India Kerala

പാലാ: പ്രചാരണ രംഗത്ത് എൽ.ഡി.എഫ് മുന്നില്‍

പാലാ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ രംഗത്ത് ഒരു പടി കൂടി കടന്നിരിക്കുകയാണ് എൽ.ഡി.എഫ്. പാലായിൽ നടന്ന നിയോജക മണ്ഡലം കൺവെൻഷനിൽ സംസ്ഥാനത്തെ എൽ.ഡി.എഫ് നേതാക്കൾ പങ്കെടുത്തു. പാലായിൽ ചരിത്രം തിരുത്തിക്കുറിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പഞ്ചായത്ത് കൺവെൻഷനുകൾ പൂർത്തിയാക്കിയാണ് എല്‍.ഡി.എഫ് നിയോജക മണ്ഡലം കൺവൻഷനിലേക്ക് എത്തിയത്. ഇത്തവണ വിജയ സാധ്യതയുള്ളതിനാൽ ഒറ്റക്കെട്ടായുള്ള പ്രവർത്തനമാണ് എല്‍.ഡി.എഫ് കാഴ്ചവെക്കുന്നത്. അതുകൊണ്ട് തന്നെ പാലായിൽ നടന്ന കൺവൻഷനിൽ നാല് മന്ത്രിമാർ ഉൾപ്പെടെ എല്‍.ഡി.എഫ് നേതാക്കൾ ഒന്നടങ്കം പങ്കെടുത്തു. മാളയിലും […]

India Kerala

മില്‍മ പാല്‍ ഇനി ഓണ്‍ലൈന്‍ വഴി വീട്ടിലെത്തും

മില്‍മ പാലും മറ്റ് പാല്‍ ഉല്‍പന്നങ്ങളും കൊച്ചിയില്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാവും. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി കെ. രാജു ഇന്ന് നിര്‍വ്വഹിക്കും. മില്‍മ പാലും പാല്‍ ഉല്‍പന്നങ്ങളും മൈബൈല്‍ അപ്ലിക്കേഷന്‍ വഴി ആവശ്യാനുസരണം ഓര്‍ഡര്‍ ചെയ്യാനുള്ള സൌകര്യം ഇന്ന് മുതല്‍ കൊച്ചിയില്‍ ലഭ്യമാവും. എ.എം നീഡ്സ് എന്ന കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രകാരം ഉപഭോക്താക്കള്‍ക്ക് മുന്‍കൂര്‍ പണമടച്ച് മില്‍മ ഉല്‍പന്നങ്ങള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. ബുക്ക് ചെയ്യുന്ന ഉല്‍പന്നങ്ങള്‍ രാവിലെ […]

India Kerala

ശ്രീജിവിന്റേത് കസ്റ്റഡി മരണമല്ല, ആത്മഹത്യയെന്ന് സി.ബി.ഐ

തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ശ്രീജീവിന്റേത് കസ്റ്റഡി മരണമല്ലെന്ന് സി..ബി.ഐ. ശ്രീജീവ് ആത്മഹത്യ ചെയ്തതാണെന്നാണ് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സി.ബി.ഐ പറയുന്നത്. എന്നാൽ ശ്രീജീവിന്റെത് കസ്റ്റഡി മർദനം മൂലമുണ്ടായ മരണം തന്നെയാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സഹോദരൻ ശ്രീജിത്ത്. പാറശാല പൊലീസ് 2014 മേയ് 19 നാണ് ശ്രീജിവിനെ കസ്റ്റഡിയില്‍ എടുത്തത്. മേയ് 21ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ച് ശ്രീജിവ് മരിച്ചു. കസ്റ്റഡിയിലിരിക്കെ പൊലീസിന്റെ അതിക്രൂര മർദ്ദനത്തിന് ശ്രീജീവ് ഇരയായെന്നും ഇതാണ് മരണകാരണമെന്നുമാണ് ബന്ധുക്കളുടെ ആക്ഷേപം. […]

India Kerala

ടോമിന് രണ്ടില ചിഹ്നം അനുവദിക്കുന്നതില്‍ സമവായ ശ്രമവുമായി കോണ്‍ഗ്രസ്

ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കുന്നതില്‍ സമവായ ശ്രമവുമായി കോണ്‍ഗ്രസ് . സമവായ സാധ്യത അവസാന മണിക്കൂറിലും നിലനില്‍ക്കുന്നുണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ചിഹ്നം അനുവദിക്കേണ്ട ഫോം ബി മൂന്നു മണിക്കകം സമർപ്പിക്കണം എന്ന് വരണാധികാരി അറിയിച്ചു. രണ്ടില ചിഹ്നം നൽകണം നൽകണം എങ്കിൽ പാർട്ടി ചയർമാൻ ഒപ്പിട്ടു നൽകേണ്ട ഫോം ബി ഇന്ന് മൂന്നിന് മുമ്പേ റെറ്റ്നിങ് ഓഫീസർ മുമ്പാകെ സമർപ്പിക്കണം. സ്വാതന്ത്ര സ്ഥാനാർഥി ആയും കേരള കോൺഗ്രസ്‌ പാർട്ടി സ്ഥാനാർഥി എന്ന നിലയിലും രണ്ടു […]

India Kerala

കൊച്ചി മെട്രോ പുതിയ പാതയിൽ സർവീസ് ആരംഭിച്ചു

കൊച്ചി മെട്രോ മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള പുതിയ പാതയിൽ സർവീസ് ആരംഭിച്ചു. പുതിയ സർവീസ് യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ് യാത്രക്കാർ. ഇന്നലെ ഉദ്ഘാടനം നടന്നുവെങ്കിലും യാത്രക്കാര്‍ക്കായുള്ള സര്‍വീസ് ഇന്നാണ് ആംരഭിച്ചത്. കൊച്ചിയിലെ തിരക്കേറിയ സ്ഥലങ്ങളിലൂടെയാണ് പുതിയ പാത കടന്നു പോകുന്നത്. ഗതാഗത കുരുക്കിൽ അകപ്പെടാതെ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് ജനങ്ങൾ. ആലുവ മുതൽ തൈക്കുടം വരെ 60 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇന്ന് മുതല്‍ പതിനാല് ദിവസത്തേയ്ക്ക് ടിക്കറ്റില്‍ അന്‍പത് ശതമാനം ഇളവ് വരുത്തിയിട്ടുണ്ട്. […]

India Kerala

തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മേൽക്കൈ

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മേൽക്കൈ.തെരഞ്ഞെടുപ്പ് നടന്ന 27 വാർഡിൽ 15 ഇടത്ത് യു.ഡി.എഫ് വിജയിച്ചു. എൽ.ഡി.എഫിൽ നിന്ന് 4 വാർഡുകളും യു.ഡി.എഫ് പിടിച്ചെടുത്തു. തിരുവനന്തപുരം ജില്ലയിലാണ് എൽ.ഡി.എഫിന് കനത്ത തിരിച്ചടിയേറ്റത്. ഉപതെരഞ്ഞെടുപ്പ് നടന്ന 8 വാർഡുകളിൽ 5 ഇടത്തും യുഡിഎഫ് വിജയിച്ചു. ഇതിൽ തന്നെ 2 വാർഡുകൾ എൽ.ഡി.എഫിൽ നിന്ന് പിടിച്ചടുത്തതാണ്. എൽ.ഡി.എഫിന്റെ ഒരു വാർഡ് ബി.ജെ.പിയും പിടിച്ചെടുത്തു. അതേസമയം തിരുവനന്തപുരം ജില്ല പ‍ഞ്ചായത്തിലെ മണമ്പൂർ ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥി എസ്. […]

India Kerala

സ്വര്‍ണവില സര്‍വ്വകാല റെക്കോഡില്‍; 29,000 കടന്നു

ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപ വർധിച്ച് ഗ്രാമിന് 3,640 രൂപയായി. ആഗസ്ത് മാസം മുതൽ സ്വർണ വില കുതിക്കുകയായിരുന്നു. ആഗസ്റ്റ് അവസാനത്തോടെയാണ് സ്വർണം ആദ്യമായി 28,000 രൂപ കടന്നത്. പിന്നീട് സ്വർണ വില താഴേക്ക് പോയില്ല. ജൂലൈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 26,120 രൂപയായിരുന്നു. നവംബര്‍ മാസം വരെ സ്വര്‍ണത്തിന് വില കുറയില്ലെന്ന് സാന്പത്തിക വിദഗ്ധര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിനോടൊപ്പം ഡോളറിനെതിരെ […]

India Kerala

ജോസ് ടോം കേരള കോണ്‍ഗ്രസ് സ്വതന്ത്രനായി മത്സരിക്കും

ജോസ് ടോമിനെ കേരള കോണ്‍ഗ്രസ് സ്വതന്ത്രനായി മത്സരിപ്പിക്കും. രണ്ടില ചിഹ്നം അനുവദിക്കാനാവില്ലെന്ന് ഉറച്ച നിലപാടിലാണ് പി.ജെ ജോസഫ്. നാല് സെറ്റ് പത്രികയാണ് ജോസ് ടോം സമര്‍പ്പിക്കുക. ഒരു പത്രിക കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയെന്ന നിലയിലായിരിക്കും സമര്‍പ്പിക്കുക. ഒരു പത്രിക കേരള കോണ്‍ഗ്രസ് സ്വതന്ത്രനായും സമര്‍പ്പിക്കും.

India Kerala

രണ്ടില ചിഹ്നം ലഭിക്കില്ലെന്ന് യു.ഡി.എഫ് നേതാക്കള്‍ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് റോഷി അഗസ്റ്റിന്‍

രണ്ടില ചിഹ്നം ലഭിക്കില്ലെന്ന് യു.ഡി.എഫ് നേതാക്കള്‍ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ. ചർച്ചകള്‍ തുടരുകയാണെന്നും യു.ഡി.എഫ് കണ്‍വീനറും രണ്ടില ചിഹ്നമില്ലെന്ന് അറിയിച്ചിട്ടില്ലെന്നും റോഷി അഗസ്റ്റിന്‍ മീഡിയവണിനോട് പറഞ്ഞു.

India Kerala

ഗവര്‍ണ്ണര്‍ എന്നത് റബ്ബര്‍ സ്റ്റാമ്പ് പദവിയല്ലെന്ന് തെളിയിച്ച പി. സദാശിവം പടിയിറങ്ങുന്നു

ഗവര്‍ണ്ണര്‍ എന്നത് റബ്ബര്‍ സ്റ്റാമ്പ് പദവിയല്ലെന്ന് തെളിയിച്ചാണ് ജസ്റ്റിസ് പി. സദാശിവം പടിയിറങ്ങുന്നത്. അ‍ഞ്ച് വര്‍ഷത്തെ ഔദ്യോഗിക കാലാവധി ഇന്ന് അവസാനിപ്പിക്കുമ്പോള്‍ ഗവര്‍ണ്ണര്‍ എന്ന പദവി കൊണ്ടും ചിലത് ചെയ്യാനാകുമെന്ന് പി.സദാശിവം തെളിയിച്ച് കഴിഞ്ഞു. പലകോണുകളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിട്ടും ആര്‍ക്കും അടിപ്പെടാതിരുന്ന ഗവര്‍ണ്ണര്‍ അവസാനകാലയളവില്‍ സര്‍ക്കാരുമായും സി.പി.എമ്മുമായും കുറച്ച് അകല്‍ച്ചയിലുമായിരുന്നു. രാജ്യത്തെ പരമോന്നത നീതി പീഠത്തിന്‍റെ തലപ്പത്ത് നിന്ന് വിരമിച്ച ശേഷം ജസ്റ്റിസ് പി.സദാശിവം നേരെ വരുന്നത് കേരളത്തിലെ പ്രഥമ പൌരനായിട്ടായിരിന്നു. 2014 സെപ്റ്റംബറില്‍ തുടങ്ങിയ ഔദ്യോഗിക […]