കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ വിജയിച്ച രാജ്മോഹന്‍ ഉണ്ണിത്താന്‍ പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചു. നിരവധി ആളുകളാണ് ഉണ്ണിത്താനെ സ്വീകരിക്കാന്‍ കല്ല്യോട്ട് ഒത്ത്കൂടിയത്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കാസര്‍കോടെത്തിയ രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രചാരണ പരിപാടികള്‍ ആരംഭിക്കുന്നതിന് മുന്‍പ് ആദ്യമെത്തിയത് പെരിയ കല്ല്യോട്ടായിരുന്നു. ശരത്ത് ലാലിന്‍റെയും കൃപേഷിന്‍റെയും ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ഉണ്ണിത്താന്‍ പ്രചാരണം ആരംഭിച്ചത്. എം.പിയായി വിജയിച്ചതിന് ശേഷവും ഉണ്ണിത്താന്‍ ആദ്യമെത്തിയതും ഇവിടെ തന്നെ . ഉണ്ണിത്താനെ സ്വീകരിക്കാന്‍ എത്തിയ കൃപേഷിന്റെയും ശരത്ത് ലാലിന്റെയും […]
Kerala
പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് താന്‍ തന്നെയെന്ന് പി.ജെ ജോസഫ്
നിയമസഭ ചേരുമ്പോള്‍ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനത്തേക്ക് സ്വാഭാവികമായും താന്‍ തന്നെ വരുമെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ പിജെ ജോസഫ്. നിയമസഭാ കക്ഷി നേതാവിന്റെ മരണമുണ്ടായാല്‍ ഡെപ്യൂട്ടി ലീഡറാണ് പകരം ആ സ്ഥാനത്തേക്ക് എത്തുക. അതിനിടെ സംസ്ഥാന സമിതി വിളിക്കണമെന്ന ജോസ് കെ. മാണി പക്ഷത്തിന്റെ ആവശ്യം വീണ്ടും പി.ജെ ജോസഫ് തള്ളി. പാര്‍ട്ടി സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടന് വേണ്ടി പ്രവര്‍ത്തിച്ചതില്‍ ഫലം കണ്ടെന്നും പി.ജെ ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലമെന്ന മഴ പെയ്‌തൊഴിഞ്ഞിട്ടും കേരളാ […]
ആലുവ എടയാർ സ്വര്‍ണം കവര്‍ന്ന കേസ്; ഒരാള്‍ അറസ്റ്റില്‍
ആലുവ എടയാറില്‍ എണ്ണശുദ്ധീകരണശാലയിലേക്ക് കൊണ്ടുവന്ന സ്വര്‍ണം കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. സ്ഥാപനത്തിലെ മുൻ ഡ്രൈവർ തൊടുപുഴ മുതലക്കോടം സ്വദേശി ബിപിന്‍ ജോര്‍ജ് ആണ് അറസ്റ്റിലായത്. കേസിലെ മറ്റ് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. തൊടുപുഴ മുതലക്കോടം സ്വദേശി ബിപിൻ ജോർജിനെയാണ് അറസ്റ്റ് ചെയ്തത്. ഗൂഡാലോചന, കവർച്ചയടക്കമുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ അഞ്ചോളം പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികൾ സംസ്ഥാനം വിട്ടതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം പിന്തുടരുന്നുണ്ട്. അറസ്റ്റിലായ ബിപിൻ […]
ബി.ജെ.പിക്കെതിരായ പ്രതിരോധ നിരയുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് ചെന്നിത്തല
ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരായ പ്രതിരോധ നിരയുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് രമേശ് ചെന്നിത്തല. മുന്നണി രാഷ്ട്രീയം ഡൽഹിയിൽ ഇരിക്കുന്നവർക്ക് മനസിലായിട്ടില്ല. മുന്നണി രാഷ്ട്രീയത്തിന്റെ പ്രത്യേകത മനസ്സിലാക്കാതെ എല്ലാവരും പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടാണ് മോദിക്ക് വിജയമുണ്ടായതെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമലയും പരാജയത്തിന് കാരണമായിരിക്കാമെന്ന് സി.പി.എം സെക്രട്ടേറിയറ്റ്
ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം മാത്രമല്ല തെരഞ്ഞെടുപ്പ്പരാജയത്തിന് കാരണമെന്ന് സി.പി.എം സെക്രട്ടേറിയറ്റ്. മറ്റ് പല ഘടകങ്ങളും യു.ഡി.എഫ് തരംഗമുണ്ടാകാന്‍ കാരണമായി. ന്യൂനപക്ഷവോട്ടുകള്‍ അധികമില്ലാത്തിടത്തും തോല്‍വിയുണ്ടായെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. ഹിന്ദു വോട്ടുകളിലും കുറവുണ്ടായി. ശബരിമല വിഷയവും കാരണമായിരിക്കാമെന്നും യോഗം വിലയിരുത്തി. തോല്‍വി വിശദമായി സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തില്ല.
കര്‍ണ്ണാടകയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശികളായ നാല് പേര്‍ മരിച്ചു
കർണ്ണാടകയിലെ മാണ്ഡ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശികളായ നാല് പേർ മരിച്ചു. ബാംഗ്ലൂരിലേക്ക് ഹണിമൂൺ ട്രിപ്പിന് പോയ ദമ്പതികൾ സഞ്ചരിച്ച കാർ ടാങ്കർ ലോറിയിലിടിച്ചാണ് അപകടം. കൂത്തുപറമ്പ് പൂക്കോട്കുന്നപ്പാടി ബസാറിനടുത്ത ഈക്കിലിശ്ശേരി ജയദീപ് (31) ഭാര്യ ജ്ഞാന തീർത്ഥ (28), സുഹൃത്തായ ഏഴാംമൈലിലെ വീഡിയോ ഗ്രാഫർ കിരൺ (32), ഭാര്യ ചൊക്ലി യു.പി.സ്കൂൾ അധ്യാപിക ജിൻസി (27) എന്നിവരാണ് മരണമടഞ്ഞത്. ചൊവ്വാഴ്ച വൈകിട്ടാണ് ഇരു ദമ്പതികളും യാത്ര പുറപ്പെടത്. ഇന്നലെ രാത്രി നാട്ടിലേക്ക് തിരിച്ച് വരുമ്പോൾ പുലർച്ചെ […]
വോട്ടിങ് ശതമാനം വർധിച്ചത് പ്രതീക്ഷ നൽകുന്നതായി കുമ്മനം
കേരളത്തിൽ എൻ.ഡി.എയ്ക്ക് വോട്ടിങ് ശതമാനം വർധിച്ചത് ഒട്ടേറെ പ്രതീക്ഷകൾ നൽകുന്നതായി കുമ്മനം രാജശേഖരന്‍. ദേശീയതലത്തിൽ എൻ.ഡി.എയ്ക്ക് ലഭിച്ച അംഗീകാരവും പിന്തുണയും ജനങ്ങളുടെ ദേശീയ ബോധത്തെയും, പ്രതിബദ്ധതയെയും ആണ് കാണിക്കുന്നത്. നരേന്ദ്ര മോദിയുടെ കരങ്ങൾക്ക് ശക്തി പകരുന്നതിന് കേരളത്തിന്റെ സംഭാവനയും അനിവാര്യമാണെന്നും കുമ്മനം ഫേസ്ബുക്കില്‍ കുറിച്ചു. കുമ്മനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എനിക്ക് വേണ്ട പിന്തുണയും സഹായവും നൽകിയ എല്ലാവരോടും എനിക്ക് ഉള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. തിരുവനന്തപുരം പാർലമെൻറ് നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തന വേളയിൽ […]
കേരളത്തിലെ തിരിച്ചടി സി.പി.എം പരിശോധിക്കുമെന്ന് ഇ.പി ജയരാജന്‍
കേരളത്തിലെ തിരിച്ചടി സി.പി.എം പരിശോധിക്കുമെന്ന് ഇ.പി ജയരാജന്‍. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത തിരിച്ചടിയാണ് ഉണ്ടായത്. തെരഞ്ഞെടുപ്പിലെ തോല്‍വി സര്‍ക്കാരിനെതിരായ വികാരമല്ലെന്നും ജയരാജന്‍ പറഞ്ഞു. സംസ്ഥാനത്തെ യു.ഡി.എഫ് തരംഗം മുന്‍കൂട്ടി മനസ്സിലാക്കാന്‍ സാധിച്ചില്ലെന്ന് കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. അത് എല്‍.ഡി.എഫിന്റെ വീഴ്ചയാണ്. വിനയപൂര്‍വം കാര്യങ്ങളെ പഠിച്ച് ജനങ്ങളെ സമീപിക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു.
സുധാകരന്‍റെ വിജയം എല്‍.ഡി.എഫ് കോട്ടകളില്‍ ആധിപത്യം ഉറപ്പിച്ച്
എല്‍.ഡി.എഫ് കോട്ടകളില്‍ മേധാവിത്വം ഉറപ്പിച്ച് കണ്ണൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സുധാകരന് ഉജ്ജ്വല വിജയം. 94559 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് സുധാകരന്‍ കണ്ണൂര്‍ തിരിച്ച് പിടിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകള്‍ ഇത്തവണ ബി.ജെ.പിക്ക് കണ്ണൂരില്‍ നേടാനായില്ല. വോട്ടെണ്ണല്‍ ആരംഭിച്ച ആദ്യ നിമിഷം മുതല്‍ കണ്ണൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സുധാകരനായിരുന്നു മുന്‍കൈ. ആദ്യറൌണ്ടില്‍ 4056 വോട്ടുകളുടെ ഭൂരിപക്ഷം നേടി വ്യക്തമായ മുന്നേറ്റം സൃഷ്ടിച്ച സുധാകരന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടിവന്നില്ല. കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ജനവിരുദ്ധ നയങ്ങള്‍ക്കും […]
ഏഴില്‍ ആറ് നിയമസഭാ മണ്ഡലങ്ങളിലും ഭൂരിപക്ഷം നേടി തരൂര്‍
ബി.ജെ.പിയുടെ അക്കൌണ്ട് തുറക്കല്‍ സാധ്യതകളെയാണ് തിരുവനന്തപുരത്ത് ശശി തരൂര്‍ തകര്‍ത്തത്. ഏഴില്‍ ആറ് മണ്ഡലങ്ങളിലും തരൂര്‍ മുന്നിട്ട് നിന്നു. മുന്നാക്ക വോട്ടുകള്‍ നഷ്ടപ്പെടാതെ തന്നെ ന്യൂനപക്ഷ വോട്ടുകള്‍ നേടാന്‍ തരൂരിന് കഴിഞ്ഞതാണ് ഈ നേട്ടത്തിന് പിന്നില്‍. ബി.ജെ.പി സംസ്ഥാനത്ത് പ്രതീക്ഷയര്‍പ്പിച്ച ഏക മണ്ഡലം തിരുവനന്തപുരമായിരുന്നു. ശബരിമല വിഷയവും കുമ്മനത്തിന്‍റെ സ്ഥാനാര്‍ഥിത്വവും പ്രതീക്ഷ വര്‍ധിപ്പിച്ചു. എന്നാല്‍ തന്‍റെ ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് പ്രകടനം പുറത്തെടുത്ത തരൂര്‍ ബി.ജെ.പിയുടെ പ്രതീക്ഷകളെ തകര്‍ത്തു. കഴിഞ്ഞ തവണ ബി.ജെ.പി ലീഡ് നേടിയ കഴക്കൂട്ടവും […]












