മലപ്പുറം താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തില്‍ ബോട്ടിന്റെ ഉടമ നാസറിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. അപകടത്തിന് പിന്നാലെ ഒളിവില്‍ പോയ നാസര്‍ കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തുനിന്നാണ് ഇന്നലെ പിടിയിലായത്. ഇയാളുടെ ബോട്ട് ഡ്രൈവറും സഹായിയും ഒളിവില്‍ തുടരുകയാണ്. ഇവരെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അപകടമുണ്ടായ സ്ഥലത്ത് ഇന്നും തെരച്ചില്‍ തുടരുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. താനൂര്‍ ബോട്ടപകടം അന്വേഷിക്കാന്‍ 14 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ […]
Kerala
ഒന്നിച്ച് പോയവര്‍ ഇനി ഒന്നിച്ചുറങ്ങും; കുന്നുമ്മല്‍ കുടുംബത്തിലെ 11 പേരുടെയും മൃതദേഹം ഖബറടക്കി
ഉല്ലാസ യാത്രക്ക് ഒന്നിച്ച് പോയവര്‍ ഇനി ഖബറിലും ഒന്നിച്ചുറങ്ങും. താനൂര്‍ ബോട്ട് ദുരന്തത്തിലെ തീരാനോവായി സെയ്തലവിയുടെയും ആയിഷാബീയുടെയും കുടുംബാംഗങ്ങളുടെ മൃതദേഹം ഖബറടക്കി.11 പേരുടെ വിയോഗത്തില്‍ പൊട്ടിക്കരയാന്‍ പോലും ആരെയും ബാക്കിയാക്കാതെയാണ് സെയ്തലവിയുടെ കുടുംബം ഇല്ലാതായത്. പതിനൊന്ന് പേരുടെയും ഖബറടക്കം ഒരേയിടത്താണ് നടത്തിയത്. അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ ആഹ്ലാദത്തോടെ വീട് വീട്ടിറങ്ങിയവരാണ് നിശ്ചലശരീരത്തോടെ മടങ്ങിവന്നത്. പരപ്പനങ്ങാടി പുത്തന്‍കടപ്പുറം സ്വദേശി സെയ്തലവിയുടെ കുന്നുമ്മല്‍ കുടുംബത്തിലെ 11 പേര്‍ക്കാക്കാണ് ജീവന്‍ നഷ്ടമായത്. 11 പേരുടെയും മൃതദേഹം ആദ്യം സെയ്തലവി പുതുതായി പണിയുന്ന […]
അരിക്കൊമ്പനെ പെരിയാറിലെത്തിക്കാനുള്ള ശ്രമം തുടരുന്നു; കേരളം വിവരങ്ങള്‍ നല്‍കുന്നില്ലെന്ന് തമിഴ്‌നാട്
തമിഴ്‌നാട് മേഘമലയില്‍ തമ്പടിച്ച അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് കയറ്റാനുള്ള തമിഴ്‌നാട് വനം വകുപ്പിന്റെ ശ്രമം തുടരുന്നു. നിലവില്‍ മേഘമല കടുവാ സങ്കേതത്തിലെ നിബിഢ വനമേഖലയിലാണ് ആനയുള്ളത്. ഇന്നലെ രാത്രി മേഘമലയ്ക്ക് പോകുന്ന വഴിയില്‍ തമ്പടിച്ച അരിക്കൊമ്പന്‍ പിന്നീട് കാട്ടിലേക്ക് കയറി. ജിപിഎസ് കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ പലപ്പോഴായി തടസ്സപ്പെടുന്നത് നിരീക്ഷണത്തിന് വെല്ലുവിളിയാകുന്നുണ്ട്. കേരളം വിവരങ്ങള്‍ നല്‍കുന്നില്ലെന്ന് തമിഴ്‌നാടും, സിഗ്‌നല്‍ ലഭിക്കാത്തതാണ് പ്രശ്‌നമെന്ന് കേരളവും വാദിക്കുന്നു. ആന തമിഴ്‌നാട് ഭാഗത്തേക്ക് വീണ്ടും നീങ്ങിയാല്‍ ചിന്നമന്നൂര്‍ ജനവാസ മേഖലയിലേക്ക് […]
താനൂർ ബോട്ടപകടം; അനുശോചിച്ച് മോഹൻലാൽ
താനൂർ ബോട്ടപകടത്തിൽ അനുശോചിച്ച് മോഹൻലാൽ. വളരെയധികം വേദനയുണ്ടാക്കുന്ന ദുരന്തമാണ് താനൂരിൽ സംഭവിച്ചത് എന്ന് മോഹൻലാൽ പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു എന്നും അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. മോഹൻലാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്: വളരെയധികം വേദനയുണ്ടാക്കുന്ന ദുരന്തമാണ് താനൂരിൽ സംഭവിച്ചത്. ഇരുപതിലധികം വിലപ്പെട്ട മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു. ഹോസ്പിറ്റലിൽ ആയവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. അപകടത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ കളക്ടറും ജില്ലാ […]
വിചാരണ വൈകാൻ കാരണം ദിലീപെന്ന് സർക്കാർ; ജൂലൈ 31ന് മുൻപ് പൂർത്തിയാക്കണമെന്ന് സുപ്രിംകോടതി
നടിയെ ആക്രമിച്ച കേസിലെ വിചാരണ ജൂലൈ 31 ന് മുൻപ് പൂർത്തിയാക്കണമെന്ന് സുപ്രിംകോടതി.ആഗസ്റ്റ് 4 ന് വിചാരണ പൂർത്തികരണ റിപ്പോർട്ട് സമർപ്പിയ്ക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.വിചാരണ വൈകുന്നത് പ്രതിയായ ദിലീപിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന വീഴ്ചയാണെന്ന് സർക്കാർ സുപ്രിംകോടതിയെ അറിയിച്ചു. എന്നാൽ ഒൺലൈൻ ആയി നടക്കുന്ന വിചാരണയിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ കാരണം താൻ അല്ലെന്ന് ദിലീപ് വ്യക്തമാക്കി. ക്രോസ് വിസ്താരം പൂർത്തിയാക്കാൻ അഞ്ച് ദിവസം കൂടി വേണമെന്നും കോടതിയോട് ആവശ്യപ്പെട്ടു. വിചാരണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുമെന്ന് […]
ഇടിമിന്നലും കാറ്റോടും കൂടിയ വേനല്‍മഴ തുടരും; മത്സ്യതൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണം
സംസ്ഥാനത്ത്ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലും കാറ്റോടും കൂടിയ വേനല്‍ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലയില്‍ ശക്തമായ മഴ ലഭിച്ചേക്കും. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. നാളെ മുതല്‍ അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണം.കേരള കര്‍ണാടക ലക്ഷദ്വീപ് […]
താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം; ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും
മലപ്പുറം താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അപകടത്തില്‍പ്പെട്ട ചികിത്സയില്‍ കഴിയുന്നവരുടെ ആശുപത്രിചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. താനൂരില്‍ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളുമായി ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ‘ആശ്വസിപ്പിക്കാന്‍ കഴിയാത്ത സംഭവമാണ് താനൂരില്‍ ഉണ്ടായത്. മരിച്ചവരുടെ കുടുംബങ്ങള്‍ ഒന്നും പരിഹാരമാകില്ലെങ്കിലും പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നല്‍കും. ആശുപത്രികളില്‍ പത്ത് പേരെ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ രണ്ടുപേര്‍ […]
താനൂര്‍ ബോട്ട് ദുരന്തം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
മലപ്പുറം താനൂര്‍ ബോട്ടപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബോട്ടുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. അത്തരം കാര്യങ്ങളടക്കം അന്വേഷണ പരിധിയില്‍ കൊണ്ടുവരാന്‍ തക്കതായ ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സ്‌പെഷ്യല്‍ ഇന്‍വിസ്റ്റിഗേഷന്‍ ടീം രൂപീകരിച്ചായിരിക്കും അന്വേഷണം നടക്കുക. ആശ്വസിപ്പിക്കാന്‍ കഴിയാത്ത സംഭവമാണ് താനൂരില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം എംഎല്‍എമാരും കക്ഷിനേതാക്കളും അവലോകന യോഗത്തില്‍ പങ്കെടുത്തു. വാക്കുകളില്‍ രേഖപ്പെടുത്താനാകാത്ത ദുരന്തമാണ് താനൂരിലേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എട്ട് പേരാണ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. സംസ്ഥാനത്ത് […]
ശമ്പള കുടിശ്ശിക: കെഎസ്ആർടിസിയിൽ ഇന്ന് ബിഎംഎസ് പണിമുടക്ക്
ശമ്പളം കൃത്യമായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിൽ ഇന്ന് ബി.എം.എസ് യൂണിന്റെ നേതൃത്വത്തിൽ പണിമുടക്ക് സമരം. രാത്രി 12 മണിക്ക് തുടങ്ങിയ സമരം 24 മണിക്കൂറാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. പണിമുടക്കി സമരം ചെയുന്നത് ബി.എം.എസ് യൂണിയൻ മാത്രമാണെന്നതിനാൽ സർവീസുകളെ കാര്യമായി ബാധിക്കാനിടയില്ല. എന്നാൽ ദീർഘദൂര സർവീസുകളെ ബാധിച്ചേക്കും.പണിമുടക്കിനെതിരെ കെഎസ്ആർടിസി ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.ണിമുടക്കിൽ ബസ്സുകൾ തടയുകയോ, കേടുപാടുകൾ വരുത്തുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കാൻ കെഎസ്ആർടിസി മാനേജ്മെന്റ് ഉത്തരവിട്ടു. ഇത്തരത്തിൽ ആക്രമണം നടത്തുന്ന ജീവനക്കാരുടെ ഫോട്ടോ, വീഡിയോ എന്നിവ യൂണിറ്റ് […]
ബ്രിട്ടനിൽ കിരീടം ചൂടി ചാൾസ് മൂന്നാമൻ രാജാവ്; രാജ്ഞിയായി കാമിലയും
ബ്രിട്ടനിൽ കിരീടം ചൂടി ചാൾസ് മൂന്നാമൻ രാജാവ്. ബ്രിട്ടന്റെ രാജാവാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ചാൾസ് മൂന്നാമൻ. രാജ്ഞിയായി കാമിലയേയും വാഴിച്ചു. ഏഴ് പതിറ്റാണ്ടിന് ശേഷം ബ്രിട്ടനിൽ നടന്ന കിരീടധാരണ ചടങ്ങിൽ വിവിധ രാജ്യങ്ങളിൽ നിന്നായി 2,200 ലധികം പ്രതിനിധികൾ പങ്കെടുത്തു. ബക്കിങ്ഹാം കൊട്ടാരത്തിൽ നിന്ന് കിരീടധാരണ ചടങ്ങ് നടന്ന വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്ക് ഘോഷയാത്ര ആയാണ് ചാൾസിനെയും കാമിലയെയും ആനയിച്ചത്. ഏഴായിരം സൈനികരും 19 സൈനിക ബാൻഡുകളും അകമ്പടിയ്ക്കുണ്ടായിരുന്നു. 1953-ൽ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന് ശേഷം […]












