പത്തനംതിട്ട ലോക്സഭാ സീറ്റിനായി ബി.ജെ.പിയിൽ പിടിവലി. സീറ്റിനായി പി.എസ് ശ്രീധരന്‍പിള്ളക്കും കെ സുരേന്ദ്രനും എം.ടി രമേശിനും പുറമെ അൽഫോൺസ് കണ്ണന്താനവും കേന്ദ്ര നേതൃത്വത്തെ ആഗ്രഹം അറിയിച്ചു. വൈകീട്ട് ഡൽഹിയിൽ ചേരുന്ന ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇക്കാര്യം പരിഗണിക്കും. കേരളം ഉൾപ്പെടെ ആദ്യ മൂന്ന് ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ തന്നെ. അത് ഉറപ്പിച്ചു കഴിഞ്ഞതാണ്. പത്തനംതിട്ടക്കായാണ് വടംവലി ശക്തമായിരിക്കുന്നത്. കെ സുരേന്ദ്രനാണ് ഏറ്റവുമധികം സാധ്യത. അൽഫോൺസ് കണ്ണന്താനം, […]
Kerala
ഉമ്മൻ ചാണ്ടിയുടെ സ്ഥാനാർഥിത്വം തള്ളാതെ ഡൽഹി ചർച്ച
ഉമ്മൻ ചാണ്ടിയുടെ സ്ഥാനാർഥിത്വം തള്ളാതെ ഡൽഹി ചർച്ച. മൂന്ന് സീറ്റുകളിലെ വിജയ സാധ്യത ഉമ്മൻ ചാണ്ടിയുടെ സ്ഥാനാർഥിത്വത്തെ അശ്രയിച്ചെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. ഇക്കാര്യം ഉന്നയിച്ച് മത്സരിക്കാൻ സമ്മർദം ചെലുത്തും. ഇതു സംബന്ധിച്ച അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് സമിതിയിൽ ഉണ്ടാകും. ആന്ധ്രയിലുള്ള ഉമ്മന്‍ ചാണ്ടിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്.
മോദി ഏറ്റവുമധികം വഞ്ചിച്ചത് രാജ്യത്തെ കര്‍ഷകരെയെന്ന് രാഹുല്‍
മോദി ഭരണത്തിൽ ഏറ്റവുമധികം വഞ്ചിക്കപ്പെട്ടത് കർഷകരാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുഖ്യ പരിഗണന കൊടുക്കുന്നത് കർഷകർക്കായിരിക്കുമെന്ന് പറഞ്ഞ രാഹുൽ, മോദി ചെയ്ത പോലെ പാഴ്‍വാക്കുകൾ പറഞ്ഞ് ആരെയും പറ്റിക്കില്ലെന്നും വ്യക്തമാക്കി. ഒഡിഷയിൽ നിയമസഭാ-പൊതുതെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് കൊണ്ടിരിക്കുകയാണ് രാഹുൽ ഗാന്ധി. വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ശ്രദ്ധപുലർത്തുന്ന പാർട്ടിയാണ് കോൺഗ്രസ്. ഈയടുത്ത് പാർട്ടി അധികാരത്തിൽ വന്ന ചത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ വാക്ക് പറഞ്ഞ കാര്യങ്ങൾ കോൺഗ്രസ് നടപ്പിലാക്കി കൊണ്ടിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു. ചത്തീസ്ഗഡിൽ അധികാരമേറ്റുടൻ […]
ന്യൂസിലാന്റ് ഭീകരാക്രമണം: മലയാളി യുവതിയെ കാണാതായി
ന്യൂസിലാന്റ് ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ മലയാളി യുവതിയെ കാണാതായി. കൊടുങ്ങല്ലൂര്‍ കരിപ്പാങ്കുളം സ്വദേശി അന്‍സിയെ കാണാനില്ലെന്ന് റെഡ്ക്രോസ് അറിയിച്ചു. ഭീകരാക്രമണം നടക്കുമ്പോള്‍ ഇവര്‍ പള്ളിയിലുണ്ടായിരുന്നതായാണ് സൂചന.
കോണ്‍ഗ്രസ് സീറ്റ് വിഭജനം: വയനാട്ടിലും ഇടുക്കിയിലും ഗ്രൂപ്പ് തര്‍ക്കം
കോണ്‍ഗ്രസ് സീറ്റ് വിഭജനത്തില്‍ ഗ്രൂപ്പ് തര്‍ക്കം. വയനാട്, ഇടുക്കി സീറ്റുകളെച്ചൊല്ലിയാണ് എ,ഐ ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കമുള്ളത്. വയനാട്ടിൽ ടി സിദ്ദീഖിനെ നിർത്തുന്നെങ്കിൽ ഇടുക്കി ജോസഫ് വാഴക്കന് വേണമെന്നാണ് ഐ ഗ്രൂപ്പ് ആവശ്യം. ഇടുക്കിയില്‍ ഡീൻ കുര്യാക്കോസ് മത്സരിച്ചാല്‍ വയനാട് അബ്ദുൽ മജീദിന്റെ പേരും ഐ ഗ്രൂപ്പ് മുന്നോട്ട് വെച്ചു. വയനാട് നിലവിൽ ഐ ഗ്രൂപ്പിന്റെ സീറ്റ് ആണ്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം: റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച് എല്ലാ ദിവസവും റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം. ചട്ടം ലംഘിക്കുന്ന പോസ്റ്ററുകളും ബോര്‍ഡുകളും മാറ്റാനും തെഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. നോഡല്‍ ഓഫീസറായി ജോയിന്‍റ് ചീഫ് ഇലക്ട്രൽ ഓഫീസർ കെ. ജീവൻബാബുവിനെയും നിയോഗിച്ചു. ഓരോ ദിവസവും ജില്ലകളിൽ സ്വീകരിക്കുന്ന നടപടിയുടെ റിപ്പോർട്ടാണ് ജില്ലാ കലക്ടർമാർ നൽകേണ്ടത്. എല്ലാ ദിവസം വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇവ പരിശോധിക്കുന്നതിന് നോഡൽ ഓഫീസറായി ജോ. ചീഫ് ഇലക്ട്രൽ […]
വീണ്ടും ലഹരി മാഫിയ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍
തലസ്ഥാനത്ത് വീണ്ടും ലഹരി മാഫിയാ സംഘങ്ങള്‍ ഏറ്റുമുട്ടി. ഒരു യുവാവ് കൊല്ലപ്പെട്ടു. ശ്രീവരാഹം സ്വദേശി ശ്യാം ആണ് കൊല്ലപ്പെട്ടത്. തുടര്‍ച്ചയായുണ്ടായ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ മുന്നൂറിലധികം ക്രിമനലുകളുടെ പട്ടിക പൊലീസ് തയ്യാറാക്കി. മയക്കു മരുന്ന് സംഘങ്ങളെ അടിച്ചമര്‍ത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുദ്ദീന്‍ പറഞ്ഞു. തലസ്ഥാനത്തെ മാഫിയ സംഘങ്ങളുടെ വിളയാട്ടം പൊലീസിന്റെ വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ശ്രീവരാഹം ക്ഷേത്രത്തിന് സമീപം ലഹരി മാഫിയാ സംഘങ്ങള്‍ ഏറ്റുമുട്ടിയത്. ഇത് […]
ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വീണ്ടും തീപിടിത്തം
കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വീണ്ടും തീപിടിത്തം. ഫയര്‍ഫോഴ്‌സ് എത്തി തീയണക്കാന്‍ ശ്രമം തുടരുകയാണ്. രണ്ടാഴ്ച മുമ്പുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് വലിയ പുകശല്യമായിരുന്നു കൊച്ചിയിലുണ്ടായത്. ഉച്ചക്ക് രണ്ട് മണിയോടെയാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടുത്തമുണ്ടായത്. രണ്ടാഴ്ച്ച മുമ്പ് പ്ലാന്റിന്റെ വടക്കുവശത്താണ് തീപിടിത്തമുണ്ടായതെങ്കില്‍ ഇപ്പോള്‍ തെക്കുവശത്താണ് തീപിടിത്തമുണ്ടായത്. പ്ലാന്റിന്റെ സംരക്ഷണ ഭിത്തി പൊളിച്ച ശേഷമാണ് ഫയര്‍ഫോഴ്‌സ് തീയണക്കാന്‍ ശ്രമിക്കുന്നത്. നിലവില്‍ നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണക്കാന്‍ ശ്രമിക്കുന്നത്. മുന്‍ തീപിടുത്തത്തിന് ശേഷം കൊച്ചി നഗരത്തില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതടക്കം […]
പി.ജെ ജോസഫ് സീറ്റ് വിഷയത്തില്‍ നാളെയോടെ തീരുമാനമായേക്കും
പി.ജെ ജോസഫിന് സീറ്റ് നല്‍കുന്ന കാര്യം അറിയില്ലെന്ന് മുസ്‌ലിം ലീഗ് അറിയിച്ചതോടെ ജോസഫിന്റെ അടുത്ത നീക്കം ശ്രദ്ധേയമാകും. ഇന്നലെ രാത്രി വൈകിയും കോണ്‍ഗ്രസ് നേതാക്കളുമായി ജോസഫ് ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇടുക്കി സീറ്റില്‍ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കാനാകുമെന്നാണ് പി.ജെ ജോസഫിന്റെ കണക്കുകൂട്ടല്‍. ഇന്നത്തെ കോണ്‍ഗ്രസ് സ്ക്രീനിംങ് കമ്മിറ്റി ചേര്‍ന്ന ശേഷമാവും തീരുമാനമുണ്ടാവുക. നാളെ വൈകുന്നേരം വരെ കാത്തിരിക്കുമെന്നും പ്രതീക്ഷയുണ്ടെന്നും പി.ജെ ജോസഫ് പ്രതികരിച്ചു.
സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന് വീണ്ടും മഠത്തിന്റെ നോട്ടീസ്
ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കന്യാസ്ത്രീ സമരത്തെ പിന്തുണച്ച സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന് വീണ്ടും മഠത്തിന്റെ നോട്ടീസ്. സിസ്റ്റര്‍ ലൂസി സഭയുടെ ചട്ടങ്ങള്‍ ലംഘിച്ചെന്നും അതിനാല്‍ പുറത്ത് പോകണമെന്നുമാണ് ആവശ്യം. ചാനൽ ചർച്ചകളിൽ പങ്കെടുത്തുവെന്നതാണ് പ്രധാന കുറ്റം. തെറ്റ് സമ്മതിച്ച് മറുപടി നല്‍കിയാല്‍ മഠത്തില്‍ തുടരാമെന്നും നോട്ടീസില്‍ പറയുന്നു. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്ത സിസ്റ്റർ ലൂസിക്കെതിരെ അന്തിമ സമരത്തിലാണ് സന്യാസ സഭ. സഭയുടെ അന്ത്യശാസനമാണ് 18 […]












