ഇന്നലെ റീ പോളിങ് നടന്ന കണ്ണൂര്‍ പിലാത്തറയില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെ വീടിന് നേരെ ബോംബേറ്.പിലാത്തറ പുത്തൂരിലെ വി.ടി.വി പത്മനാഭന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.രാത്രി 12.30 ഓടെയാണ് സംഭവം. ബോംബേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. വീടിന്റെ ചുമരിനും കേടുപാടുണ്ട്. ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. സംഭവത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
Kerala
പാലാ സീറ്റ് എന്‍.സി.പിയില്‍ നിന്നും പിടിച്ചെടുക്കില്ലെന്ന് സി.പി.എം
പാലാ സീറ്റ് എന്‍.സി.പിയില്‍ നിന്നും പിടിച്ചെടുക്കില്ലെന്ന് സി.പി.എം. എന്‍.സി.പിക്ക് അവകാശപ്പെട്ട സീറ്റാണ് ഇതെന്നും എന്‍.സി.പിയിലെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും സി.പി.എം കോട്ടയം ജില്ല സെക്രട്ടറി വിഎന്‍ വാസവന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ മുതലെടുക്കാനുള്ള തയ്യാറെടുപ്പിലാണ് എല്‍.ഡി.എഫ്. പാലാ സീറ്റിന്റെ കാര്യത്തില്‍ എന്‍.സി.പിയില്‍ ചില ആശയ കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തോമസ് ചാണ്ടി വിഭാഗം എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്യാതെ മാണി സി.കാപ്പനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ എന്‍.സി.പിയിലെ മറുപക്ഷം ശക്തമായ എതിര്‍പ്പ് ഉന്നയിക്കുകയും ചെയ്തു. ഇതിനെല്ലാം പിന്നാലെ […]
കൊതുകുജന്യരോഗ ഭീഷണിയില്‍ കേരളം; കൂടുതല്‍ ഡെങ്കിപ്പനി
കേരളത്തിന്റെ പൊതുജനാരോഗ്യമേഖലയ്ക്ക് ഏറെ ഭീഷണിയാണ് കൊതുകുജന്യ രോഗങ്ങള്‍. ഡെങ്കി, മലേറിയ, ചികുന്‍ ഗുനിയ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പരത്തുന്നത് കൊതുകുകളാണ്. കൊതുക് നിവാരണത്തില്‍ സംസ്ഥാനം പിറകിലാണ്. ഇരുപത് വര്‍ഷമായി കേരളത്തില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഡെങ്കിപ്പനി തന്നെയാണ് കൂടുതല്‍. മലേറിയയും ചികുന്‍ഗുനിയയും കാണുന്നുണ്ട്. നാല് തരം ഡെങ്കി പനികളാണ് സംസ്ഥാനത്ത് കാണുന്നത്. മരണത്തിലേക്ക് നയിക്കുന്ന തരത്തില്‍ ഈഡിസ് കൊതുകുകള്‍ ഭീഷണിയായിരിക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുക. ഒപ്പം രോഗം പിടിപെട്ടവര്‍ കൃത്യസമയത്ത് ചികിത്സ തേടുക. മതിയായ […]
കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലെ റീപോളിങ്ങില്‍ പോളിങ് ശതമാനത്തില്‍ നേരിയ കുറവ്
കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലെ ഏഴ് ബൂത്തുകളിലേക്ക് നടന്ന റീപോളിങ്ങില്‍ ആദ്യ പോളിങ്ങിനെ അപേക്ഷിച്ച് പോളിങ് ശതമാനത്തില്‍ നേരിയ കുറവ്. അവസാന കണക്കുകള്‍ അനുസരിച്ച് 83.06 ശതമാനം പേര്‍ റീ പോളിങ്ങില്‍ വോട്ട് രേഖപ്പെടുത്തി. റീ പോളിങ്ങ് പൊതുവെ സമാധാനപരമായിരുന്നു. കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ മൂന്നും കാസര്കോിഡ് ലോക്സഭാ മണ്ഡലത്തിലെ നാലും ബൂത്തുകളിലേക്കാണ് റീ പോളിങ്ങ് നടന്നത്.കണ്ണൂരില്‍ പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂളിലെ 166 ആം നമ്പര്‍ ബൂത്തില്‍ മാത്രമാണ് പോളിങ് ശതമാനം ആദ്യപോളിങ്ങിനടുത്തെത്തിയത്. സര്‍വീസ് വോട്ടുകളടക്കം ഇവിടെ ആദ്യ […]
വെള്ളാരംകുന്നില്‍ ഇടിമിന്നലേറ്റ് പശു ചത്തു
കുമളി: വെള്ളാരംകുന്നില്‍ ഇടിമിന്നലേറ്റ് പശു ചത്തു. ചോലക്കല്‍ കുമാറിന്റെ കൂട്ടില്‍ കെട്ടിയിരുന്ന പശുവാണ് ചത്തത് . ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം . 20 ലിറ്റര്‍ പാല് നല്‍കിയിരുന്ന പശുവിന് 75000 രൂപ വില വരും.
ധനകാര്യ മന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി. ദിവാകരന്‍
ധനകാര്യ മന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി. ദിവാകരന്‍. ‘ഐസക്കിനെന്താ കൊമ്ബുണ്ടോ’ എന്ന വിവാദ പരാമര്‍ശം നടത്തിയത് തിരുവനന്തപുരത്തു നടന്ന ഒരു പൊതുചടങ്ങില്‍ വെച്ചാണ്. അതേസമയം, തന്റെ വിവാദ പ്രസ്താവന ദിവാകരന്‍ നിഷേധിച്ചെങ്കിലും ഇത് ഏറ്റെടുത്തിരിക്കുകയാണ് ജനങ്ങള്‍. വി.എസിന്റെ ഭരണകാലത്തു സി പി ഐ മന്ത്രിമാരുടെ ഫയലുകള്‍ അനാവശ്യ കാരണങ്ങള്‍ പറഞ്ഞു തടഞ്ഞു വെക്കുമായിരുന്നെനും മന്ത്രിമാരോട് കടുത്ത വിവേചനമായിരുന്നു ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാലാരിവട്ടം മേല്‍പ്പാലം ക്രമക്കേട്; മുഹമ്മദ് ഹനീഷിന്റെ മൊഴിയെടുത്തു
പാലാരിവട്ടം പാലം നിര്‍മാണത്തിലെ ക്രമക്കേടില്‍ വിജിലിന്‍സ് റോഡ് ആന്‍ഡ് ബ്രിഡ്ജ് കോര്‍പ്പറേഷന്‍ മുന്‍ എം.ഡി മുഹമ്മദ് ഹനീഷിന്റെ മൊഴിയെടുത്തു. പാലം നിര്‍മാണം നടക്കുമ്പോള്‍ മുഹമ്മദ് ഹനീഷായിരുന്നു കോർപ്പറേഷൻ എംഡി .നിർമ്മാണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ,കരാർ വിവരങ്ങൾ മേൽനോട്ട ചുമതല എന്നി കാര്യങ്ങളാണ് വിജിലന്‍സ് ചോദിച്ചത്.
ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സിലൂടെ പിഴയായി ഈടാക്കിയത് 1 കോടി 52 ലക്ഷം രൂപ
അന്തര്‍ സംസ്ഥാന ബസുകളുടെ ചട്ടലംഘനം കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സിലൂടെ പിഴയായി ഈടാക്കിയത് 1 കോടി 52 ലക്ഷം രൂപ . 4651 അന്തര്‍ സംസ്ഥാന ബസുകള്‍ക്കെതിരെ നടപടിയെടുത്തു. 271 ബുക്കിങ് ഓഫീസുകളള്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്. ചട്ടങ്ങള്‍ ലംഘിക്കില്ലെന്ന് ബസ് ഉടമകള്‍ ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിക്ക് രേഖാമൂലം ഉറപ്പ് നല്‍കി. കല്ലട ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നാണ് ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ് ആരംഭിച്ചത്.
വിദ്യാര്‍ഥികള്‍ക്കായി അധ്യാപകന്‍ പരീക്ഷ എഴുതിയ കേസില്‍ ഉത്തരക്കടലാസുകള്‍ കസ്റ്റഡിയിലെടുക്കും
കോഴിക്കോട് മുക്കം നീലേശ്വരം സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി അധ്യാപകന്‍ പരീക്ഷ എഴുതിയ കേസില്‍ ഉത്തരക്കടലാസുകള്‍ കസ്റ്റഡിയിലെടുക്കും. പ്രതികള്‍ക്കെതിരെ ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നാണ് സൂചന. കോഴിക്കോട് നീലേശ്വരം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി അധ്യാപകന്‍ എഴുതിയ ഉത്തരക്കടലാസുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കും. ഇതിനായി തിരുവനന്തപുരത്തെ പരീക്ഷ ഭവനിലെത്തി ഉത്തരക്കടലാസുകള്‍ കസ്റ്റഡിയിലെടുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായി പൊലീസ് സൂചിപ്പിച്ചു. മുക്കം സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വഷിക്കുന്നത്. അന്വേഷണ സംഘം കഴിഞ്ഞ ദിവസം സ്കൂളിലെത്തി അധ്യാപകരില്‍ നിന്നും […]
റീപോളിങ്; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോടിയേരി ബാലകൃഷ്ണന്‍
തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആവശ്യമായ മുന്‍കരുതലില്ലാതെ ധൃതിപിടിച്ചാണ് ഇന്നലെ മൂന്ന് ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. വൈകിട്ട് നാല് മണിക്ക് പ്രഖ്യാപനം നടത്തിയതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രചാരണത്തിന് അവസരം ലഭിച്ചില്ല. ആരുടെയോ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും കോടിയേരി പറഞ്ഞു. മുഖം മറക്കുന്ന പര്‍ദ ധരിച്ച് വരുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന എം. വി ജയരാജന്റെ പ്രസ്താവനക്ക് കോടിയേരിയുടെ വിശദീകരണം നല്‍കി. പര്‍ദ ധരിച്ചവര്‍ക്ക് പോളിങ് ബൂത്തില്‍ വരാന്‍ അവകാശമുണ്ടെന്ന് കോടിയേരി […]












