽ നാലിന്

കേരള മനസാക്ഷിയെ ഞെട്ടിച്ച മധുവധ കേസിൽ അന്തിമ വിധി ഏപ്രിൽ നാലിന്. കേസ് പരിഗണിച്ച ഉടൻ തന്നെ ഈ കേസിലെ വിധി ഏപ്രിൽ നാലിന് ഉണ്ടാകും എന്ന് മണ്ണാർക്കാട് എസ് – എസ്‌സി കോടതി വ്യക്തമാക്കി. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കേസായതിനാൽ തന്നെ ആകാംക്ഷയോടെയാണ് ഈ കേസിന്റെ വികാസങ്ങളെ മലയാളികൾ നോക്കികാണുന്നത്. അതിനാൽ, വളരെ ഗൗരവ സ്വഭാവുള്ള വിധിയായിരിക്കും മധു വധ കേസിൽ കോടതിയിൽ നിന്നുണ്ടാകുക എന്ന് ഈ നീക്കത്തിലൂടെ വ്യക്തമാകുന്നു. ആദ്യ ഘട്ടത്തിൽ പ്രതികൾക്ക് കേസിൽ […]

Kerala

കൊച്ചി കളമശേരിയിൽ ബൈക്ക് ലോറിയിലിടിച്ചു; ഭാര്യയും ഭർത്താവും മരിച്ചു

എറണാകുളം കൊച്ചി കളമശ്ശേരിയിൽ ബൈക്ക് ലോറിയിലിടിച്ച് രണ്ട് മരണം. കളമശ്ശേരി പ്രീമിയർ ജംഗ്ഷനിലാണ് അപകടമുണ്ടായത്. ഇന്ന് രാത്രി 7.40ന് മണിയോടെയായിരുന്നു സംഭവം. ആലുവ കിഴക്കേ കടുങ്ങല്ലൂർ സ്വദേശി ഉമേഷ് ബാബുവും ഭാര്യ നിഷയുമാണ് മരിച്ചത്. ഫയർഫോഴ്‌സ് എത്തിയാണ് അപകട സ്ഥലത്ത് നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തത്. ഇടപ്പള്ളി ഭാഗത്ത് നിന്ന് ആലുവയിലേക്ക് സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ അതേ ദിശയിൽ വന്ന ടാങ്കർ ലോറിക്കടിയിൽപ്പെട്ടായിരുന്നു അപകടം. ഇരുവരും സംഭവസ്ഥലത്ത് വച്ച് മരിച്ചു. ടാങ്കർ ലോറി ഇരുവരുടേയും ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. പൊലീസ് […]

Kerala

വേനല്‍മഴ തുടരുന്നു; ഇടിമിന്നലില്‍ കരുതല്‍ വേണം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വേനല്‍മഴയ്ക്ക് തുടക്കമായതോടെ മഴയ്‌ക്കൊപ്പം ഇടിമിന്നലിനെയും പേടിക്കണം. ഇന്ന് മാത്രം സംസ്ഥാനത്ത് ഇടിമിന്നലേറ്റ് മൂന്ന് പേരാണ് മരിച്ചത്. കോട്ടയത്ത് ബന്ധുക്കളായ യുവാക്കളും പത്തനംതിട്ടയില്‍ ബൈക്കില്‍ പോകുകയായിരുന്നു യുവാവുമാണ് ഇടിമിന്നലേറ്റ് മരിച്ചത്. തുടര്‍ ദിവസങ്ങളിലും മഴ തുടരുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണം. ഇടിമിന്നല്‍ സമയത്ത് എന്തെല്ലാം ശ്രദ്ധിക്കണം? കാര്‍മേഘം കണ്ടുതുടങ്ങുന്ന സമയം മുതല്‍ തന്നെ ജാഗ്രത വേണ്ടതുണ്ട്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം പ്രകടമായാലുടന്‍ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. ഇടിമിന്നലുള്ള സമയത്ത് തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ സമയത്ത് പോകരുത്. […]

Kerala

അരികൊമ്പനെ പിടിക്കണം; ഇടുക്കിയിൽ 13 പഞ്ചായത്തുകളിൽ ഇന്ന് ജനകീയ ഹർത്താൽ

ഇടുക്കി ജില്ലയിലെ 13 പഞ്ചായത്തുകളിൽ ഇന്ന് ജനകീയ ഹർത്താൽ. അരിക്കൊമ്പനെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ചിന്നക്കനാൽ, ശാന്തൻപാറ, മൂന്നാർ, മറയൂർ, കാന്തല്ലൂർ, വട്ടവട, ഇടമലക്കുടി, രാജാക്കാട്, സേനാപതി, ഉടുമ്പൻചോല, ബൈസൺവാലി, ദേവികുളം, രാജകുമാരി എന്നിവിടങ്ങളിലാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 6 മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.

Kerala

അരുവിക്കരയിൽ ഭാര്യാമാതാവിനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി

അരുവിക്കരയിൽ ഭാര്യാമാതാവിനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി. അരുവിക്കര അഴിക്കോട് വളപ്പെട്ടി സ്വദേശി താഹിറ (67) ആണ് കൊല്ലപ്പെട്ടത്. കുടുംബ പ്രശ്നത്തെ തുടർന്നാണ് സംഭവം. ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച മരുമകൻ അലി അക്ബർ ഗുരുതര നിലയിൽ ഭാര്യയെയും ഇയാൾ വെട്ടി പരുക്കേൽപ്പിച്ചു. ഇവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസിയുവിൽ തുടരുകയാണ്. ഇന്ന് രാവിലെ 4.30 നാണ് സംഭവമുണ്ടായത്. 10 വർഷമായി കുടുംബ കോടതിയിൽ കേസ് നടക്കുകയാണ്. സംഭവത്തിൽ അരുവിക്കര പോലീസ് കേസെടുത്തു.

Kerala

എടപ്പാളിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഡിഗ്രി വിദ്യാർത്ഥിനി അക്ഷയയാണ് ബന്ധുവീട്ടിൽ തൂങ്ങി മരിച്ചത്. എടപ്പാൾ കുറ്റിപ്പാലയിലാണ് സംഭവം. ജനൽ കമ്പിൽ ഷാൾ മുറുക്കി തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം എടപ്പാൾ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൂടല്ലൂർ സ്വദേശിയായ അക്ഷയ പഠന ആവശ്യത്തിനായി ബന്ധുവിട്ടിലാണ് താമസിചിരുന്നത്.