Kerala

പനാമ കള്ളപ്പണ നിക്ഷേപം: മലയായി ചാർട്ടേർഡ് അക്കൗണ്ടന്റിനെതിരെ നടപടിയുമായി ഇഡി

പനാമ കള്ളപ്പണ നിക്ഷേപക്കേസിൽ ഇഡി ലുക്ക് ഔട്ട് നോട്ടീസ് പ്രകാരം മലയാളി ചാർട്ടേഡ് അക്കൗണ്ടന്റ് ജോർജ്ജ് മാത്യുവിനെയും കുടുംബത്തെയും നെടുമ്പാശേരി വിമാനത്താവളത്തിൽ തടഞ്ഞു. എമിഗ്രേഷൻ വിഭാഗമാണ് ഇവരെ തടഞ്ഞത്. ജോർജ് മാത്യുവിന്റെ മകൻ അഭിഷേകിനെ ഇഡി ചോദ്യം ചെയ്തു. കേസിൽ ഹാജരാകൻ ജോർജ് മാത്യുവിനും ഇഡി നോട്ടീസ് അയച്ചു. ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജോർജ് മാത്യുവിനെയും കുടുംബത്തെയും എമിഗ്രേഷൻ വിഭാഗം തടഞ്ഞത്. കേരളത്തിലെത്തിയ ശേഷം മടങ്ങാനുള്ള ശ്രമത്തിലായിരുന്നു ഇവർ. കഴിഞ്ഞ ദിവസം ജോര്‍ജ്ജ് മാത്യുവിന്റെ മകന്‍ അഭിഷേകിനെ […]

Kerala

കാട്ടുപന്നി കുറികെ ചാടി ഗുഡ്സ് വാഹനം അപകടത്തിൽപ്പെട്ടു

ബാലുശ്ശേരി കരുമല വളവില്‍ ഗുഡ്‌സ് ഓട്ടോ മറിഞ്ഞ് അപകടം. രാത്രി ഒരുമണിയോടെയാണ് സംഭവം. ഡ്രൈവര്‍ മലപ്പുറം സ്വദേശി അബ്ദുല്ലക്കുട്ടിക്ക് നിസാര പരുക്ക്. ഫുഡ് പ്രോഡക്റ്റുമായി മലപ്പുറത്തേക്ക് പോകുകയായിരുന്നു. പന്നി റോഡ് മുറിച്ച് കടന്നതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് ഡ്രൈവര്‍ പറഞ്ഞു. ഹൈവെ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. കാട്ടുപന്നികളുടെ ശല്യം പ്രദേശത്ത് രൂക്ഷമാണെന്നും അപകടങ്ങൾ പതിവാണെന്നും നാട്ടുകാർ ആരോപിക്കുന്നു.

Kerala

ഹൗളിം​ഗ് സാധാരണമാണ്, ഉണ്ടായത് സാങ്കേതിക പ്രശ്നം മാത്രം; മൈക്ക് ഓപ്പറേറ്റർ രഞ്ജിത്ത്

മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തകരാറായതിൽ കേസെടുത്ത സംഭവത്തിൽ പ്രതികരിച്ച് മൈക്ക് ഓപ്പറേറ്റർ രഞ്ജിത്ത്. കേസെടുത്തത് അറിഞ്ഞപ്പോൾ ആദ്യം ചിരിയാണ് വന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉണ്ടായത് സാങ്കേതിക പ്രശ്നം മാത്രം. വയറിൽ ബാഗ് വീണപ്പോഴാണ് ഹൗളിംഗ് ഉണ്ടായത്.ആറ്‌ സെക്കൻഡിനുള്ളിൽ പ്രശ്നം പരിഹരിച്ചു. പ്രധാനമന്ത്രിക്കും ദേശീയ നേതാക്കൾക്കും ഉൾപ്പെടെ പലർക്കും മൈക്ക് സംവിധാനം ഒരുക്കിയിട്ടുണ്ട്.17 വർഷത്തെ തൊഴിൽ ജീവിതത്തിനിടയിൽ ഇത്തരത്തിലുള്ള ഒരു അനുഭവം ആദ്യം. ഇന്നലെ കസ്റ്റഡിയിലെടുത്ത മൈക്കും ആംപ്ലിഫയറും വയറും ഇതുവരെയും തിരികെ നൽകിയിട്ടില്ലെന്ന് മൈക്ക് ഓപ്പറേറ്റർ. അതേസമയം, […]

Kerala

‘പൊലീസിനും രക്ഷയില്ല’; തലസ്ഥാനത്ത് ലഹരി സംഘം പൊലീസ് ജീപ്പുമായി രക്ഷപ്പെട്ടു

തിരുവനന്തപുരത്ത് ലഹരി സംഘം പൊലീസ് വാഹനവുമായി കടന്നുകളഞ്ഞു. പാറശാല സ്റ്റേഷനിലെ പൊലീസ് ജീപ്പുമായിട്ടാണ് സംഘം രക്ഷപ്പെടാൻ ശ്രമിച്ചത്. കഞ്ചാവ് സംഘത്തെ പിടികൂടാൻ പട്രോളിംഗ് നടത്തുന്നതിനിടയിലായിരുന്നു സംഭവം. പരിശോധനയ്ക്കായി പൊലീസ് ഇറങ്ങിയ തക്കംനോക്കി സംഘം ജീപ്പുമായി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ സംഘത്തെ ബൈക്കിൽ പിന്തുടർന്നു. ഇതിനിടെ ലഹരിസംഘം സഞ്ചരിച്ചിരുന്ന പൊലീസ് ജീപ്പ് ആലമ്പാറയ്ക്ക് സമീപം നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. പിന്നീടിവർ ജീപ്പിൽ നിന്ന് ഇറങ്ങിയോടി. സംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മറ്റുള്ളവർക്കായി പൊലീസ് അന്വേഷണം […]

Kerala

‘എന്റെ കല്ലുവിന്, നീ ഒരത്ഭുതമാണ്, ഈ പിറന്നാൾ ദിവസം നിനക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കഥാപാത്രം ഞാൻ തരുന്നു’..; മാളികപ്പുറം തിരക്കഥാകൃത്ത്

മാളികപ്പുറം എന്ന ചിത്രത്തിലൂടെ കല്ലു ആയി എത്തിയ ബാലതാരമാണ് ദേവനന്ദ. ഇന്ന് ദേവനന്ദയുടെ ജന്മദിനമാണ്. ദേവനന്ദയുടെ ജന്മദിനത്തിൽ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പങ്കുവെച്ചിരിക്കുന്ന ആശംസ പോസ്റ്റാണ് സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധേയമാകുന്നത്. ദേവനന്ദയുടെ പിറന്നാൾ ദിനത്തിൽ സർപ്രൈസ് സമ്മാനവുമായി എത്തിയിരിക്കുകയാണ് അഭിലാഷ് പിള്ള. തന്റെ അടുത്ത ചിത്രത്തിൽ പുതിയൊരു കഥാപാത്രമാണ് ദേവനന്ദയ്ക്കു വേണ്ടി അഭിലാഷ് കാത്തുവച്ചിരിക്കുന്നത്. ‘ഈ പിറന്നാൾ ദിവസം നിനക്ക് തരാൻ എന്റെ കയ്യിൽ ഒരു സമ്മാനമുണ്ട്. നിനക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കഥാപാത്രം അത് ഞാൻ തരുന്നു.’’–അഭിലാഷ് […]

Kerala

കിണറ്റിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

കൊല്ലം രാമൻകുളങ്ങരയിൽ കിണറ്റിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി. കിണറിൽ കുടുങ്ങിയത് കല്ലുംപുറം സ്വദേശി വിനോദാണ്. വിനോദ് കിണറ്റിൽ അകപ്പെട്ടത് നിർമ്മാണ പ്രവർത്തനത്തിനിടെയിലാണ്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് വിനോദിനെ പുറത്തെടുത്തത്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് വിനോദിനെ രക്ഷപ്പെടുത്താനുള്ള ശ്രമം ആദ്യം മുതൽ നടത്തി. രണ്ടുദിവസമായി ഇവിടെ കിണറിന്റെ ജോലികൾ നടന്നുവരികയായിരുന്നു. രണ്ടുപേരാണ് കിണറിനുള്ളിൽ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് ശേഷമാണ് അപകടം നടന്നതെന്നാണ് വിവരം. മണ്ണിടിഞ്ഞപ്പോൾ വിനോദ് അതിനുള്ളിൽ കുടുങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആള്‍ പെട്ടന്ന് പുറത്തേക്ക് ചാടിയതിനാല്‍ രക്ഷപ്പെട്ടു. […]

Kerala

‘മദ്യ ലഹരിയിൽ മാതാപിതാക്കൾ വലിച്ചെറിഞ്ഞ ഒന്നരവയസുകാരി ഇന്ന് ആശുപത്രി വിടും’; സംരക്ഷണം സർക്കാർ ഏറ്റെടുക്കും

കൊല്ലത്ത് മദ്യ ലഹരിയിൽ മാതാപിതാക്കൾ വലിച്ചെറിഞ്ഞ കുഞ്ഞ് ഇന്ന് ആശുപത്രി വിടും. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കുട്ടിയുടെ തുടർ പഠനവും സംരക്ഷണവും സർക്കാർ ഏറ്റെടുക്കും. ശിശു ക്ഷേമ സമിതിയാവും കുട്ടിയെ ഏറ്റെടുക്കുകയെന്നും മന്ത്രി അറിയിച്ചു 16 ദിവസത്തെ ചികിത്സയ്ക്ക് ശേഷം കുഞ്ഞ് എസ എ ടി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്‌തു. കുഞ്ഞിനെ കണ്ടു സന്തോഷവതിയാണെന്നും മന്ത്രി പറഞ്ഞു. ജൂലൈ പത്തിനാണ് മാതാപിതാക്കൾ മദ്യപിക്കുന്നതിനിടയിൽ കുഞ്ഞനിനെ വലിച്ചെറിഞ്ഞത്. കോമ സ്റ്റേജിലെത്തിയ കുട്ടിയേയാണ് […]

Kerala National

കോടതികളിൽ നിന്ന് അംബേദ്കറുടെ ചിത്രങ്ങൾ നീക്കം ചെയ്യില്ല; മദ്രാസ് ഹൈക്കോടതി

തമിഴ്നാട്ടിലെ കോടതികളിൽ നിന്ന് അംബേദ്കറിന്റെ ചിത്രം നീക്കം ചെയ്യില്ല. ഇപ്പോഴുളള എല്ലാ ചിത്രങ്ങളും നിലനിർത്തുമെന്ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉറപ്പു നൽകിയതായി നിയമമന്ത്രി എസ്. രഘുപതി അറിയിച്ചു. കോടതിയിൽ മഹാത്മാ ​ഗാന്ധിയുടെയും തിരുവള്ളുവരുടെയും ചിത്രങ്ങൾ മാത്രം പ്രദർശിപ്പിച്ചാൽ മതിയെന്ന സർക്കുലർ മദ്രാസ് ഹൈക്കോടതി നേരത്തെ പുറത്ത് വിട്ടിരുന്നു. ഗാന്ധിജിയുടെയും തിരുവള്ളുവറുടെയും ഒഴികെയുളള ചിത്രങ്ങളും പ്രതിമകളും നീക്കാൻ ജൂലൈ ഏഴിന് രജിസ്ട്രാർ ജനറൽ ഇറക്കിയ സർക്കുലർ വിവാദമായിരുന്നു. തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും എല്ലാ കോടതികൾക്കും ഉത്തരവ് ബാധകമെന്നായിരുന്നു സർക്കുലർ. […]

Kerala

പിന്നാക്കം നിൽക്കുന്ന നാൽപ്പത് യുവതീയുവാക്കളുടെ വിവാഹസ്വപ്നം യാഥാർഥ്യമാക്കി പൂർവ വിദ്യാർഥിക്കൂട്ടായ്മ

പിന്നാക്കം നിൽക്കുന്ന നാൽപ്പത് യുവതീയുവാക്കളുടെ വിവാഹസ്വപ്നം യാഥാർഥ്യമാക്കി പൂർവ വിദ്യാർഥിക്കൂട്ടായ്മ. മലപ്പുറം പട്ടിക്കാട് ജാമിയ നൂരിയ്യ കോളജിലെ വിദ്യാർഥിക്കൂട്ടായ്മയായ ഓസ്‌ഫോജനയാണ് സമൂഹ വിവാഹം സംഘടിപ്പിച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം വിവാഹം നീണ്ടുപോയ യുവതി യുവാക്കളാണ് പുതു ജീവിതത്തിലേക്ക് കടന്നത്. വധൂവരന്മാരെ മലപ്പുറം, പാലക്കാട്, വയനാട്, എറണാകുളം, നീലഗിരി ജില്ലകളിൽ നിന്നാണ് തിരഞ്ഞെടുത്തത്. പതിനെട്ട് മുസ്ലിം, രണ്ട് ഹിന്ദു വധൂവരന്മാരാണ് അവരവരുടെ മതാചാരപ്രകാരം വിവാഹിതരായത്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത പ്രസിഡന്റ് […]

Kerala

സാങ്കേതിക തകരാര്‍; കരിപ്പൂരില്‍ നിന്ന് മസ്കത്തിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി

കരിപ്പൂരിൽ നിന്ന് പറന്നുയർന്ന വിമാനം തകരാറിനെ തുടർന്ന് തിരിച്ചിറക്കി. മസ്കറ്റിലേക്ക് പറന്ന ഒമാൻ എയർവേയ്‌സ് വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്. 162 യാത്രക്കാരാണ് വിമാനത്തിലുള്ളത്. രാവിലെ ഒന്‍പതു മണിക്ക് ശേഷമാണ് കരിപ്പൂരിൽ നിന്നും വിമാനം പുറപ്പെട്ടത്. വെതർ റെഡാറിനാണ് തകരാർ. കാലാവസ്ഥാ മുന്നറിയിപ്പ് തിരിച്ചറിയാൻ പ്രയാസം നേരിടുന്നതിനാലാണ് വിമാനം തിരിച്ചിറക്കിയത്. യന്ത്ര തകരാറില്ലാത്തതിനാൽ ആശങ്ക വേണ്ട, യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഇന്ന് അർധരാത്രിയോടെ യാത്രക്കാരുമായി വിമാനം പുറപ്പെടുമെന്നാണ് വിവരം. യാത്രക്കാരെ തത്ക്കാലത്തേക്ക് ഹോട്ടലിലേക്ക് മാറ്റും.