കൂടത്തായി കൂട്ടക്കൊലപാതക പരമ്പരയിൽ ആറു കൊലപാതകങ്ങളും ചെയ്തത് ജോളിയാണെന്ന് റെമോ മകൻ റോയി . ഇക്കാര്യം അമ്മ തന്നോട് സമ്മതിച്ചതായി കേസിലെ മൂന്നാം സാക്ഷിയായ റെമോ റോയ് തോമസ് മാറാട് പ്രത്യേക കോടതി മുമ്പാകെ മൊഴി നൽകി. സാക്ഷികളുടെ എതിർവിസ്താരം ബുധനാഴ്ചത്തെക്കു മാറ്റി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ കെ ഉണ്ണികൃഷ്ണൻ ഹാജരായി. തൻ്റെ പിതാവ് റോയ് തോമസിൻ്റെത് ഉൾപ്പടെ ആറു കൊലപാതകങ്ങളും നടത്തിയത് അമ്മ ജോളിയാണെന്ന് സമ്മതിച്ചതായി കൊല്ലപ്പെട്ട റോയ് തോമസിൻ്റെയും ഒന്നാം […]
Kerala
കൊച്ചിയിൽ പുറംകടലിൽ 25000 കോടിയുടെ ലഹരിവേട്ട; പിടിയിലായ പാകിസ്താൻ പൗരൻ കാരിയർ എന്ന് എൻസിബി
കൊച്ചി പുറംകടലിൽ ലഹരിവേട്ടയ്ക്കിടെ പിടിയിലായ പാകിസ്താൻ പൗരൻ സുബൈർ മയക്കുമരുന്ന് കാരിയർ എന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ. വൻ തുക പ്രതിഫലം വാങ്ങി സുബൈർ ലഹരി കടത്തിയത് പാകിസ്താനിലെ സംഘത്തിന് വേണ്ടി. എൻസിബി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ്. 132 ബാഗുകളിലായി കപ്പലിൽ സൂക്ഷിച്ചിരുന്ന ചെറിയ ബോക്സുകൾ. ഇങ്ങനെയുള്ള 2525 ബോക്സുകളിൽ ആയിരുന്നു രാസ ലഹരി കണ്ടെത്തിയത്. പിടികൂടിയ ലഹരിമരുന്നിന്റെ ആകെ മൂല്യം ഇരുപത്തയ്യായിരം കോടി രൂപ. പാക്കിസ്ഥാൻ സ്വദേശിയായ സുബൈർ ലഹരി കടത്തിയത് പാക്കിസ്ഥാനിലെ സംഘത്തിന് […]
ഡോ. വന്ദന കൊലക്കേസ്: പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങളുണ്ടോ എന്ന് വിശദമായി പരിശോധിക്കും
ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസ് പ്രതി ജി. സന്ദീപിനെ മാനസികാരോഗ്യം സംബന്ധിച്ച വിശദ പരിശോധനയ്ക്കായി തിരുവനന്തപുരത്ത് മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും. ഇതിന് ശേഷമാകും തുടര്‍ന്നുള്ള ചോദ്യം ചെയ്യല്‍. കോടതി നിര്‍ദേശപ്രകാരം പുനലൂര്‍ താലൂക്കാശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ സന്ദീപിന്റെ കാലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോക്ടര്‍ വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസില്‍ ജി സന്ദീപിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് നേതൃത്വം നല്‍കുന്ന സംഘമാണ് പരിശോധിക്കുക. പ്രതിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യനില […]
ഇത്തവണ കാലവർഷം കേരളത്തിൽ ജൂൺ 4 ന് എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
ഇത്തവണ കാലവർഷം കേരളത്തിൽ ജൂൺ 4 ന് എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതേസമയം, സംസ്ഥാനത്ത് ഇന്ന് മുതൽ മറ്റനാൾ വരെ കടുത്ത ചൂടിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഈർപ്പമുള്ള വായുവും ഉയർന്ന് താപനിലയും മൂലം മലയോര പ്രദേശങ്ങൾ ഒഴികെയുള്ള വിവിധ പ്രദേശങ്ങളിലാണ് ഉയർന്ന ചൂടിന് സാധ്യതയുള്ളത്. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ട്. കോട്ടയം, ആലപ്പുഴ, കൊല്ലം, ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെ […]
സ്നേഹത്തിന്റെ മൂവർണ്ണക്കട തുറന്ന കർണാടകയിലെ കോൺഗ്രസ് വിജയത്തിൽ യുകെ യിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടുപ്പിച്ച ആഘോഷങ്ങൾ ആവേശോജ്ജ്വലമായി
കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേടിയ ഉജ്ജ്വല വിജയത്തിൽ യുകെയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് നടത്തിയ ആഘോഷം ആവേശോജ്ജ്വലമായി സാധാരണമായി സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേടുന്ന വിജയങ്ങൾ യുകെയിൽ ഭാരതീയരൊന്നാകെ ആഘോഷമാക്കുന്ന പതിവില്ലെങ്കിലും രാഹുൽ ഗാന്ധിയുടെ സമീപ കാലത്തെ ലണ്ടൻ സന്ദർശനം യുകെയിലെ കോൺഗ്രസ് പ്രവർത്തകരിൽ ആവേശം ഉയർത്തിയിരുന്നു. ദയനീയവും ഭീകരുമായ ജീർണ്ണതയിൽ നിന്നും രാജ്യം വീണ്ടെടുക്കേണ്ടതിന്റെ അനിവാര്യത ഉയർത്തിക്കാട്ടി രാഹുൽ നടത്തിയ പ്രസംഗങ്ങൾ യുകെയിലെ ജനാധിപത്യ മതേതര കാംക്ഷികളുടെ സ്നേഹവും ഐക്യവും ആർജ്ജിച്ചിരുന്നു. കൂടാതെ […]
ആദിവാസി പാരമ്പര്യ വൈദ്യത്തിന് സർക്കാർ സർട്ടിഫിക്കേഷൻ ബോഡി ഉണ്ടാക്കണമെന്ന ആവശ്യവുമായി വൈദ്യന്മാർ
സംസ്ഥാനത്ത് ആകെ നൂറുകണക്കിന് വൈദ്യന്മാരുളള സാഹചര്യത്തിൽ ആദിവാസി പാരമ്പര്യ വൈദ്യത്തിന് സർക്കാർ സർട്ടിഫിക്കേഷൻ ബോഡി ഉണ്ടാക്കണമെന്ന ആവശ്യവുമായി വൈദ്യന്മാർ.സർട്ടിഫിക്കേഷൻ ബോഡി ഇല്ലാത്തതിനാൽ തങ്ങൾ വലിയ പ്രതിസന്ധി നേരിടുന്നുവെന്നാണ് വൈദ്യന്മാർ പറയുന്നത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ പാരമ്പര്യ വൈദ്യന്മാർ ഉളള ജില്ലയാണ് പാലക്കാട്.സർക്കാരിന്റെ അംഗീകൃത സർട്ടിഫിക്കറ്റോ മറ്റോ ഇല്ലാത്തതിനാൽ മാറിയ കാലത്ത് വൈദ്യന്മാർ വലിയ പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ട്. കേന്ദ്രസർക്കാർ ഇത്തരം വൈദ്യന്മാരുടെ കഴിവുകൾ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നിട്ടുണ്ട്. എന്നാൽ കേരളത്തിൽ ഇത്രയേറെ വൈദ്യന്മാർ […]
സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യത
സംസ്ഥാനത്ത് സാധാരണ വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലും കറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുകൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. ഇന്ന് ഒരു ജില്ലയിലും പ്രത്യേക അലർട്ടുകൾ നൽകിയിട്ടില്ല. അതേസമയം ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് പലയിടങ്ങളിലും താപനില ഉയർന്നേക്കും. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
ഡോ.വന്ദനദാസിന്റെ കൊലപാതകം; സന്ദീപിനെ ഇന്ന് കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും
ഡോ വന്ദനദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ ഇന്ന് കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും. പ്രതിക്ക് വേണ്ടി കഴിഞ്ഞ ദിവസം പ്രൊഡക്ഷൻ വാറണ്ട് പോലീസ് കോടതിയിൽ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊട്ടാരക്കര കോടതി പ്രതിയെ നേരിട്ട് ഹാജരാക്കാൻ നിര്‍ദേശം നൽകിയത്. സന്ദീപിനെ അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കോടതിയുടെ നിര്‍ദേശ പ്രകാരം പ്രതിയുടെ രക്ത സാമ്പിൾ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരുടെ പെരുമാറ്റം ഇഷ്ടപ്പെടാതിരുന്നത് കൊണ്ടാണ് അക്രമിച്ചതെന്നാണ് കഴിഞ്ഞ ദിവസം സന്ദീപ് […]
കോന്നിയിൽ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു; ഒരു മരണം
കോന്നി കൊന്നപ്പാറയ്ക്ക് സമീപം സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു. ടിപ്പർ ലോറിയുടെ മുൻ ഭാഗം പൂർണ്ണമായി തകർന്നു. ടിപ്പർ ഡ്രൈവർ മരണപ്പെട്ടു. ചിറ്റാർ മാമ്പാറയിൽ എം എസ് മധു (65)ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെയോടെ കോന്നി പയ്യനാമൻ ഭാഗത്തുനിന്നും പോയ ടിപ്പറും തണ്ണിത്തോട് ഭാഗത്തുനിന്നും വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നൂ. ടിപ്പർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കോന്നി ഫയർ ഫോഴ്‌സ് സ്ഥലത്തു എത്തി ക്രയിൻ ഉപയോഗിച്ചാണ് ടിപ്പർ നീക്കം ചെയ്തത്. ടിപ്പറിന്റെ […]
‘രോഗികളും കൂട്ടിരിപ്പുകാരും ചേർന്നാണ് അക്രമിയെ പിടിച്ചുമാറ്റിയത്’ : ഡോ. ഇർഫാൻ
കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗി ആക്രമിച്ചത് യാതൊരു പ്രകോപനവുമില്ലാതെയെന്ന് അക്രമത്തിനിരയായ ഡോക്ടർ ഇർഫാൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രതി മദ്യപിച്ചിരുന്നുവെന്നും ഡോക്ടേഴ്‌സ് വ്യക്തമാക്കുന്നു. അപകടം സംഭവിച്ച് ചികിത്സയ്ക്കായി എത്തിയതായിരുന്നു പ്രതി ഡോയൽ. എന്നാൽ പ്രാഥമിക ചികിത്സ കഴിഞ്ഞതോടെ ഡോയലിന്റെ സ്വഭാവം മാറിയെന്ന് ഡോക്ടർ ഇർഫാൻ പറയുന്നു. ‘മറ്റ് പേഷ്യന്റ്‌സിന്റെ അടുത്ത് പ്രൊസീജ്യറിനായി പോയപ്പോഴാണ് ഇയാളുടെ മട്ട് മാറുന്നത്. ഇയാൾ യാതൊരു പ്രകോപനവുമില്ലാതെ ദേഷ്യപ്പെടുകയും അസഭ്യം പറയുകയും, വധ ഭീഷണി മുഴക്കുകയും ചെയ്തു. നീയൊരു ഡോക്ടറാണ്, നിന്നെ എനിക്ക് […]












