യാക്കോബായ സഭയുടെ നിര്‍ണായക സിനഡ് യോഗം ഇന്ന് കൊച്ചി, പുത്തന്‍ കുരിശ് പാത്രിയാക്കീസ് സെന്ററില്‍ ചേരും. മെത്രാപൊലീത്തന്‍ ട്രസ്റ്റി സ്ഥാനത്തേക്ക് ശ്രേഷ്ഠ കത്തോലിക ബാവക്ക് പകരക്കാരനെ കണ്ടെത്തുകയാണ് സിനഡിന്റെ പ്രധാന അജണ്ട. സഭയുടെ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അഫ്രേം പാത്രീയാക്കീസ് ബാവയുടെ അധ്യക്ഷതയിലാണ് പ്രത്യേക സിനഡ് ചേരുന്നത്. സഭാ ഭരണത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് പാത്രീയാക്കീസ് ബാവയുടെ അധ്യക്ഷതയില്‍ സിനഡ് ചേരുന്നത്. അല്‍മായ ട്രസ്റ്റിമാരും വൈദികരുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ […]
Kerala
വ്യാജരേഖാ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് സിറോ മലബാര്‍സഭ
സിറോ മലബാര്‍സഭ വ്യാജരേഖാ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് എറണാകുളം – അങ്കമാലി അതിരൂപത. വ്യാജരേഖ ചമച്ചതില്‍ വൈദികര്‍ക്ക് പങ്കില്ല. അറസ്റ്റിലായ ആദിത്യനെ മര്‍ദിച്ചാണ് വൈദികര്‍ക്കെതിരെ മൊഴി കൊടുപ്പിച്ചത്. അതിരൂപത ഇറക്കിയ സര്‍ക്കുലറില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കും വിമര്‍ശമുണ്ട്. സര്‍ക്കുലര്‍ നാളെ പള്ളികളില്‍ വായിച്ചേക്കും.
തോല്‍വിക്ക് കാരണം രാഹുല്‍ അല്ലെന്ന് ഉമ്മൻചാണ്ടി
ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണക്കാരന്‍ രാഹുല്‍ ഗാന്ധിയല്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. രാഹുൽ ഗാന്ധിയുടെ നേതൃത്വം അനിവാര്യമായ സമയമാണിത്. തെറ്റുകൾ തിരുത്തി കോൺഗ്രസ് മുന്നോട്ട് പോകും. ശബരിമല വിഷയമാണ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായതെന്ന് എൽ.ഡി.എഫ് വൈകിയാണെങ്കിലും തിരിച്ചറിഞ്ഞുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
ശബരിമല: സര്‍ക്കാര്‍ നിലപാട് ന്യായീകരിച്ച് മുഖ്യമന്ത്രിയും സി.പി.എമ്മും
തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും ശബരിമലയിലെ സ്ത്രീപ്രവേശന നിലപാടിൽ പിന്നോട്ടില്ലെന്ന സൂചന നൽകി സി.പി.എം. കോടതി നിർദേശങ്ങൾ പൂർണ്ണമനസോടെ നടപ്പാക്കാൻ സജ്ജമായ സർക്കാരാണ് കേരളത്തിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശബരിമലയിൽ സർക്കാർ സ്വീകരിച്ച നിലപാട് ശരിയായിരുന്നെ് കോടിയേരി ബാലകൃഷ്ണനും നിലപാടിൽ മാറ്റമില്ലെന്ന് തോമസ് ഐസക്കും വ്യക്തമാക്കി. ലോക്സഭ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് ശബരിമലയും കാരണമായിട്ടുണ്ടെന്നായിരുന്നു സി.പി.എം സെക്രട്ടറിയേറ്റിൻറെ വിലയിരുത്തൽ. എന്നാൽ തിരിച്ചടി നേരിട്ടെങ്കിലും കോടതി വിധി നടപ്പാക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് സർക്കാരും സി.പി.എം നേതൃത്വവും നൽകുന്നത്. ശബരിമലയുടെ […]
സുഹൃത്തുക്കൾ തമ്മില്‍ വാക്കു തർക്കം; ഒരാൾ വെടിയേറ്റു മരിച്ചു
വയനാട് പുൽപ്പള്ളി കന്നാരം പുഴയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കു തർക്കത്തിനെ തുടര്‍ന്ന് ഒരാൾ വെടിയേറ്റു മരിച്ചു.പുൽപ്പള്ളി കന്നാരം കാട്ടു മാക്കൽ മിഥുൻ പത്മൻ എന്ന വർക്കിയാണ് കൊല്ലപ്പെട്ടത്. സുഹൃത്തും പ്രദേശവാസിയുമായ ചാർളിയാണ് മിഥുനു നേരെ നാടന്‍ തോക്ക് ഉപയോഗിച്ച് വെടിവെച്ചത്. കൂടെയുണ്ടായിരുന്ന മിഥുന്റെ ഇളയച്ഛൻ കിഷോറിന് ഗുരുതര പരിക്കുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ചാര്‍ളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാഴ്ചയായി ഇരുവരും തമ്മിൽ വാക്കുതർക്കം രൂക്ഷമായിരുന്നു. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
പിണറായി സർക്കാറിന് ഇന്ന് മൂന്നാം വാർഷികം
ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കിടെ പിണറായി സർക്കാറിന് ഇന്ന് മൂന്നാം വാർഷികം. ശബരിമലയിലെ നിർണ്ണായക നിലപാട് തെരഞ്ഞെടുപ്പിൽ തിരിച്ചടിച്ചതോടെ സർക്കാറിന് മുന്നിലുളള വഴികൾ ഇനി പ്രതിബന്ധങ്ങൾ നിറഞ്ഞതാവും. ഒപ്പം പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍ നിര്‍മാണമെന്ന കടമ്പയും. നൂറ്റാണ്ടിലെ പ്രളയം, നിപ, ശബരിമല മുമ്പ് ഒരു സര്‍ക്കാരും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധികളിലൂടെയായിരന്നു പിണറായി സര്‍ക്കാരിന്‍റെ മൂന്നാം വര്‍ഷം. പ്രതിസന്ധികളെ ഫലപ്രദമായി അതിജീവിക്കാന്‍ കഴിഞ്ഞുവെന്ന ആത്മവിശ്വാസം സര്‍ക്കാരിനുണ്ടായിരുന്നു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ഈ നേട്ടങ്ങളെയെല്ലാം നിഷ്പ്രഭമാക്കി. അതിന്റെ ആഘാതം […]
എണ്ണ വില വീണ്ടും മുകളിലോട്ട്
തെരഞ്ഞെടുപ്പ് ആരവം ഒഴിഞ്ഞതിന് പിറകെ ഇന്ധന വില വീണ്ടും കൂട്ടി എണ്ണ കമ്പനികള്‍. സംസ്ഥാനത്ത് ഇന്നുമാത്രമായി പെട്രോളിനും ഡീസലിനും 14 പൈസയാണ് കൂടിയത്. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് ഡീസലിന് മാത്രം 50 പൈസ കൂടി. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ഡീസലിനും പെട്രോളിനും ലിറ്ററിന് 27 പൈസയും 13 പൈസയുമാണ് കൂട്ടിയത്. അവസാനഘട്ട തെരഞ്ഞെടുപ്പ് നടന്ന മേയ് 19ന് ശേഷം അഞ്ച് ദിവസത്തിനിടെ ഒരു ലിറ്റര്‍ ഡീസലിന് 52 പൈസയും പെട്രോളിന് 38 പൈസയുമാണ് വർദ്ധിച്ചത്.
നാഗമ്പടം പാലം പൊളിക്കാന്‍ തുടങ്ങി
കോട്ടയത്തെ നാഗമ്പടം റെയില്‍ മേല്‍പ്പാലം പൊളിക്കുന്ന ജോലികള്‍ ആരംഭിച്ചു. സ്ഫോടനത്തിലൂടെ തകര്‍ക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പാലം മുറിച്ച് മാറ്റാന്‍ തീരുമാനിച്ചത്. പാലം പൊളിക്കുന്നതിന്റെ ഭാഗമായി കോട്ടയം വഴിയുള്ള റെയില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ അര്‍ദ്ധരാത്രി മുതലാണ് പാലം പൊളിക്കുന്ന ജോലികള്‍ ആരംഭിച്ചത്. ഇതിന് മുന്‍പേ തന്നെ അനുബന്ധ ജോലികള്‍ എല്ലാം പൂര്‍ത്തിയാക്കിയിരുന്നു. പാലത്തിന്റെ ഇരവശത്തുമുളള കമാനങ്ങളാണ് ആദ്യം മുറിച്ച് മാറ്റുന്നത്. തുടര്‍ന്ന് പാലം ആറ് ഭാഗങ്ങളായി മുറിച്ച് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി മാറ്റും. സുരക്ഷിത സ്ഥാനത്ത് […]
പൊരുതാതെ കീഴടങ്ങിയെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് വിമര്‍ശനം
വോട്ടുയര്‍ത്താനായെങ്കിലും പൊരുതാതെ കീഴടങ്ങിയെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് വിമര്‍ശനം. തെരഞ്ഞെടുപ്പ് കാലത്തെ തർക്കങ്ങളും സ്ഥാനാർഥി നിർണയത്തിലെ അനിശ്ചിതത്വങ്ങളും പ്രശ്നമായി. ഇക്കാര്യങ്ങളുന്നയിച്ച് സംസ്ഥാന അധ്യക്ഷനെതിരെ പട നയിക്കാനൊരുങ്ങുകയാണ് ഒരു വിഭാഗം. പല സ്ഥലത്തും വോട്ടുയർത്താനായെങ്കിലും സീറ്റു നേടാനാകാഞ്ഞതിനെചൊല്ലി ബി.ജെ.പിയിൽ തർക്കം തുടങ്ങി. ലക്ഷ്യം സംസ്ഥാന അധ്യക്ഷനെതിരെ തന്നെ. തിരുവനന്തപുരത്ത് കുമ്മനം സ്ഥാനാർഥിയായി വരുന്നതിനെ തുടക്കത്തിൽ എതിർത്തത് സ്ഥാനാർഥിത്വം വൈകിയെന്നാണ് പ്രധാന വിമർശം. ശബരിമല യുവതീ പ്രവേശന പ്രശ്നം കാര്യമായി ഉപയോഗിക്കാനാവാഞ്ഞതും അധ്യക്ഷന്റെ നിലപാടാണെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. ശബരിമല […]
പി.ജയരാജന്റെ പരാജയം സി.പി.എമ്മിനുള്ളില്‍ രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കും
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ ഉണ്ടായ പരാജയം പി.ജയരാജന് സി.പി.എമ്മിനുളളില്‍ രാഷ്ട്രീയമായും വലിയ തിരിച്ചടിയാണ് സൃഷ്ടിക്കുക. വ്യക്തിപൂജ വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തിക്കിരയായ ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തിരികെയെത്താനുളള സാധ്യത കുറവാണ്. ഇതോടെ സംസ്ഥാന സമിതി അംഗമെന്ന നിലയില്‍ തന്നെ ജയരാജന്‍ തുടരാനാണ് സാധ്യത. വ്യക്തിപൂജ വിവാദത്തിന് പിന്നാലെ ജയരാജനെ സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ചരടുവലികള്‍ നടത്തിയിരുന്നു. വടകരയില്‍ ജയരാജനെ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് […]












