India Kerala

കളമശേരി മുന്‍സിപ്പല്‍ പരിധിയില്‍ വ്യാപക നിലം നികത്തല്‍

കൊച്ചി കളമശേരി മുന്‍സിപ്പല്‍ പരിധിയില്‍ നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമം അട്ടിമറിച്ച് വ്യാപക നിലം നികത്തല്‍. വില്ലേജ് ഓഫീസര്‍ സ്റ്റോപ് മെമ്മോ നല്‍കിയിട്ടും നിലം നികത്തല്‍ തുടരുകയാണ് . നിയമലംഘനം നടക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെയും ഭൂമാഫിയാ സംഘങ്ങളുടെയും ഒത്താശയോടെയാണെന്നാണ് പരാതിക്കാര്‍ പറയുന്നത്.

India Kerala

എങ്ങുമെത്താതെ എറണാകുളം അമ്പാട്ടുകാവ്- റെയില്‍വേ തുരങ്കപാത

ശിലാസ്ഥാപനം കഴിഞ്ഞ് രണ്ടര വര്‍ഷം പിന്നിട്ടിട്ടും എറണാകുളം- അമ്പാട്ടുകാവ് റെയില്‍വേ തുരങ്കപാതയുടെ നിര്‍മാണം എങ്ങുമെത്തിയില്ല. തുരങ്കപാത നിര്‍മാണത്തിന് പഞ്ചായത്ത് വിഹിതമായി നല്‍കേണ്ട തുക റെയില്‍വേക്ക് അടച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. പാത വൈകുന്നത് മൂലം ഇവിടെ അപകടങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ചൂര്‍ണിക്കര പഞ്ചായത്തിലെ കുന്നത്തേരി, തായിക്കാട്ടുകര, അശോകപുരം സ്വദേശികളുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പാണ് എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങുന്നത്. ഒന്നര പതിറ്റാണ്ട് മുന്‍പാണ് തുരങ്കപാതക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. രണ്ടര വര്‍ഷം മുന്‍പ് ശിലാസ്ഥാപനവും നടന്നു. എന്നാല്‍ ഇതുവരെ നിര്‍മാണ […]

India Kerala

ഇടുക്കിയില്‍ പ്രളയാനന്തരം അനുവദിച്ച തുക വിതരണം ചെയ്യുന്നതില്‍ ക്രമക്കേട് നടന്നെന്ന് സി.പി.ഐ

ഇടുക്കി ജില്ലയില്‍ പ്രളയാനന്തരം അനുവദിച്ച തുക വിതരണം ചെയ്യുന്നതില്‍ ക്രമക്കേട് നടന്നെന്ന് സി.പി.ഐ .അനര്‍ഹരായവര്‍ക്ക് തുക നല്‍കാന്‍ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നുവെന്നാണ് സി.പി.ഐ ജില്ലാ കൌണ്‍സില്‍ അംഗം ഉള്‍പ്പെടെയുള്ളവരുടെ ആരോപണം. സംഭവത്തില്‍ സി.പി.ഐ നേതൃത്വം കൃഷിമന്ത്രിക്ക് പരാതി നല്‍കി. എന്നാല്‍ കൃഷി വകുപ്പ് ആരോപണം നിഷേധിച്ചു. ഇടുക്കി ജില്ലയില്‍ പ്രളയാന്തരം കൃഷിനാശത്തിന് സര്‍ക്കാര്‍ അനുവദിച്ച തുക 12 കോടിയിലധികമാണ്. ഇടുക്കി ബ്ലോക്കില്‍ മാത്രം എട്ട് കോടി ഇരുപത് ലക്ഷം രൂപയാണ് കര്‍ഷകര്‍ക്കായി അനുവദിച്ചത്. ഇതില്‍ രണ്ടര കോടി […]

India Kerala

കാസര്‍കോട്,കണ്ണൂര്‍ മണ്ഡലങ്ങളിലെ 7 ബൂത്തുകളില്‍‌ നാളെ റീപോളിങ്

കാസര്‍കോട്,കണ്ണൂര്‍ മണ്ഡലങ്ങളിലെ 7 ബൂത്തുകളില്‍‌ നാളെ റീപോളിങ് . കള്ളവോട്ട് നടന്നെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ റീപോളിങ് പ്രഖ്യാപിച്ചത്. നിശ്ശബ്ദ പ്രചാരണ ദിനമായ ഇന്ന് വോട്ടര്‍മാരെ നേരിട്ട് കാണുന്ന തിരക്കിലായിരിക്കും സ്ഥാനാര്‍ഥികള്‍ . കാസർകോട് തൃക്കരിപ്പൂരിലെ 48 ആം ബൂത്ത്, പിലാത്തറയിലെ 19 ആം ബൂത്ത്, പഴയങ്ങാടിയിലെ 69,70 ബൂത്തുകള്‍, കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ പാമ്പുരുത്തി 166 ആം ബൂത്ത് , ധര്‍മ്മടത്തെ 52,53 ബൂത്തുകള്‍ എന്നിവിടങ്ങളിലാണ് നാളെ റീ പോളിങ്ങ് നടക്കുക. രാവിലെ […]

India Kerala

കടവൂര്‍ ശിവദാസന് വിട; മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

അന്തരിച്ച മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കടവൂര്‍ ശിവദാസന്റെ മൃതദേഹം സംസ്കരിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കൊല്ലം മുളങ്കാടകം ശ്മശാനത്തിലായിരുന്നു സംസ്കാരം. പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാവിലെ കോണ്‍ഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിലും തുടര്‍ന്ന് വീട്ടിലും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. രാഷ്ട്രീയ നേതാക്കളുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് കടവൂര്‍ ശിവദാസന് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ കടവൂര്‍ ശിവദാസന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. മന്ത്രി, ട്രേഡ് യൂണിയന്‍ നേതാവ് എന്നീ […]

India Kerala

‘എ കെ ആന്റണി പ്രധാനമന്ത്രി പദത്തിലേക്ക് ?’; ചര്‍ച്ചകള്‍ ഉയര്‍ത്തി കുറിപ്പ്

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പ് അന്തിമഘട്ടത്തിലേക്ക് അടുത്തെത്തി നില്‍ക്കെ കേന്ദ്രത്തില്‍ ആര് അധികാരത്തിലേറുമെന്ന ചര്‍ച്ചയും ചൂടുപിടിച്ചിട്ടുണ്ട്. തൂക്കുസഭയാകും ഫലമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളിലും ചര്‍ച്ചകള്‍ സജീവമാണ്. പ്രതിപക്ഷത്ത് മായാവതി, മമതാബാനര്‍ജി, ചന്ദ്രശേഖര റാവു തുടങ്ങി മുലായം സിംഗ് യാദവ് വരെ പ്രധാനമന്ത്രി പദമോഹികളുടെ നിര തന്നെയുണ്ട്. ഇതിനിടെ ബിജെപിക്ക് ഭൂരിപക്ഷം കിട്ടാത്ത അവസ്ഥയാണെങ്കില്‍ എ കെ ആന്റണി പൊതുസമ്മത പ്രധാനമന്ത്രിയായേക്കുമെന്ന സൂചന നല്‍കി മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ ഇടതുപക്ഷ സഹയാത്രികനുമായ ചെറിയാന്‍ ഫിലിപ്പ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് […]

India Kerala Uncategorized

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാമ്പൂ വില്‍പന കേരളത്തില്‍ നിരോധിച്ചു

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാമ്പൂ വില്പന സംസ്ഥാനത്ത് നിരോധിച്ചു. വില്‍പന അവസാനിപ്പിക്കാന്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ ഉത്തരവിട്ടു. കാന്‍സറിന് കാരണമായ ഫോര്‍മാല്‍ ഡിഹൈഡ് ഷാമ്പുവിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ ബേബി ഷാമ്പൂ വില്‍പന നിരോധിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

India Kerala

സംസ്ഥാനത്ത് മൂന്നിടത്ത് കൂടി റീപോളിങ്; ആകെ ഏഴിടത്ത് ഞായറാഴ്ച്ച വോട്ടെടുപ്പ്

സംസ്ഥാനത്ത് മൂന്ന് ബൂത്തുകളില്‍ കൂടി റിപോളിങ്. കണ്ണൂരില്‍ രണ്ട് ഇടത്തും കാസര്‍കോട് ഒരു ബൂത്തിലുമാണ് വീണ്ടും വോട്ടെടുപ്പ്. ആകെ ഏഴ് ബൂത്തുകളില്‍ ഞായറാഴ്ച പോളിംഗ് നടക്കും. ധര്‍മടത്തെ രണ്ട് ബൂത്തുകളിലും തൃക്കരിപ്പൂരിലെ ഒരു ബൂത്തിലുമാണ് റീ പോളിങ് നടക്കുക. ഇന്നലെ നാലിടത്ത് റീപോളിങ് പ്രഖ്യാപിച്ചിരുന്നു. അതിന് പുറമെയാണ് മൂന്നിടത്ത് കൂടി റീപോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. പോസ്റ്റല്‍ബാലറ്റ് ആരോപണത്തില്‍ സ്വതന്ത്ര കമിഷന്‍ അന്വേഷിക്കില്ല. ഈ ആവശ്യം ഹൈക്കോടതി തള്ളി.

India Kerala

ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുന്നിലേക്ക് നായ വട്ടം ചാടി; ബൈക്ക് മതിലിലിടിച്ച്‌ യുവാവിനു ഗുരുതര പരിക്ക്

അമ്ബലപ്പുഴ: ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുന്നിലേക്ക് നായ വട്ടം ചാടി അപകടം, നായ വട്ടം ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം തെറ്റി മതിലിലിടിച്ച്‌ യുവാവിനു ഗുരുതര പരിക്ക്. കാക്കാഴം മുളഞ്ഞി വീട്ടില്‍ ഷഫീക്കി (30) നാണ് പരുക്കേറ്റത്. ഷഫീക്ക് ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങുമ്ബോള്‍ കാക്കാഴം പോസ്റ്റ് ഓഫീസിനു വടക്കു ഭാഗത്തു വെച്ച്‌ നായ വട്ടം ചാടുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് നിയന്ത്രണം തെറ്റിയ ബൈക്ക് സമീപത്തെ മതിലിലിടിച്ചു. ഷഫീക്കിന്റെ തലയ്ക്കും മറ്റ് ഭാഗത്തുമായി പത്തിലധികം സ്റ്റിച്ചുകളുണ്ട്. പ്രദേശത്ത് ധാരാളമായി […]

India Kerala

ആര്‍.എസ്.പി വഴി കോണ്‍ഗ്രസിലെത്തി, കരുണാകരന്‍റെ വിശ്വസ്തനായി

ആര്‍.എസ്.പി വഴി കോണ്‍ഗ്രസിലെത്തിയ ശേഷം കെ കരുണാകരന്‍റ വിശ്വസ്തനായി വളര്‍ന്ന നേതാവാണ് കടവൂര്‍ ശിവദാസന്‍. നാല് തവണ എം.എല്‍.എയായ കടവൂര്‍ നാല് തവണയും മന്ത്രിയുമായി. നിയമത്തിലും സംസ്കൃതത്തിലുമുള്ള അഗാധജ്ഞാനം കടവൂരിനെ നേതാക്കള്‍ക്കിടയില്‍ വേറിട്ടുനിര്‍ത്തി. ആര്‍.എസ്.പിയുടെ സ്ഥാപക നേതാവായ എന്‍ ശ്രീകണ്ഠന്‍ നായരുടെ കൈപിടിച്ചാണ് കടവൂര്‍ ശിവദാസന്‍ രാഷ്ട്രീയരംഗത്തേക്ക് വരുന്നത്. ആര്‍.എസ്.പിയുടെ വിദ്യാര്‍ഥി സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി തുടക്കം. ഇടക്ക് മുഴുവന്‍ സമയ അഭിഭാഷകനായി മാറിയെങ്കിലും യു.ടി.യു.സിയുടെ സംസ്ഥാന പ്രസിഡന്റായി മടങ്ങിവന്നു. 1980ല്‍ ആര്‍.എസ്.പി സ്ഥാനാര്‍ഥിയായി ആദ്യമായി എം.എല്‍.എയും […]