തൃശൂർ പട്ടിക്കാടിന് സമീപം ആൽപ്പാറയിലെ ചകിരി കമ്പനിയിൽ വൻ തീപിടുത്തം. ആളപായമില്ല. ഒരു വാഹനം പൂർണമായി കത്തി നശിച്ചു. രാത്രി 12:30ഓടെയാണ് അപകടം ഉണ്ടായത്. പൈനാടത്ത് ജോയിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് സ്ഥാപനം ചകിരിയിൽ നിന്ന് ചോറും കയറും വേർതിരിക്കുന്ന ഉപകരണങ്ങളും കയർ പിരിക്കുന്ന ഉപകരണങ്ങളും പൂർണ്ണമായും കത്തി നശിച്ചു. ലോഡ് കയറ്റി നിന്നിരുന്ന വാഹനമാണ് കത്തി നശിച്ചത്. ഏകദേശം 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തൃശൂരിൽ നിന്ന് മൂന്ന് ഫയർ ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ […]
Kerala
ഡോക്ടർ വന്ദന ദാസ് കൊലക്കേസ്; പ്രതി സന്ദീപ് കുറ്റം സമ്മതിച്ചു
ഡോക്ടർ വന്ദന ദാസ് കൊലക്കേസിൽ പ്രതി സന്ദീപ് കുറ്റം സമ്മതിച്ചു. കത്രിക ഉപയോഗിച്ച് ഒന്നിലേറെ പേരെ കുത്തിയെന്നാണ് കുറ്റസമ്മത മൊഴി. പുലർച്ചെ നടന്ന തെളിവെടുപ്പിന് പിന്നാലെയാണ് ഇയാളുടെ കുറ്റസമ്മതം. ഇയാൾ അക്രമാസക്തനാകാനുള്ള കാരണമാണ് നിലവിൽ ക്രൈം ബ്രാഞ്ച് തേടുന്നത്. ഡോ. വന്ദന ദാസിനേറ്റത് 17 കുത്തുകളാണ്. ആഴത്തിലേറ്റ നാല് കുത്തുകളാണ് മരണകാരണം. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രതിയുമായി പൊലീസ് പുലർച്ചെ തെളിവെടുപ്പ് നടത്തി. കഴിഞ്ഞ 10 ന് പുലർച്ചെ 4.40 നായിരുന്നു കൊലപാതകം. അതേസമയത്ത് തെളിവെടുപ്പും പൂർത്തിയാക്കി. പുലർച്ചെ […]
ശ്രീലങ്കൻ ക്രിക്കറ്റർ ധനുഷ്ക ഗുണതിലകയ്ക്കെതിരായ നാല് ലൈംഗികാതിക്രമക്കേസുകളിൽ മൂന്നും റദ്ദാക്കി
ശ്രീലങ്കൻ ക്രിക്കറ്റർ ധനുഷ്ക ഗുണതിലകയ്ക്കെതിരായ നാല് ലൈംഗികാതിക്രമക്കേസുകളിൽ മൂന്നും റദ്ദാക്കി. കഴിഞ്ഞ വർഷം ഓസ്ട്രേലിയയിൽ നടന്ന ടി-20 ലോകകപ്പ് ടീമിൽ ഉൾപ്പെട്ടിരുന്ന ഗുണതിലക അവിടെ വച്ചാണ് അറസ്റ്റിലായത്. തൻ്റെ സമ്മതമില്ലാതെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടെന്ന് കാട്ടി 32കാരിയായ യുവതി നൽകിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. നവംബർ ആറിന് സിഡ്നിയിലെ ടീം ഹോട്ടലിൽ നിന്നാണ് താരത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. 29 വയസുകാരിയായ യുവതിയുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. റോസ് ബേയിലെ തൻ്റെ വസതിയിൽ വച്ച് തന്നെ ഗുണതിലക ബലാത്സംഗം […]
എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും; പ്രഖ്യാപനം വൈകിട്ട് 3 മണിക്ക്
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നാളെ വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആയിരിക്കും ഫലപ്രഖ്യാപനം നടത്തുക. നേരത്തെ മെയ് 20 നായിരുന്നു ഫലപ്രഖ്യാപനം നടത്താനിരുന്നത് എന്നാൽ പിന്നീട് ഒരു ദിവസം മുന്നേയാക്കി മാറ്റുകയായിരുന്നു. മെയ് 25 നാണ് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുക. സർക്കാർ സ്‌കൂളുകളിലായി ആകെ 1,40,703 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 72,031 ആൺകുട്ടികളും 68,672 പെൺകുട്ടികളുമാണ്. 4,19,362 റഗുലർ വിദ്യാർത്ഥികളും […]
ഡോ.വന്ദന ദാസ് കൊലക്കേസ്; സന്ദീപിന്റെ വീട്ടിലും, സുഹൃത്തിൻ്റെ വീട്ടിലും തെളിവെടുപ്പ് നടത്തി
ഡോക്ടർ വന്ദന ദാസ് കൊലക്കേസിൽ സന്ദീപിനെ എത്തിച്ചുള്ള തെളിവെടുപ്പ് പൂർത്തിയായി. രണ്ട് ഇടങ്ങളിലായിരുന്നു തെളിവെടുപ്പ്. ചെറുകരകോണത്തെ സന്ദീപിൻ്റെ വീട്ടിലും ,സുഹൃത്തിൻ്റെ വീട്ടിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സന്ദീപ് പൊലീസിനെ വിളിച്ചു വരുത്തിയ ചെറുകര കോണത്തെ ശ്രീകുമാറിൻ്റെ വീട്ടിലായിരുന്നു ആദ്യ തെളിവെടുപ്പ്. നിലവിൽ സന്ദീപ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്. പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി 5 ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. പ്രതിയ്ക്ക് വൈദ്യസഹായം നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു. സന്ദീപിനായി അഡ്വ.ബി ആളൂരാണ് കോടതിയിൽ ഹാജരായത്. കഴിഞ്ഞ ദിവസം ഡോ വന്ദനദാസ് […]
സുഡാനിലെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ആല്‍ബര്‍ട്ടിന്റെ മൃതദേഹം ഇന്ന് കേരളത്തില്‍ എത്തിക്കും
ആഭ്യന്തര സംഘര്‍ഷത്തിനിടെ സുഡാനില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ സ്വദേശി ആല്‍ബര്‍ട്ടിന്റെ മൃതദേഹം ഇന്ന് കേരളത്തില്‍ എത്തിക്കും. വൈകുന്നേരത്തോടെ മൃതദേഹം വിമാനമാര്‍ഗം കൊച്ചിയില്‍ എത്തിക്കുമെന്നാണ് വിവരം. ഏപ്രില്‍ 14നാണ് സുഡാനിലെ ഖാര്‍ത്തൂമില്‍ ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ വെടിയേറ്റ് മരിച്ചത്. ആല്‍ബര്‍ട്ടിന്റെ ഭാര്യയും മകളും നേരത്തെ നാട്ടിലെത്തിയിരുന്നു. സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെയാണ് കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ വെടിയേറ്റ് മരിച്ചത്. വിമുക്തഭടന്‍ കൂടിയായ ആല്‍ബര്‍ട്ട് ദാല്‍ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനായിരുന്നു. അതേസമയം സുഡാനില്‍ ജനങ്ങള്‍ […]
മകന് കഞ്ചാവ് എത്തിച്ച് നൽകുന്നയാളെ പിതാവും നാട്ടുകാരും ചേർന്ന് പിടികൂടി; കസബ പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു
മകന് കഞ്ചാവ് എത്തിച്ച് നൽകുന്നയാളെ പിതാവും നാട്ടുകാരും ചേർന്ന് പിടികൂടി. കോഴിക്കോട് കണ്ടംകുളത്തി ജൂബിലി ഹാളിന് സമീപം ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. കൊല്ലം പരവൂർ തൊടിയിൽ ഹൗസിൽ അൻസാറിനെയാണ് പിടികൂടിയത്. കഞ്ചാവ് വേണമെന്ന് ആവശ്യപ്പെട്ട് അൻസാറിനെ ഫോണിൽ ബന്ധപ്പെട്ടു. ഇതു പ്രകാരം കഞ്ചാവുമായി കണ്ടം കുളത്തി ഹാളിന് സമീപം പ്രതി എത്തുകയായിരുന്നു. കഞ്ചാവ് മകന് കൈമാറുന്നതിനിടെയാണ് പിതാവും നാട്ടുകാരും ചേർന്ന് പ്രതിയെ പിടികൂടിയത്. പ്രതിയെ പിടികൂടിയ ശേഷം കസബ പൊലിസിനെ അറിയിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പ്രതി നേരത്തെയും […]
പത്തനംതിട്ടയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കവിയൂർ പഴംപള്ളിയിലെ ആൾതാമസമില്ലാത്ത പുരയിടത്തിലാണ് ഒരു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട അയൽവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിനെ പൊലീസ് തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വിപണിയില്‍ കോടികളുടെ മൂല്യം, സംസ്ഥാനത്ത് 14 മാസത്തിനുള്ളില്‍ പിടികൂടിയത് 36 കിലോ തിമിംഗല വിസര്‍ജ്യം; കള്ളക്കടത്ത് കൂടുന്നതായി രേഖകള്‍
കോടികള്‍ മൂല്യമുള്ള തിമിംഗല വിസര്‍ജ്യത്തിന്റെ കള്ളക്കടത്ത് സംസ്ഥാനത്ത് ഏറുന്നതായി രേഖകള്‍. കഴിഞ്ഞ 14 മാസത്തിനുള്ളില്‍ 36 കിലോ തിമിംഗല വിസര്‍ജ്യമാണ് സംസ്ഥാനത്ത് പിടികൂടിയത്. അഞ്ച് കേസുകളിലായി എട്ട് പ്രതികളെയും അറസ്റ്റ് ചെയ്തിതിട്ടുണ്ട്. ദേശീയ തലത്തിലും തിമിംഗല വിസര്‍ജ്യ കടത്ത് കേസുകള്‍ കൂടുതല്‍ കേരളത്തിലാണ്. വിപണിയില്‍ കോടികള്‍ മൂല്യമുണ്ട് തിമിംഗലത്തിന്റെ വിസര്‍ജ്യമായ ആമ്പര്‍ഗ്രിസിന്. 2022 ജനുവരി മുതല്‍ 2023 മാര്‍ച്ച് വരെ കേരളത്തില്‍ കാസര്‍ഗോഡ് ഡിവിഷന്‍,കോഴിക്കോട് ഡിവിഷന്‍, വയനാട്ടിലെ ചെതലത്ത് റെയ്ഞ്ച് എന്നിവിടങ്ങളില്‍ നിന്നായി, കടത്താനും വില്‍പ്പന നടത്താനും […]
തൃക്കാക്കരയില്‍ നിന്നും മാലിന്യങ്ങള്‍ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകണമെന്ന് ആവശ്യം; അജിത തങ്കപ്പന്റെ നേതൃത്വത്തില്‍ മാലിന്യവണ്ടികള്‍ തടയും
ബ്രഹ്മപുരത്തേക്കുള്ള കൊച്ചി കോര്‍പ്പറേഷന്‍ മാലിന്യവണ്ടികള്‍ തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സന്റെ നേതൃത്വത്തില്‍ തടയും. ചെമ്പുമുക്കിലാണ് വാഹനങ്ങള്‍ തടയുക. സ്ഥലത്ത് ഭരണസമിതി അംഗങ്ങളും പൊലീസും എത്തിച്ചേര്‍ന്നിട്ടുണ്ട്. തൃക്കാക്കര നഗരസഭയുടെ മാലിന്യം കൂടി ബ്രഹ്മപുരത്തേക്ക് കൊണ്ടു പോകണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്. തീപിടുത്തത്തിനുശേഷം ബ്രഹ്മപുരത്തേക്ക് കൊച്ചി കോര്‍പ്പറേഷന്‍ ഒഴികെയുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുടെ മാലിന്യം കൊണ്ടു പോകുന്നില്ല. ഇതാണ് തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിതാ തങ്കപ്പന്റെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിന് കാരണമായത്. ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് കൊച്ചി കോര്‍പ്പറേഷന്‍ മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടു പോകുന്നതെന്ന് തൃക്കാക്കര […]












