Kerala

ബ്രഹ്മപുരത്ത് ജൈവ മാലിന്യ സംസ്കരണ പ്ലാൻ്റ് നിർമ്മാണത്തിന് പുതിയ ടെണ്ടർ ക്ഷണിച്ചു

ബ്രഹ്മപുരത്ത് ബ്രഹ്മപുരത്ത് ജൈവ മാലിന്യ സംസ്കരണ പ്ലാൻ്റ് നിർമാണത്തിന് പുതിയ ടെണ്ടർ ക്ഷണിച്ച കൊച്ചി കോർപറേഷൻ. നിലവിൽ ബ്രഹ്മപുരത്ത് പ്ലാന്റ് പ്രവർത്തിക്കുന്നില്ല. കുടുംബശ്രീ തൊഴിലാളികളെ ഉപയോഗിച്ച് സാധാരണ രീതിയിലുള്ള സംസ്കരണ പരിപാടികൾ നടത്തുകയാണ്. മുൻ ടെണ്ടർ നൽകിയ സ്റ്റാർ ഏജൻസി എന്ന സ്ഥാപനത്തിന്റെ ടെൻഡർ കാലാവധി അവസാനിച്ചിരുന്നു. അവരുടെ കരാർ നീട്ടി നൽകേണ്ടതില്ല എന്ന് കൊച്ചി കോർപറേഷൻ തീരുമാനിച്ചിരുന്നു. ജൈവ മാലിന്യ സംസ്കരണം നടന്നിരുന്നുവെങ്കിലും സ്റ്റാർ ഏജൻസിക്ക് എതിരെ ഉയർന്നു വന്ന ആരോപണങ്ങൾ കോർപറേഷൻ കണക്കിലെടുത്തു. തുടർന്നാണ് […]

Kerala

അരികൊമ്പൻ പുനരധിവാസം; ജിപിഎസ് കോളർ എത്തിക്കാനുള്ള നടപടികൾ വേഗത്തിൽ

അരിക്കൊമ്പൻ കാട്ടാനയെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റുമ്പോൾ ഘടിപ്പിക്കാനുള്ള ജിപിഎസ് കോളർ എത്തിക്കാനുള്ള നടപടികൾ വനം വകുപ്പ് വേഗത്തിലാക്കി. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും ആസ്സാം വനംവകുപ്പിന്റെയും കൈവശമുള്ള ജിപിഎസ് കോളർ എത്തിക്കാനുള്ള ശ്രമങ്ങളാണ് ആദ്യം വനംവകുപ്പ് തുടങ്ങിയത്. അവധി ദിവസങ്ങളായതിനാൽ അനുമതി ലഭിക്കാൻ കാലതാമസമുണ്ടാകുന്നുണ്ട്. ഇതോടൊപ്പം വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കൈവളമുള്ള കോളറുകളിലൊന്ന് എത്തിക്കാനുളള ശ്രമവും നടത്തുന്നുണ്ട്.  അടുത്ത ആഴ്ച തന്നെ ദൗത്യം പൂർത്തിയാക്കണമെന്നാണ് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴുളള സ്ഥലത്തു നിന്നും മറ്റെവിടേക്കെങ്കിലും […]

Kerala

എലത്തൂര്‍ ട്രെയിൻ ആക്രമണം; ഷാറൂഖ് സെയ്ഫി പെട്രോള്‍ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി സൂചന

എലത്തൂര്‍ ട്രെയിൻ ആക്രമണ കേസിലെ പ്രതി പെട്രോള്‍ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായി സൂചന. ഷൊര്‍ണ്ണൂരില്‍ നിന്നാണ് ഷാറൂഖ് സെയ്ഫി പെട്രോള്‍ വാങ്ങിയത്. തുടര്‍ന്ന് തീവയ്പ്പ് നടന്ന ട്രെയിനില്‍ കയറുകയായിരുന്നു. എന്നാൽ ആക്രമണത്തിന് പിന്നില്‍ മറ്റാരുമില്ലെന്ന് ആവര്‍ത്തിച്ച് പറയുകയാണ് പ്രതിയെന്ന് അന്വേഷണ സംഘം പറയുന്നു. ഷാറൂഖ് സെയ്ഫിക്ക് ഇംഗ്ലീഷ് – ഹിന്ദി ഭാഷകളിൽ പ്രാവീണ്യമുണ്ട്. ചോദ്യം ചെയ്യലിനോട് പ്രതി സഹകരിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. വിശദമായ ചോദ്യം ചെയ്യലിനായി എഡിജിപി പൊലീസ് ക്യാംപില്‍ എത്തിയിട്ടുണ്ട്. കേരളം […]

Kerala

കെട്ടിട പെര്‍മിറ്റ് ഫീസ് 30 രൂപയില്‍ നിന്നും 1000 മുതല്‍ 5000 വരെയാക്കി വര്‍ധിപ്പിച്ചത് പിൻവലിക്കണം; വി.ഡി സതീശൻ

വീട് വയ്ക്കുന്ന ഘട്ടത്തിൽ നിര്‍മ്മാണ സാമഗ്രികളുടെ വിലക്കയറ്റമാണ് സാധാരണക്കാരന് ഇതുവരെ വിലങ്ങുതടിയായിരുന്നെതെങ്കിൽ ഇപ്പോൾ പെര്‍മിറ്റ് ഫീസില്‍ സര്‍ക്കാര്‍ വരുത്തിയിരിക്കുന്ന അന്യായ വര്‍ധനയും കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇന്ധന സെസ് ഏര്‍പ്പെടുത്തുക വഴി സകല മേഖലയിലും ഉണ്ടായ വിലക്കയറ്റം പാവപ്പെട്ടവന്റെ നടുവൊടിക്കുകയാണ്. വെള്ളക്കരവും വൈദ്യുത ചാര്‍ജും ഇതിനിടയില്‍ വര്‍ധിപ്പിച്ചു. നട്ടംതിരിഞ്ഞിരിക്കുന്ന സാധാരണക്കാരന്റെ പോക്കറ്റടിക്കുകയാണ് പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിച്ചതിലൂടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്.  വീട് വയ്ക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും പെര്‍മിറ്റ് എടുക്കുന്നതിനുള്ള അപേക്ഷാ […]

Kerala

ബിവറേജസിൽ നിന്ന് വൻ തോതിൽ മദ്യം വാങ്ങി സൂക്ഷിക്കും, ഡ്രൈ ഡേയിൽ വിലക്കൂട്ടി വിൽക്കും; ശ്രീകാര്യം സ്വദേശി പിടിയിൽ

ബിവറേജസ് ഷോപ്പുകളിൽ നിന്ന് വൻതോതിൽ വിദേശ മദ്യം വാങ്ങി സൂക്ഷിച്ച ശേഷം അവധി ദിവസങ്ങളിൽ അത് ഉയർന്ന വിലയ്ക്ക് വില്ക്കുന്നയാൾ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം ശ്രീകാര്യത്താണ് സംഭവം. ശ്രീകാര്യം വികാസ് നഗറിൽ രതീഷിനെയാണ് (38) ശ്രീകാര്യം പൊലീസ് അറസ്റ്റു ചെയ്തത്. ( liquor Sale on dry day youth arrested ). ബിവറേജസ് ഷോപ്പുകൾ അവധിയാകുന്ന ദിവസങ്ങളിൽ സ്കൂട്ടറിൽ ശ്രീകാര്യത്തും പരിസരപ്രദേശങ്ങളിലും കറങ്ങി നടന്ന് മദ്യം വിൽക്കുന്നയാളാണ് ഇയാൾ. ഉത്സവ സീസൺ കൂടിയായതോടെ വൻതോതിൽ മദ്യം […]

Kerala

കേരളത്തിലെ ഓപ്പറേഷൻ താമര; അതിജീവിക്കാൻ കോൺഗ്രസ്

കേരളത്തിൽ ഓപ്പറേഷൻ താമരയെ അതിജീവിക്കാനുള്ള ശ്രമവുമായി കോൺഗ്രസ്. ദിവസങ്ങൾക്കുള്ളിൽ മറ്റൊരു യുഡിഎഫ് നേതാവ് കൂടി ബിജെപിയിൽ എത്തുമെന്ന കെ സുരേന്ദ്രന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ കരുതലോടെയാണ് കോൺഗ്രസ് നീക്കം. അനിൽ ആൻ്റണിയുടെ ബിജെപി പ്രവേശനം കോൺഗ്രസിനെ ഒരുതരത്തിലും ബാധിക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. Congress in Kerala to survive Operation lotus പാർട്ടിയിൽ നിന്നും മുന്നണിയിൽ നിന്നും ബിജെപിയിലേക്ക് കൊഴിഞ്ഞുപോക്ക് ഉണ്ടാവില്ല എന്നാണ് നേതാക്കൾ സൂചിപ്പിക്കുന്നത്. എന്നാൽ യുഡിഎഫ് മുന്നണിയിൽ നിന്ന് ചിലരെ അടർത്തിയെടുക്കാനുള്ള സജീവ ശ്രമത്തിലാണ് […]

Kerala

മദ്യപിച്ച് ‘മാരിയമ്മ …. കാളിയമ്മ’ പാട്ടിന് നൃത്തം ചെയ്ത് ശാന്തൻപാറ എസ്.ഐ; പിന്നാലെ സസ്പെൻഷൻ

ജോലി സമയത്ത് പൊതുജനമധ്യത്തിൽ മദ്യപിച്ച് നൃത്തം ചെയ്തതിന് പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ശാന്തൻപാറ അഡീഷണൽ എസ് ഐ കെ പി ഷാജിയെ ആണ് എറണാകുളം റെയിഞ്ച് ഡിഐജി സസ്പെൻഡ് ചെയ്തത്. കെ പി ഷാജി നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം പൂപ്പാറ മാരിയമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു സംഭവം. ഉത്സവത്തിൽ ക്രമസമാധാന പാലനത്തിന് എത്തിയതായിരുന്നു ശാന്തൻപാറ എ എസ് ഐ ഷാജിയും സംഘവും. ഇതിനിടെ മാരിയമ്മ കാളിയമ്മ എന്ന തമിഴ് ഗാനം കേട്ടതോടെ എസ് […]

Kerala

സംസ്ഥാനത്ത് ഞായറാഴ്ച്ച വരെ പരക്കെ വേനൽ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് ഞായറാഴ്ച്ച വരെ പരക്കെ വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂർ,കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ ഇന്നും നാളെയും വേനൽ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നു.  മധ്യ- തെക്കൻ കേരളത്തിലെ കിഴക്കൻ മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കാം. ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലോട് കൂടിയ മഴയാണ് ലഭിക്കുന്നത് എന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

Kerala

വാഹനം കേടായെന്ന് കള്ളം പറഞ്ഞു; നാട്ടുകാരുടെ സഹായത്തോടെ ബൈക്ക് ഓട്ടോയില്‍ കയറ്റി അതുമായി മുങ്ങി; മോഷ്ടാവ് പിടിയില്‍

വാഹന മോഷ്ടാവ് പിടിയില്‍. മട്ടാഞ്ചേരി പാലസ് റോഡില്‍ സമീപത്തുള്ള വീടിനു മുന്‍വശം വെച്ചിരുന്ന ബൈക്കാണ് പ്രതി മോഷ്ടിച്ചത്. തോപ്പുംപടി സ്വദേശി അക്ബറിനെയാണ് മട്ടാഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. പരാതിക്കാരന്‍ കേടായതിനെ തുടര്‍ന്ന് കുറച്ചു ദിവസമായി ഈ ബൈക്ക് വീടിന് മുന്‍വശം വെച്ചിരിക്കുകയായിരുന്നു. പ്രതി തന്റെ വാഹനം ആണെന്ന് തെറ്റിദ്ധരിപ്പിച്ചു വാഹനം ഇരുന്ന സ്ഥലത്തുണ്ടായിരുന്ന ആളുകളുടെ സഹായത്തോടെ ഒരു ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ട് പോകുകയായിരുന്നു. വാഹനം കാണാതായതിനെ തുടര്‍ന്ന് ഉടമ മട്ടാഞ്ചേരി പൊലീസില്‍ പരാതി […]

Kerala

അനിയത്തിയുടെ ബലൂണ്‍ വാങ്ങി വായിലൊളിപ്പിച്ച് കളിക്കുന്നതിനിടെ അപകടം; ഏഴ് വയസുകാരന് ദാരുണാന്ത്യം

ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി ഒമ്പത് വയസുകാരന്‍ മരിച്ചു. ബാലരാമപുരം കല്ലുമ്മൂട് സ്വദേശി ആദിത്യനാണ് മരിച്ചത്. കഴിഞ്ഞ ദിവസം ബലൂണ്‍ തൊണ്ടയില്‍ കുരുങ്ങി കുട്ടി ചികിത്സയിലായിരുന്നു.  തിങ്കഴാഴ്ചയാണ് ബലൂണ്‍ വായിലൊളിപ്പിച്ച് കളിയ്ക്കുന്നതിനിടെ ബലൂണ്‍ അകത്തേക്ക് പോയത്. ഇളയ സഹോദരിയുടെ കൈയിലിരുന്ന ബലൂണ്‍ വാങ്ങി കുട്ടിയെ കളിപ്പിക്കുന്നതിനിടെയാണ് ബലൂണ്‍ വായിലേക്ക് പോയത്. ഉടന്‍ തന്നെ കുട്ടിയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. രണ്ട് ദിവസം ചികിത്സ നടത്തിയിട്ടും ഫലമുണ്ടായില്ല. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദിത്യന്‍. കുട്ടിയുടെ മൃതദേഹം നിലവില്‍ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ […]