India Kerala

ശബരിമലയില്‍ വീണ്ടും വനംവകുപ്പും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തമ്മില്‍ തുറന്ന പോര്

ഒരു ഇടവേളയ്ക്ക് ശേഷം ശബരിമലയില്‍ വനംവകുപ്പും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തമ്മില്‍ തുറന്ന പോര് ആരംഭിച്ചു. പമ്പയില്‍ അടിഞ്ഞ മണല്‍ ദേവസ്വം ബോര്‍ഡ് നീക്കം ചെയ്തതിന് 6 കോടി 67 ലക്ഷം രൂപ വനം വകുപ്പ് ആവശ്യപ്പെട്ടതാണ് പുതിയ തര്‍ക്കത്തിന് കാരണം. പ്രളയത്തില്‍ പമ്പ തീരത്ത് അടിഞ്ഞതില്‍ ഒരു ലക്ഷം ചതുരശ്ര അടി മണല്‍ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ദേവസ്വം ബോര്‍ഡിന് വിട്ടുനല്‍കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. ഇതു പ്രകാരമുള്ള മണല്‍ ദേവസ്വം സംഭരിക്കുകയും […]

India Kerala

തെരഞ്ഞെടുപ്പ് ചൂടില്‍ എറണാകുളം; പ്രചാരണത്തില്‍ സജീവമായി സ്ഥാനാര്‍ത്ഥികള്‍

വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് കടക്കുകയാണ് എറണാകുളം മണ്ഡലം. ആദ്യഘട്ട പ്രചാരണങ്ങളില്‍ നേരിയ മേല്‍കൈ നേടിയെങ്കിലും യുവ എം.എല്‍.എ, ഹൈബി ഈഡന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ എല്‍.ഡി.എഫിന് കാര്യങ്ങള്‍ വെല്ലുവിളി നിറഞ്ഞതായി. പ്രബലനായ എതിരാളിയെ നേരിടുന്നതിനായി സിറ്റിങ് എം.പി കെ.വി തോമസിന് പകരമെത്തിയ പുതിയ സ്ഥാനാര്‍ത്ഥിയെ ഏറെ ആവേശത്തോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചിരിക്കുന്നത്. എറണാകുളത്തിന്റെ പേരിനും പെരുമയ്ക്കും ഒത്തയാളായ ഹൈബി ഇന്നലെ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. മാതാപിതാക്കളുടെ ശവകുടീരത്തിലെത്തി പ്രാര്‍ഥന നടത്തിയ ശേഷം അന്തരിച്ച നേതാവ് എം.ഐ ഷാനവാസിന്റെ വീട്ടിലേക്കാണ് ഹൈബി ആദ്യമായി […]

India Kerala

വോട്ടവകാശത്തിന്‍റെ സന്തോഷത്തില്‍ ട്രാന്‍സ് ജെന്‍ഡേഴ്‌സ്‌

സ്വന്തം വ്യക്തിത്വം നിലനിര്‍ത്തി വോട്ട് ചെയ്യാനാകുന്നതിന്‍റെ സന്തോഷത്തിലാണ് കേരളത്തിലെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം. ഇത്തവണ 119 ട്രാന്‍സ് ജെന്‍ഡറുകള്‍ക്കാണ് വോട്ടവകാശം ലഭിച്ചത്. പക്ഷേ തേര്‍ഡ് ജെന്‍റര്‍ എന്ന് രേഖപ്പെടുത്തിയാണ് ഇവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ട്രാന്‍സ്ജെന്‍ഡര്‍ എന്ന് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് കേരളത്തിലെ ട്രാന്‍സ് ജെന്‍ഡര്‍ സമൂഹം. മുമ്പ് രണ്ട് തവണ വോട്ട് ചെയ്തിട്ടുണ്ടെങ്കിലും കോഴിക്കോട് ഉള്ള്യേരി സ്വദേശി ഭാവന സുരേഷിന് ഇത്തവണത്തെ വോട്ട് ഇത്തിരി സ്പെഷ്യലാണ്. റപ്പായി എന്ന പേരിലായിരുന്നു രണ്ട് […]

India Kerala

പൊന്നാനിയില്‍ പ്രചാരണം ശക്തമാക്കി യു.ഡി.എഫ്-എല്‍.ഡി.എഫ് മുന്നണികള്‍

കടുത്ത മത്സരം നടക്കുന്ന പൊന്നാനിയിൽ യു.ഡി.എഫ്-എൽ.ഡി.എഫ് മുന്നണികൾ പ്രചാരണം ശക്തമാക്കി. ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ് ബഷീറിന്റെ പാർലമെന്റ് മണ്ഡലം കൺവെൻഷൻ ഇന്ന് നടക്കും. ഇടത് മുന്നണി സ്ഥാനാർത്ഥി പി.വി അൻവർ രണ്ടാംഘട്ട പ്രചാരണത്തിലാണ്. സിറ്റിങ് എം.പിയായ ഇ.ടി മുഹമ്മദ് ബഷീർ ഒന്നാംഘട്ട പ്രചാരണത്തിന്റെ അന്തിമഘട്ടത്തിലാണ്. നിറഞ്ഞ ആത്മവിശ്വാസത്തിലാണ് ഇ.ടിയുടെ പ്രചാരണം. രാവിലെ വിവാഹ വീടുകളിൽ സന്ദർശനം നടത്തിയാണ് ഇടി മുഹമ്മദ് ബഷീർ ഇന്നലെ പര്യടനം ആരംഭിച്ചത്. തുല്യതാ പഠന കേന്ദ്രത്തിലെ വിദ്യാഭ്യാസ […]

India Kerala

ഫ്രാങ്കോ മുളക്കലിനെതിരെ സാക്ഷി പറഞ്ഞ കന്യാസ്ത്രീക്ക് വധഭീഷണി

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സാക്ഷി പറഞ്ഞ കന്യാസ്ത്രീക്ക് വധഭീഷണി. മൊഴിമാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും, മൊഴികൊടുത്തതിന്റെ പേരില്‍ മാനസികമായി പീഡിപ്പിക്കുന്നതായും സിസ്റ്റര്‍ ലിസി വടക്കേയിലിന്റെ വെളിപ്പെടുത്തല്‍. മഠത്തിനുളളില്‍ നേരിടുന്നത് തടങ്കല്‍ ജീവിതമാണെന്നും സിസ്റ്റര്‍ ലിസി വ്യക്തമാക്കി. ബിഷപ്പിനെതിരെ നല്‍കിയ മൊഴി മാറ്റാന്‍ ആവശ്യപ്പെട്ട് നിരന്തരം സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും മൊഴികൊടുത്തതിന്റെ പേരില്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും സിസ്റ്റര്‍ ലിസി വടക്കേയില്‍ പറഞ്ഞു. വിജയവാഡ വിട്ട് കേരളത്തിലെത്തിയത് മരണ ഭയത്താലാണ്. വീണ്ടും സ്ഥലം മാറ്റിയത് സമ്മര്‍ദ്ദത്തിന്റെ ഭാഗമായിട്ടെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും […]

India Kerala

കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന്, മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കില്ല. ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ മത്സരിക്കില്ല. വൈകിട്ട് തെരഞ്ഞെടുപ്പ് സമിതി ചേരുമെന്നും ഇതിന് ശേഷം സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നും ചെന്നിത്തല വ്യക്തമാക്കി. സ്ക്രീനിംഗ് കമ്മിറ്റിയിൽ ഭൂരിഭാഗം സീറ്റുകളിലും ധാരണ ആയെങ്കിലും ചില സീറ്റുകളിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. ഈ മണ്ഡലങ്ങളിൽ ഒന്നിലധികം പേരുകളോടെയുള്ള പട്ടിക തെരഞ്ഞെടുപ്പ് സമിതിക്ക് വിട്ടു. 10 മണിക്ക് വീണ്ടും സ്ക്രീനിംഗ് കമ്മിറ്റി ചേരും. രണ്ടു തവണ സ്ക്രീനിംഗ് കമ്മറ്റി ചേർന്ന് മണിക്കൂറുകൾ ചർച്ച […]

India Kerala

മുസ്ലിംലീഗ് നേതാക്കളുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ച് എസ്.ഡി.പി.ഐ

എസ്.ഡി.പി.ഐ- ലീഗ് നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ച് എസ്.ഡി.പി.ഐ. കൂടിക്കാഴ്ചക്ക് മുന്‍കയ്യെടുത്തത് മുസ്ലീം ലീഗെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി മീഡിയവണിനോട് പറഞ്ഞു. കൊണ്ടോട്ടിയിലെ കൂടിക്കാഴ്ച യാദൃശ്ചികമായിരുന്നെങ്കിലും കാണണമെന്ന് അറിയിച്ചത് മുസ്ലിംലീഗ് നേതൃത്വമാണ്. തെരഞ്ഞെടുപ്പ് അല്ലാത്തപ്പോഴും ലീഗുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അബ്ദുള്‍ മജീദ് ഫൈസി പറഞ്ഞു.

India Kerala

കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന്, മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കില്ല. ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ മത്സരിക്കില്ല. വൈകിട്ട് തെരഞ്ഞെടുപ്പ് സമിതി ചേരുമെന്നും ഇതിന് ശേഷം സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നും ചെന്നിത്തല വ്യക്തമാക്കി. സ്ക്രീനിംഗ് കമ്മിറ്റിയിൽ ഭൂരിഭാഗം സീറ്റുകളിലും ധാരണ ആയെങ്കിലും ചില സീറ്റുകളിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. ഈ മണ്ഡലങ്ങളിൽ ഒന്നിലധികം പേരുകളോടെയുള്ള പട്ടിക തെരഞ്ഞെടുപ്പ് സമിതിക്ക് വിട്ടു. 10 മണിക്ക് വീണ്ടും സ്ക്രീനിംഗ് കമ്മിറ്റി ചേരും. രണ്ടു തവണ സ്ക്രീനിംഗ് കമ്മറ്റി ചേർന്ന് മണിക്കൂറുകൾ ചർച്ച […]

India Kerala

ന്യൂസിലാന്റ് ഭീകരാക്രമണം: വീണ്ടും വര്‍ഗീയ പോസ്റ്റുമായി നവോത്ഥാന നേതാവ് സി.പി സുഗതൻ

ഫേസ്ബുക്കിലൂടെ നിരന്തം വര്‍ഗീയ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്ന ഹിന്ദു പാർലമെന്റ് നേതാവ് സി.പി സുഗതൻ വീണ്ടും വിവാദവുമായി രംഗത്ത്. ന്യൂസിലാന്റിൽ 49 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ വര്‍ഗീയവത്കരിച്ചാണ് നവോത്ഥാന വനിതാ മതില്‍ സംഘാടന സമിതി ജോയിന്റ് കണ്‍വീനറായിരുന്ന സി.പി സുഗതന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്‍. ന്യൂസിലാന്റിൽ മുസ്‍ലിംകള്‍ക്കെതിരെ വലതുപക്ഷ ഭീകരവാദി നടത്തിയ ഭീകരാക്രമണത്തെ കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നാണ് സുഗതന്‍ വിശേഷിപ്പിച്ചത്. അതാണ് പ്രകൃതി നിയമമെന്നും, ഐ.എസ് ചെയ്തതിനുള്ളതാണ് ഇപ്പോള്‍ കിട്ടിയതെന്നും സുഗതന്‍ പോസ്റ്റില്‍ പറയുന്നു. എന്നാല്‍ പോസ്റ്റിനെതിരെ […]

India Kerala

ഇത്തവണയും സ്ത്രീകള്‍ക്ക് പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് ലതിക സുഭാഷ്

എല്ലാത്തവണത്തെയും പോലെ ഇത്തവണയും സ്ത്രീകള്‍ക്ക് പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് ലതിക സുഭാഷ്. മൂന്ന് സീറ്റെന്ന ആവശ്യത്തിൽ ഉറച്ച് നില്‍ക്കുന്നതായും അവര്‍ വ്യക്തമാക്കി. സീറ്റ് കുറഞ്ഞെന്ന് കരുതി വനിത കോൺഗ്രസ് വിപ്ലവം ഉണ്ടാക്കില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു.