ആലപ്പുഴ മാവേലിക്കരയില്‍ പന്ത്രണ്ടു വയസുകാരനെ അതിക്രൂരമായി മര്‍ദ്ദിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. കൊല്ലം മരുതൂര്‍കുളങ്ങര മങ്ങാട്ട് തെക്കേ വീട്ടില്‍ സുകു ഭവാനന്ദന്‍ ആണ് അറസ്റ്റിലായത്. ശരീരമാകെ മുറിവേറ്റ നിലയില്‍ കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തലയിലും മുഖത്തും ഗുരുതര പരിക്കുണ്ട്. പല്ലാരിമംഗലത്തു വാടകയ്ക്കു താമസിക്കുകയാണ് കുടുംബം. സുകു ഇളയമകനെ ക്രൂരമായി മര്‍ദിക്കുന്നതായി അയല്‍വാസികളാണ് പൊലീസിനെ അറിയിച്ചത്. എന്നാല്‍ തനിയെ വീണ് പരിക്കേറ്റു എന്നായിരുന്നു കുട്ടിയുടെ മൊഴി. പിന്നീട് കുട്ടിക്ക് ക്രൂര മര്‍ദനമേറ്റെന്ന് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞതോടെയാണ് […]
Kerala
അൽഫോൺസ് കണ്ണന്താനം ബിജെപി കോർ കമ്മിറ്റിയിൽ
ബിജെപി കോർ കമ്മിറ്റി പുനസംഘടിപ്പിച്ചു. അൽഫോൺസ് കണ്ണന്താനത്തിനെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. കെ എസ് രാധാകൃഷ്ണൻ, പ്രഫുൽ കൃഷ്ണൻ, വി വി രാജേഷ്, നിവേദിത സുബ്രമണ്യം, കെ അനീഷ് കുമാർ എന്നിവരും കോർ കമ്മിറ്റിയിൽ. കണ്ണന്താനത്തിനെ ഉൾപ്പെടുത്തിയത് ക്രൈസ്‌തവ വിഭാഗങ്ങളോട് അടുക്കാനാണ്.(Alphons kannamthanam included in bjp core committee) ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി ഗോൾഡാക്ഖാനയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ചത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു, ഇതിനു പിന്നാലെയാണ്, അൽഫോൺസ് കണ്ണന്താനത്തെ കോർ കമ്മിറ്റിയിൽ […]
2018 മുതൽ 5000 – 10000 ക്രിസ്തീയ വിശ്വാസികൾ ചൈനയിൽ തടവിലാക്കപ്പെട്ടു; ഏറ്റവുമധികം പീഡിപ്പിച്ചത് കമ്മ്യൂണിസ്റ്റ് ഭരണാധികാരികൾ ; വി മുരളീധരൻ
വിചാരധാരയുമായി ക്രൈസ്തവരെ ബോധവൽക്കരിക്കാനിറങ്ങുന്ന കമ്മ്യൂണിസ്റ്റുകാർ ആദ്യം ചെയ്യേണ്ടത് പാർട്ടി ഓഫീസുകളിൽ നിന്ന് ലെനിൻ്റെയും ജോസഫ് സ്റ്റാലിൻ്റെയും ചിത്രങ്ങൾ നീക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ക്രിസ്ത്യൻ സഹോദരങ്ങളെ ഏറ്റവുമധികം പീഡിപ്പിച്ചവർ കമ്മ്യൂണിസ്റ്റ് ഭരണാധികാരികളാണ്. ലോകത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് ഭരണകൂടം കൊന്നുതള്ളിയത് 50 ലക്ഷം ക്രിസ്ത്യാനികളെയാണെന്നും മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.(First communist government killed 50 lakh christians-v muraleedharan) സിപിഐഎമ്മിൻ്റെ മാതൃകാ രാജ്യമായ ചൈനയിൽ ഇന്നും ബിഷപ്പുമാരെ വാഴിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. 2018 മുതൽ 5000 – 10000 […]
വർക്കലയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി വിവസ്ത്രനാക്കി മർദ്ദിച്ച സംഭവം; ക്വട്ടേഷൻ നൽകിയ പെൺസുഹൃത്ത് പിടിയിൽ
വർക്കലയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി വിവസ്ത്രനാക്കി മർദ്ദിച്ച സംഭവത്തിൽ പെൺസുഹൃത്ത് പിടിയിൽ. ചെറുന്നിയൂർ സ്വദേശി ലക്ഷ്‌മിപ്രിയ ആണ് പിടിയിലായത്. പ്രണയബന്ധത്തിൽ നിന്നു പിന്മാറാനായിരുന്നു ഇവർ ക്വട്ടേഷൻ നൽകിയത്. യുവാവിന്റെ നഗ്നദൃശ്യങ്ങൾ ഉൾപ്പടെ മൊബൈലിൽ ചിത്രീകരിച്ചിരുന്നു. കേസിൽ ആകെ 8 പ്രതികൾ ആണുള്ളത്. പ്രതിയായ എറണാകുളം സ്വദേശി അമൽ ഇന്നലെ പിടിയിലായിരുന്നു. കൊട്ടേഷൻ നൽകിയ ലക്ഷ്മി പ്രിയ യുവാവിനെ വിവസ്ത്രമാക്കി മർദ്ദിക്കുന്നത് മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം കഴക്കൂട്ടം ഭാഗത്തുനിന്നാണ് ഇവരെ പിടികൂടിയത്. അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. പ്രതി […]
ബ്രഹ്മപുരം തീപിടിത്തം: സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്ലാന്റിലെ ഖരമാലിന്യ സംസ്‌കരണ കരാർ സംബന്ധിച്ച് അമിക്കസ്ക്യൂറി സമർപ്പിച്ച റിപ്പോർട്ടാണ് പരിശോധിക്കുക. പ്രധാന നഗരങ്ങളിൽ ഫലപ്രദമായ മാലിന്യ സംസ്കരണം നടപ്പാക്കുന്നത് സംബന്ധിച്ച് തദ്ദേശ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടും കോടതി ഇന്ന് പരിഗണിക്കും. അതേസമയം തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തില്‍ കൊച്ചി മേയര്‍ എം അനില്‍ കുമാറിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ചർച്ചയ്ക്ക് എടുത്തില്ല. കോറം തികഞ്ഞില്ല എന്നതിനാലാണ് അവിശ്വാസപ്രമേയം ചർച്ചയ്ക്ക് എടുക്കാതിരുന്നത്. 28 […]
കോഴിക്കോട് നാദാപുരത്ത് റോഡരികത്ത് പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിച്ച നിലയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി
കോഴിക്കോട് നാദാപുരം പെരുമുണ്ടച്ചേരിയിൽ റോഡരികിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. നരിക്കാട്ടേരി കാരയിൽ കനാൽ – പെരുമുണ്ടച്ചേരി റോഡിൽ ചുഴലിയിലാണ് ബോംബുകൾ കണ്ടെത്തിയത്. ( Steel bombs kept in plastic bottles found in Kozhikode ). തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബോർഡിന് പിന്നിൽ പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സി.ഐ ഇ.വി ഫായിസ് അലിയുടെ നേതൃത്വത്തിൽ ബോംബ് സ്ക്വാഡ് ബോംബുകൾ കസ്റ്റഡിയിലെടുത്തു. സ്റ്റീൽ […]
ആലപ്പുഴ തണ്ണീർമുക്കം ബണ്ട് ഇന്ന് തുറക്കും
ആലപ്പുഴ തണ്ണീർമുക്കം ബണ്ട് ഇന്ന് തുറക്കും. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഒരുമാസം മുൻപേയാണ് ബണ്ട് തുറക്കുന്നത്. കൃഷി മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ഉപദേശക സമിതി യോഗത്തിലാണ് തുറക്കാൻ തീരുമാനമായത്. ഇനിയും കൊയ്ത്ത് പൂർത്തിയാക്കാനുള്ള കൈനകരി, ചിത്തിര പാടശേഖരങ്ങളിലെ കൊയ്ത്ത് അതിനു മുൻപ് പൂർത്തിയാക്കണമെന്നും അല്ലാത്ത പക്ഷം ഓരു ജലം കയറാത്ത സംവിധാനം ഉറപ്പാക്കണമെന്നും ജില്ല കളക്ടർ ഹരിത വി. കുമാർ നിർദേശിച്ചു. അടുത്ത വർഷം മുതൽ കൃത്യമായി കാർഷിക കലണ്ടർ അനുസരിച്ച് […]
സംസ്ഥാനത്ത് കെട്ടിടനിര്‍മാണ ഫീസ് പുതുക്കിയതിന് എതിരെ സംഘടിത ദുഷ്പ്രചാരണമാണ് നടക്കുന്നത്; മന്ത്രി എം ബി രാജേഷ്
സംസ്ഥാനത്ത് കെട്ടിടനിര്‍മാണ ഫീസ് പുതുക്കിയതിന് എതിരെ സംഘടിത ദുഷ്പ്രചാരണമാണ് നടക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്. പെര്‍മിറ്റ് ഫീസ് കാലാനുസൃതമായി പുതുക്കി എന്നത് ശരിയാണ്. എന്നാല്‍ 80 ചതുരശ്ര മീറ്റര്‍ വരെയുള്ള നിര്‍മ്മാണത്തിന് ഒരു പൈസ പോലും വര്‍ധിപ്പിച്ചിട്ടില്ലെന്ന കാര്യം ദുഷ്പ്രചാരണം നടത്തുന്നവര്‍ മറച്ചുവയ്ക്കുകയാണെന്ന് എംബി രാജേഷ് ഫേസ്ബുക്കിലൂടെ പറഞ്ഞു.(MB Rajesh says about new building permit issue) പെര്‍മിറ്റ് ലഭിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടിരുന്ന സ്ഥിതിയാണ് ഒഴിവാക്കിയത്. ഓണ്‍ലൈനായി അപേക്ഷിച്ച് ഒരു മണിക്കൂറിനകം പെര്‍മിറ്റ് ലഭ്യമാക്കുന്ന […]
ഷൊർണൂരിൽ തങ്ങിയത് 15 മണിക്കൂർ; ടിഫിൻ ബോക്‌സും താമസവും നൽകിയതാര് ? അന്വേഷണം പ്രതിയുടെ പ്രാദേശിക ബന്ധത്തിലേക്കും നീളുന്നു
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ അന്വേഷണ സംഘം കേരളത്തിലെ ഗൂഢാലോചനയിലേക്കും ഹാൻഡ്‌ലറിലേക്കും കടന്നുവെന്ന് റിപ്പോർട്ട്. പുലർച്ചെ നാലര മണിക്ക് ഷൊർണൂർ ടവർ പിരിധിയിലെത്തിയ പ്രതി ഷാറുഖ് 15 മണിക്കൂറാണ് പ്രദേശത്ത് തങ്ങിയത്. ഇതിന് ശേഷമാണ് ഇയാൾ കൊള്ളപ്പുള്ളിയിലെ പെട്രോൾ പമ്പിലേക്ക് പോയത്. ഇതിനിടയിൽ പ്രതിക്ക് പ്രാദേശികമായി സഹായം ലഭിച്ചിട്ടുണ്ട്. ഒരു ഫുഡ് കണ്ടെയ്‌നറിൽ ടിഫിൻ ബോക്‌സിൽ ഭക്ഷണം ലഭിച്ചിരുന്നു. ഷാരൂഖ് തങ്ങിയ സ്ഥലവും ടിഫിൻ ലഭിച്ച സ്രോതസും അന്വേഷണ സംഘം പരിശോധിക്കുകയാണ്. അതേസമയം, ഷാറൂഖിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ […]
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഇന്നും 5580 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു പവൻ സ്വർണത്തിന് വില 44,640 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4645 രൂപയാണ്. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് വില 10 രൂപ കുറഞ്ഞാണ് 5580 രൂപയിലെത്തിയത്. ഒരു പവൻ സ്വർണത്തിന് വില 80 രൂപ കുറഞ്ഞ് വില 44640 രൂപയിലെത്തിയിരുന്നു. ഏപ്രിൽ 5നാണ് സ്വർണവില റെക്കോർഡിട്ടത്. അന്ന് ഗ്രാമിന് 5625 രൂപയും പവന് 45,000 രൂപയുമായിരുന്നു വില.












