Kerala

ലോക്സഭയിലേക്ക് മത്സരിക്കും; മത്സരിച്ചില്ലെങ്കിൽ പരാജയം ഭയന്നാണെന്ന സന്ദേശം നൽകും: കെ മുരളീധരൻ

ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഇന്നലെ ചേർന്ന യോഗത്തിൽ സിറ്റിങ്ങ് എം.പിമാർ മത്സരിക്കണമെന്നാണ് നിർദേശം. സിറ്റിങ്ങ് എം.പിമാർ മത്സരിച്ചില്ലങ്കിൽ പരാജയം ഭയന്നാണെന്ന സന്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലേക്ക് മത്സരിക്കാൻ ഇനി ഇല്ല എന്ന് അദ്ദേഹം അറിയിച്ചു. പുനസംഘടന 30 പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡോ. വന്ദന ദാസിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോർജ് നടത്തിയ പ്രസ്താവനയെ അദ്ദേഹം വിമർശിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ് മാപ്പ് പറയണം. മന്ത്രി അപമാനിച്ചത് ആ […]

Kerala

കണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന ഹൗസ് ബോട്ട് കത്തിനശിച്ചു; ആളപായമില്ല

കണ്ണൂര്‍ കാട്ടാമ്പള്ളിയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു. കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജിന്റെ ഹൗസ് ബോട്ടാണ് കത്തി നശിച്ചത്. പുഴയോരത്ത് നിര്‍ത്തിയിട്ടതായിരുന്നു ബോട്ട്. അറ്റകുറ്റ പണി ബോട്ടില്‍ നടന്നിരുന്നു.  അഗ്നിശമന സേന എത്തിയപ്പോഴേക്കും ഹൗസ് ബോട്ട് പൂര്‍ണമായും കത്തിനശിച്ച് കഴിഞ്ഞിരുന്നു. ബോട്ടില്‍ വെല്‍ഡിംഗ് ജോലികള്‍ ഉള്‍പ്പെടെ നടത്തിയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഫയര്‍ഫോഴ്‌സും പൊലീസും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. തീരത്ത് നിര്‍ത്തിയിട്ടിരുന്ന ഹൗസ് ബോട്ടായതിനാല്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.

Kerala

സമയപരിധി നീട്ടി; എ ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുക ജൂണ്‍ 5 മുതല്‍

ട്രാഫിക് നിയമലംഘനങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ ഉപയോഗിച്ച് കണ്ടെത്തി പിഴ ഈടാക്കുന്നതിനുള്ള സമയപരിധി നീട്ടി. എ ഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ജൂണ്‍ അഞ്ച് മുതലാകും പിഴ ഈടാക്കിത്തുടങ്ങുക. ഗതാഗതമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇരുചക്ര വാഹനത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം കുട്ടികളെ കൊണ്ടു പോകുന്നതിന് ഇളവ് നല്‍കുന്നതില്‍ നിയമോപദേശം തേടാനും തീരുമാനമായി. മെയ് 19 കഴിഞ്ഞ് പിഴ ഈടാക്കിത്തുടങ്ങുമെന്നായിരുന്നു മുന്‍പ് അറിയിച്ചിരുന്നത്. മെയ് 19 വരെ ബോധവത്കരണമാസമായാണ് നിശ്ചയിച്ചിരുന്നത്. ഏപ്രില്‍ 20 മുതലാണ് സംസ്ഥാനത്ത് എ ഐ […]

Kerala

ഡോ. വന്ദന ദാസിൻ്റെ കൊലപാതകം; പ്രതിഷേധം ശക്തമാക്കി ഡോക്ടര്‍മാരുടെ സംഘടനകള്‍

ഡോ.വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി ഡോക്ടര്‍മാരുടെ സംഘടനകള്‍. ഐഎംഎയുടെ സമര പ്രഖ്യാപനത്തിന് പിന്നാലെ കെജിഎംഒഎയും സമരം ഇന്നും തുടരുമെന്ന് അറിയിച്ചു. ചീഫ് സെക്രട്ടറിയുമായി ഇന്നലെ ഡോക്ടര്‍മാരുടെ സംഘടനകള്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. അത്യാഹിത വിഭാഗങ്ങളെ സമരത്തില്‍ നിന്ന ഒഴിവാക്കിയിട്ടുണ്ട്. പുതിയ നിയമം ഓര്‍ഡിനന്‍സായി കൊണ്ടുവരുന്നത് ഉള്‍പ്പടെ 8 ആവശ്യങ്ങളാണ് ഡോക്ടര്‍മാര്‍ മുന്നോട്ട് വച്ചത്. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതു വരെ വിഐപി ഡ്യൂട്ടി ബഹിഷ്‌കരിക്കുന്നതിനാണ് കെജിഎംഒഎയുടെ തീരുമാനം. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ സംഘടനകളുമായി […]

Kerala

‘ദൈവത്തിന്റെ കൈകളാണ് ആരോഗ്യപ്രവര്‍ത്തകര്‍’; കൊലപാതകിയ്ക്ക് വലിയ ശിക്ഷ ഉറപ്പാക്കണമെന്ന് ഷെയ്ന്‍ നിഗം

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടര്‍ ഡ്യൂട്ടിക്കിടെ കൊല ചെയ്യപ്പെട്ടതില്‍ പ്രതികരണവുമായി നടന്‍ ഷെയ്ന്‍ നിഗം. ഓരോരുത്തരുടേയും ജീവന്‍ രക്ഷിക്കുന്ന ദൈവത്തിന്റെ കരങ്ങളാണ് ആരോഗ്യപ്രവര്‍ത്തകരെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഡോക്ടര്‍ വന്ദനയ്ക്ക് സംഭവിച്ചത് ഏറെ നിര്‍ഭാഗ്യകരവും വേദനാജനകവുമാണെന്നും ഷെയ്ന്‍ പറഞ്ഞു. കൊലപാതകിക്ക് എറ്റവും വലിയ ശിക്ഷ ഉറപ്പാക്കാന്‍ നമ്മള്‍ ഓരോരുത്തരും ബാധ്യസ്ഥരാണെന്നും ഷെയ്ന്‍ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.  നമ്മുടെ ജീവന്‍ രക്ഷിക്കുന്ന ദൈവത്തിന്റെ കൈകളാണ് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍ എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍.ഡോക്ടര്‍ […]

Kerala

സമരം ഇന്നും തുടരുമെന്ന് ഐഎംഎ; മുഖ്യമന്ത്രി ഡോക്ടർമാരുമായി ചർച്ച നടത്തും

വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഡോക്ടർമാർ നടത്തുന്ന സമരം ഇന്നും തുടരുമെന്ന് സംഘടനകൾ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ), കെജിഎംഒഎ, , ഇഎസ്‌ഐ ഡോക്ടർമാരാണ് സമരം തുടരുന്നത്. സമരം തുടർന്നാലും ഐസിയു,ലേബർ റൂം , അത്യാഹിത വിഭാഗം എന്നിവിടങ്ങളിലെ പണിമുടക്ക് ബാധിക്കില്ല. ഡോക്ടർമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തും. രാവിലെ പത്തരയ്ക്ക് മുഖ്യമന്ത്രി ഡോക്ടർമാരുമായി ചർച്ച നടത്തും. ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നത് തടയുന്ന നിയമം, ശക്തമായ വകുപ്പുകൾ ഉൾപ്പെടുത്തി ഭേദഗതി ചെയ്ത് ഓർഡിനന്‌സ് ആയി ഇറക്കണമെന്നാണ് ഡോക്ടർമാരുടെ […]

Kerala

ഡോക്ടർ അല്ല മരിച്ചത്, നമ്മൾ ഓരോരുത്തരുമാണ്; സർക്കാരിന് വീഴ്ച്ച ഉണ്ടായെന്ന് പി.കെ കുഞ്ഞാലികുട്ടി

കൊട്ടാരക്കരയിലെ ഡോ.വന്ദന ദാസിന്റെ മരണത്തില്‍ സർക്കാരിന് വീഴ്ച്ച ഉണ്ടായെന്ന്പി.കെ കുഞ്ഞാലികുട്ടി. ഇങ്ങനെ ഉള്ള ഒരാളെ ഡോക്ടർക്ക് മുന്നിലേക്ക് കൊണ്ട് പോയി ഇടുക എന്നത് അനാസ്ഥയാണ്, കുറ്റകരമാണ്. ഭാവിയിൽ ഇങ്ങനെ സംഭവിക്കാതിരിക്കാനുള്ള നടപടിയാണ് വേണ്ടത്.നീതിപൂർവമായ സമീപനമാണ് സർക്കാരിൽ നിന്ന് ഇത്തരം വിഷയങ്ങളിൽ വേണ്ടത്. ഡോക്ടർ അല്ല മരിച്ചത് ,നമ്മൾ ഓരോരുത്തരുമാണ് മരിച്ചത്. ജനങ്ങൾക്ക് സംരക്ഷണം കൊടുക്കണം.കേരളത്തിന്റെ മനസാക്ഷിയ്‌ക്കേറ്റ കുത്താണ്, ഉണങ്ങാത്ത മുറിവ്. സർക്കാർ ഇനിയും ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ സമരം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കൊട്ടാരക്കരയിലെ ഡോ.വന്ദന ദാസിന്റെ […]

Kerala

മണിക്കൂറുകൾക്കുള്ളിൽ നടപടി; ഡോ വന്ദന ദാസിന്‍റെ കൊലപാതകത്തിൽ പ്രതി സന്ദീപിനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്

ഡോ വന്ദനാ ദാസിന്റെ കൊലപാതകത്തിൽ പ്രതി സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തു. വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശ പ്രകാരം നടത്തിയ വകുപ്പുതല അന്വേഷണത്തിലാണ് നടപടി. നെടുമ്പന യുപി സ്കൂളിലെ അധ്യാപകനാണ് ജി സന്ദീപ്. നാടിനെ നടുക്കിയ കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി. നേരത്തെ സസ്പെൻഷനിലായിരുന്നു എന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കൂടുതൽ കർശനമായ തുടർനടപടികൾ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. വെളിയം ഉപജില്ലയിലെ എയ്ഡഡ് സ്കൂൾ ആയ യുപിഎസ് വിലങ്ങറയിൽ […]

Kerala

ഡോക്ടറെ കുത്തി കൊന്ന സംഭവം; കേരള പൊലീസിന് അപമാനകരമായ സംഭവമെന്ന് രമേശ്‌ ചെന്നിത്തല

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവം പൊലീസിന്റെ ഗുരുതരമായ അനാസ്ഥമൂലമെന്ന് രമേശ്‌ ചെന്നിത്തല. റിമാൻഡ് പ്രതികളെ എങ്ങനെ കൊണ്ടുപോകണം എന്നതിന് രീതികൾ ഉണ്ട്. അത് പാലിച്ചില്ല. കർശനമായ നടപടി എടുക്കണമെന്നും ചെന്നിത്തല പറഞ്ഞു. കേരള പൊലീസിന് അപമാനകരമായ സംഭവമാണിത്. ഡോക്ടർമാരുടെ പരാതികൾ ഗവൺമെന്റ് പരിഗണിച്ചില്ല എന്നതിന്റെ തെളിവാണിത്. താനൂരിലെ ബോട്ടപകടവും സമാനമായ സംഭവമാണെന്നും ചെന്നിത്തല പറഞ്ഞു. ഇതിനിടെ ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമത്തിനെതിരെ നിയമം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പെൺകുട്ടിയുടെ […]

Kerala

‘ഇത് ഗിന്നസ് റെക്കോര്‍ഡ്’ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ഉത്തരവിടേണ്ടി വന്നത് ആരോഗ്യമന്ത്രിക്ക്’: വി ഡി സതീശന്‍

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പൊലീസിന്റെ കൃത്യമായ അനാസ്ഥയാണ് ഡോക്ടറുടെ മരണത്തിന് കാരണമെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ നല്‍കിയ പരാതികള്‍ സര്‍ക്കാര്‍ പരിഗണിച്ചില്ല എന്നതിന്റെ തെളിവാണ് ഈ കൊലപാതകം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ഉത്തരവിടേണ്ടി വന്നത് ആരോഗ്യമന്ത്രിക്കാണെന്നും ഗിന്നസ് ബുക്കില്‍ ഇടം നേടുമെന്നും അദ്ദേഹം പരിഹസിച്ചു.ഡോക്ടർമാരുടെ പരാതികൾ ഗവൺമെന്‍റ് പരിഗണിച്ചില്ല എന്നതിന്‍റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. […]