മുത്തൂറ്റിലെ ജീവനക്കാര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. മുത്തൂറ്റ് ജനറല്‍ മാനേജര്‍ അടക്കം പത്ത് പേര്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. എറണാകുളം, കോട്ടയം ജില്ലകളിലെ ഓഫീസുകളിലെ ജീവനക്കാര്‍ക്കാണ് സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ പ്രശ്നമുണ്ടാക്കുന്നുവെന്നും ജീവനക്കാരെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും കാണിച്ചായിരുന്നു ഹരജി.
Kerala
വയനാട് ജില്ലയില്‍ കനത്ത മഴ തുടരുന്നു; ബാണാസുര സാഗർ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി
വയനാട് ജില്ലയിലെ പലഭാഗങ്ങളിലും ഭാഗങ്ങളിലും മഴ തുടരുന്നു. തുടർച്ചയായ മഴ കാരണം തലപ്പുഴ, പേര്യ പ്രദേശങ്ങളിൽ ജലനിരപ്പുയർന്നു. മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളിൽ നിന്ന് മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന 6 കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. റാണി മലയിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി.ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി.
അഭ്യാസങ്ങള്‍ തന്നോട് വേണ്ടെന്ന് ജോസഫ്; കത്തെഴുതിയത് യു.ഡി.എഫ് നിര്‍ദേശപ്രകാരമെന്ന് ജോസ് കെ. മാണി
രണ്ടില ചിഹ്നം ആവശ്യപ്പെട്ട് ജോസ് കെ. മാണി പി.ജെ ജോസഫിന് നല്‍കിയ കത്തിനെ ചൊല്ലിയും കേരള കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി. യു.ഡി.എഫിനെ തെറ്റിദ്ധരിപ്പിക്കാനുള്ള അഭ്യാസം നടക്കില്ലെന്ന് പി.ജെ ജോസഫ് തുറന്നടിച്ചു. എന്നാല്‍ യു.ഡി.എഫ് നിർദേശ പ്രകാരമാണ് കത്തയച്ചതെന്നായിരുന്നു ജോസ് കെ. മാണിയുടെ നിലപാട്. രണ്ടില ചിഹ്നം ജോസ് ടോമിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒത്തുതീര്‍പ്പ് ഫോര്‍മുലയ്ക്ക് മുന്‍കൈയെടുത്ത പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരോട് പി.ജെ ജോസഫ് ആവശ്യപ്പെട്ടത് ഒന്ന് മാത്രം. ചെയര്‍മാന്റെ ചുമതലയുള്ള വര്‍ക്കിങ് ചെയര്‍മാന്‍ എന്ന് തന്നെ അഭിസംബോധന […]
പാലാരിവട്ടം പാലം അഴിമതി; പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് വിജിലന്‍സ്
പാലാരിവട്ടം പാലം അഴിമതിയില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍. ഗുരുതരമായ ക്രമക്കേടാണ് നടന്നത് ഇതില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. കിറ്റ്കോ മുന്‍ എം.ഡി സിറിയക് ഡേവിഡും സീനിയര്‍ കണ്‍സള്‍ട്ടന്റ് ഷാലിമാറും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് വിജിലന്‍സിന്റെ വിശദീകരണം.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിലെത്തി
നിയുക്ത കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാനത്തെത്തി. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ പുതിയ ഗവർണർ ഗാർഡർ ഓഫ് സ്വീകരിച്ചു. തുടർന്ന് ആരിഫ് ഖാനെ മന്ത്രിമാർ, ചീഫ് സെക്രട്ടറി ,സംസ്ഥാന പൊലീസ് മേധാവി എന്നിവർ ചേർന്ന് സ്വീകരിച്ചു. നാളെ രാവിലെ രാജ്ഭവനിലാണ് പുതിയ ഗവർണറുടെ സത്യപ്രതിജ്ഞ.
ഇത് നമ്മൾ തിരിച്ചു പിടിച്ച ഓണം: ആവശ്യസാധനങ്ങളുടെ സപ്ലൈകോ വില ഇങ്ങനെ
പ്രളയത്തെ ഒരിക്കല്‍ കൂടി തോല്‍പിച്ച് വീണ്ടും ഓണമുണ്ണാന്‍ ഒരുങ്ങുകയാണ് മലയാളികള്‍. കുന്നോളമുണ്ടായ നഷ്ടങ്ങളെയും ഒരിക്കലുമുണങ്ങാത്ത മുറിവുകളെയും കുറച്ചു സമയത്തേക്കെങ്കിലും നമുക്ക് മറക്കാം. പുതിയ പ്രതീക്ഷകളേ വരവേറ്റു കൊണ്ട് ഓണം ആഘോഷിക്കാനുള്ള അവസരമൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ ഇത്തവണയും സപ്ലൈകോ വഴി വിതരണം ചെയ്യുന്നുണ്ട്. അരി മുതല്‍ ചെറുപയര്‍ വരെയുള്ള സാധനങ്ങള്‍ വന്‍വിലക്കുറവാണ് ഉള്ളത്. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണം വിറ്റും ഓണം ഉണ്ണണം, മലയാളിയുടെ ഓണസങ്കല്‍പ്പം ഇങ്ങനെയാണ്. ഓണാഘോഷങ്ങള്‍ വിഭവസമൃദ്ധമാക്കാനുള്ള ഉത്സാഹത്തിലാണ് ലോകമെങ്ങുമുള്ള […]
പിഴ ഉയര്‍ന്നു, കേസ് കൂടി; മോട്ടോര്‍വാഹന കേസുകള്‍ക്ക് പ്രത്യേക കോടതി വേണമെന്ന് ശുപാര്‍ശ
തിരുവനന്തപുരം: മോട്ടോര്‍വാഹന നിയമപ്രകാരമുള്ള കേസുകള്‍ പരിഗണിക്കുന്നതിനായി ജില്ലാ അടിസ്ഥാനത്തില്‍ പ്രത്യേക കോടതികള്‍ രൂപവത്കരിക്കണമെന്ന് മോട്ടോര്‍വാഹനവകുപ്പ്. പിഴ ഉയര്‍ത്തിയതിനെത്തുടര്‍ന്ന് കൂടുതല്‍ കേസുകളില്‍ നിയമനടപടികള്‍ സ്വീകരിക്കേണ്ടിവരും. നിശ്ചിതദിവസത്തിനുള്ളില്‍ പിഴയടയ്ക്കാത്ത കേസുകള്‍ പ്രത്യേക കോടതിക്ക് കൈമാറാന്‍ കഴിയും. നിലവിലെ കോടതികളില്‍ മറ്റു കേസുകളുടെ ബാഹുല്യമുണ്ട്. അതിനാല്‍ മോട്ടോര്‍വാഹന നിയമപ്രകാരമുള്ള കേസുകള്‍കൂടി അവിടേക്ക് കൈമാറുന്നത് ബുദ്ധിമുട്ടുണ്ടാക്കും. കേസുകളില്‍ തീര്‍പ്പുണ്ടാകാന്‍ ഏറെ വൈകും. പോലീസിനും മോട്ടോര്‍വാഹന വകുപ്പിനുമാണ് കേന്ദ്ര മോട്ടോര്‍വാഹനനിയമപ്രകാരം കേസുകളെടുക്കാന്‍ കഴിയുക. സേഫ് കേരള സ്‌ക്വാഡുകള്‍കൂടി പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍ കൂടുതല്‍ കേസുകളുണ്ടാകും. ജില്ലകളില്‍ 100 […]
ജോസഫ് കണ്ടത്തില്‍ പത്രിക പിന്‍വലിക്കും
സ്വതന്ത്രനായി പത്രിക നല്‍കിയ ജോസഫ് ഗ്രൂപ്പ് നേതാവ് ജോസഫ് കണ്ടത്തില്‍ നോമിനേഷന്‍ പിന്‍വലിക്കും. സൂക്ഷ്മ പരിശോധനയില്‍ രണ്ടില ചിഹ്നം ജോസ് ടോമിന് നല്‍കുന്നതിനെ എതിര്‍ക്കും. അത് പി.ജെ ജോസഫ് വര്‍ക്കിംഗ് ചെയര്‍മാനായ പാര്‍ട്ടിയുടേതാണെന്ന വാദമാണ് ഉന്നയിക്കുക. പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് 10 മണിക്ക് ആരംഭിക്കും.
ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടർ ഇന്ന് വീണ്ടും ഉയർത്തും
വയനാട് ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടർ ഇന്ന് വീണ്ടും ഉയർത്തും. രാവിലെ 9 മണിക്കാണ് ഷട്ടര്‍ 10 സെന്റിമീറ്റർ കൂടി ഉയര്‍ത്തുന്നത്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടർ തുറക്കുന്നത്. കരമാൻ തോട്ടിലും പനമരം പുഴയിലും 10 സെന്റിമീറ്റർ മുതൽ 15 സെന്റിമീറ്റർ വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് ഡാം എക്സിക്യൂട്ടീവ് എഞ്ചിനീയർ ആവശ്യപ്പെട്ടു.
പത്തനംതിട്ട ജില്ലയിൽ മഞ്ഞപ്പിത്തം വ്യാപകമാകുന്നു
പത്തനംതിട്ട ജില്ലയിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു. മഴയ്ക്ക് ശേഷമാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.രോഗം പടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലയിൽ ജാഗ്രതാ നിര്‍ദേശം നല്‍കി. മലിനമായ ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് മഞ്ഞപിത്തം പകരുന്നത്. ശരീര വേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ചർദ്ദി എന്നിവയാണ് അസുഖത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ മൂത്രത്തിലും കണ്ണിലും ശരീരത്തിലും മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നതും രോഗ ലക്ഷണമാണ്. മനുഷ്യ വിസർജ്യങ്ങളിൽ നിന്ന് രോഗാണുക്കൾ ഈച്ചകൾ ഉൾപ്പടെയുള്ളവ വഴി ആഹാരം സാധനങ്ങളിൽ എത്താനും സാധ്യതയുണ്ട്.












