സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി സ്കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മലബാര്‍ മേഖലയിലെ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ 97 താല്‍ക്കാലിക ബാച്ചുകള്‍ അധികമായി അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ആറ് ജില്ലകളിലെ വിവിധ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലാണ് അധിക ബാച്ചുകള്‍ അനുവദിച്ചത്. പ്രവേശന നടപടികള്‍ അവസാനിപ്പിക്കുമ്പോള്‍ താല്‍ക്കാലികമായി അനുവദിച്ച ഏതെങ്കിലും ബാച്ചില്‍ മതിയായ എണ്ണം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടാത്ത സാഹചര്യമുണ്ടെങ്കില്‍ അത്തരം ബാച്ചുകള്‍ റദ്ദ് ചെയ്യും. ആ ബാച്ചില്‍ പ്രവേശനം […]
Kerala
പയ്യോളിയിൽ സ്വകര്യ ബസ് മറിഞ്ഞ് അപകടം
കോഴിക്കോട് പയ്യോളി കളരിപ്പടിക്കല്‍ സ്വകര്യ ബസ് മറിഞ്ഞ് അപകടം. ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. വടകരയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന അല്‍സഫ ബസാണ് അപകടത്തില്‍പ്പെട്ടത്. അയനിക്കാട് ബസ് സ്റ്റോപ്പിന് സമീപത്തുവെച്ച് നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. ബ്രേക്കിട്ടപ്പോള്‍ നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നാണ് പ്രാഥമിക വിവരം. മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
പഴവർഗങ്ങളിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കും; ലക്ഷ്യം ലഹരിമുക്ത സംസ്ഥാനം; എം ബി രാജേഷ്
ലക്ഷ്യം ലഹരിമുക്ത സംസ്ഥാനം, മന്തിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ച് മന്ത്രി എം ബി രാജേഷ്. സംസ്ഥാനത്ത് ലഹരിമുക്ത പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് വിമുക്തി പദ്ധതിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും. വിമുക്തി മാതൃകാ പഞ്ചായത്തുകൾ പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിച്ചു. മയക്കുമരുന്ന് വ്യാപനത്തിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും. എക്‌സൈസിനൊപ്പം എസ് പി സി കേഡറ്റുകളെ ഉൾപ്പെടുത്തി ലഹരിമരുന്ന് വ്യാപനം പഠിക്കാൻ സംവിധാനം. കള്ള് ഷാപ്പുകൾക്ക് ഒരേ ഡിസൈൻ കൊണ്ടുവരും. ഷാപ്പുകൾക്ക് നക്ഷത്ര പദവി നൽകാനാണ് തീരുമാനം. […]
’22 ലക്ഷം രൂപ എടുത്തു’; എച്ച് സലാം സെക്രട്ടറിയായ പാലിയേറ്റീവ് സൊസൈറ്റിയിൽ സാമ്പത്തിക ക്രമക്കേടുണ്ടെന്ന് പരാതി
അമ്പലപ്പുഴ എം.എൽ.എ എച്ച് സലാം സെക്രട്ടറിയായ പാലിയേറ്റീവ് സൊസൈറ്റിയിൽ ഗുരുത സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതി. സൊസൈറ്റി രൂപീകരിച്ച് 8 വർഷം കഴിഞ്ഞിട്ടും വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചിട്ടില്ല. മുൻ ലോക്കൽ കമ്മറ്റി സെക്രട്ടറിയുടെ പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ച് സിപിഐഎം. സിപിഐഎമ്മിൻ്റെ ചേതനാ പാലിയേറ്റിവ് ആൻ്റ് ചാരിറ്റബിൾ സൊസൈറ്റിക്കെതിരെയാണ് ഗുരുതര ആരോപണം. അമ്പലപ്പുഴ മുൻ ലോക്കൽ കമ്മറ്റി സെക്രട്ടറി ശ്രീകുമാറാണ് പാർട്ടി ജില്ലാ സെക്രട്ടറിക്ക് പരാതി നൽകിയത്. 2015 ഡിസംബർ 30 നാണ് എച്ച് സലാം സെക്രട്ടറിയായ […]
ചൂരൽ വടി കൊണ്ട് മൂന്നാം ക്ലാസുകാരിയെ അടിച്ചു; അധ്യാപകനെ സസ്പെൻഡ് ചെയ്തു
പത്തനംതിട്ട ഇടയാറൻമുളയിൽ മൂന്നാം ക്ലാസ്സ് വിദ്യാർഥിനിയെ വടികൊണ്ട് അടിച്ച അധ്യാപകനെ മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം സസ്പെൻഡ് ചെയ്തു. വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് ഐ എസിനോട് മന്ത്രി റിപ്പോർട്ട് തേടിയിരുന്നു. ഇക്കാര്യത്തിലുള്ള എ ഇ ഒയുടെ റിപ്പോർട്ടും പൊലീസ് കേസ് സംബന്ധിച്ച രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകന് സസ്പെൻഷൻ. അധ്യാപകർക്ക് വിദ്യാർത്ഥികളെ ശാരീരികമായി ഉപദ്രവിക്കാനുള്ള യാതൊരു അവകാശവും ഇല്ലെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. അധ്യാപകൻ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം സംഭവങ്ങളിൽ […]
സംസ്ഥാനത്ത് സ്വര്‍ണവില കൂടി; 44,000ന് മുകളില്‍
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം. അഞ്ച് ദിവസത്തിന് ശേഷം ഇന്ന് സ്വർണവില ഉയർന്നു. കഴിഞ്ഞ നാല് ദിവസമായി സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. 560 രൂപയാണ് കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരർക്ക് 44,120 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ 15 രൂപ ഉയർന്നു. വിപണി വില 5515 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ […]
ഗതാഗതവകുപ്പെങ്കിൽ മന്ത്രിസ്ഥാനം ഏറ്റെടുക്കില്ലെന്ന വാർത്ത വസ്തുതാവിരുദ്ധം; കെ.ബി ഗണേഷ് കുമാര്‍
ഗതാഗതവകുപ്പാണെങ്കിൽ മന്ത്രി സ്ഥാനം ഏറ്റെടുക്കില്ലെന്ന് പാർട്ടി തീരുമാനിച്ചുവെന്ന വാർത്തകൾ വാസ്തവ വിരുദ്ധമെന്ന് കെ ബി ഗണേഷ് കുമാർ എംഎൽഎ ട്വന്റിഫോറിനോട്. അത്തരമൊരു കാര്യം പാർട്ടിയിൽ ചർച്ച ചെയ്‌തിട്ടില്ല. എൽഡിഎഫിലും പാർട്ടിക്കുള്ളിലും ചർച്ച ചെയ്‌തിട്ടില്ല. എൽഡിഎഫിൽ കേരള കോൺഗ്രസ് ബിക്ക് അർഹമായ പരിഗണന കിട്ടുന്നുണ്ട്.നവംബറിൽ നടക്കാൻ പോകുന്ന ഒരു കാര്യത്തെക്കുറിച്ച് ഇപ്പോഴേ ചർച്ച നടത്തേണ്ട കാര്യമില്ലെന്നും കെ.ബി ഗണേഷ്കുമാർ പറഞ്ഞു. കെ.ബി ഗണേഷ് കുമാറിന്‍റെ മന്ത്രിസഭ പ്രവേശനത്തെ സംബന്ധിച്ച് കേരള കോണ്‍ഗ്രസ് ബിയില്‍ ചര്‍ച്ച നടന്നെന്ന പേരില്‍ കഴിഞ്ഞ […]
മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്ക് ഇനി മുതൽ പരോളില്ല; ജയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തി
സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്ക് ഇനി മുതൽ പരോളില്ല. സർക്കാർ ജയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തി. അടിയന്തര പരോളും അനുവദിക്കില്ല. മയക്കുമരുന്ന് വിൽപ്പന വർദ്ധിച്ചത് ചൂണ്ടിക്കാണിച്ചാണ് സർക്കാർ വിജ്ഞാപനം. സ്‌കൂൾ കുട്ടികളിലും മുതിർന്നവരിലും മയക്കുമരുന്ന് ഉപയോഗവും വിതരണവും ക്രമാതീതമായി വർദ്ധിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ അനിയന്ത്രിതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള ശിക്ഷാ നടപടികൾ പര്യാപ്തമല്ല. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് ശിക്ഷ അനുഭവിക്കുന്നവർക്ക് പരോൾ അനുവദിച്ചാൽ, ശിക്ഷിക്കപ്പെട്ടവർ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിനും കുറ്റകൃത്യത്തിന്റെ ഗൗരവം ലഘൂകരിക്കുന്നതിനും കേസുകൾ വർദ്ധിക്കുന്നതും ഇടയാക്കും. […]
കെ.സുധാകരൻ നൽകിയ മാനനഷ്ട കേസ്; എം.വി.ഗോവിന്ദന് ക്രൈംബ്രാഞ്ചിന്റെ ക്ലീൻചിറ്റ്
പോക്സോ കേസിൽ കെ.സുധാകരനെതിരായ വിവാദ പ്രസ്താവനയിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ക്രൈംബ്രാഞ്ചിന്റെ ക്ലീൻ ചിറ്റ്. എം.വി.ഗോവിന്ദൻ്റെ പ്രസ്താവന കലാപാഹ്വാനമല്ലെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തൽ. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് എസ്‍പി സാബു മാത്യു ഡിജിപിക്ക് കൈമാറി.പൊതുപ്രവർത്തകനായ പായിച്ചിറ നവാസാണ് കാലാപാഹ്വാനത്തിന് കേസെടുക്കാൻ പരാതി നൽകിയത്. അതിനിടെ കെ.സുധാകരൻ നൽകിയ മാനനഷ്ട കേസ് എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും. പരാതി പരിശോധിച്ചശേഷം ഫയലിൽ സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ കോടതി തീരുമാനമെടുക്കും. എം.വി ഗോവിന്ദൻ, പി.പി.ദിവ്യ, […]
മധുവിധു മതിയാക്കി യുദ്ധമുഖത്തേക്ക്, കാർഗിലിൽ വീരമൃത്യു വരിച്ച ഒരു സൈനികന്റെ കഥ
ഇന്ത്യയുടെ അഭിമാനം കാക്കാൻ കാർഗിലിൽ വീരമൃത്യു വരിച്ച ജവാന്മാരിൽ ഒരാളാണ് തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ ജെറി പ്രേംരാജ്. മധുവിധു മതിയാക്കി യുദ്ധമുഖത്തേക്ക് രാജ്യത്തിനായി പൊരുതാൻ ഇറങ്ങിയ കഥയാണ് ജെറി പ്രേം രാജിൻ്റേത്. ഓരോ ഇന്ത്യക്കാർക്കും പ്രചോദനമാണ് 27 വർഷം മാത്രം നീണ്ടുനിന്ന ഈ ധീര ജവാന്റെ ജീവിതം. മരണത്തിലെക്കോ ജീവിതത്തിലെക്കോ എന്ന ദശാസന്ധി വന്നപ്പോഴും രാജ്യത്തിൻറെ അഭിമാനമാണ് വലുതെന്ന് തീരുമാനിച്ച മനസ്സാണ് ക്യാപ്റ്റൻ ജെറി പ്രേം രാജിൻ്റേത്. ഏതൊരു ഭാരതീയനേയും പ്രചോദിപ്പിക്കുന്ന ഈ കത്തിലെ വാചകങ്ങൾ തന്നെ […]












