Kerala

തിരുവനന്തപുരം കിൻഫ്ര പാർക്കിൽ വൻ തീ പിടുത്തം; അഗ്നിശമന സേനാംഗത്തിന് ദാരുണാന്ത്യം

തിരുവനന്തപുരം തുമ്പ കിൻഫ്ര പാർക്കിൽ വൻ തീപിടുത്തം. കിൻഫ്രയിലെ മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ സംഭരണ കേന്ദ്രത്തിനു തീപ്പിടിച്ചു. തീയണക്കാനുള്ള ശ്രമത്തിനിടെ അഗ്നിശമന സേനാംഗത്തിന് ദാരുണാന്ത്യം. അഗ്നിശമന സേനാംഗമായ രഞ്ജിത്താണ് മരിച്ചത്. ഇന്ന് പുലർച്ചെ ഏകദേശം 1.30 ക്ക് വലിയ ശബ്ദത്തോടെ ഗോഡൗൺ പൊട്ടിത്തെറിക്കുകയായിരുന്നു. ആ സമയത്ത് സുരക്ഷാ ജീവനക്കാരൻ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ. ബ്ലീച്ചിംഗ് പൗഡറിനാണ് തീപിടിച്ചതെന്നാണ് നിഗമനം. മരുന്നുകൾ മറ്റൊരു കെട്ടിടത്തിലായിരുന്നു. സംഭരണ കേന്ദ്രത്തിലെ കെമിക്കലുകൾ സൂക്ഷിച്ചിരുന്ന ചെറിയ കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു. സിറ്റിപോലീസ് കമ്മീഷണർ […]

Kerala

വനംമന്ത്രി എ.കെ ശശീന്ദ്രൻ നാടിന്റെ ശാപവും വന്യമൃഗങ്ങളുടെ ഐശ്വര്യവും; പരിഹാസവുമായി കെ സുധാകരന്‍

പിണറായി സര്‍ക്കാരിന്റെ വനംവകുപ്പും റവന്യൂവകുപ്പും തമ്മിലടിക്കുന്നക് മൂലം കാട്ടുപോത്തിന്റെ ആക്രമത്തില്‍നിന്ന് ജനങ്ങളെ സംരക്ഷിക്കാനാവാത്ത അവസ്ഥയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. നാട്ടുകാരുടെ വെടിയേറ്റ കാട്ടുപോത്താണ് ജനവാസമേഖലയില്‍ കടന്നുകയറി 3 പേരെ കൊന്നതെന്നു പ്രചരിപ്പിക്കുകയും വനംവകുപ്പിനെ വെള്ളപൂശുകയും നിലപാടുകളില്‍ മലക്കംമറിയുകയും വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുകയും ചെയ്ത വനംമന്ത്രി നാടിന്റെ ശാപവും വന്യമൃഗങ്ങളുടെ ഐശ്വര്യവുമാണ്. കണമലയില്‍ രണ്ടു പേരെ കൊന്ന കാട്ടുപോത്തിനെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ അധികാരം ഉപയോഗിച്ച് വെടിവച്ചു കൊല്ലാനായിരുന്നു ജില്ലാ കളക്ടറുടെ പരസ്യമായ തീരുമാനം. പരിഭ്രാന്തരായിരുന്ന ജനങ്ങള്‍ക്ക് ഏറെ സ്വീകാര്യമായ […]

Kerala

നോട്ട് നിരോധിച്ചത് കാക്കാമാരുടെ കള്ളപ്പണം തടയാനെന്ന് പറയും; സംഘികളുടെ കാര്യം ഓര്‍ത്താല്‍ കഷ്ടമെന്ന് പികെ ഫിറോസ്

സംഘപരിവാര്‍ അനുഭാവികളെ പരിഹസിച്ച് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. സംഘികളുടെ കാര്യം ഓര്‍ത്താല്‍ കഷ്ടമാണെന്നും അവരെ പരിഗണന അര്‍ഹിക്കുന്ന പ്രത്യേക വിഭാഗമായി കാണാന്‍ വല്ല മാര്‍ഗവുമുണ്ടോയെന്നും ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.  നോട്ട് നിരോധിച്ചാൽ അത് ഏതോ കാക്കാമാരുടെ കള്ളപ്പണം തടയാനാണെന്ന് പറഞ്ഞാൽ അതും വിശ്വസിച്ച് മാസങ്ങളോളം ബാങ്കിന് മുന്നിൽ ക്യൂ നിൽക്കണം. പോരാത്തതിന് ന്യായീകരിക്കുകയും വേണം.2000 രൂപയുടെ നോട്ടിൽ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ കണ്ണും പൂട്ടി വിശ്വസിക്കണം.മുസ്‌ലിം വിരുദ്ധത ഉണ്ടെങ്കിൽ ഏത് തല്ലിപ്പൊളി സിനിമയും […]

Kerala

കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തിൽ 2023 മെയ് 22 മുതൽ 26 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . ഇന്ന് (2023 മെയ് 22) കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും, വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം […]

Kerala Uncategorized

15 വർഷത്തിന് ശേഷം ജൂത കല്യാണത്തിന് സാക്ഷ്യം വഹിച്ച് കൊച്ചി; റബ്ബി എത്തിയത് ഇസ്രായേലിൽ നിന്ന്

പതിനഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം ജൂത ആചാരപ്രകാരമുള്ള ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ച് കൊച്ചി. ക്രൈംബ്രാഞ്ച് മുൻ എസ്പി ബിനോയ് മലാഖൈ, മഞ്ജുഷ മിറിയം ഇമ്മാനുവേൽ എന്നിവരുടെ മകൾ റേച്ചൽ മലാഖൈയും യുഎസ് പൗരനും നാസ എൻഞ്ചിനീയറുമായ റിച്ചഡ് സാക്കറി റോവുമാണ് കൊച്ചിയിലെ റിസോട്ടിൽ വിവാഹിതരായത്.  ജൂത ആചാരപ്രകാരമുള്ള ചടങ്ങുകൾക്കാണ് കായലോരത്തെ ആ വേദി സാക്ഷിയായത്.മാതാപിതാക്കളുടെ കൈപിടിച്ച് വേദിയിൽ എത്തിയതിനു ശേഷം വധു വരനെ ഏഴ് തടവണ വലയം വെക്കും. പിന്നീടാണ് പ്രധാന ചടങ്ങുകളിലേക്ക് കടക്കുന്നത്. കെത്തുബ എന്ന […]

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ പീഡനശ്രമം

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ പീഡന ശ്രമം. കാഞ്ഞങ്ങാട് – പത്തനംതിട്ട കെഎസ്ആര്‍ടിസി ബസിലാണ് സംഭവം നടന്നത്. ബസ് മലപ്പുറം വളാഞ്ചേരിക്ക് അടുത്ത് എത്തിയപ്പോഴാണ് യുവതിയ്ക്ക് നേരെ പീഡനശ്രമമുണ്ടായത്. യുവതിയുടെ പരാതിയില്‍ യുവാവിനെ വളാഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.  കണ്ണൂരില്‍ നിന്നാണ് യുവാവും യുവതിയും ബസില്‍ കയറിയത്. പിന്നീട് കോഴിക്കോട് വച്ചുതന്നെ യുവാവിന്റെ ശല്യം ആരംഭിച്ചതായി ബസിലുണ്ടായിരുന്നവര്‍ പറയുന്നു. പിന്നീട് യുവതി ഇക്കാര്യം കണ്ടക്ടറോട് പറയുകയും കണ്ടക്ടര്‍ യുവാവിനെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തുകയും ചെയ്തു. എന്നാല്‍ വീണ്ടും […]

Kerala

മൂവാറ്റുപുഴയാറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

വൈക്കം ഇത്തിപ്പുഴയ്ക്ക് സമീപം മൂവാറ്റുപുഴയാറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് ഞായറാഴ്ച കണ്ടെത്തിയത്. പുഴയോടു ചേർന്നുള്ള നാട്ടു തോടിന്റെ തുടക്കഭാഗത്ത് കമിഴ്ന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് നാലു ദിവസത്തോളം പഴക്കമുണ്ടെന്ന് കരുതുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വൈക്കം പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിച്ചു മേൽ നടപടികൾ സ്വീകരിച്ചു.

Kerala

കണ്ണൂരിൽ ഉ​ഗ്രശേഷിയുള്ള 8 നാടൻബോംബുകൾ കണ്ടെത്തി

കണ്ണൂർ കണ്ണവത്ത് പൊലീസ് നടത്തിയ പരിശോധനയിൽ ഉഗ്രശേഷിയുള്ള 8 നാടൻ ബോംബുകൾ കണ്ടെത്തി. ചാക്കിൽ കെട്ടി കലുങ്കിനടിയിൽ സൂക്ഷിച്ച് നിലയിലായിരുന്നു ബോംബുകൾ. കണ്ണവം തൊടീക്കളം കിഴവക്കൽ ഭാ​ഗത്ത് നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. ജില്ലയിൽ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാ​ഗമായിട്ടാണ് പൊലീസ് കർശന പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്. പൊലീസ് ഇവയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി നിർവീര്യമാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ആരാണ് ബോംബ് ഇവിടെ സൂക്ഷിച്ചതെന്നുള്ള കാര്യം വ്യക്തമല്ല. കൂടുതലായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പൊലീസ് […]

Kerala

ആശങ്ക ഒഴിഞ്ഞു; കൊല്ലം ആയൂരിൽ‌ കണ്ട കാട്ടുപോത്ത് വനത്തിൽ

കൊല്ലം ആയൂരിൽ‌ കണ്ട കാട്ടുപോത്ത് വനത്തിൽ കയറിയെന്ന് വനം വകുപ്പ്. കുടുക്കത്ത് പാറ മേഖലയിലെ വനത്തിലാണ് കാട്ടുപോത്ത് കയറിയത്. കാട്ടുപോത്തിന്റെ കാൽപാദം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ടോടെ ആയൂരിലെ ജനവാസമേഖലയിൽ എത്തിയ കാട്ടുപോത്തിൽ ഒരെണ്ണം ചത്തിരുന്നു. ആയൂർ പെരിങ്ങള്ളൂർ കൊടിഞ്ഞൽ കുന്നുവിളവീട്ടിൽ സാമുവൽ വർഗീസിനെ റബ്ബർതോട്ടത്തിൽവെച്ച് കാട്ടുപോത്ത് കുത്തിക്കൊന്നതോടെ പ്രദേശമാകെ ഭീതിയിലായിരുന്നു സാമുവലിനെ കുത്തിയ പോത്തിനെ പിന്നീട് ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ഇതിനെക്കൂടാതെ മറ്റൊരു പോത്തുകൂടി പ്രദേശത്തുണ്ടായിരുന്നതായി നാട്ടുകാർ വനപാലകരെ അറിയിച്ചതോടെയാണ് തിരച്ചിൽ തുടങ്ങിയത്.

Kerala

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഹർഷിന ഇന്ന് മുതൽ അനിശ്ചിതകാല സമരം ആരംഭിക്കും

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ മതിയായ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യപ്പെട്ട് ഹർഷിന ഇന്ന് മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിലാണ് സമരം.അഞ്ച് വർഷം മുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പ്രസവ ചികിത്സക്ക് ശേഷം ഹർഷിനക്ക് ശാരീരിക പ്രയാസങ്ങൾ അനുഭവപ്പെട്ടിരുന്നു.നിരവധി ചികിത്സകൾ തേടിയെങ്കിലും ഫലമുണ്ടായില്ല. ഒൻമ്പത് മാസം മുമ്പ് നടത്തിയ സ്‌കാനിംഗിലാണ് വയറ്റിൽ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്.വിഷയവുമായി ബന്ധപ്പെട്ട് ഇതിന് മുൻമ്പ് ഹർഷിന നടത്തിയ സമരത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ […]