ഇടുക്കി കമ്പംമേട്ടിൽ നവജാതശിശു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. അതിഥി തൊഴിലാളികൾ നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ദമ്പതികളെന്ന വ്യാജേനെ താമസിച്ചിരുന്ന അതിഥി തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സാധുറാം, മാലതി എന്നിവർ ആണ് പിടിയിൽ ആയത് കഴിഞ്ഞ ദിവസമാണ് കമ്പംമേട്ടിൽ നവജാത ശിശുവിനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹത്തിന് മുൻപ് കുട്ടി ജനിച്ചതിനാൽ ദുരഭിമാനത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു.
Kerala
അറസ്റ്റ് നിയമവിരുദ്ധം; ഇമ്രാന്‍ ഖാനെ ഉടന്‍ വിട്ടയയ്ക്കണമെന്ന് പാക് സുപ്രിംകോടതി
തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവും മുന്‍ പാക് പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാനെ എത്രയും പെട്ടന്ന് വിട്ടയയ്ക്കണമെന്ന് പാകിസ്താന്‍ സുപ്രിംകോടതി ഉത്തരവ്. ഇമ്രാന്‍ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധമായിട്ടാണെന്ന് വ്യക്തമാക്കിയാണ് കോടതി ഉത്തരവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 15 വാഹനങ്ങളുടെ സുരക്ഷാ അകമ്പടിയോടെയാണ് ഇമ്രാനെ കോടതിയില്‍ ഹാജരാക്കിയത്. ഇസ്ലാമാബാദ് ഹൈക്കോടതി പരിസരത്ത് നിന്ന് ഇമ്രാനെ തടഞ്ഞുവച്ചതും തുടര്‍ന്ന് അറസ്റ്റ് ചെയ്തതും രാജ്യത്തിന്റെ നിയമ വ്യവസ്ഥയ്ക്ക് കനത്ത നാണക്കേടാണെന്ന് പാകിസ്താന്‍ ചീഫ് ജസ്റ്റിസ് ഉമര്‍ ബത്താ ബാന്‍ഡിയല്‍ വിമര്‍ശിച്ചു. ഖാന്റെ അറസ്റ്റിനെ […]
കണ്ണൂരിൽ വാഹനാപകടം; രണ്ട് പേർ മരിച്ചു
കണ്ണൂർ കൂത്തുപറമ്പ് മെരുവമ്പായിയിൽ ടവേര വാഹനം നിയന്ത്രണം വിട്ടുമറിഞ്ഞ് 2 പേർ മരിച്ചു. ഏഴ് പേർക്ക് പരുക്ക്. ഉരുവച്ചാൽ കയനിയിലെ ഹരീന്ദ്രൻ (68) ഷാരോൺ (8) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സംഭവം. കോഴിക്കോട് എയർപോർട്ടിൽ നിന്നും വരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് മലപ്പുറം ജില്ലാ കലക്ടർ ഇന്ന് സമർപ്പിക്കും. അപകടത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്ന് കഴിഞ്ഞ ദിവസം വിഷയം പരിഗണിക്കവെ കോടതി വ്യക്തമാക്കിയിരുന്നു. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും കോടതി പറഞ്ഞിരുന്നു. ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിക്കുക. ജസ്റ്റിസ് (റിട്ട.) വി.കെ. മോഹനൻ ചെയർമാനായ ജുഡീഷ്യൽ കമ്മിഷനാണ് അപകടം […]
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോഖ ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുമെങ്കിലും കേരളത്തെ ഇത് ബാധിക്കില്ല. ഞായറാഴ്ചയോടെ ചുഴലിക്കാറ്റിന്റെ ശക്തി കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മെയ് 12 മുതൽ 14 വരെ വടക്കുഴക്കൻ ബംഗാൾ ഉൾക്കടലും മധ്യ ബംഗാൾ ഉൾക്കടലും ആൻഡമാൻ കടലും മത്സ്യത്തൊഴിലാളികൾ പോകരുത്. അതേസമയം കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
15 മിനിറ്റിന് ശേഷം സന്ദീപിന്റെ മട്ടുമാറി, മദ്യപിച്ചെന്ന് തോന്നിയില്ല പക്ഷേ സംസാരം സാധാരണ നിലയിലായിരുന്നില്ല; ആശുപത്രിയിലെ നടുക്കുന്ന സംഭവങ്ങള്‍ വിവരിച്ച് ഡോ. ഷിബിന്‍
ഡോക്ടര്‍ വന്ദനാ ദാസിന്റെ കൊലപാതകവും അതിന് തൊട്ടുമുന്‍പും ആശുപത്രിയില്‍ നടന്ന ഭയാനകമായ സംഭവങ്ങള്‍ വിവരിച്ച് ഡോക്ടര്‍ വന്ദനയ്ക്ക് ഒപ്പമുണ്ടായിരുന്ന ഡോക്ടര്‍ ഷിബിന്‍. സന്ദീപിനെ കൊണ്ടു വരുമ്പോള്‍ പ്രശ്‌നം ഉണ്ടായിരുന്നില്ലെന്നും 15 മിനിട്ടിന് ശേഷമാണ് സന്ദീപ് പ്രകോപിതനാകുന്നതെന്നും ഷിബിന്‍ ട്വന്റിഫോറിനോട് പറഞ്ഞു. ശബ്ദം കേട്ട് പുറത്ത് വരുമ്പോള്‍ സന്ദീപ് പോലീസ് ഉദ്യോഗസ്ഥനെ കുത്തുന്നതാണ് കണ്ടതെന്നാണ് ദാരുണമായ കൊലപാതകത്തെക്കുറിച്ച് സന്ദീപ് പറയുന്നത്. ആ സമയത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ നിരായുധരായിരുന്നു. പരുക്ക് പറ്റിയതോടെ പോലീസ് ഉദ്യോഗസ്ഥര്‍ പിന്‍മാറി. പൊലീസ് ഉദ്യോഗസ്ഥന്റെ പിന്നാലെ […]
80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് കെഎന്‍ 469 ലോട്ടറി ഫലം പുറത്ത്
കേരള സംസ്ഥാന ലോട്ടറിയുടെ കാരുണ്യ പ്ലസ് KN- 4687 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PR 300259 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. PV 726188 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ […]
‘അപകീർത്തിപരവും വ്യാജവുമായ വാർത്ത നൽകി’ മറുനാടൻ മലയാളിക്കെതിരെ നിയമ നടപടി സ്വീകരിക്കും; പൃഥ്വിരാജ് സുകുമാരൻ
തനിക്കെതിരെ അപകീർത്തിപരവും വ്യാജവുമായ വാർത്ത നൽകിയ ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളിക്കെതിരെ നിയമ നടപടിക്കൊരുങ്ങി പൃഥ്വിരാജ് സുകുമാരൻ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർറേറ്റ് സ്വീകരിച്ച നടപടികൾക്ക് പിഴയായി താൻ 25,00,00,000 രൂപ അടച്ചുവെന്നും ‘പ്രൊപഗാൻഡ’ സിനിമകൾ നിർമ്മിക്കുന്നുവെന്നും ആരോപിച്ച് തനിക്കെതിരെ അപകീർത്തിപരവും വ്യാജവുമായ വാർത്ത നൽകിയ മറുനാടൻ മലയാളി എന്ന യൂട്യൂബ് ചാനലിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൃഥ്വിരാജ് തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു. വർത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാർമികത എന്നതിനാൽ സാധാരണഗതിയിൽ ഇത്തരം വ്യാജആരോപണങ്ങളേയും വാർത്തകളേയും താൻ അത് […]
ഡോക്ടർമാർക്ക് നേരെ ആവർത്തിച്ചുള്ള ആക്രമണം ആശങ്കാജനകം; ഡോ.വന്ദന ദാസിന്റെ കൊലപാതകം ഞെട്ടിപ്പിക്കുന്നതെന്ന് രാഹുൽ ഗാന്ധി
ഡോ.വന്ദന ദാസിന്റെ കൊലപാതകം ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് രാഹുൽ ഗാന്ധി. ഡോക്ടർമാർക്ക് നേരെ ആവർത്തിച്ചുള്ള ആക്രമണം ആശങ്കാജനകം. സുരക്ഷയക്ക് സർക്കാർ മുൻഗണന നൽകണം. ദുരന്തത്തെക്കുറിച്ച് സർക്കാർ പ്രതിനിധികൾ നടത്തുന്ന വിവേകശൂന്യമായ പരാമർശങ്ങൾ അപലപനീയമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഡോ. വന്ദനാ ദാസിന്റെ കൊലപാതകത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. വന്ദനാ ദാസിനെ പൊലീസ് അറിഞ്ഞുകൊണ്ട് മരണത്തിന് വിട്ടുകൊടുത്തു എന്നാണ് സുരേഷ് ഗോപി ആരോപിക്കുന്നത്. സന്ദീപിനെ ഡോക്ടറുടെ അടുത്ത് എന്തുകൊണ്ട് ഒറ്റയ്ക്കാക്കി എന്നാണ് […]
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പൊലീസ് എത്തിച്ച രോഗി മദ്യലഹരിയിൽ അക്രമാസക്തനായി
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പൊലീസ് എത്തിച്ച രോഗി അക്രമാസക്തനായി. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. അടിപിടിയിൽ പരിക്കേറ്റയാളെ ചികിത്സക്ക് എത്തിച്ചപ്പോഴാണ് പ്രകോപനം ഉണ്ടായത്.ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. രോഗി വളരെ അക്രമാസക്തനായിരുന്നുവെന്നും അവിടെയുണ്ടായിരുന്നവർ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടായിരുന്നുവെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ പറയുന്നു. കൈ കാലുകൾ ബന്ധിച്ച ശേഷമാണ് രോഗിക്ക് ചികിത്സ നൽകിയത്. ഇവിടെയും മതിയായ സുരക്ഷ പൊലീസ് ഒരുക്കിയില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. അതേസമയം, ആശുപത്രി ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദനാ ദാസിന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് കഴിഞ്ഞു. പൊതുദർശന […]












