India Kerala

പാലക്കാട്ടെ തോൽവി: സി.പി.എം-സി.പി.ഐ കലഹത്തിന് സാധ്യത

പാലക്കാട് മണ്ഡലത്തിലെ തോൽവി സംബന്ധിച്ച് സി.പി.എം-സി.പി.ഐ കലഹത്തിന് സാധ്യത. പി.കെ ശശി എം.എൽ.എ അടക്കം രാജേഷിനെ പരാജയപ്പെടുത്താൻ ശ്രമിച്ചുവെന്ന ആരോപണവും ഒരു വിഭാഗം പ്രവർത്തകർ ആരോപിക്കുന്നു. ലീഗിന്റെ തട്ടകമായ മണ്ണർക്കാട് മണ്ഡലത്തിൽ ലീഗിന് പോലും ലഭിക്കാത്ത ഭൂരിപക്ഷമാണ് വി.കെ ശ്രീകണ്ഠന് ലഭിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 12653 വോട്ടിനാണ് എൻ.ഷംസുദ്ദീൻ വിജയിച്ചത്. വി.കെ ശ്രീകണ്ഠന് 30000ത്തോളം വോട്ടിന്റെ ലീഡാണ് ഉള്ളത്. സി.പി.ഐക്ക് ശക്തമായ സ്വാധീനം ഉള്ള മണ്ണാർക്കാട് സി.പി.ഐ വോട്ട് മറിച്ചുവെന്നാണ് സി.പി.എം വിലയിരുത്തൽ. മണാർക്കാട് നടന്നത് […]

India Kerala

സീറ്റ് കിട്ടിയില്ല; വോട്ടുയര്‍ത്തി ബി.ജെ.പി

സീറ്റ് നേടുമെന്ന് പ്രഖ്യാപിച്ച് കളത്തിലിറങ്ങിയ ബി.ജെ.പിക്ക് കേരളത്തില്‍ വോട്ടുയര്‍ത്താനായി എന്നത് മാത്രമാണ് ആശ്വാസം. വിജയം പ്രതീക്ഷിച്ച തലസ്ഥാനത്ത് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടെങ്കില്‍ മറ്റ് നാല് മണ്ഡലത്തിൽ രണ്ട് ലക്ഷത്തിലേറെ വോട്ട് നേടാനായി. ശബരിമല പ്രശ്നം ഉയർത്തി പോരാടിയ പത്തനംതിട്ട കൈവിട്ടത് തിരിച്ചടിയുമായി. നാളുകൾക്ക് മുൻപേ ചിട്ടയായ പ്രവർത്തനം കാഴ്ചവെച്ചായിരുന്നു കേരളത്തിൽ സീറ്റ് ലക്ഷ്യമിട്ട് ബി.ജെ.പി തെരഞ്ഞെടുപ്പിനിറങ്ങിയത്. ഇതിനിടയിൽ വന്നു വീണ ശബരിമല യുവതി പ്രവേശന പ്രശ്നം ആയുധമാക്കി പോരാടി. പക്ഷേ സീറ്റ് നേടുകയെന്നത് മോഹത്തിലൊതുങ്ങി. അപ്പോഴും […]

India Kerala

സെഞ്ച്വറി അടിച്ചു, ടീം തോറ്റു: ശശി തരൂര്‍

സെഞ്ച്വറി അടിച്ചു, ടീം തോറ്റു എന്നതാണ് ഇപ്പോഴത്തെ തോന്നലെന്ന് ശശി തരൂര്‍. തെരഞ്ഞെടുപ്പില്‍ രാജ്യത്താകെ സംഭവിച്ചത് ആലോചിക്കുമ്പോള്‍ സങ്കടമുണ്ട്. കേരളം 20ല്‍ 19ലും യു.ഡി.എഫിനൊപ്പം നിന്ന് രാജ്യത്തിന് ഒരു സന്ദേശം നല്‍കിയിരിക്കുകയാണ്. മതേതരത്വമാണ് കോണ്‍ഗ്രസ് മുന്നോട്ടുവെയ്ക്കുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ മൂന്നിരട്ടി ഭൂരിപക്ഷം തനിക്ക് ഇതുവരെ ലഭിച്ചു. അതില്‍ സന്തോഷമുണ്ടെന്നും തിരുവനന്തപുരത്തുകാരോടുള്ള നന്ദി അറിയിക്കുന്നുവെന്നും തരൂര്‍ പറഞ്ഞു. ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്ത് ജയം ഉറപ്പിച്ചതിന് പിന്നാലെയായിരുന്നു തരൂരിന്റെ പ്രതികരണം. വോട്ടെണ്ണല്‍ പുരോഗമിക്കവേ തരൂരിന്റെ ലീഡ് അര ലക്ഷം […]

India Kerala

പരാജയം അപ്രതീക്ഷിതം, ജനവിധി അംഗീകരിക്കുന്നുവെന്ന് കോടിയേരി

ജനവിധി അംഗീകരിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ എല്‍.ഡി.എഫിനുണ്ടായ പരാജയം അപ്രതീക്ഷിതമാണ്. പരാജയ കാരണങ്ങള്‍ പാര്‍ട്ടി വിലയിരുത്തും. പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും കോടിയേരി പറഞ്ഞു. തങ്ങളുടെ പ്രചാരണത്തില്‍ മുഖ്യമായും ഊന്നല്‍ നല്‍കിയത് കേന്ദ്രത്തില്‍ ബി.ജെ.പി ഭരണം അവസാനിപ്പിക്കണമെന്നായിരുന്നു. ആ പ്രചാരണം കേരളത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായി മാറിയെന്നാണ് പ്രത്യക്ഷത്തില്‍ കാണുന്നത്. ബി.ജെ.പിയുടെ വിജയം രാജ്യത്തെ മഹാദുരന്തത്തിലേക്ക് നയിക്കുമെന്നും കോടിയേരി പറഞ്ഞു.

India Kerala

കേരളത്തില്‍ ഏഴിടങ്ങളില്‍ യു.ഡി.എഫ് ലീഡ് ലക്ഷം കടന്നു

പൊതുതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ യു.ഡി.എഫിന് കൃത്യമായ മേല്‍ക്കൈ. 13ാമത് ലോക്സഭ തെരഞ്ഞെടുപ്പില്‍ 19 ഇടങ്ങളില്‍ യു.ഡി.എഫ് മുന്നേറ്റം തുടരുകയാണ്. ഏകദേശം പകുതിയോളം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ ഏഴിടങ്ങളില്‍ യു.ഡി.എഫ് ലീഡ് ലക്ഷം വോട്ടുകള്‍ കടന്നു. കൊല്ലം, ആലത്തൂര്‍, പൊന്നാനി, മലപ്പുറം, ഇടുക്കി, എറണാകുളം,വയനാട് തുടങ്ങി ഏഴിടങ്ങളിലാണ് യു.ഡി.എഫ് ലക്ഷത്തില്‍പ്പരം വോട്ടുകളുടെ ലീഡ് നേടി വിജയം ഉറപ്പിച്ചത്. ഇതില്‍ വയനാടും മലപ്പുറവും ഭൂരിപക്ഷം രണ്ട് ലക്ഷം പിന്നിട്ടു. 19 ഇടങ്ങളില്‍ യു.ഡി.എഫ് മുന്നേറുമ്പോള്‍, ആലപ്പുഴയില്‍ മാത്രമാണ് എല്‍.ഡി.എഫ് […]

India Kerala

പാട്ടും പാടി രമ്യ ജയത്തിലേക്ക്; ഭൂരിപക്ഷം ലക്ഷം കടന്നു

സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ വിവാദങ്ങളുടെ നടുവിലായിരുന്നു ആലത്തൂര്‍ മണ്ഡലം. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച രമ്യ ഹരിദാസ് ഏറെ അധിക്ഷേപത്തിനിരയാവുകയും ചെയ്തിരുന്നു. പാട്ട് പാടിയാണ് രമ്യ വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നത് എന്നാണ് അധ്യാപികയും ഇടത്പക്ഷ അനുഭാവിയുമായ ദീപ നിശാന്ത് പറഞ്ഞത്. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവനും രമ്യക്കെതിരെ രൂക്ഷമായ അധിക്ഷേപവുമായി രംഗത്തെത്തിയിരുന്നു. അശ്ലീല ചുവയുള്ള പരാമര്‍ശം നടത്തിയ വിജയരാഘവനെതിരെ വലിയൊരു ജനവികാരവും ഉയര്‍ന്ന് വന്നിരുന്നു. ഇതിനെല്ലാമെതിരെയുള്ള മധുരപ്രതികാരമെന്നോമാണ് […]

India Kerala

യു.ഡി.എഫ് കുതിപ്പ് തുടരുന്നു

ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് ആദ്യ രണ്ട് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എല്‍.ഡി.എഫ് ചിത്രത്തിലില്ലാത്ത വിധം കേരളത്തില്‍ യു.ഡി.എഫ് കുതിപ്പ് തുടരുന്നു. 20 ല്‍ 19 സീറ്റുകളിലും യു.ഡി.എഫിനാണ് കൃത്യമായ മേല്‍ക്കൈ. ആലപ്പുഴയില്‍ എ.എം ആരിഫ് ലീഡ് ചെയ്യുന്നുവെന്നതൊഴിച്ചാല്‍ കേരളത്തിലൊരിടത്തും എല്‍.ഡി.എഫിന് തെളിച്ചമില്ല. 1639 വോട്ടുകള്‍ക്കാണ് ആരിഫ് ലീഡ് ചെയ്യുന്നത്

India Kerala

കാസര്‍കോട് ലീഡ് നില മാറിമറിയുന്നു; എല്‍.ഡി.എഫ് മുന്നില്‍

കാസര്‍കോട് മണ്ഡലത്തില്‍ ലീഡ് നില മാറിമറിയുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി സതീഷ് ചന്ദ്രനാണ് ഇപ്പോള്‍ മുന്നില്‍. 3852 വോട്ടുകള്‍ക്കാണ് സതീഷ് ചന്ദ്രന്‍ ലീഡ് ചെയ്യുന്നത്. തുടക്കത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താനായിരുന്നു ലീഡ് ചെയ്തിരുന്നത്.

India Kerala

വയനാട്ടില്‍ രാഹുലിന്റെ ലീഡ് ഒരു ലക്ഷം കവിഞ്ഞു

വയനാട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയുടെ ലീഡ് ഒരു ലക്ഷം കവിഞ്ഞു. വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ രാഹുലിനായിരുന്നു ലീഡ്. പി.പി സുനീര്‍, തുഷാര്‍ വെള്ളാപ്പള്ളി യഥാക്രമം എല്‍.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍.

India Kerala

വയനാട്ടില്‍ രാഹുലിന്റെ ലീഡ് അറുപതിനായിരം കവിഞ്ഞു

വയനാട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയുടെ ലീഡ് അറുപതിനായിരം കവിഞ്ഞു. വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ രാഹുലിനായിരുന്നു ലീഡ്. പി.പി സുനീര്‍, തുഷാര്‍ വെള്ളാപ്പള്ളി യഥാക്രമം എല്‍.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍.