കോഴിക്കോട് ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുടെ കൊലപാതകത്തില്‍ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ പ്രതിഷേധവുമായി ട്രാന്‍സ് സമൂഹം. ട്രാന്‍സ് ജെന്‍ഡറായ ശാലുവിനെ മരിച്ച നിലയില്‍ കണ്ടെത്തി 45 ദിവസമാകുമ്പോഴും ഒരാളെ പോലും അറസ്റ്റ് ചെയ്യാത്ത സാഹചര്യത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഏപ്രില്‍ ഒന്നിനാണ് കണ്ണൂര്‍ ആലക്കോട് സ്വദേശി ശാലുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മാവൂര്‍ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ ഇടവഴിയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊലപാതകമാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമാകുകയും സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ ശാലുവിന് […]
Kerala
പനങ്ങാട് വ്യാപക നിലംനികത്തല്‍
കൊച്ചി പനങ്ങാട് വ്യാപക നിലംനികത്തല്‍. അനുമതിയില്ലാതെയാണ് നിലം നികത്തല്‍ എന്നറിഞ്ഞിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇതോടെ കലക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് നാട്ടുകാര്‍. പനങ്ങാട് എം.എല്‍.എ റോഡിന് തെക്ക് വശം ഏഴാം വാര്‍ഡിലാണ് മൂന്നേക്കറിലധികം വരുന്ന ഭൂമി വ്യാപകമായി നികത്തുന്നത്. തോട് കയ്യേറി മണ്ണിട്ടത് മൂലം തോടിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടെന്നും ഇത് മൂലം വെളളക്കെട്ട് ഉണ്ടാകുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഒരുകാലത്ത് കൃഷിനിലമായിരുന്ന പ്രദേശം വര്‍ഷങ്ങളായി തരിശായിക്കിടക്കുകയായിരുന്നു. പ്രദേശത്ത് വീട് വെക്കാന്‍ നിലം നികത്തിയിരുന്നു. ഇതിന് പുറമെയാണ് […]
ശാന്തിവനം സ്വാഭാവിക വനമല്ലെന്ന് കെ.എസ്.ഇ.ബിയുടെ സത്യവാങ്മൂലം
ശാന്തിവനത്തിലൂടെയുള്ള വൈദ്യുതി ടവർ പദ്ധതി അന്തിമ ഘട്ടത്തിലായിരിക്കെ അത് തടസപ്പെടുത്താനാണ് ഭൂവുടമ പരാതി ഉന്നയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ശാന്തിവനം സ്വാഭാവിക വനമല്ലെന്നും കേരള ജൈവ വൈവിധ്യ ബോർഡിന്‍റെ പരിധിയിൽ ഈ സ്ഥലമില്ലെന്നുമാണ് കെ.എസ്.ഇ.ബിയുടെ വാദം. പദ്ധതിയുടെ ഭാഗമായി ഇനി രണ്ട് കിലോമീറ്ററോളം ലൈൻ മാത്രമേ സ്ഥാപിക്കാനുള്ളൂ. ഈ ഘട്ടത്തിൽ അലൈൻമെൻറ് മാറ്റുന്നത് കൂടുതൽ ഭൂവുടമകളുടെ പരാതിക്കിടയാക്കുമെന്നും പദ്ധതി വൈകുമെന്നും കെ.എസ്.ഇ.ബി നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ശാന്തിവനത്തിൽ പരമാവധി 40 വർഷം വരെ പ്രായമുള്ള […]
നിഖാബ് നിരോധിച്ച നടപടി: എം.ഇ.എസിനെതിരെ വിസ്ഡം ഗ്രൂപ്പ്
സമസ്തക്ക് പിന്നാലെ നിഖാബ് നിരോധനത്തില്‍ എം.ഇ.എസിന് എതിരെ നിലപാടുമായി മുജാഹിദ് വിസ്ഡം ഗ്രൂപ്പും രംഗത്ത്. നിഖാബ് നിരോധം വ്യക്തിസ്വാതന്ത്യത്തിന് മേലുള്ള കടന്നുകയറ്റമാണ്. നിഖാബിനെതിരെ പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് വിസ്ഡം നേതാവ് ഹുസൈന്‍ സലഫി ദുബൈയില്‍ ആവശ്യപ്പെട്ടു.
മകള്‍ ആത്മഹത്യ ചെയ്ത ശേഷവും ബാങ്കിന്റെ ഭാഗത്ത് നിന്ന് ഭീഷണിയുണ്ടായെന്ന് പിതാവ്
മകള്‍ ആത്മഹത്യ ചെയ്ത ശേഷവും ബാങ്കിന്റെ ഭാഗത്ത് നിന്ന് ഭീഷണിയുണ്ടായിരുന്നെന്ന് പിതാവ് ചന്ദ്രന്‍. ഇന്നലെ വൈകീട്ട് അഞ്ച് മണിക്ക് ശേഷവും ബാങ്കിന്റെ അഭിഭാഷകന്‍ വിളിച്ചിരുന്നതായി ചന്ദ്രന്‍ പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിലാണ് വെളിപ്പെടുത്തല്‍. ഇന്നലെ രാവിലെ 11 മണി മുതല്‍ ബാങ്കില്‍ നിന്ന് വിളിക്കാന്‍ തുടങ്ങി. ഇന്ന് പണം അടച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്ന് പറഞ്ഞു. മകളുടെ ഫോണ്‍ നോക്കിയാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും പിതാവ് പറഞ്ഞു.
11കാരിയെ പീഡിപ്പിച്ച കേസില്‍ തമിഴ്നാട് സ്വദേശി അറസ്റ്റില്‍
പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ തമിഴ്നാട് സ്വദേശി അറസ്റ്റില്‍. നീലഗിരി ഉപ്പട്ടി നെല്ലിയാളം ദേശത്തെ ചേലക്കുന്ന് സൈമണ്‍ എന്ന ബേബിയെയാണ് (52) പോത്തുകല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന പെണ്‍കുട്ടി അവധിക്കാലത്ത് പിതാവിനൊപ്പം ചെലവഴിക്കാനെത്തിയതായിരുന്നു. പെണ്‍കുട്ടിയുടെ പിതാവുമൊത്ത് മദ്യപിക്കാനെത്തുന്ന പ്രതി പിതാവ് പുറത്തുപോകുന്ന വേളയില്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. ഒന്നില്‍ കൂടുതല്‍ തവണ പെണ്‍കുട്ടി പീഡനത്തിനിരയായതായാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പോത്തുകല്‍ എസ്.ഐ പി. മാത്യു, എ.എസ്.ഐ […]
നെയ്യാറ്റിന്‍കര ആത്മഹത്യ: ബാങ്കിനെതിരായ നടപടി കലക്ടറുടെ റിപ്പോര്‍ട്ടിന് ശേഷം
ബാങ്കിന്‍റെ ജപ്തി നടപടിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടിയുമായി മുന്നോട്ട്. ബാങ്ക് അധികൃതര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് മുന്നോട്ടു പോകണമെന്ന നിലപാടിലാണ് സര്‍ക്കാര്‍. ജില്ലാ കലക്ടറുടെ വിശദമായ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളും സ്വീകരിക്കും. അമ്മയുടെയും മകളുടെയും മരണത്തിലേക്ക് നയിച്ച സംഭവത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്തം ജപ്തി നടപടി സ്വീകരിച്ച കാനറാ ബാങ്കിനാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഒക്ടോബര്‍ വരെ നിലനില്‍ക്കുന്ന മൊറട്ടോറിയം ഈ നടപടിക്കും ബാധകമാണെന്ന് സര്‍ക്കാര്‍ കരുതുന്നു. കോടതി മുഖേനയുള്ള […]
പെരിയ ഇരട്ടക്കൊലപാതകം; രണ്ട് സി.പി.എം നേതാക്കള്‍ അറസ്റ്റില്‍
കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലപാതക കേസില്‍ രണ്ട് സി.പി.എം നേതാക്കള്‍ അറസ്റ്റില്‍. ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠനും കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണനുമാണ് അറസ്റ്റിലായത്. ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. ഇരുവരെയും ഹോസ്ദുര്‍ഗ് കോടതിയിൽ ഹാജരാക്കിയതായി അഭിഭാഷകര്‍ മാധ്യമങ്ങളെ അറിയിച്ചു. കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെങ്കിലും പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചെന്നും തെളിവ് നശിപ്പിച്ചെന്നുമാണ് ഇരുവര്‍ക്കുമെതിരയുള്ള കുറ്റം. ഏരിയ സെക്രട്ടറി മാത്രം അറസ്റ്റിലായത് കൊണ്ട് സംതൃപ്തനല്ലെന്നും കേസില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
വീട് ജപ്തി ചെയ്യുന്നതിനിടെ അമ്മയും മകളും തീ കൊളുത്തി
നെയ്യാറ്റിന്‍കരയില്‍ വീട് ജപ്തി ചെയ്യുന്നതിനിടെ അമ്മയും മകളും സ്വയം തീ കൊളുത്തി. തിരുവനന്തപുരം മഞ്ചവിളാകം മലയിക്കടയിലാണ് സംഭവം. ജപ്തി നടപടിക്കിടെ തീ കൊളുത്തിയ മകള്‍ വൈഷ്ണവി (19) മരണപ്പെട്ടപ്പോള്‍, ഗുരുതരമായി പൊള്ളലേറ്റ അമ്മ ലേഖയെ (40) തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊണ്ണൂറ് ശതമാനത്തിലേറെ പൊള്ളലേറ്റ ഇവരുടെ നില അതീവ ഗുരുതരമാണ്.
ഇടുക്കി കള്ളവോട്ട് ആരോപണത്തില്‍ തെരഞ്ഞെടുപ്പ് രജിസ്റ്റര്‍ പരിശോധിക്കും
ഇടുക്കി ഉടുമ്പന്‍ചോലയിലെ കള്ളവോട്ട് ആരോപണത്തില്‍ സ്ട്രോങ് റൂം തുറന്ന് വോട്ടര്‍മാരുടെ രജിസ്റ്റര്‍ പരിശോധിക്കുന്നത് വോട്ടണ്ണല്‍ ദിനത്തിലെന്ന് ധാരണ. ഇടുക്കി കലക്ടര്‍ വിളിച്ചുചേര്‍ത്ത സ്ഥാനാര്‍ഥികളുടെ ഇലക്ഷന്‍ ഏജന്‍റുമാരുടെ യോഗത്തിലാണ് തീരുമാനം. കോതമംഗലത്ത് കള്ളവോട്ട് നടന്നതായി എല്‍.ഡി.എഫും പരാതി നല്‍കി. അതേസമയം പൊലീസ് പോസ്റ്റല്‍ ബാലറ്റ് വിവാദത്തില്‍ സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും 17നകം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉടുമ്പന്‍ചോലയില്‍ കള്ളവോട്ട് ചെയ്തുവെന്ന് ആരോപണ വിധേയനായ രഞ്ജിത്ത് എന്നയാള്‍ക്ക് രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉള്ളതായി കണ്ടെത്തി. എന്നാല്‍ രണ്ട് ബൂത്തുകളില്‍ […]











