നീലേശ്വരം സ്കൂളിലെ അധ്യാപകൻ ആൾമാറാട്ടം നടത്തി പരീക്ഷാ എഴുതിയ സംഭവത്തിൽ പൊലീസിനോട് കോടതി റിപ്പോർട്ട് തേടി. രണ്ട് അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതി നടപടി. പരീക്ഷ എഴുതിയ നിഷാദ് വി മുഹമ്മദിന്റെയും, ഡെപ്യൂട്ടി ചീഫ് പി.കെ.ഫൈസലിന്റെയും മുൻകൂർ ജാമ്യ അപേക്ഷ പരിഗണിക്കുന്നത് 23 ലേക്ക് മാറ്റി. മുൻകൂർ ജാമ്യപേക്ഷ കോടതിയുടെ പരിഗണിക്കെത്തിയപ്പോൾ പൊലീസ് റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയിരുന്നില്ല. തുടർന്ന് സർക്കാർ അഭിഭാഷകൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. ഇതെ തുടർന്നാണ് പ്രതികളുടെ മുൻകൂർ ജാമ്യപേക്ഷ ഈ മാസം 23 […]
Kerala
കോഴിക്കോട് നഗരത്തില്‍ നിന്നും കാണാതായ വിദേശ വനിതയെ കണ്ടെത്തി
കോഴിക്കോട് നഗരത്തില്‍ നിന്നും കാണാതായ വിദേശ വനിതയെ കണ്ടെത്തി. കോഴിക്കോട് സൌത്ത് ബീച്ചില്‍ നിന്നുമാണ് ഇവരെ കണ്ടെത്തിയത്. വെസ്ന എന്ന യുവതിയെയായണ് കാണാതായതായതായി പരാതി നല്‍കിയത്. സുഹൃത്ത് കോട്ടയം സ്വദേശി ജിംബെന്നിയുടെ പരാതിയില്‍ കസബ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
കണ്ണൂരില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം
കണ്ണൂര്‍ പാമ്പുരത്തിയില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പി.കെ ശ്രീമതിയെ ലീഗ് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് സംഘര്‍ഷം. പൊലീസ് ഇടപെട്ട് ഇരുകൂട്ടരേയും ശാന്തരാക്കി.
കാടുകളില്‍ കടുവകളുടെ മരണനിരക്ക് കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍
പാലക്കാട്: കഴിഞ്ഞ രണ്ടുവര്‍ഷമായി വനങ്ങളിലെ കടുവകളുടെ മരണനിരക്ക് കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ . 2018-ല്‍ 103 കടുവകളാണ് ചത്തത്. 2017-ല്‍ ഇത് 117ഉം ,2016-ല്‍ 121-ഉം. 2012മുതല്‍ 2018വരെ 657 കടുവകള്‍ ചത്തതായാണ് ദേശീയ കടുവാസംരക്ഷണ അതോറിറ്റിയുടെ (എന്‍.ടി.സി.എ.) കണക്കുകളില്‍ വ്യക്തമാക്കുന്നത് . ഇതില്‍ 131 എണ്ണം വേട്ടയാടലില്‍ കൊല്ലപ്പെട്ടവയാണ് . പ്രതിവര്‍ഷം കടുവകളുടെ മരണനിരക്ക് 100-ല്‍ താഴെയെത്തിച്ചാലേ ഇവയുടെ വംശവര്‍ധന കണക്കാക്കാന്‍ കഴിയു. സ്വാഭാവികവനത്തില്‍ കടുവകളുടെ സാന്നിധ്യമുള്ള 20 സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും ഉള്‍പ്പെട്ടിട്ടുണ്ട് . കടുവകളുടെ […]
തിരുവനന്തപുരത്ത് സിനിമാനടനില്‍ നിന്നും മയക്കുമരുന്ന് പിടികൂടി
തിരുവനന്തപുരത്ത് സിനിമാനടനില്‍ നിന്നും മയക്കുമരുന്ന് പിടികൂടി. ആന്‍റണിയെന്ന വ്യക്തിയില്‍ നിന്നുമാണ് മയക്കുമരുന്ന് സ്റ്റാമ്പും, ഗുളികകളും പിടികൂടിയത്. എക്സൈസ് സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.
നെയ്യാറ്റിന്‍കര ആത്മഹത്യ; വൈഷ്ണവിയുടെ സുഹൃത്തുക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും പൊലീസ് ഇന്ന് മൊഴിയെടുക്കും
നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ വൈഷ്ണവിയുടെ സുഹൃത്തുക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും പൊലീസ് ഇന്ന് മൊഴിയെടുക്കും. പ്രതികളെ കസ്റ്റഡിയില്‍ കിട്ടാനായി നാളെ പൊലീസ് അപേക്ഷ നല്‍കും. ചന്ദ്രനും കാശിനാഥനും വേണ്ടിയാണ് കസ്റ്റഡി അപേക്ഷ പൊലീസ് സമര്‍പ്പിക്കുക. നാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യം.
വലിയ ഭൂരിപക്ഷം ഇല്ലെങ്കിലും കെ സുരേന്ദ്രന്‍ വിജയിക്കുമെന്ന് ബി.ജെ.പി
പത്തനംതിട്ടയിൽ കെ സുരേന്ദ്രന്‍റെ വിജയം ഉറപ്പിച്ച് ബി.ജെ.പി പാർലമെൻറ് മണ്ഡലം നേതൃയോഗം. വലിയ ഭൂരിപക്ഷമില്ലെങ്കിലും സുരേന്ദ്രൻ ജയിക്കുമെന്ന വിലയിരുത്തലാണ് യോഗത്തിൽ ഉണ്ടായത്. ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസിന്‍റെ നേതൃത്വത്തിലായിരുന്നു അവലോകന യോഗം നടന്നത്. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് ബി.ജെ.പി പത്തനംതിട്ട മണ്ഡലത്തിൽ നേതൃയോഗം ചേരുന്നത്. തെരഞ്ഞെടുപ്പിൽ ഭുരിപക്ഷ ഏകീകരണം ഉണ്ടായെന്നാണ് പാർട്ടിയുടെ പൊതു വിലയിരുത്തൽ. ഇതുകൊണ്ട് നേട്ടമുണ്ടാക്കാനായെന്നും യു.ഡി.എഫിന്‍റെയും എൽ.ഡി.എഫിന്‍റെയും വോട്ടുകളിൽ വിള്ളലുണ്ടാക്കാനായെന്നുമാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. സി.പി.എമ്മിന് ഈ തിരഞ്ഞെടുപ്പിൽ […]
സംസ്ഥാനത്ത് കുഷ്ഠ രോഗം വര്‍ദ്ധിക്കുന്നു
സംസ്ഥാനത്ത് കുഷ്ഠരോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പത്തനംതിട്ട ജില്ലയില്‍ മാത്രം 35 പേര്‍ക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു. ഇതില്‍ 15 പേര്‍ക്ക് ഈ വര്‍ഷമാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് ആരോഗ്യവകുപ്പ്. പ്രധാനമായും ഞരമ്പുകളെ ബാധിക്കുന്ന കുഷ്ഠ രോഗം തിരിച്ചു വരികയാണ്. 2017-18 വര്‍ഷത്തെ കണക്ക് പ്രകാരം സംസ്ഥാനത്ത് 624 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ 2018-19ല്‍ രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന പരിശോധനയില്‍ 8 ജില്ലകള്‍ പൂര്‍ത്തിയായപ്പോള്‍ 194 പേര്‍ക്കാണ് രോഗം […]
കണ്ണൂരിലെ റീപോളിങ്: പോളിങ് ശതമാനം നിര്‍ണായകം
യു.ഡി.എഫ് ശക്തികേന്ദ്രമെന്ന് വിശേഷിപ്പിക്കാവുന്ന പ്രദേശമാണ് റീപോളിങ് നടക്കുന്ന കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ പാമ്പുരുത്തി. ലീഗ് പ്രവര്‍ത്തകര്‍ വ്യാപകമായി കളളവോട്ട് ചെയ്തെന്ന് ആരോപണമുയര്‍ന്ന ഇവിടെ പോളിങ് ശതമാനത്തിലുണ്ടാകുന്ന നേരിയ കുറവ് പോലും യു.ഡി.എഫിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. അതുകൊണ്ട് തന്നെ പരമാവധി വോട്ടര്‍മാരെ വീണ്ടും ബൂത്തിലെത്തിക്കാനുളള ശ്രമത്തിലാണ് യു.ഡി.എഫ്. 1249 വോട്ടര്‍മാരാരാണ് പാമ്പുരുത്തി എ.യു.പി സ്കൂളിലെ 166ആം നമ്പര്‍ ബൂത്തില്‍ ആകെയുളളത്. ഇതില്‍ അഞ്ച് സര്‍വ്വീസ്സ് വോട്ടുകളടക്കം 1036 പേര്‍ ഇത്തവണ വോട്ട് ചെയ്തു. നാട്ടിലില്ലാത്ത 26 പ്രവാസികളുടെ വോട്ടുകളും […]
മുന്‍ മന്ത്രി കടവൂര്‍ ശിവദാസന്‍ അന്തരിച്ചു
കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കടവൂര്‍ ശിവദാസന്‍ അന്തരിച്ചു. 88 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ കരുണാകരൻ, എ.കെ ആൻറണി മന്ത്രിസഭകളിലായി നാല് തവണ മന്ത്രിയായിരുന്നു കടവൂര്‍ ശിവദാസന്‍. വൈദ്യുതി, വനം, എക്സൈസ്, ആരോഗ്യം വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. കൊല്ലം, കുണ്ടറ എന്നീ മണ്ഡലങ്ങളെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. ആര്‍.എസ്.പിയിലൂടെയായിരുന്നു കടവൂര്‍ ശിവദാസന്‍റെ രാഷ്ട്രീയ പ്രവേശം. 1980ലും 82ലും ആര്‍.എസ്.പി പ്രതിനിധിയായി കടവൂര്‍ ശിവദാസന്‍ നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ചു. പിന്നീട് കോണ്‍ഗ്രസിലെത്തി കൊല്ലം ജില്ലയിലെ പാര്‍ട്ടിയുടെ […]












