ചെറുപ്പക്കാരൊന്നും കള്ള് ചെത്താൻ വരുന്നില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കയ്യിലേയും കാലിലേയും തഴമ്പ് പെൺകുട്ടികൾ ഇഷ്ടപ്പെടാത്തതാണ് കാരണം. തെങ്ങിൽ കയറാൻ പുതിയ സംവിധാനം കണ്ടെത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. മൈക്ക് തകരാറായത് അന്വേഷിക്കണ്ടേ, അതിൽ എന്താണ് തെറ്റെന്ന് ഇ പി ജയരാജൻ ചോദിച്ചു. മൈക്ക് വിഷയത്തിൽ വികൃതമായുള്ള പ്രചരണമാണ് നടക്കുന്നത്. ഉമ്മൻചാണ്ടിയെ കളങ്കപ്പെടുത്താൻ കോൺഗ്രസ് തന്നെ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി സംസാരിക്കാൻ തുടങ്ങുമ്പോൾ പോലും മുദ്രാവാക്യം വിളിച്ച് ബഹളം ഉണ്ടാക്കി. വിഐപി പ്രസംഗിക്കുമ്പോൾ അതിനുള്ള ചട്ടങ്ങൾ, നിയമങ്ങൾ […]
Kerala
പത്തനംതിട്ടയിൽ 75 കാരനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം കവർന്നു; സീരിയൽ നടി ഉൾപ്പെടെ അറസ്റ്റിൽ
പത്തനംതിട്ടയിൽ 75 കാരനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം കവർന്ന കേസിൽ സീരിയൽ നടി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശി ( 32 ), സുഹൃത്ത് പരവൂർ കലയ്‌ക്കോട് സ്വദേശി ബിനു (48) എന്നിവരാണ് പിടിയിലായത്. കേരള സർവ്വകലാശാലാ മുൻ ജീവനക്കാരന്റെ 11 ലക്ഷം രൂപയാണ് ഇരുവരും ചേർന്ന് കവർന്നത്. വീട് വാടകയ്ക്ക് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് നിത്യ 75 കാരനെ പരിചയപ്പെടുന്നത്. വീട് വാടകയ്ക്ക് നിത്യ എടുത്തതോടെ ഇരുവരും തമ്മിലുള്ള […]
ട്രെയിൻ തട്ടി തൊഴിലുറപ്പ് തൊഴിലാളിക്ക് ഗുരുതര പരിക്ക്
കൊല്ലത്ത് ട്രെയിൻ തട്ടി തൊഴിലുറപ്പ് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ റെയിൽവേ ക്രോസ് മുറിച്ചുകടക്കുന്നതിനിടയിൽ ട്രെയിൻ ഇടിക്കുകയായിരുന്നു. വവ്വാക്കാവിനടുത്തുള്ള റെയിൽവേ ക്രോസിലാണ് സംഭവം. കുറുങ്ങപ്പള്ളി അംബികാ ഹൗസിൽ അംബുജാക്ഷിക്കാണ് പരിക്കേറ്റത്. മറ്റ് തൊഴിലാളികൾക്കൊപ്പം അടച്ചിട്ട റെയിൽവേ ക്രോസ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അംബുജാക്ഷിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
‘മദ്യത്തിന്റെ വില കൂട്ടിയാൽ ഇന്നലെ മൂന്ന് പെഗ് കഴിച്ച ഒരാൾ ഇന്ന് രണ്ട് പെഗാക്കുമോ’, ഇല്ല; വീട്ടിൽ കൊടുക്കുന്ന പെെസ കുറയ്ക്കും; വി ഡി സതീശൻ
സംസ്ഥാനത്തിന്റെ മദ്യ നയത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബീവറേജ്‌സ് കോർപ്പറേഷന്റെ ഔട്ട് ലെറ്റുകൾ വർധിപ്പിക്കുന്നതിലൂടെ മദ്യത്തിന്റെ വ്യാപനമാണ് നടത്തുന്നത്. കേരളം ലഹരിയുടെ കാര്യത്തിൽ നേരിടുന്നത് വലിയ വെല്ലുവിളിയാണ്. മയക്കുമരുന്നിന്റെ കേന്ദ്രമായി സംസ്ഥാനം മാറുകയാണ്. മദ്യത്തിൽ നിന്നും വരുമാനം കൂട്ടുകയാണ് സർക്കാർ ലക്ഷ്യം. മദ്യത്തിന്റെ വില കൂട്ടിയാൽ ഇന്നലെ മൂന്ന് പെഗ് കഴിച്ച ഒരാൾ ഇന്ന് രണ്ട് പെഗാക്കുമോ… ഇല്ല, പക്ഷേ വീട്ടിൽ കൊടുക്കുന്ന പെെസ കുറയ്ക്കും. എം ഡി എം എ ഉൾപ്പെടെയുള്ള ലഹരികൾ […]
സ്ലീപ്പർ, സെമി സ്ലീപ്പർ ഹൈബ്രിഡ് ബസുകൾ കെഎസ്ആർടിസിയുടെ ഭാഗമാകുന്നു; ചിങ്ങം ഒന്ന് മുതൽ സർവീസ്
അത്യാധുനിക സൗകര്യങ്ങളോടുകൂടുയ ഹൈബ്രിഡ് ബസുകൾ പുറത്തിറക്കാനൊരുങ്ങി കെഎസ്ആർടിസി സ്വിഫ്റ്റ്. ചിങ്ങം ഒന്നിന് സർവീസ് ആരംഭിക്കാനിരിക്കുന്ന രണ്ട് ഹൈബ്രിഡ് ബസുകൾ തിരുവനന്തപുരത്ത് എത്തി. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്ത് നിന്ന് കാസർഗോട്ടേക്കും തിരിച്ചും സർവീസ് നടത്തുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഇതാദ്യമായാണ് സ്ലീപ്പർ, സെമി സ്ലീപ്പർ സീറ്റകൾ അടങ്ങിയ ഹൈബ്രിഡ് ബസുകൾ കെ.എസ്.ആർ.ടി.സിയുടെ ഭാഗമാകുന്നത്. 42 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ബസിൽ 15 സ്ലീപ്പർ ബർത്തുകളും 27 സെമി സ്ലീപ്പർ സീറ്റുകളും ഉണ്ട്. അത്യാധുനിക സൗകര്യങ്ങളാണ് ബസിൽ […]
സംസ്ഥാനത്ത് ഇന്നും മഴ തുടരും; വടക്കൻ കേരളത്തിൽ ശക്തമാകാൻ സാധ്യത
സംസ്ഥാനത്ത് ഇന്നും ഇടവേളകളോട് കൂടിയ മഴ തുടരും. വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളത്തോടെ വീണ്ടും കാലവർഷം ദുർബലമായേക്കും. തെക്കൻ കൊങ്കൺ തീരം മുതൽ വടക്കൻ കേരള തീരം വരെ നിലനിന്നിരുന്ന തീരദേശ ന്യുന മർദ്ദപാത്തി ദുർബലമായി. ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.ഉയർന്ന തിരമാലയ്ക്കും […]
നമ്മെ സ്വപ്നം കാണാൻ പഠിപ്പിച്ച മഹത്വ്യക്തിത്വം; അബ്ദുൽ കലാം വിട പറഞ്ഞിട്ട് 8 വർഷം
ഭാരതീയരെ അതിരുകളില്ലാതെ സ്വപ്നം കാണാൻ പഠിപ്പിച്ച മഹത്വ്യക്തിത്വം ഡോ: എപിജെ അബ്ദുൽ കലാം വിട പറഞ്ഞിട്ട് ഇന്നേക്ക് എട്ടു വർഷം. ഭാരതത്തിന്റെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളർച്ചക്കും, രാഷ്ട്രത്തിന്റെ യുവതയുടെ സമ്പൂർണ വികാസത്തിനും വിലമതിക്കാനാവാത്ത സംഭാവനകൾ അദ്ദേഹം നൽകി. ഇന്ത്യൻ യൗവനത്തിനു ലാളിത്യം, സത്യസന്ധത എന്നിവ പഠിപ്പിച്ച കർമനിരതനായ ധിഷണാശാലിയായിരുന്നു അബ്ദുൽ കലാം. രാജ്യത്തിന്റെ രാഷ്ട്രപതി പദത്തിൽ ഇരിക്കുമ്പോഴും കൊച്ചു കുട്ടികളോട് പോലും അനുഭാവപൂർവം പെരുമാറിയിരുന്ന വിശിഷ്ട വ്യക്തിത്വമായിരുന്നു. മികച്ച അധ്യാപകൻ, ഗവേഷകൻ, എഴുത്തുകാരൻ- വിശേഷണങ്ങൾ അനവധിയാണ്. […]
‘കേരളത്തിന് മോദിയുടെ ഓണസമ്മാനം’ ഒരു വന്ദേഭാരത് കൂടി കിട്ടും’ : കെ സുരേന്ദ്രൻ
കേരളത്തിന് ഒരു വന്ദേഭാരത് എക്സ്‌പ്രസ് കൂടി അനുവദിക്കും കേന്ദ്രം ഉറപ്പു നൽകിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് ഉറപ്പ് നൽകിയതായി കെ.സുരേന്ദ്രൻ പറഞ്ഞു. ട്രെയിൻ ആവശ്യപ്പെട്ടു താൻ കത്ത് നൽകിയതിനെ തുടർന്നാണു നടപടിയെന്നും സുരേന്ദ്രൻ പറഞ്ഞു. കാസർഗോഡ് നിന്ന് തലസ്ഥനത്തേക്ക് ഒരു വന്ദേ ഭാരത് കൂടി കിട്ടുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ഉറപ്പ് നല്‍കി. വൈകാതെ നടപടികൾ പൂർത്തിയാക്കി വന്ദേ ഭാരത് ഓടി തുടങ്ങും. കേരളീയർക്കു പ്രധാനമന്ത്രി നരേന്ദ്ര […]
കേരളത്തിന്റെ ‘ജവാന്‍’റം വിദേശത്തേക്ക് പറക്കും, മലബാര്‍ ബ്രാണ്ടി ഉത്പ്പാദനം ഈ വര്‍ഷം മുതല്‍; മദ്യനയത്തിന് അംഗീകാരം
സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ് ഉല്‍പ്പാദിപ്പിക്കുന്ന ജവാന്‍ റം വിദേശത്തേക്ക് പറക്കും. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിപ്പിക്കാന്‍ മദ്യ നയത്തില്‍ തീരുമാനമായി. സംസ്ഥാനത്തിന്റെ പുതിയ മദ്യനയത്തിന് സംസ്ഥാന നമത്രിസഭ അംഗീകാരം നല്‍കി. ജവാന്‍ ഉത്പ്പാദനം കൂട്ടുന്നതിനായി ചട്ടങ്ങളില്‍ ആവശ്യമായ ക്രമീകരണം നടത്തും. കയറ്റുമതിക്ക് പ്രതികൂലമാകുന്ന ബ്രാന്‍ഡ് രജിസ്‌ട്രേഷന്‍ ഫീസും, എക്‌സ്‌പോര്‍ട് ഫീസും പുനക്രമീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ജവാന്‍ റമ്മിന്റെ ഉത്പാദനം വര്‍ധിപ്പിക്കുമെന്നും മന്ത്രി എം ബി രാജേഷ് അറിയിച്ചു. […]
സില്‍വര്‍ലൈന്‍: കൂടുതല്‍ വിശദാംശങ്ങള്‍ റെയില്‍വേക്ക് സമര്‍പ്പിച്ചു
സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചു. റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ കെ റെയില്‍ സമര്‍പ്പിച്ചതായി റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. കെ റെയിലിന്റെ മറുപടി പരിശോധിച്ച് തുടര്‍നടപടികള്‍ നിർദദശം നല്‍കാന്‍ ദക്ഷിണ റെയില്‍വേയോട് റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ടതായും ഹൈബി ഈഡന്‍റെയും കെ മുരളീധരന്‍റെയും ചോദ്യത്തിന് റെയില്‍വേമന്ത്രി റെയില്‍വേമന്ത്രി രേഖാമൂലം മറുപടി നല്‍കി. പദ്ധതി അനുമതി നല്‍കിയിട്ടില്ലാത്തതിനാല്‍ ഭൂമിയേറ്റെടുക്കല്‍ പാടില്ലെന്ന് കെ റെയില്‍നോട് നിര്‍ദേശിച്ചിട്ടുണ്ട്. ഭൂമിയേറ്റെടുക്കലിനായി നിയോഗിച്ച ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചതായി അറിയാന്‍ […]












