ആലപ്പുഴ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.എം ആരിഫ് ലീഡ് ചെയ്യുന്നു. 861 വോട്ടുകള്‍ക്കാണ് ആരിഫ് മുന്നില്‍ നില്‍ക്കുന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍.ഡി.എഫ് മുന്നില്‍ നില്‍ക്കുന്ന ഏകമണ്ഡലം കൂടിയാണ് ആലപ്പുഴ.
Kerala
കേരളത്തില്‍ യു.ഡി.എഫ് തരംഗം
രാജ്യം ആകാംഷയോടെ കാത്തിരുന്ന ദേശീയ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ കേരളത്തില്‍ യു.ഡി.എഫ് കുതിപ്പ് തുടരുന്നു. 20 ല്‍ 20 സീറ്റുകളിലും യു.ഡി.എഫാണ് ലീഡ് ചെയ്യുന്നത്.
ആലത്തൂരില്‍ രമ്യ ഹരിദാസിന് ലീഡ്
ആലത്തൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് ലീഡ് ചെയ്യുന്നു. 862 വോട്ടുകള്‍ക്കാണ് രമ്യ മുന്നില്‍. ആദ്യ ഫല സൂചനകള്‍ പുറത്തു വന്നപ്പോള്‍ മുതല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ബിജുവായിരുന്നു മുന്നില്‍.
തിരുവനന്തപുരത്ത് തരൂര്‍ മുന്നില്‍
തിരുവനന്തപുരത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഫലസൂചനകള്‍ മാറിമാറിയുകയാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ 2500 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. ആദ്യഫല സൂചനകള്‍ പുറത്തു വന്നപ്പോള്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനായിരുന്നു മുന്നില്‍.
ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി
പി.വി അന്‍വറിന്‍റെ ഭാര്യാപിതാവിന്റെ പേരിലുള്ള ചീങ്കണ്ണിപ്പാലിയിലുള്ള തടയണ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി. ഇനി അങ്ങനെയൊരു തടയണ അവിടെ ഉണ്ടാകരുതെന്നും വെള്ളം തുറന്നുവിട്ടതുകൊണ്ടുമാത്രം കാര്യമില്ലെന്നും കോടതി പറഞ്ഞു. തടയണ പൊളിച്ചുനീക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ചീങ്കണിപ്പാലിയില്‍ പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ പേരിലുള്ള അനധികൃത തടയണ പൂര്‍ണമായും പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് തടയണ പൊളിച്ച് വെള്ളം തുറന്നു വിട്ടു. എന്നാല്‍ വെള്ളം തുറന്നുവിട്ടതുകൊണ്ടു മാത്രം കാര്യമില്ലെന്നും ഇനി അങ്ങനെ ഒരു തടയണ അവിടെ […]
നടിയെ ആക്രമിച്ച സംഭവം; കേസുകളില്‍ അന്വേഷണ ഏജന്‍സിയെ തീരുമാനിക്കേണ്ടത് പ്രതിഭാഗമല്ലെന്ന് ഹൈക്കോടതി
കേസുകളില്‍ അന്വേഷണ ഏജന്‍സിയെ തീരുമാനിക്കേണ്ടത് പ്രതിഭാഗമല്ലെന്ന് ഹൈക്കോടതി. നടിയെ ആക്രമിച്ച കേസ് സി.ബി.ഐയെ ഏല്‍പ്പിക്കണമെന്ന പ്രതി ദിലീപിന്റെ ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. കേസ് നിലനില്‍ക്കില്ലെങ്കില്‍ അത് റദ്ദാക്കാന്‍ ഹരജി നല്‍കുകയല്ലേ വേണ്ടതെന്നും കോടതി ചോദിച്ചു.ഹരജി പിന്നീട് പരിഗണിക്കാനായി കോടതി മാറ്റി.
സി.പി.എം പ്രവര്‍ത്തകന്‍ യാക്കൂബിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ കുറ്റക്കാര്‍
കണ്ണൂര്‍ ഇരിട്ടിയിലെ സി.പി.എം പ്രവര്‍ത്തകന്‍ യാക്കൂബിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ കുറ്റക്കാരെന്ന് കോടതി . ജില്ലാ സെഷന്‍സ് കോടതി അല്‍പസമയത്തിനകം ശിക്ഷ വിധിക്കും. പതിനാലാം പ്രതിയായ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെ 11 പേരെ കോടതി വെറുതെ വിട്ടു. 2006 ജൂണ്‍ 13ന്ന് രാത്രി കല്ലിക്കണ്ടി ബാബുവിന്റെ വീട്ടില്‍ സുഹൃത്തുക്കളുമായി സംസാരിച്ച് കൊണ്ടിരിക്കെ ബി.ജെ.പി.പ്രവര്‍ത്തകര്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന് അക്രമിക്കുമ്പോള്‍ ഓടി രക്ഷപ്പെടുന്നതിനിടയില്‍ അയല്‍ വീട്ടില്‍ വെച്ച് ബോംബെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്.
വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ടിക്കാറാം മീണ
സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ . വോട്ടെണ്ണലിനായി അധികം ഉദ്യോഗസ്ഥരെ നിയോഗിച്ചു. പോസ്റ്റല്‍ ബാലറ്റ് എണ്ണാന്‍ പ്രത്യേക സംവിധാനം ഒരുക്കി. 12 മണിയോടെ വ്യക്തമായ ട്രെന്‍ഡ് അറിയാനാകും . രാത്രി എട്ട് മണിയോടെ ഔദ്യോഗിക ഫലം പ്രഖ്യാപിക്കാനാകുമെന്നും ടിക്കാറം മീണ പറഞ്ഞു.
ആളുമാറി ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍
മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആളുമാറി ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍. വിശദമായ അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി ഉത്തരവിട്ടു. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ കുട്ടിക്ക് ഹെർണിയയുടെ ഭാഗമായി ശസ്ത്രക്രിയ നിർദേശിച്ചിരുന്നു. മൂക്കിലെ ദശ മാറ്റാൻ കരുവാരക്കുണ്ട് സ്വദേശിയായ മറ്റൊരു കുട്ടിക്കും ശസ്ത്രക്രിയ നടത്തേണ്ടതായിരുന്നു. ഈ കുട്ടിയെ ശസ്ത്രക്രിയ കഴിഞ്ഞ് വാർഡിലേക്ക് കൊണ്ടുവന്നപ്പോഴാണ് വയറിൽ ശസ്ത്രക്രിയ നടത്തിയതായി രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതേതുടർന്ന് ഡോക്ടറെ വിവരമറിയിച്ചപ്പോൾ ഉടൻതന്നെ മൂക്കിലും ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയക്ക് മുമ്പ് രോഗികളുടെ കയ്യിലെ ടാഗിൽ എഴുതിയ […]
റെയില്‍വേ സ്കൂള്‍ അടച്ച് പൂട്ടുന്നു; സമരം ശക്തമാക്കുമെന്ന് ആക്ഷന്‍ കൌണ്‍സില്‍
റെയില്‍വേ നേരിട്ട് നടത്തുന്ന സംസ്ഥാനത്തെ ഏക സ്കൂള്‍ അടച്ച് പൂട്ടാന്‍ ഒരുങ്ങുന്നു. പുതിയ അധ്യയന വര്‍ഷത്തേക്ക് അഡ്മിഷന്‍ നടത്താന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. പാലക്കാട് റെയില്‍വേ കോളനിയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ നിലനിര്‍ത്തണമെന്ന് ആവശ്യപെട്ട് പൂര്‍വ്വ വിദ്യാര്‍ഥികള്‍ സമരം നടത്തി. 60 വര്‍ഷം പഴക്കമുള്ള റെയില്‍വേ സ്കൂളാണ് അടച്ച് പൂട്ടല്‍ ഭീഷണി നേരിടുന്നത്.കഴിഞ്ഞ വര്‍ഷം ഒന്നാം ക്ലാസിലേക്ക് അഡ്മിഷന്‍ നടത്തിയിരുന്നില്ല. ഈ വര്‍ഷം മുതല്‍ ഒരു ക്ലാസിലേക്കും അഡ്മിഷന്‍ നടത്താന്‍ റെയില്‍വേ അധികൃതര്‍ തയ്യാറാകുന്നിലെന്നാണ് പരാതി. എല്‍.കെ.ജി മുതല്‍ പ്ലസ്ടുവരെ […]












