എഴുത്തുകാരനും പത്രപ്രവര്‍ത്തകനും വിവര്‍ത്തകനുമായ പി.കെ.ശിവദാസ് അന്തരിച്ചു. 58 വയസ്സായിരുന്നു. കരൾ രോഗബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. എറിക്‌ഫ്രോം, റൊമീല ഥാപര്‍, കാഞ്ച ഐലയ്യ, രാമചന്ദ്ര ഗുഹ തുടങ്ങിയവരുടെ പ്രധാന ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. ഇന്ത്യൻ എക്സ്പ്രസ്സടക്കം വിവിധ പത്രങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. സംസ്കാരം നാളെ ചാലക്കുടിയിൽ.
Kerala
നെയ്യാറ്റിന്‍കരയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യക്ക് കാരണം കുടുബവഴക്ക്; കൂടുതല്‍ തെളിവുകള്‍ പുറത്ത്
നെയ്യാറ്റിന്‍കരയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യക്ക് കാരണം കുടുബവഴക്ക് എന്ന് ഉറപ്പിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്.ആത്മഹത്യക്ക് മുന്‍പുളള ഇരുവരുടെയും കൂടുതല്‍ കുറിപ്പുകള്‍ പോലീസ് കണ്ടെടുത്തു. കുടുംബ വഴക്കിനെ തുടര്‍ന്നുളള കടുത്ത മനോവിഷമവും, വീട് ജപ്തിചെയ്യുന്നതിന്‍റെ സാബത്തിക പ്രാരാബ്ദവുമാണ് നെയ്യാറ്റിന്‍ക്കരയിലെ ആത്മഹത്യക്ക് കാരണമെന്നാണ് പോലീസ് തയ്യാറാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് കൈരളി ന്യൂസിന് കുടുംബ വഴക്കിനെ തുടര്‍ന്നുളള കടുത്ത മനോവിഷമവും, വീട് ജപ്തിചെയ്യുന്നതിന്‍റെ സാബത്തിക പ്രാരാബ്ദവുമാണ് നെയ്യാറ്റിന്‍ക്കരയിലെ ആത്മഹത്യക്ക് കാരണമെന്നാണ് പോലീസ് തയ്യാറാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ […]
പുനഃസംഘടനക്ക് മാനദണ്ഡങ്ങളുമായി കോണ്‍ഗ്രസ്
പുനഃസംഘടനക്ക് മാനദണ്ഡങ്ങളുമായി കോണ്‍ഗ്രസ്.ഒരാള്‍ക്ക് ഒറ്റപ്പദവി എന്ന മാനദണ്ഡമാണ് പ്രധാനം. മുന്‍ ഡി.സി.സി പ്രസിഡന്റ് മുന്‍ എം.എല്‍.എ എന്നിവര്‍ക്ക് മാത്രം കെ.പി.സി.സി ഭാരവാഹിത്വം നല്‍കാനാണ് ആലോചിക്കുന്നത്. കെ.പി.സി.സിയില്‍ 40 ല്‍ താഴെ ആയിരിക്കും ഭാരവാഹികള്‍. ജൂണ്‍ മാസത്തോടെ പുനഃസംഘടന പൂര്‍ത്തീകരിക്കാനാണ് ധാരണ.
കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ പീഡനശ്രമം
കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ഡ്രൈവറുടെ പീഡനശ്രമം. തിരുവനന്തപുരത്ത് നിന്ന് മൈസൂരിലേക്ക് പോയ ബസിലാണ് സംഭവം. പരാതിയെ തുടര്‍ന്ന് തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ സന്തോഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ഈ മാസം 9-ാം തീയതി തിരുവനന്തപുരത്ത് നിന്ന് മൈസൂരിലേക്ക് പോയ ബസിലായിരുന്നു സംഭവം നടന്നത്. ബസ് കോട്ടയത്തെത്തിയപ്പോഴാണ് ഡ്രൈവര്‍ കം കണ്ടക്ടറായ സന്തോഷ് കുമാര്‍ യാത്രക്കാരിയെ കടന്നു പിടിച്ചത്. ബഹളം വച്ച സ്ത്രീ ബസ് പോലീസ് സ്റ്റേഷനിലേക്ക് വിടാന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്യൂട്ടിയിലായിരുന്ന മറ്റേ ഡ്രൈവറുടെ […]
വിനോദിന്റേത് കൊലപാതകം; ആറു വയസുകാരനായ മകന്‍ മൊഴി നല്‍കി
തിരുവനന്തപുരം വട്ടപ്പാറയില്‍ ഈ മാസം 12ന് മരിച്ച വിനോദിന്റേത് കൊലപാതകമെന്ന് പൊലീസ്.ഭാര്യയുടെ സുഹൃത്ത് മനോജാണ് കൊലപ്പെടുത്തിയതെന്ന് ആറു വയസുകാരനായ മകന്‍ മൊഴി നല്‍കി.മനോജ് വിനോദിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുട്ടിയുടെ മൊഴി. കുടുംബ വഴക്കിനെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നായിരുന്നു ആദ്യ വിവരം.
പത്താം ക്ലാസ് ജയിച്ച വിദ്യാർഥികൾക്ക് ടി.സി. നൽകാൻ പ്ലസ് വൺ -പ്ലസ് ടു ഫീസ് ഒരുമിച്ചടക്കണമെന്ന് സ്വകാര്യ സ്കൂൾ
പത്താം ക്ലാസ് ജയിച്ച വിദ്യാർഥികൾക്ക് ടി.സി. നൽകാൻ പ്ലസ് വൺ -പ്ലസ് ടു ഫീസ് ഒരുമിച്ചടക്കണമെന്ന് സ്വകാര്യ സ്കൂൾ ആവശ്യപ്പെട്ടതായി പരാതി .നിലമ്പൂർ ഗുഡ് ഷെപ്പേർഡ് സ്കൂളാണ് ടി.സി.നൽകുന്നതിന് ഒരു ലക്ഷത്തിലധികം രൂപ ആവശ്യപ്പെട്ടത്. ഏകജാലക സംവിധാനത്തിൽ പ്ലസ് ടുവിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് സ്കൂൾ മാനേജ്മെന്റിന്റെ ഭീഷണി.
പെരിയ കൊലപാതകം; വിദേശത്തേക്ക് കടന്ന പ്രതി പിടിയില്‍
പെരിയ ഇരട്ടക്കൊലപാതക കേസില്‍ വിദേശത്തേക്ക് കടന്ന പ്രതി പിടിയില്‍. കാസര്‍കോട് പാക്കം സ്വദേശി സുബീഷാണ് പിടിയിലായത്. മംഗലാപുരം വിമാനത്താവളത്തില്‍ വെച്ചാണ് സുബീഷിനെ പിടികൂടിയത്. സംഭവത്തിനു ശേഷം ഷാര്‍ജയിലേക്കു കടന്ന സുബീഷിനെ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മംഗലാപുരം വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആളാണ് സബീഷെന്നാണ് റിപ്പോര്‍ട്ട്.
ഭൂമിയില്ലാത്തതിന്റെ ദുരിതം പേറി അട്ടപ്പാടിയിലെ ആദിവാസികള്‍
പരമ്പരാഗതമായി ഏക്കര്‍ കണക്കിന് ഭൂമിയുണ്ടെങ്കിലും സ്വന്തം പേരില്‍ ഭൂമിയില്ലാത്തതിന്റെ ദുരിതം അനുഭവിക്കുകയാണ് അട്ടപ്പാടിയിലെ ആദിവാസികള്‍ മറ്റ് ആദിവാസി മേഖലകളില്‍ നിന്നും വിഭിന്നമാണ് അട്ടപ്പാടിയിലെ ആദിവാസി ജീവിതം. മിക്ക ആദിവാസി കുടുംബങ്ങള്‍ക്കും സ്വന്തമായി ഭൂമി ഉണ്ട്. അതിന് പട്ടയവുമുണ്ട്. എന്നാല്‍ ഈ ഭൂമി അടുത്ത തലമുറക്ക് കൈമാറാന്‍ കഴിയില്ല. സര്‍ക്കാരാണ് അവകാശികള്‍ക്ക് ഭൂമി വിഭജിച്ച് നല്‍കേണ്ടത്. ഇതിന് വേണ്ടി നേരത്തെ തന്നെ തഹസില്‍ദാറെ ചുമതലപ്പെടുത്തിയിരുന്നു. മാത്രമല്ല സര്‍വേക്കും റജിസ്‌ട്രേഷനുമുള്ള തുകയും ട്രൈബല്‍ വകുപ്പ് നല്‍കും. എന്നാല്‍ ഭൂമി വിഭജനം […]
വാളയര്‍ കേസ്; വക്കാലത്ത് വീണ്ടും മാറി
വാളയാര്‍ കേസില്‍ പ്രതികളുടെ അഭിഭാഷകനായ സി.ഡബ്യു.സി ചെയര്‍മാന്‍ കേസിലെ വക്കാലത്ത് വീണ്ടും കൈമാറി. നേരത്തെ വക്കാലത്ത് ജൂനിയര്‍ അഭിഭാഷകയുടെ പേരിലേക്ക് മാറ്റിയിട്ടും കോടതിയില്‍ ഹാജരായത് വിവാദമായ സാഹചര്യത്തിലാണ് വീണ്ടും വക്കാലത്ത് കൈമാറിയത്. വാളയാറില്‍ കേസിലെ പ്രതിയായ പ്രദീപ് കുമാറിന്റെ അഭിഭാഷകനായ അഡ്വ. എന്‍ രാജേഷിനെയാണ് സി.ഡബ്യു.സി ചെയര്‍മാനായി സര്‍ക്കാര്‍ നിയമിച്ചത്. കേസില്‍ വക്കാലത്ത് തന്റെ ജൂനിയറിന് കൈമാറിയെങ്കിലും കേസില്‍ കോടതിയില്‍ ഹാജരായത് അഡ്വ. രാജേഷ് തന്നെയായിരുന്നു. ഈ വാര്‍ത്ത കഴിഞ്ഞ ദിവസം മീഡിയവണ്‍ പുറത്തു വിട്ടതോടെ സാമൂഹ്യ […]
കോടതി വിലക്ക്; മൃതദേഹം സംസ്‌കരിക്കാനാകാതെ കുടുംബം
കൊല്ലം പുത്തൂരില്‍ കോടതി വിലക്ക് മൂലം ദലിത് ക്രൈസ്തവ വൃദ്ധയുടെ മൃതദേഹം സംസ്‌കരിക്കാനാകാതെ കുടുംബം. ജലസ്രോതസ് മലിനമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രാദേശിക ബിജെപി നേതാക്കള്‍ കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചതോടെയാണ് തുരുത്തിക്കര മാര്‍ത്തോമ പള്ളി ഇടവകക്കാര്‍ പ്രതിസന്ധിയിലായത്. നെടിയവിള തുരുത്തിക്കര സ്വദേശിനി അന്നമ്മയുടെ മൃതദേഹമാണ് സംസ്‌കരിക്കാനാകാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. തുരുത്തിക്കര ജെറുസലേം മാര്‍ത്തോമാ പള്ളി ഇടവകാംഗമായ അന്നമ്മ കഴിഞ്ഞ ദിവസമാണ് മരിച്ചത്. മൃതദേഹം സംസ്‌കരിക്കുന്നതിന് കുടുംബം തയാറെടുക്കുമ്പോഴാണ് പള്ളി സെമിത്തേരിയില്‍ സംസ്‌കാരത്തിന് കോടതി വിലക്കേര്‍പ്പെടുത്തിയത്. ഇതിനെതുടര്‍ന്ന് അന്നമ്മയുടെ […]












