Kerala

താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം; ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

മലപ്പുറം താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അപകടത്തില്‍പ്പെട്ട ചികിത്സയില്‍ കഴിയുന്നവരുടെ ആശുപത്രിചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. താനൂരില്‍ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളുമായി ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ‘ആശ്വസിപ്പിക്കാന്‍ കഴിയാത്ത സംഭവമാണ് താനൂരില്‍ ഉണ്ടായത്. മരിച്ചവരുടെ കുടുംബങ്ങള്‍ ഒന്നും പരിഹാരമാകില്ലെങ്കിലും പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നല്‍കും. ആശുപത്രികളില്‍ പത്ത് പേരെ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ രണ്ടുപേര്‍ […]

Kerala

താനൂര്‍ ബോട്ട് ദുരന്തം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

മലപ്പുറം താനൂര്‍ ബോട്ടപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബോട്ടുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. അത്തരം കാര്യങ്ങളടക്കം അന്വേഷണ പരിധിയില്‍ കൊണ്ടുവരാന്‍ തക്കതായ ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സ്‌പെഷ്യല്‍ ഇന്‍വിസ്റ്റിഗേഷന്‍ ടീം രൂപീകരിച്ചായിരിക്കും അന്വേഷണം നടക്കുക. ആശ്വസിപ്പിക്കാന്‍ കഴിയാത്ത സംഭവമാണ് താനൂരില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം എംഎല്‍എമാരും കക്ഷിനേതാക്കളും അവലോകന യോഗത്തില്‍ പങ്കെടുത്തു. വാക്കുകളില്‍ രേഖപ്പെടുത്താനാകാത്ത ദുരന്തമാണ് താനൂരിലേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എട്ട് പേരാണ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. സംസ്ഥാനത്ത് […]

Kerala

ശമ്പള കുടിശ്ശിക: കെഎസ്ആർടിസിയിൽ ഇന്ന് ബിഎംഎസ് പണിമുടക്ക്

ശമ്പളം കൃത്യമായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിൽ ഇന്ന് ബി.എം.എസ് യൂണിന്റെ നേതൃത്വത്തിൽ പണിമുടക്ക് സമരം. രാത്രി 12 മണിക്ക് തുടങ്ങിയ സമരം 24 മണിക്കൂറാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. പണിമുടക്കി സമരം ചെയുന്നത് ബി.എം.എസ് യൂണിയൻ മാത്രമാണെന്നതിനാൽ സർവീസുകളെ കാര്യമായി ബാധിക്കാനിടയില്ല. എന്നാൽ ദീർഘദൂര സർവീസുകളെ ബാധിച്ചേക്കും.പണിമുടക്കിനെതിരെ കെഎസ്ആർടിസി ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.ണിമുടക്കിൽ ബസ്സുകൾ തടയുകയോ, കേടുപാടുകൾ വരുത്തുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കാൻ കെഎസ്ആർടിസി മാനേജ്മെന്റ് ഉത്തരവിട്ടു. ഇത്തരത്തിൽ ആക്രമണം നടത്തുന്ന ജീവനക്കാരുടെ ഫോട്ടോ, വീഡിയോ എന്നിവ യൂണിറ്റ് […]

Kerala

ബ്രിട്ടനിൽ കിരീടം ചൂടി ചാൾസ് മൂന്നാമൻ രാജാവ്; രാജ്ഞിയായി കാമിലയും

ബ്രിട്ടനിൽ കിരീടം ചൂടി ചാൾസ് മൂന്നാമൻ രാജാവ്. ബ്രിട്ടന്റെ രാജാവാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ചാൾസ് മൂന്നാമൻ. രാജ്ഞിയായി കാമിലയേയും വാഴിച്ചു. ഏഴ് പതിറ്റാണ്ടിന് ശേഷം ബ്രിട്ടനിൽ നടന്ന കിരീടധാരണ ചടങ്ങിൽ വിവിധ രാജ്യങ്ങളിൽ നിന്നായി 2,200 ലധികം പ്രതിനിധികൾ പങ്കെടുത്തു. ബക്കിങ്ഹാം കൊട്ടാരത്തിൽ നിന്ന് കിരീടധാരണ ചടങ്ങ് നടന്ന വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്ക് ഘോഷയാത്ര ആയാണ് ചാൾസിനെയും കാമിലയെയും ആനയിച്ചത്. ഏഴായിരം സൈനികരും 19 സൈനിക ബാൻഡുകളും അകമ്പടിയ്ക്കുണ്ടായിരുന്നു. 1953-ൽ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന് ശേഷം […]

Kerala

താനൂർ ബോട്ടപകടത്തിൽ മരണം 22 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

കേരളത്തെ നടുക്കിയ മരണസംഖ്യ ഉയർന്നു. അപകടത്തിൽ 22 മരണം സ്ഥിരീകരിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗ സംഘം താനൂരിലെത്തി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ഇൻസ്പെക്ടർ അർജുൻ പാൽ രാജ്പുത്തിന്റെ നേതൃത്വത്തിലാണ് ശ്രമങ്ങൾ നടക്കുന്നത്. ഔദ്യോഗിക തെരച്ചിൽ അവസാനിപ്പിക്കുന്നതായി നേരത്തെ അറിയിച്ചിരുന്നെങ്കിലും അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കളുടെ അഭ്യർഥന മാനിച്ച് അനൗദ്യോഗിക തെരച്ചിൽ തുടരുകയായിരുന്നു. അഗ്നിശമനസേനയുടെയും പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രാത്രി വൈകിയും തെരച്ചിൽ നടത്തി.  ഇതുവരെ സ്ഥിരീകരിച്ചത് 22 പേരുടെ മരണമാണ്. ഹസ്ന (18), സഫ്ന (7), ഫാത്തിമ മിൻഹ(12), […]

Kerala

വിളിച്ചു വരുത്തിയ ദുരന്തം; വിവരം പുറത്തറിയുന്നത് രാത്രി 7.45ന്, താനൂരിൽ സംഭവിച്ചതെന്ത്?

അവധി ദിവസമായതിനാൽ ഇന്നലെ വൈകിട്ട് വിനോദ സഞ്ചാരികൾ കടപ്പുറത്ത് നിറഞ്ഞിരുന്നു. വൈകിട്ട് 5 മണിക്കു ശേഷം സാധാരണ യാത്രാ ബോട്ടുകൾ സർവീസ് നടത്താറില്ല. സൂര്യാസ്തമനത്തിനു മുൻപ് മടങ്ങിയെത്താൻ കഴിയാത്തതാണ് കാരണം. എന്നാൽ ഇന്നലെ 5 മണിക്കു ശേഷമാണ് താനൂരിൽ അപകടത്തൽപ്പെട്ട ബോട്ട് യാത്ര തിരിച്ചത്. ബോട്ടിൽ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്നത് വ്യക്തമല്ല. എന്നാൽ, 40 ടിക്കറ്റുകളെങ്കിലും വിറ്റിട്ടുണ്ട്. ബോട്ടപകടം പുറത്തറിയുന്നത് രാത്രി 7.45ന് നാടിനെ നടുക്കിയ പൂരപ്പുഴയിലെ ബോട്ടപകടം പുറത്തറിയുന്നത് രാത്രി 7.45ന്. വിവരം കേട്ടറിഞ്ഞതോടെ ഒട്ടുംപുറം തൂവൽതീരത്തേക്കു […]

Kerala

പാലക്കാട് 45കാരനെ ട്രാൻസ്‌ജെൻഡർ യുവതി കുത്തി പരിക്കേൽപ്പിച്ചു

പാലക്കാട്‌ ഒലവക്കോട് 45കാരനെ ട്രാൻസ്‌ജെൻഡർ യുവതി കുത്തി പരിക്കേൽപ്പിച്ചു. ഒലവക്കോട് വരിത്തോട് സ്വദേശി ശെന്തിൾകുമാറിനാണ് കുത്തേറ്റത്. തന്റെ വീടിന് മുന്നിൽ വെച്ച് ട്രാൻസ്‌ജെൻഡറുകൾ മദ്യപിച്ചത് ചോദ്യം ചെയ്തതിനാണ് ആക്രമിച്ചതെന്ന് ശെന്തിൾകുമാർ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ ശെന്തിൾകുമാറിനെ പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തം വാർന്നുകിടന്ന ശെന്തിൾകുമാറിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

Kerala

എ ഐ ക്യാമറ: 100 കോടിയുടെ അഴിമതി, മുഖ്യമന്ത്രിയുടെ ബന്ധു കണ്‍സോര്‍ഷ്യം യോഗത്തില്‍ പങ്കെടുത്തുവെന്ന് വി.ഡി.സതീശന്‍

എഐ ക്യാമറയുടെ മറവില്‍ 100 കോടിയുടെ അഴിമതി നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഉപകരണങ്ങളുടെ ആകെ ചെലവ് 57 കോടി മാത്രമാണ് കണക്കാക്കിയത്. ഇതാണ് 151 കോടിയുടെ കരാറില്‍ എത്തിയതെന്നും സതീശന്‍ പറഞ്ഞു. ട്രോയിസ് കമ്പനിയിൽ നിന്ന് തന്നെ സാധങ്ങൾ വാങ്ങണമെന്ന് കരാറുണ്ടാക്കി. പ്രസാദിയോയാണ് കരാറുണ്ടാക്കിയത്. ഉപകരാറിനായി രൂപീകരിച്ച കണ്‍സോര്‍ഷ്യത്തിന്റെ യോഗത്തില്‍ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവായ പ്രകാശ് ബാബു പങ്കെടുത്തുവെന്നും സതീശന്‍ ആരോപിച്ചു. പ്രകാശ് ബാബുവാണ് യോഗത്തില്‍ ഏറ്റവും കൂടുതല്‍ സമയം സംസാരിച്ചതെന്നും ഇത് സ്വപ്‌ന […]

Kerala

അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ജനം പുച്ഛിച്ച് തള്ളും: വി ശിവൻകുട്ടി

സംസ്ഥാന സർക്കാർ ജനക്ഷേമ നടപടികളുമായി മുന്നോട്ടുപോകുമ്പോൾ അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി ആരു വന്നാലും പൊതുജനം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കരുതലും കൈ താങ്ങും താലൂക്ക് തല അദാലത്തിന്റെ ഭാഗമായി നെടുമങ്ങാട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന മേഖലകളിലെല്ലാം രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനും കൈവരിക്കാനാവാത്ത വേഗത്തിലാണ് കേരളം മുന്നേറുന്നത്. ചിലർ ഉന്നയിക്കുന്ന ബാലിശമായ ആരോപണങ്ങൾ അതിന്റെ ഗുണം അനുഭവിക്കുന്ന ജനങ്ങൾ ചെവിക്കൊള്ളില്ലെന്നും അദ്ദേഹം പറഞ്ഞു. താലൂക്ക് തല അദാലത്തിൽ എത്തുന്ന ആർക്കും നിരാശരായി മടങ്ങേണ്ടിവരില്ലെന്നും, അർഹമായ പരമാവധി […]

Kerala

എ ഐ ക്യാമറ വിവാദം; സർക്കാരിന് നാണം കെട്ട് ഇറങ്ങിപ്പോകേണ്ടി വരും; കെൽട്രോൺ വെള്ളാന; കെ മുരളീധരൻ

എ ഐ ക്യാമറ വിവാദത്തില്‍ സർക്കാരിന് നാണം കെട്ട് ഇറങ്ങിപ്പോകേണ്ടി വരുമെന്ന് കെ മുരളീധരൻ. ജുഡീഷ്യൽ അന്വേഷണത്തിന് കോടതിയെ സമീപിക്കും. ചർച്ചകൾ നടക്കുന്നുണ്ട്. കെൽട്രോൺ അടച്ചുപൂട്ടണം. കെൽട്രോൺ വെള്ളാനയെന്ന് കെ മുരളീധരൻ പറഞ്ഞു. എ ഐ ക്യാമറ വിവാദത്തില്‍ പ്രതികരിക്കാത്ത മുഖ്യമന്ത്രിയെ ന്യായീകരിച്ച എ കെ ബാലനെയും കെ മുരളീധരന്‍ പരിഹസിച്ചു .സൈക്കിൾ ഇടിച്ച കേസ് വാദിച്ചാൽ തൂക്കിക്കൊല്ലുമെന്ന് പറയുമ്പോലെയാണ് ബാലന്‍റെ വാദം.ബാലന്‍റെ വാദം കേട്ടാൽ പിണറായി ജയിലിൽ പോകുമെന്നും അദ്ദേഹം പറഞ്ഞു. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട […]