ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ ഉണ്ടായ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുന്നു. സി.എഫ് തോമസ് എം.എല്‍.എയെ ചെയര്‍മാനാക്കാനുളള നീക്കത്തെ ജോസ് കെ മാണി വിഭാഗം അംഗീകരിച്ചേക്കില്ല. മാണിയുടെ നാല്പത്തിയൊന്നിന് ശേഷം സംസ്ഥാന സമിതി വിളിച്ച് ഭൂരിപക്ഷം തെളിയിക്കാനാണ് ഇവരുടെ ശ്രമം. എന്നാല്‍ മാണി വിഭാഗക്കാരായ നേതാക്കളെ ഒപ്പം കൂട്ടാനുളള ശ്രമത്തിലാണ് ജോസഫ് വിഭാഗം. ചെയര്‍മാന്‍ സ്ഥാനത്തേക്ക് സി. എഫ് തോമസിനെ കൊണ്ട് വരുന്നതിനോട് പി.ജെ ജോസഫിന് താല്പര്യമുണ്ട്. അങ്ങനെ വന്നാല്‍ പാര്‍ലിമെന്ററി പാര്‍ട്ടി സ്ഥാനവും ഡപ്യൂട്ടി […]
Kerala
കാസര്‍കോട് നാല് ബൂത്തുകളില്‍ റീപോളിങിന് സാധ്യത
കാസര്‍കോട് കള്ളവോട്ട് നടന്നെന്ന തെളിഞ്ഞ നാല് ബൂത്തുകളില്‍ റീപോളിങിന് സാധ്യത. കല്യാശ്ശേരിയിലെ 19, 69, 79 , പയ്യന്നൂരിലെ 48 ബൂത്തുകളിലാണ് റീ പോളിങ് നടക്കാന്‍ സാധ്യത. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപനം ഇന്നുണ്ടായേക്കും. ഈ മാസം 19ന് റീപോളിങ് ഉണ്ടായേക്കും.
പ്രളയ മേഖലകളില്‍ ജപ്തി നടപടി ഒഴിവാക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിന് പുല്ലുവില
പ്രളയം ദുരിതം വിതച്ച മേഖലകളില്‍ ജപ്തി നടപടി ഒഴിവാക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിന് പുല്ലുവില. കണ്ണൂര്‍ ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ജപ്തി നടപടിയുമായി സഹകരണ ബാങ്കുകള്‍. കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം സഹകരണ ബാങ്കുകള്‍ക്ക് ബാധകമാണന്ന ഉത്തരവും ജീവനക്കാര്‍ തന്നെ അട്ടിമറിക്കുന്നു. 2012ലാണ് കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ ഇരിട്ടി ശാഖയില്‍ നിന്ന് മാതാവ് സരോജിനിയുടെ പേരിലുളള മുപ്പത് സെന്റ് സ്ഥലം പണയപ്പെടുത്തി മകന്‍ ജയചന്ദ്രന്‍ രണ്ട് ലക്ഷം രൂപ വായ്പയെടുത്തത്. കൃത്യമായി അടച്ച് വന്നിരുന്ന ഗഡുക്കള്‍ […]
പിണങ്ങാനല്ല പിണറായി ഇടങ്ങേറില്ലാതെ ഇണക്കത്തോടെ പറയുന്നവരാണ് സ്വിസ്സ് മലയാളികൾ .
പ്രിയപ്പെട്ട മുഖ്യമന്ത്രി പിണറായി സാറിന് സ്വിസ്സ് മലയാളികളുടെ തുറന്ന കത്ത് .. നാലുനാൾ സ്വിറ്റ്സർലണ്ടിൽ തങ്ങിയ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഒരു മണിക്കൂർ എങ്കിലും ഇവിടെത്തെ തൊഴിലാളികളായ മലയാളികളെ കാണാൻ കൂട്ടാക്കാതിരുന്നത് എന്തുകൊണ്ട്?അല്ലെങ്കിൽ ഉത്തരവാദപ്പെട്ടവർ അതിനു സൗകര്യം ഒരുക്കാതിരുന്നത് എന്തുകൊണ്ട് ? എന്തിനുവേണ്ടിയാണ് അങ്ങയുടെ ഈ വിദേശയാത്രകൾ? സാധാരണക്കാരന്റെ നികുതിപ്പണത്തിൽ കുടുംബവും കൂട്ടവുമായി ഉലകം ചുറ്റി മോദിജിക്ക് പഠിക്കുകയാണോ? നികുതിദായകരുടെ പിച്ചച്ചട്ടിയിൽ കൈയിട്ട് വാരിയിട്ട് വികസനം പഠിക്കാൻ ഈ വിദേശ കറക്കം ഭൂഷണമോ? ആരോഗ്യത്തിനായി അമേരിക്കയിലേക്കും, വികസനം കാണാൻ യൂറോപ്പിലേക്കും വരേണ്ടി വരുന്ന ഒരു […]
പരീക്ഷ അധ്യാപകന്‍ എഴുതിയ സംഭവം: ഗുരുതര ക്രമക്കേടെന്ന് റിപ്പോര്‍ട്ട്
കോഴിക്കോട് വിദ്യാര്‍ഥികളുടെ പരീക്ഷ അധ്യാപകന്‍ എഴുതിയ സംഭവത്തില്‍ ഗുരുതര ക്രമക്കേട് നടന്നെന്ന് അന്വേഷണ റിപ്പോര്‍ട്ട്. വകുപ്പുതല അന്വേഷണം നടത്തിയ ഹയര്‍ സെക്കണ്ടറി ജോയിന്‍റ് ഡയറക്ടര്‍ എസ്.എസ് വിവേകാനന്ദനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവത്തില്‍ അധ്യാപകന്‍ നിഷാദ് വി മുഹമ്മദ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. വിദ്യാര്‍ത്ഥികള്‍ക്കായി ആള്‍മാറാട്ടം നടത്തി അധ്യാപകന്‍ പരീക്ഷയെഴുതുകയും പ്രധാനാധ്യാപികയടക്കം അതിന് കൂട്ട് നില്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ പരീക്ഷ നടത്തിപ്പില്‍ ഗുരുതര ക്രമക്കേട് നടന്നതായാണ് അന്വേഷണ റിപ്പോര്‍ട്ട്. അധ്യാപകര്‍ക്കെതിരെ വിശദമായ അന്വേഷണം വേണം. […]
ബി.ജെ.പി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായിരിക്കുമെന്ന് പ്രതാപന്‍
തൃശൂരില്‍ വിജയം ഉറപ്പെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന്‍. തനിക്ക് പരാജയഭീതി ഉണ്ടെന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണ്. ഇരുപത്തി അയ്യായിരം വോട്ടിന് മുകളില്‍ ഭൂരിപക്ഷമുണ്ടാകും. ബി.ജെ.പി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും പ്രതാപന്‍ തൃശൂരില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് വിലയിരുത്താന്‍ ചേര്‍ന്ന കെ.പി.സി.സി നേതൃയോഗത്തിലാണ് ടി.എന്‍ പ്രതാപന്‍ ഇന്നലെ ആശങ്ക പങ്കുവെച്ചത്. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വവും ആര്‍.എസ്.എസിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനവും ഭൂരിപക്ഷ സമുദത്തിന്‍രെ വോട്ടുകളില്‍ വിള്ളലുണ്ടാക്കി. മുന്നാക്ക സമുദായ വോട്ടുകള്‍ മാത്രമല്ല ധീവര സമുദായ വോട്ടുകള്‍ വരെ […]
കണ്‍സ്യൂമര്‍ഫെഡ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍
കണ്‍സ്യൂമര്‍ഫെഡും ഡോ. പടിയാര്‍ മെമ്മോറിയല്‍ ഹോമിയോപതിക് മെഡിക്കല്‍ കോളേജും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. സുപ്രീംകോടതി വിധി തെറ്റായി വ്യാഖ്യാനിച്ച് കണ്‍സ്യൂമര്‍ഫെഡ് വിവരങ്ങള്‍ നിഷേധിച്ചതിനെ ചോദ്യം ചെയ്ത് നല്‍കിയ പരാതിയിന്മേലാണ് കമ്മീഷന്‍ വ്യക്തത വരുത്തിയിരിക്കുന്നത്. സര്‍ക്കാരില്‍ നിന്നും ഗണ്യമായ ധനസഹായം ലഭിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്നും മുഖ്യ വിവിരാവകാശ കമ്മീഷണര്‍ വ്യക്തമാക്കി. സര്‍ക്കാരില്‍ നിന്നും ഗണ്യമായ ധനസഹായം ലഭിക്കാത്ത സഹകരണ ബാങ്കുകളും സ്ഥാപനങ്ങളും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ […]
പോസ്റ്റൽ വോട്ട് തിരിമറി: ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോർട്ട് സമര്‍പ്പിച്ചു
പോസ്റ്റൽ വോട്ട് തിരിമറിയിൽ ക്രൈം ബ്രാഞ്ച് ഡി.ജി.പിക്ക് ഇടക്കാല റിപ്പോർട്ട് സമര്‍പ്പിച്ചു. വിശദമായ അന്വേഷണത്തിന് സാവകാശം തേടിക്കൊണ്ടാണ് ഇടക്കാല റിപ്പോർട്ട് കൈമാറിയത്. വടക്കൻ സംസ്ഥാനങ്ങളില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ മൊഴിയെടുക്കാൻ കഴിഞ്ഞില്ലെന്നും ശബ്ദ പരിശോധന ഉൾപ്പെടെ നടത്തേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റല്‍ ബാലറ്റില്‍ പൊലീസ് അസോസിയേഷന്റെ ഇടപെടല്‍ സ്ഥിരീകരിച്ചതോടെ കമ്മീഷന്‍ സമഗ്ര അന്വേഷണത്തിന് നിര്‍ദേശിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് ഐ.ജി ശ്രീജിത്ത് സംസ്ഥാന പൊലീസ് മേധാവിക്ക് സമര്‍പ്പിച്ചു. ചുരുങ്ങിയ സമയം കൊണ്ട് സമഗ്ര അന്വേഷണം […]
നെയ്യാറ്റിന്‍കര ആത്മഹത്യ: കാനറ ബാങ്ക് റീജ്യണല്‍ ഓഫീസ് നാട്ടുകാര്‍ തല്ലിത്തകര്‍ത്തു
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ജപ്തി ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്ത അമ്മയുടെയും മകളുടെയും മൃതദേഹം ഇന്ന് സംസ്കരിക്കും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബാങ്ക് അധികൃതർക്കെതിരെയുള്ള പ്രതിഷേധം തുടരുകയാണ്. ബാങ്കിന്‍റെ റീജ്യണല്‍ ഓഫീസ് നാട്ടുകാര്‍ തല്ലിത്തകര്‍ത്തു. കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നെയ്യാറ്റിന്‍കരയിലെ കാനറ ബാങ്ക് ഓഫീസിന് മുന്‍പിലും പ്രതിഷേധം തുടരുകയാണ്. ബാങ്ക് ഇന്ന് തുറന്നിട്ടില്ല. ബന്ധുക്കൾക്ക് വിട്ടുനൽകുന്ന മൃതദേഹങ്ങൾ സംസ്കാരത്തിനായി നെയ്യാറ്റിൻകരയിലെ വീട്ടിലേക്ക് എത്തിക്കും. സംഭവത്തിൽ മാരായിമുട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. […]
നെയ്യാര്‍ ലയൺ സഫാരി പാർക്ക് അടച്ചുപൂട്ടല്‍ ഭീഷണിയില്‍
തെക്കന്‍ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ നെയ്യാര്‍ ഡാമിലെ ലയൺ സഫാരി പാർക്ക് അടച്ച് പൂട്ടല്‍ ഭീഷണിയില്‍. വനം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ക്കില്‍ ഒരു സിംഹം മാത്രമാണ് അവശേഷിക്കുന്നത്. 18 സിംഹങ്ങള്‍ ഉണ്ടായിടത്ത് ഒരു സിംഹമായി കുറഞ്ഞിട്ടും അധികൃതര്‍ നടപടി എടുക്കാത്തതോടെ വിനോദ സഞ്ചാരികളും ലയണ്‍ സഫാരി പാര്‍ക്കിനെ കൈയ്യൊഴിഞ്ഞു. നെയ്യാര്‍ ഡാമിലെ മരക്കുന്നത്തെ കാട്ടില്‍ 1994ലാണ് ഇന്ത്യയിലെ ആദ്യത്തെ ലയണ്‍ പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യകാലങ്ങളില്‍ 4 സിംഹങ്ങള്‍ മാത്രമുള്ള പാര്‍ക്കില്‍ പിന്നീട് 18 സിംഹങ്ങളായി. […]












