കർണാടകയിൽ കോൺഗ്രസ് നേടിയ വിജയം തുടക്കമാണ്,അത് കേരളത്തിലും ആവർത്തിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കോൺഗ്രസിന്റെ തിരിച്ചുവരവ് ജനങ്ങൾ ആഗ്രഹിക്കുന്നു. തിരിച്ചുവരവ് ഞങ്ങൾ നേരത്തെ ഉറപ്പിച്ചു. ജനങ്ങളുടെ വികാരങ്ങൾക്കനുസരിച്ച് കോൺഗ്രസിന് പ്രവർത്തിക്കാൻ സാധിക്കുമെന്നതിന് ഉദാഹരണമാണിത്. ഈ വിജയം ഞങ്ങൾ പ്രെഡിക്റ്റ് ചെയ്തതാണ്. 130 സീറ്റ് കോൺഗ്രസിന് ലഭിക്കുമെന്ന് താൻ പറഞ്ഞതാണെന്നും കെ.സുധാകരൻ പറഞ്ഞു. കർണാടകയിലേത് വർഗീയതക്കും അഴിമതിക്കും എതിരായ പോരാട്ടത്തിന്‍റെ വിജയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.രാഹുൽ ഗാന്ധിയുടെകൂടെ ഞങ്ങളുമുണ്ടെന്ന് ജനങ്ങൾ വിളിച്ചുപറയുന്ന വിജയമാണിത് രാഹുൽ ഗാന്ധിക്ക് […]
Kerala
കർണാടക, ലിംഗായത്ത് വോട്ടുകൾ നെടുകെ പിളർന്ന് കോൺഗ്രസിലെത്തി; വൊക്കലിംഗ, മുസ്ലിം, ദളിത്, ന്യൂനപക്ഷ വോട്ടുകളും നിർണായകമായി
ജാതി സമവാക്യങ്ങൾ നിർണായക സ്വാധീനം ചെലുത്തുന്ന കർണാടകയിൽ ഇത്തവണ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഒരു കാര്യം വ്യക്തമായി. ലിംഗായത്ത് വോട്ടുകൾ നെടുകെ പിളർന്ന് കോൺഗ്രസിലെത്തിയെന്നതാണ് ഏറ്റവും പ്രധാന കാര്യം. ഇതിന് പുറമേ വൊക്കലിംഗ വോട്ടും മുസ്ലിം ദളിത് ന്യൂനപക്ഷ വോട്ടുകളും അപ്പാടെ കോൺഗ്രസിലെത്തിയെന്നാണ് വിലയിരുത്തൽ. ആരാണ് ബിജെപിക്കെതിരെ ശക്തരാകുന്നത്, അവർക്ക് വോട്ട് ചെയ്യുകയെന്ന ന്യൂന പക്ഷങ്ങളുടെ രീതി കർണാടകയിൽ തീവ്രമാകുന്ന കാഴ്ച്ചയാണ് കണ്ടത്. തീരദേശ മേഖല ഉൾപ്പെട്ട ദക്ഷിണ കന്നഡയിൽ ബിജെപിക്ക് തന്നെയാണ് ഇപ്പോഴും മുൻതൂക്കം. സംഘടനാ […]
സംവിധായകൻ ലാൽജോസിന്റെ മാതാവ് ലില്ലി ജോസ് അന്തരിച്ചു
സംവിധായകൻ ലാൽജോസിന്റെ മാതാവ് ലില്ലി ജോസ് അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്ക് നടക്കും. ഒറ്റപ്പാലത്തെ വീട്ടിൽ പൊതുദർശനമുണ്ടാകും.
പാലക്കാട് സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കായികാധ്യാപകൻ അറസ്റ്റിൽ
പാലക്കാട് ചാലിശ്ശേരിയിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കായികാധ്യാപകൻ അറസ്റ്റിൽ. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ മലപ്പുറത്ത് നിന്നാണ് പോലീസ് പിടികൂടിയത്. ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെയാണ് സ്‌കൂളിലെ കായികാധ്യാപകൻ പീഡനത്തിനിരയാക്കിയത്. രക്ഷിതാക്കളുടെ പരാതിയിൽ കായികാധ്യാപകൻ പെരുമണ്ണൂർ സ്വദേശി 23കാരൻ മുബഷിറിനെതിരെ ചാലിശ്ശേരി പോലീസ് കേസെടുത്തിരുന്നു. എന്നാൽ കേസിനെ തുടർന്ന് പ്രതി ഒളിവിൽ പോകുകയായിരുന്നു. ഇന്നലെ എടപ്പാൾ ചങ്ങരംകുളത്ത് നിന്നാണ് ചാലിശ്ശേരി പോലീസ് പ്രതിയെ പിടികൂടിയത്. പ്രതിക്ക് സഹായമൊരുക്കിയ ചാലിശ്ശേരി സ്വദേശി ഷബിലാനെയും പോലീസ് […]
പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; ഹോസ്റ്റൽ വാർഡനായ മധ്യവയസ്കൻ അറസ്റ്റിൽ
ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്കൻ അറസ്റ്റിൽ. കല്ലാർകുട്ടി സ്വദേശി കവലച്ചാത്തൻപാറയിൽ രാജൻ ആണ് അറസ്റ്റിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം. ഹോസ്റ്റൽ വാർഡനാണ് രാജൻ. ഇയാൾ ജോലിചെയ്യുന്ന ഹോസ്റ്റലിന്റെ സമീപപ്രദേശം വൃത്തിയാക്കുന്നതിന് വേണ്ടി 14 വയസ്സുകാരനെ വിളിച്ചുവരുത്തി. ഒപ്പം മറ്റ് ആളുകളും ഉണ്ടായിരുന്നു. 14 വയസ്സുകാരനൊപ്പം വന്ന ആളുകളെ പറഞ്ഞുവിട്ട ശേഷം പ്രതി കുട്ടിയെ തൊട്ടടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി. അവിടെവച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു […]
കർണാടകയിൽ വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ ഫലസൂചനകളിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം
കർണാടകയിൽ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയതോടെ ആദ്യ ഫലസൂചനകളിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. കോൺഗ്രസ് 60, ബിജെപി 62, ജെഡിഎസ് 6, മറ്റുള്ളവർ-1 എന്നിങ്ങനെ സീറ്റുകളിലാണ് മുന്നേറുന്നത്. ജെഡിഎസ് ആർക്കൊപ്പമെന്ന ചോദ്യത്തിന് ഇനിയും വ്യക്തത കൈവന്നിട്ടില്ല. ഏത് മുന്നണിക്കൊപ്പം നിൽക്കണമെന്ന കാര്യത്തിൽ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി പ്രതികരിക്കുന്നു. സംസ്ഥാനത്ത് തൂക്ക് നിയമസഭ വരുമെന്നാണ് താൻ കരുതുന്നതെന്നും തെരഞ്ഞെടുപ്പിൽ ജെഡിഎസിന് 50 സീറ്റ് വരെ കിട്ടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ഉറപ്പിച്ച് […]
താനൂർ ബോട്ടപകടം; ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ
മലപ്പുറം തിരൂര്‍ താലൂക്കിലെ താനൂര്‍ തൂവല്‍ തീരം ബീച്ചിലുണ്ടായ ബോട്ട് അപകടത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. താനൂർ സ്വദേശി മുഹമ്മദ് റിൻഷാദ് ആണ് പിടിയിലായത്. ഇയാൾ ബോട്ട് ജീവനക്കാരൻ എന്ന് പൊലീസ് വ്യക്തമാക്കി. നേരത്തെ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് 4 പേറീ അറസ്റ്റ് ചെയ്തിരുന്നു. ബോട്ട് സർവീസ് മാനേജർ താനൂർ മലയിൽ വീട്ടിൽ അനിൽകുമാർ (48), ടിക്കറ്റ് കൊടുക്കുന്ന തൊഴിലാളി പരിയാപുരം കൈതവളപ്പിൽ ശ്യാംകുമാർ (35), യാത്രക്കാരെ വിളിച്ചുകയറ്റാൻ സഹായിച്ചിരുന്ന അട്ടത്തോട് പൗറാജിന്റെപുരയ്ക്കൽ ബിലാൽ (32), മറ്റൊരു […]
ആരോഗ്യമന്ത്രിയെ ഓർത്ത് തലകുനിക്കുന്നു, വീണ ജോർജ് മെലോ ഡ്രാമ കളിക്കുകയാണ്; രമേശ് ചെന്നിത്തല
ആരോഗ്യമന്ത്രിയെ ഓർത്ത് തലകുനിക്കുകയാണെന്നും മന്ത്രി ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യയല്ലെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മെലോ ഡ്രാമ കളിക്കുകയാണ് ആരോഗ്യ മന്ത്രി ചെയ്യുന്നത്. വിഎസ് ശിവകുമാറോ കെ.കെ ശൈലജയോ ആയിരുന്നെങ്കിൽ ഇങ്ങനെയൊരു പ്രസ്താവന നടത്തുമായിരുന്നോ. കേരളം ഒരു മയക്കുമരുന്ന് കേന്ദ്രമായി മാറുകയാണ്. ആരോഗ്യമന്ത്രി കേരളത്തിന് അപമാനമായി മാറിയിരിക്കുന്നു. ആർക്കാണ് എക്സ്പീരിയൻസ് ഇല്ലാത്തതെന്ന് വ്യക്തമാക്കണം. ലാത്തിക്ക് വേണ്ടി ഓടേണ്ട സ്ഥിതിയാണ് കേരളത്തിലെ പൊലീസിന് ഇപ്പോഴുള്ളതെന്നും അദ്ദേഹം വിമർശിച്ചു. ഡോ. വന്ദനയുടെ കൊലപാതകത്തിൽ നിന്ന് സംസ്ഥാന സർക്കാരിന് മാറിനിൽക്കാനാവില്ല. […]
ആശുപത്രി സംരക്ഷണ നിയമം നോക്കുകുത്തി, ആരോഗ്യമന്ത്രി രാജിവയ്ക്കണം; കെ.സുധാകരന്‍
ഗുരുതരമായ കുത്തേറ്റ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി ഡ്യൂട്ടി ഡോക്ടറെ അടിയന്തര ചികിത്സയ്ക്കായി 70 കി.മീ ദൂരെയുളള സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടി വന്നത് സര്‍ക്കാര്‍ ആശുപത്രികളുടെ ദയനീയാവസ്ഥ വരച്ചുകാട്ടുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഒരു ഡ്യൂട്ടി ഡോക്ടര്‍ക്ക് ഇതാണു സംഭവിക്കുന്നതെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എത്ര ഭയാനകമായിരിക്കും. യാതൊരു ചികിത്സാ സൗകര്യങ്ങളുമില്ലാത്ത സംസ്ഥാനത്തെ 150 കാഷ്വാലിറ്റികളില്‍ രാപകല്‍ ജോലിചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ജീവന്‍ വച്ചുള്ള കളിയാണ് നടക്കുന്നത്. ഗ്ലിസറിന്‍ കരച്ചിലിനു പകരം വീഴ്ച ഏറ്റുപറഞ്ഞ്, ജനങ്ങളോടും ആ കുടുംബത്തോടും മാപ്പിരന്ന് […]
സി.ബി.എസ്.ഇ പന്ത്രണ്ടാംക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; തിരുവനന്തപുരം രാജ്യത്ത് ഒന്നാമത്
സി.ബി.എസ്.ഇ പന്ത്രണ്ടാംക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 16.89 ലക്ഷം വിദ്യാർഥികൾ എഴുതിയ പരീക്ഷയിൽ 87.33 ആണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനം കുറവാണ് ഇത്തവണ വിജയം. 99.91 ശതമാനം വിജയം നേടിയ തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും മുന്നിൽ. 78.05 ശതമാനം വിജയം നേടിയ പ്രയാഗ് രാജിലാണ് ഏറ്റവും കുറവ്. വിദ്യാർഥികൾക്കിടയിലെ അനാവശ്യ മത്സരം ഒഴിവാക്കാൻ ഇത്തവണ ഒന്ന്, രണ്ട്, മൂന്ന് ഡിവിഷനുകളായി തിരിക്കുന്നില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി.












