Kerala

അമ്മയുടെ കയ്യിലിരുന്ന 10 മാസം പ്രായമായ കുഞ്ഞിന് നേരെ ലൈം​ഗികാതിക്രമം നടത്തിയ ലോട്ടറി വിൽപനക്കാരൻ അറസ്റ്റിൽ

മാങ്കാവിൽ പത്തുമാസം പ്രായമുള്ള പെൺകുഞ്ഞിന് നേരെ ലൈംഗികാതിക്രമം നടത്തിയ ലോട്ടറി വിൽപ്പനക്കാരൻ അറസ്റ്റിൽ. ആന്ധ്രപ്രദേശ് സ്വദേശി ശശിധരനാണ് കസബ പൊലീസിൻറെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു ഇന്നലെ രാവിലെയാണ് കേസിനാസ്പദമായ സംഭവം. എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ കുടുംബം എത്തിയപ്പോഴായിരുന്നു അതിക്രമം. കുട്ടിയുടെ പിതാവ് എടിഎമ്മിനുള്ളിലേക്ക് കയറിയ സമയം അമ്മയുടെ കയ്യിലിരുന്ന കുഞ്ഞിന് നേരെ ശശിധരൻ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. ഇയാളുടെ ശല്യം സഹിക്കാതായതോടെ മാതാവ് പ്രതിയെ മർദ്ദിച്ചു. തുടർന്ന് പോലീസിൽ വിവരം […]

Kerala

കാട്ടുപോത്തിനെ മയക്കു വെടി വയ്ക്കാൻ കളക്ടർ ഇറക്കിയ ഉത്തരവ് വിവാദത്തിൽ; പുതിയ ഉത്തരവിറക്കി ചീഫ് വൈൽഡ് വാർഡൻ

എരുമേലിയിലെ കാട്ടുപോത്തിനെ മയക്കു വെടി വയ്ക്കാൻ ചീഫ് വൈൽഡ് വാർഡൻ ഉത്തരവിട്ടു. കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ കളക്ടർ ഇറക്കിയ ഉത്തരവ് വിവാദത്തിലായതിനെ തുടർന്നാണ് വനം വകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ചീഫ് വൈൽഡ് ലൈഫ് വാർഡന് മാത്രം ഉത്തരവിടാൻ അധികാരമുള്ളിടത്താണ് കളക്ടറുടെ വിചിത്ര ഉത്തരവ്. എന്നാൽ, അക്രമണകാരിയായ കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാനുള്ള കലക്ടറുടെ ഉത്തരവിൻമേലാണ് കണമല ഇന്നലെ ശാന്തമായത്. ജനവാസ മേഖലയിൽ എത്തുന്ന കാട്ടുപോത്തിനെ കണ്ടെത്താനുള്ള ഉത്തരവാദിത്വം വനം വകുപ്പിനും വെടിവെക്കാനുള്ള ചുമതല പൊലീസിനുമായിരുന്നു.  എന്നാൽ നിയമപ്രകാരം […]

Kerala

ഗതാഗതക്കുരുക്ക്; മെഡിക്കൽ പ്രവേശന പരീക്ഷാ കേന്ദ്രത്തിൽ എത്താൻ വിഷമിച്ച വിദ്യാർഥിനിക്ക് രക്ഷകരായി ഫയർ ഫോഴ്സ്

ഗതാഗതക്കുരുക്ക് മൂലം മെഡിക്കൽ പ്രവേശന പരീക്ഷാ കേന്ദ്രത്തിൽ എത്താൻ വിഷമിച്ച വിദ്യാർഥിനിക്ക് രക്ഷകരായി ഫയർ ഫോഴ്സ്. ഫയർ ഫോഴ്സ് വാഹനത്തിൽ അതിവേഗം പരീക്ഷ കേന്ദ്രത്തിൽ എത്തിച്ചതോടെ വിദ്യാർഥിനിക്ക് കൃത്യസമയത്ത് പരീക്ഷ എഴുതാൻ സാധിച്ചു. കേരള ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്മെന്റ് തന്നെയാണ് വാർത്ത ഫേസ്ബുക്കിലൂടെ അറിയിച്ചത്. വെള്ളറട നെല്ലിശേരിവിള വീട്ടിൽ ജയലാലിന്റെ മകൾ ആതിരയ്ക്കായിരുന്നു പ്രവേശന പരീക്ഷ. 10 മണിക്കാണ് പരീക്ഷയെങ്കിലും അര മണിക്കൂർ മുൻപേ ഹാളിൽ പ്രവേശിക്കണമായിരുന്നു. വീട്ടിൽ നിന്ന് നേരത്തെ ഇറങ്ങിയെങ്കിലും ഗതാഗതക്കുരുക്ക് കാരണം […]

Kerala

താനൂര്‍ ബോട്ടപകടം: ജുഡീഷ്യല്‍ കമ്മിഷന്‍റെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ചു

താനൂര്‍ ബോട്ടപകടത്തില്‍ ജുഡീഷ്യല്‍ കമ്മിഷന്‍റെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ചു. അപകടമുണ്ടായ സാഹചര്യം കണ്ടെത്തുക, വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഉത്തരവാദിത്തമുണ്ടോ എന്ന് കണ്ടെത്തുക, നിലവിലെ ഉൾനാടൻ ജലഗതാഗത ലൈസൻസിങ് സംവിധാനം പര്യാപ്തമാണോ, അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ ശുപാർശ ചെയ്യുക, മുൻ അപകടങ്ങൾ പഠിച്ച സമിതികളുടെ ശുപാർശകൾ നടപ്പാക്കിയോ എന്ന് കണ്ടെത്തുക, അനുബന്ധമായി മറ്റു പ്രശ്നങ്ങൾ ഉയർന്നുവന്നാൽ പരിഗണിക്കുക എന്നിവയാണ് കമ്മിഷന്റെ പരിഗണനാ വിഷയങ്ങൾ. വിജ്ഞാപനം ഇറങ്ങാത്തതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ നിലനിൽക്കുമ്പോഴാണ് പരിഗണനാ വിഷയങ്ങൾ പുറത്തുവിട്ടത്. റിട്ട. ജസ്റ്റിസ് വി.കെ.മോഹനന്‍ […]

Kerala

കാട്ടുപോത്ത് വീണ്ടും കാണാമറയത്ത്; തെരച്ചിൽ തുടർന്ന് വനംവകുപ്പ്

ചാലക്കുടിയിൽ കാട്ടുപോത്ത് വനം വകുപ്പിന്റെ നിരീക്ഷണത്തിന് പുറത്തായിചാലക്കുടിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്ത് വനം വകുപ്പിന്റെ നിരീക്ഷണത്തിന് പുറത്തായി.കാട്ടുപോത്തിനെ വനമേഖലയിലേക്ക് മടക്കി അയക്കുന്നതിനുള്ള ശ്രമം തുടർന്നെങ്കിലും പുലർച്ചെ പോത്തിനെ കാണാതാകുകയായിരുന്നു. വനം വകുപ്പിന്റെ ആർആർടി രണ്ട് സംഘങ്ങളായി തെരച്ചിൽ തുടരുകയാണ്. കാരപ്പൊട്ടൻ മലനിരയിലേക്ക് കയറ്റി വിടാനായിരുന്നു വനം വകുപ്പിന്റെ നീക്കം. സംസ്ഥാനത്ത് കഴിഞ്ഞദിവസം രണ്ടിടത്തായി നടന്ന കാട്ടുപോത്ത് ആക്രമണത്തിൽ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. കോട്ടയത്ത് പുറത്തേൽ ചാക്കോച്ചൻ (65), പ്ലാവനാക്കുഴിയിൽ തോമസ് (60), കൊല്ലത്ത് കൊടിഞ്ഞൽ സ്വദേശി സാമുവൽ […]

Kerala

‘പരീക്ഷാഫലം വന്നു, സാരംഗിന് ഫുൾ A+’; ഫലം അറിയാൻ കാത്തുനിൽക്കാതെ സാരംഗ് യാത്രയായി

പത്താം ക്ലാസിലെ പരീക്ഷാഫലം വരുന്നതിനു തൊട്ടുമുൻപു മരണത്തിനു കീഴടങ്ങിയ സാരംഗിന് ഗ്രേസ് മാർക്ക് ഇല്ലാതെ തന്നെ എല്ലാ വിഷയങ്ങളിലും എ പ്ലസ്. എസ് എസ്എൽസി ഫലം കാത്തിരുന്ന സാരംഗിന്റെ കുടുംബത്തെ ഹൃദയം കൊണ്ട് അഭിനന്ദിക്കുന്നതായി മന്ത്രി ശിവൻകുട്ടി പറഞ്ഞു. വാഹനാപകടത്തെ തുടര്‍ന്ന് മരണമടഞ്ഞ ആറ്റിങ്ങല്‍ സ്വദേശി സാരംഗ് (16) പുതുജീവനേകിയത് ആറു പേർക്കാണ്. ആറ്റിങ്ങൽ ബോയ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന സാരംഗ് ഇന്ന് എസ്എസ്എൽസി ഫലം അറിയാനുള്ള കാത്തിരിപ്പിലായിരുന്നു. ഇതിനിടയിലാണ് വാഹനാപകടത്തിന്റെ രൂപത്തിൽ മരണം കവർന്നത്. […]

Kerala

തൃശൂർ പട്ടിക്കാടിനു സമീപം ചകിരി കമ്പനിയിൽ വൻ തീപിടുത്തം

തൃശൂർ പട്ടിക്കാടിന് സമീപം ആൽപ്പാറയിലെ ചകിരി കമ്പനിയിൽ വൻ തീപിടുത്തം. ആളപായമില്ല. ഒരു വാഹനം പൂർണമായി കത്തി നശിച്ചു. രാത്രി 12:30ഓടെയാണ് അപകടം ഉണ്ടായത്. പൈനാടത്ത് ജോയിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് സ്ഥാപനം ചകിരിയിൽ നിന്ന് ചോറും കയറും വേർതിരിക്കുന്ന ഉപകരണങ്ങളും കയർ പിരിക്കുന്ന ഉപകരണങ്ങളും പൂർണ്ണമായും കത്തി നശിച്ചു. ലോഡ് കയറ്റി നിന്നിരുന്ന വാഹനമാണ് കത്തി നശിച്ചത്. ഏകദേശം 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തൃശൂരിൽ നിന്ന് മൂന്ന് ഫയർ ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ […]

Kerala

ചാലക്കുടിയിൽ ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി

ചാലക്കുടിയിൽ ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി. മേലൂർ വെട്ടുകടവ് പ്രദേശത്താണ് കാട്ടുപോത്തിനെ കണ്ടത്. രാവിലെ പ്രദേശവാസികളാണ് ആദ്യം പോത്തിനെ കണ്ടത്. ആളുകൾ ബഹളം വെച്ചതോടെ ഒഴിഞ്ഞ പറമ്പിലേക്ക് ഓടി കയറുകയായിരുന്നു.  കാട്ട് പോത്ത് ആളുകളെ ആക്രമിക്കുകയോ മറ്റ് നാശനഷ്ടങ്ങൾ ഉണ്ടാകുകയോ ചെയ്തിട്ടില്ല. നിലവിൽ വെട്ടുകടവ് പാലം കഴിഞ്ഞ് വരുന്ന ഭാഗത്ത് പറമ്പിൽ നിലയുറപ്പിച്ചിരിക്കുകയാണ് പോത്ത്. നാട്ടുകാർ ഫോറസ്റ്റ് അതികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. ഒരു വർഷം മുമ്പ് മേലൂർ കൊരട്ടി പ്രദേശത്ത് ജനവാസ മേഖലയിൽ ഒരു കാട്ടുപോത്ത് എത്തിയിരുന്നു.

Kerala

കൊല്ലത്ത് കത്തി നശിച്ച ഗോഡൗണിന് എൻ.ഒ.സി ഇല്ല; കണ്ടെത്തൽ അഗ്‌നിശമസേനയുടെ പ്രാഥമിക റിപ്പോർട്ടിൽ

അഗ്‌നിബാധയിൽ നശിച്ച കൊല്ലത്തെ മെഡിക്കൽ സർവീസ് കോർപ്പറേഷൻ ഗോഡൗണിന് എൻ. ഒ സി. ഇല്ലെന്ന് കണ്ടെത്തൽ. അഗ്‌നിശമസേനയുടെ പ്രാഥമിക റിപ്പോർട്ടിലാണ് കണ്ടെത്തൽ. ഗോഡൗണിന് മുന്നിൽ കൂട്ടിയിട്ടിരുന്ന ബ്ലീച്ചിംഗ് പൗഡർ നിന്നാണ് തീ പടർന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 26 ഫയർ യൂണിറ്റുകൾ രണ്ടര ലക്ഷം ലിറ്റർ വെള്ളം ഉപയോഗിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ജില്ലയിലെ മെഡിക്കൽ കോളേജ് ഉൾപ്പെടെ എല്ലാ സർക്കാർ ആശുപത്രികളിലേക്കും വിതരണം ചെയ്യേണ്ടിയിരുന്ന മരുന്നുകളും , വിലപിടിപ്പുള്ള ആശുപത്രി ഉപകരണങ്ങളുമാണ് കത്തി നശിച്ചതിൽ ഉൾപ്പെടുന്നത്.ഇതിൽ ജീവൻരക്ഷാ […]

Kerala

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന്; പ്രതീക്ഷയോടെ വിദ്യാർത്ഥികൾ

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. ക്രമീകരണങ്ങൾ പൂർത്തിയായതോടെ തീരുമാനിച്ചതിലും ഒരുദിവസം മുൻപാണ് ഫലം പ്രഖ്യാപിക്കുന്നത്. ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായ സാഹചര്യത്തിൽ പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കാൻ തീരുമാനിക്കുകയായിരുന്നു ഇതിനു മുന്നോടിയായി പരീക്ഷ ബോർഡ് യോഗം ചേർന്ന് പരീക്ഷാഫലത്തിന് അംഗീകാരം നൽകി. ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്ക് വിദ്യാഭ്യാസ മന്ത്രി വി […]