ഇന്നലെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മിന്നും ജയം നേടിയ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത് രണ്ട് റെക്കോർഡുകൾ. ഒരു സീസണിൽ 200ലധികം വിജയലക്ഷ്യം ഏറ്റവുമധികം തവണ പിന്തുടർന്ന് വിജയിച്ച ടീം, 200 ലധികമുള്ള സ്കോറുകൾ ഏറ്റവും കുറഞ്ഞ പന്തിൽ പിന്തുടർന്ന ടീം എന്നീ റെക്കോർഡുകളാണ് മുംബൈ തിരുത്തിയെഴുതിയത്. സീസണിൽ ഇതുവരെ മൂന്ന് തവണയാണ് മുംബൈ 200+ സ്കോർ പിന്തുടർന്ന് വിജയിച്ചത്. ഏപ്രിൽ 30ന് രാജസ്ഥാൻ റോയൽസിനെതിരെ 213 റൺസ് പിന്തുടർന്ന് വിജയിച്ച മുംബൈ തൊട്ടടുത്ത മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ […]
Kerala
ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദം ഇന്ന് ചുഴലിക്കാറ്റായി മാറാൻ സാധ്യത; കേരള തീരത്ത് അപ്രതീക്ഷിത മഴയ്ക്ക് സാധ്യത
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദം ഇന്ന് വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. യമൻ നിശ്ചയിച്ച മോഖ എന്ന പേരിലാകും ചുഴലിക്കാറ്റ് അറിയപ്പെടുക. നാളെ രാവിലെയോടെ തീവ്ര ചുഴലിക്കാറ്റായും വൈകുന്നേരത്തോടെ മണിക്കൂറിൽ 160 km വരെ വേഗതയിൽ വീശിയടിക്കുന്ന അതി തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് ദിശമാറി വടക്ക് – വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിച്ചു മെയ് 14 ന് ബംഗ്ലാദേശ് – മ്യാന്മാർ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നാണ് […]
കെഎസ്ഇബി സ്മാർട്ട് മീറ്റർ പദ്ധതി; തൊഴിലാളി സംഘടനകളുടെ സമരപ്രഖ്യാപന കൺവൻഷൻ ഇന്ന്
കെഎസ്ഇബി സ്മാർട്ട് മീറ്റർ പദ്ധതി ടോട്ടക്സ് മാതൃകയിൽ നടപ്പിക്കുന്നതിരെ ബോർഡിലെ തൊഴിലാളി സംഘടനകളുടെ സമരപ്രഖ്യാപന കൺവൻഷൻ ഇന്ന്. സർക്കാർ നിർദ്ദേശിച്ചിട്ടും സ്മാർട്ട് മീറ്റർ പദ്ധതി നിർത്തിവയ്ക്കാത്ത ബോർഡ് നടപടിക്കെതിരെയാണ് സമരം. ബോർഡ് നടപടി അംഗീകരിക്കാനാകില്ലെന്നാണ് സംഘടനകളുടെ നിലപാട്. സി.ഐ.ടി.യു., എ.ഐ്.ടി.യു.സി, ഐ.എൻ.ടി.യു.സി എന്നീ സംഘടനകളാണ് സമര പ്രഖ്യാപന കൺവൻഷൻ നടത്തുന്നത്. എളമരംകരീം, കാനം രാജന്ദ്രേൻ, ആർ. ചന്ദ്രശേഖരൻ എന്നിവർ പങ്കെടുക്കും. സ്മാർട്ട് മീറ്റർ പദ്ധതി ടോട്ടക്സ് മാതൃകയിൽ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ പണിമുടക്ക് അടക്കമുള്ള സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം. […]
ഇരുചക്ര വാഹനങ്ങളിൽ കുട്ടികൾക്കൊപ്പം യാത്ര; ഇളവ് നിശ്ചയിക്കാൻ ഗതാഗത വകുപ്പ് ഇന്ന് യോഗം ചേരും
ഇരുചക്ര വാഹനങ്ങളിലെ കുട്ടികളോടോപ്പമുള്ള യാത്രയ്ക്ക് ഇളവ് നിശ്ചയിക്കാൻ ഗതാഗത വകുപ്പ് ഇന്ന് യോഗം ചേരും. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ഇന്ന് 12.30നാണ് യോഗം ചേരുക. ഇരുചക്ര വാഹനങ്ങളിൽ മൂന്ന് പേർ പോകുമ്പോൾ 12 വയസിന് താഴെയുള്ള കുട്ടികൾക്ക് പിഴ ഒഴിവാക്കുന്ന കാര്യമാണ് സർക്കാർ പരിഗണിക്കുന്നത്. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര സർക്കാരിനെ സമീപിക്കാനാണ് സർക്കാർ നീക്കം. അന്തിമ തീരുമാനം ഉന്നതതല യോഗത്തിൽ നിശ്ചയിക്കും. എ.ഐ ക്യാമറ വന്നതിന് ശേഷം ഇരുചക്ര വാഹനങ്ങളിൽ കൂട്ടികളെ കൊണ്ടു പോയാൽ […]
‘അഴിമതിയില്‍ മുങ്ങിക്കുളിച്ച, ബിജെപി ഭരണം ജനങ്ങള്‍ക്ക് മടുത്തു’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിജയം ഉറപ്പെന്ന് കെ സി വേണുഗോപാല്‍
കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന ആത്മവിശ്വാസത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് കോണ്‍ഗ്രസ് കാഴ്ചവച്ചത് ചിട്ടയോടെയുള്ള പ്രവര്‍ത്തനമാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ച്, ജനങ്ങള്‍ക്ക് മടുത്ത ഭരണമാണ് ബിജെപിയുടേതെന്ന് കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങളില്‍ ആദ്യ അഞ്ചെണ്ണം ആദ്യ ക്യാബിനറ്റില്‍ തന്നെ നടപ്പാക്കുമെന്നും വിജയിക്കാനാകുമെന്ന് കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസമുണ്ടെന്നും കെ സി വേണുഗോപാല്‍ 24നോട് പറഞ്ഞു. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് കാഴ്ചവച്ചത് ചിട്ടയോടെയുള്ള പ്രവര്‍ത്തനമാണ്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി […]
വൈദ്യ പരിശോധനക്ക് ആശുപത്രിയിൽ എത്തിച്ച പ്രതിയുടെ ആക്രമണം; ഡോക്ടർ ഉൾപ്പെടെ അഞ്ച് പേർക്ക് പരുക്ക്
കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവിന്റെ അക്രമം. ഡോക്ടറും പോലീസുദ്യോഗസ്ഥരുമുൾപ്പെടെ അഞ്ച് പേർക്ക് കുത്തേറ്റു. കഴുത്തിൽ ഗുരുതരമായി പരുക്കേറ്റ ഡോക്ടറെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് അക്രമണം നടത്തിയത്. ഇയാളെ തിരികെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമം. ഇയാളുടെ കാലിൽ മുറിവുണ്ടായിരുന്നു. ഇത് ചികിത്സിക്കാനായാണ് സന്ദീപിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ വച്ച് കത്രിക കൊണ്ട് ഇയാൾ ഡോക്ടറെയും പൊലീസുകാരെയുമടക്കം ആക്രമിക്കുകയായിരുന്നു. ഡോക്ടറിൻ്റെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റു. […]
താനൂര്‍ ബോട്ടപകടം; അശാസ്ത്രീയമായി ആളുകളെ കുത്തിനിറച്ചതാണ് അപകടകാരണമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
മലപ്പുറം താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. അപകട സമയത്ത് ബോട്ടില്‍ 37 കയറിയിരുന്നെന്നും ഡ്രൈവര്‍ക്ക് ലൈസന്‍സ് ഇല്ലായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ബോട്ടിന്റെ ഡെക്കില്‍ പോലും യാത്രക്കാരെ കയറ്റി. അശാസ്ത്രീയമായി ആളുകളെ കുത്തിനിറച്ചതാണ് അപകടകാരണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ ബോട്ടുടമ നാസറിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് നാളെ അപേക്ഷ നല്‍കും. ചോദ്യം ചെയ്യലില്‍ നാസര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. പിടിയിലായ സ്രാങ്കിനെയും ജീവനക്കാരനെയും കേസില്‍ പ്രതി ചേര്‍ക്കും. […]
കേരള സർവകലാശാല യുവജനോത്സവത്തിൽ സംഘർഷം; ലാത്തിച്ചാർജ്, മത്സരാർത്ഥിക്കും അമ്മയ്ക്കും പരിക്ക്
അമ്പലപ്പുഴയിൽ നടക്കുന്ന കേരള സർവകലാശാല യുവജനോത്സവത്തിൽ സംഘർഷം. സംഘനൃത്തം ഫലം അട്ടിമറിച്ചെന്നാരോപിച്ച് വിദ്യാർഥികളും സംഘാടകരും ഏറ്റുമുട്ടി. മത്സരാർത്ഥിക്കും അമ്മയ്ക്കും പരിക്കേറ്റു. എസ്എഫ്ഐ പ്രവർത്തകരായ സംഘാടകർക്ക് നേരെ പൊലീസ് ലാത്തി വീശി. ലാത്തിച്ചാർജിൽ ഏരിയാ സെക്രട്ടറിയടക്കം പത്തോളം പ്രവർത്തകർക്ക് പരിക്കേറ്റു. സംഭവത്തിൽ ഇരുപതോളം എസ്എഫ്ഐ പ്രവർത്തകർക്കെതിരെ അമ്പലപ്പുഴ പൊലീസ് കേസെടുത്തു. നാല് ദിവസമായി നടക്കുന്ന കേരള സർവകലാശാല യുവജനോത്സവത്തിന്റെ പ്രധാന വേദിയായ അമ്പലപ്പുഴ ഗവ: കോളജിലാണ് വിദ്യാർഥികളും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയത്. സംഘനൃത്തത്തിന്റെ ഫലപ്രഖ്യാപനം കഴിഞ്ഞ് രാവിലെ […]
കൊച്ചി കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്; സിപിഐഎമ്മിന് ജയം
കൊച്ചി കോര്‍പറേഷനില്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് വിജയം. ഒറ്റ വോട്ടിനാണ് സിപിഐഎം പ്രതിനിധി വി എ ശ്രീജിത്ത് ജയിച്ചത്. ബിജെപി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. വി എ ശ്രീജിത്തിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിനനുകൂലമായി ബിജെപി കൗണ്‍സിലര്‍ പത്മജ മേനോന്‍ വോട്ട് ചെയ്തതാണ് പ്രമേയം പാസാക്കാന്‍ കാരണം. അവിശ്വാസ പ്രമേയത്തില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് പാര്‍ട്ടി വിപ്പ് നല്‍കാന്‍ ശ്രമിച്ചിട്ടും പത്മജ അത് കൈപ്പറ്റാന്‍ തയ്യാറാകാതിരുന്നത് വലിയ വിവാദമുയര്‍ന്നിരുന്നു. പത്മജ […]
അരിക്കൊമ്പന്റെ കാര്യത്തില്‍ ആശങ്ക വേണ്ട; സിഗ്നലുകള്‍ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് വനംമന്ത്രി
അരിക്കൊമ്പന്‍ കാട്ടാനയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ആശങ്ക വേണ്ടെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. ആനയുടെ ശരീരത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്ന് സിഗ്നലുകള്‍ ലഭിക്കുന്നില്ലെന്ന വാര്‍ത്ത തെറ്റാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അരിക്കൊമ്പനെ നിരീക്ഷിക്കുന്നുണ്ടെന്നും എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. അരിക്കൊമ്പന്‍ കാട്ടാന തിരികെ പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് നീങ്ങുന്നതായി റേഡിയോ കോളറില്‍ നിന്ന് ലഭിക്കുന്ന സൂചന. നിലവില്‍ തമിഴ്‌നാട് വനമേഖലയിലെ മേഘമലയിലാണ് ഇപ്പോള്‍ അരികൊമ്പനുള്ളത്. അതിര്‍ത്തിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് […]












