മാവോയിസ്റ്റ് വേട്ടയുടെ മറവില്‍ സംശയത്തിന്റെ നിഴലില്‍ കഴിയുകയാണ് വയനാട് ലക്കിടിയിലെ പ്രിയദര്‍ശിനി ആദിവാസി കോളനി. കാടിനോട് ചേര്‍ന്ന കോളനിയില്‍ കഴിഞ്ഞ രണ്ടാഴ്ചക്കിടെ രണ്ട് തവണ മാവോയിസ്റ്റുകളെത്തിയിരുന്നു. അരിയും ഭക്ഷ്യ വസ്തുക്കളും വാങ്ങി തിരിച്ചുപോകുന്ന മാവോയിസ്റ്റുകള്‍ തങ്ങളെ ഭീഷണിപ്പെടുത്തിയില്ലെന്നും ആദിവാസികള്‍ പറയുന്നു. ഇപ്പോള്‍ പൊലീസ് വീടുകളിലെത്തി സംശയത്തോടെ കാണുന്നതായും കോളനിക്കാര്‍ക്ക് പരാതിയുണ്ട് . ലക്കിടിയില്‍ മാവോയിസ്റ്റ് നേതാവ് സി.പി ജലീലിനെ പൊലീസ് വെടിവെച്ച് കൊന്ന സ്വകാര്യ റിസോര്‍ട്ടിന് പിന്‍വശത്തെ കാടിനോട് ചേര്‍ന്നാണ് 12 ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്ന പ്രിയദര്‍ശിനി […]
Kerala
വേനല്‍ ചൂട്; എസ്.എസ്.എല്‍.സി പരീക്ഷാസമയം മാറ്റണമെന്ന് ബാലാവകാശ കമ്മീഷൻ
സംസ്ഥാനത്ത് ചൂട് ശക്തമായ സാഹചര്യത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയുടെ സമയം മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. സർക്കാർ ഇക്കാര്യം പരിഗണിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ ആവശ്യപ്പെട്ടു. ഉച്ചക്ക് പുറത്തിറങ്ങരുതെന്ന ദുരന്ത നിവാരണ അതോറിറ്റി ഉൾപ്പടെയുള്ളവയുടെ നിർദ്ദേശം നിലനില്‍ക്കുമ്പോഴാണ് പരീക്ഷ ഉച്ചക്ക് നടത്തുന്നത്. കുട്ടികൾ ഉച്ചസമയത്ത് രണ്ട് മണിക്കൂറിലധികം ചൂട് സഹിക്കേണ്ടി വരുന്നത് പ്രയാസം സൃഷ്ടിക്കുമെന്നാണ് രക്ഷിതാക്കളും അധ്യാപകരും പറയുന്നത്. 11 മണി മുതൽ 3 മണി വരെ നിലവിലെ അന്തരീക്ഷ ചൂട് കൊള്ളരുതെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. […]
തിരുവനന്തപുരം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമായി
മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ വ്യക്തത വന്നതോടെ തിരുവനന്തപുരം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമായി. ശശി തരൂരിനും സി.ദിവാകരനും കുമ്മനം രാജശേഖരനും വോട്ട് അഭ്യര്‍ഥിച്ചുള്ള ചുവരെഴുത്തുകള്‍ നഗരത്തില്‍ കണ്ടു തുടങ്ങി. മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. യു.ഡി.എഫ്-എല്‍.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ഥികളുടെ ചുമരെഴുത്തുകള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് മുമ്പെ കാണാന്‍ കഴിയുന്ന മണ്ഡലം ഒരുപക്ഷെ തിരുവനന്തപരുത്തായിരിക്കും. യു.ഡി.എഫ് സ്ഥാനാര്‍ഥിയായ ശശി തരൂര്‍ നേരത്തെ തന്നെ ഉറപ്പായിരുന്നു. തരൂരിന് വേണ്ടിയുള്ള പ്രചരണനും നേരത്തെ തുടങ്ങി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സി. ദിവാകരനെ […]
പുറകില്‍ നിന്ന് വെടിവെച്ചു കൊല്ലാന്‍ പൊലീസിന് ആര് അധികാരം നല്‍കിയെന്ന് മുല്ലപ്പള്ളി
വൈത്തിരിയില്‍ ജലീലെന്ന യുവാവിനെ പുറകില്‍ നിന്ന് വെടിവെച്ചുകൊല്ലാന്‍ പൊലീസിന് ആരാണ് അധികാരം നല്‍കിയതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വ്യാജ ഏറ്റുമുട്ടലുകള്‍ മാനവികതക്ക് ചേര്‍ന്നതല്ല. മുഖ്യമന്ത്രി മൗനം വെടിഞ്ഞ് സത്യം തുറന്ന് പറയണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
മണ്ണാര്‍ക്കാട് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍
പാലക്കാട് മണ്ണാര്‍ക്കാട് ആനമൂളിയില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍. പുരുഷാധിപത്യത്തെ എതിര്‍ക്കാന്‍ സ്ത്രീയും പുരുഷനും ഒന്നിക്കുക എന്ന ആഹ്വാനമാണ് പോസ്റ്ററിലുള്ളത്. മണ്ണാര്‍ക്കാട് പൊലീസെത്തി പോസ്റ്ററുകള്‍ നശിപ്പിച്ചു. ആനമൂളി ആദിവാസി കോളനിക്ക് സമീപത്തുള്ള ബസ് സ്റ്റോപ്പിലാണ് സി.പി.ഐ മാവോയിസ്റ്റ് ഭവാനി ദളത്തിന്‍റെ പേരില്‍ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. മൂന്ന് മാസം മുമ്പും ഇതേ സ്ഥലത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പതിച്ചിരുന്നു. സ്ത്രീ വിമോചനം സൂചിപ്പിക്കുന്ന പരമര്‍ശങ്ങളാണ് വനിതാദിനത്തില്‍ പതിച്ച പോസ്റ്ററിലുള്ളത്. ഇന്നലെ വയനാട്ടില്‍ ആദിവാസി നേതാവ് ജലീല്‍ കൊല്ലപ്പെട്ട സംഭവം പോസ്റ്ററില്‍ […]
കുമ്മനത്തെ സ്വാഗതം ചെയ്ത് ബി.ജെ.പി സംസ്ഥാന നേതൃത്വം
മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച കുമ്മനം രാജശേഖരനെ സ്വാഗതം ചെയ്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. കുമ്മനം തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായുണ്ടാകുമെന്നും പാര്‍ട്ടിയില്‍ ആശയപരമായോ വ്യക്തിപരമായോ ഭിന്നതയില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. കുമ്മനത്തിന്റെ പ്രവര്‍ത്തന രംഗം തിരുവനന്തപുരം ആകും. ബി.ജെ.പിയുടെ ആത്മബലം തകര്‍ക്കാന്‍ ഗൂഢശ്രമം നടക്കുന്നുണ്ട്. കേരളത്തില്‍ ബി.ജെ.പി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു.
വീരേന്ദ്രകുമാറും പി ജയരാജനും കൂടിക്കാഴ്ച നടത്തി
ലോക് താന്ത്രിക് ജനതാദള്‍ നേതാവ് എം.പി വീരേന്ദ്രകുമാറും പി ജയരാജനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. വീരേന്ദ്രകുമാറിന്റെ കോഴിക്കോടുള്ള വസതിയിലായിരുന്നു കൂടിക്കാഴ്ച. സി.പി.എം ജില്ലാ സെക്രട്ടറി പി മോഹനന്‍, എളമരം കരീം എന്നിവരും ജയരാജനൊപ്പമുണ്ടായിരുന്നു.
തിരുവനന്തപുരത്ത് കുമ്മനം സ്ഥാനാര്‍ഥിയാകും
തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാകും. കുമ്മനത്തെ മത്സരിപ്പിക്കാന്‍ കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ ആര്‍.എസ്.എസ് സമ്മര്‍ദം. എന്നാല്‍ കുമ്മനം മത്സരിക്കുന്നതില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. അതേസമയം മിസോറാം ഗവര്‍ണറായിരുന്ന കുമ്മനം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറി. അസം ഗവര്‍ണര്‍ പ്രൊഫ. ജഗദീഷ് മുഖിക്ക് ആണ് നിലവില്‍ ചുമതല.
ജലീലിന് മൂന്ന് തവണ വെടിയേറ്റെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്
വയനാട്ടിൽ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി ജലീലിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് മൃതദേഹം വിട്ടുനല്‍കിയത്. ജലീലിന്റെ ശരീരത്തിൽ മൂന്ന് വെടിയേറ്റിട്ടുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. തലക്ക് പുറകിലേറ്റ വെടിയുണ്ട തലയോട്ടി തുളച്ച് മുന്നിലെത്തി. മൃതദേഹത്തിനരികിൽ നിന്ന് നാടൻ തോക്കും തിരകളും ബോംബ് നിർമാണത്തിനുപയോഗിക്കുന്ന വെടിമരുന്നും കിട്ടിയതായി ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. രാവിലെ 9 മണിക്ക് ശേഷം തുടങ്ങിയ പോസ്റ്റ്മോർട്ടം നടപടികൾ 3 മണിക്കൂറോളമെടുത്താണ് പൂർത്തിയാക്കിയത്. ഏകപക്ഷീയമായ വെടിവെപ്പിലാണ് […]
കടുത്ത വരള്‍ച്ച: പാലക്കാട് 150 ഏക്കര്‍ നെല്‍കൃഷി കരിഞ്ഞു
കടുത്ത വരള്‍ച്ച പാലക്കാട്ടെ നെല്‍കര്‍ഷകരെ ഗുരുതരമായാണ് ബാധിച്ചത്. പെരുവമ്പ് ഭാഗത്ത് 150ല്‍ അധികം ഏക്കര്‍ നെല്‍കൃഷി വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് കരിഞ്ഞുപോയി. മൂലത്തറ ഡാമില്‍ നിന്നും കനാല്‍ വഴി വരുന്ന വെള്ളത്തെ ആശ്രയിച്ചാണ് ഈ ഭാഗത്തെ കര്‍ഷകര്‍ കൃഷി ഇറക്കിയത്. എല്ലാ വര്‍ഷവും ഒരാഴ്ച തുടര്‍ച്ചയായി വെള്ളം ലഭിക്കുമായിരുന്നു. വേണ്ടത്ര വെള്ളമില്ലാത്തതിനാല്‍ ഒരു ദിവസം മാത്രമാണ് ഇത്തവണ വെള്ളം ലഭിച്ചത്. അതോടെ 150 ഏക്കറിലധികം വരുന്ന നെല്‍കൃഷി പാടേ കരിഞ്ഞുണങ്ങി. കരിഞ്ഞുണങ്ങിയ പാടങ്ങളില്‍ ആട്ടിന്‍പറ്റങ്ങള്‍ മേഞ്ഞുനടന്നു. നെല്‍ചെടികളെല്ലാം […]