തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച കൊച്ചി മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെതിരായ കേസില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രിം കോടതിയുടെ അന്ത്യശാസനം. ഈ മാസം ഇരുപതിനകം ഉത്തരവ് നടപ്പാക്കി കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച്. 23ന് ചീഫ് സെക്രട്ടറി സുപ്രിം കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. മരടിലെ നാല് ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് സംസ്ഥാന സര്‍ക്കാറിന് അന്ത്യശാസനം നല്‍കിയത്. 20ന് […]
Kerala
കനത്ത മഴയില്‍ മൂന്ന് മരണം; ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് കനത്ത മഴയില്‍ മൂന്ന് മരണം. കൊല്ലം പരവൂരില്‍ കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ടുപേരും കണ്ണൂരില്‍ വട് തകര്‍ന്ന് ഒരു സ്ത്രീയുമാണ് മരിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം പുത്തന്‍കുളത്ത് ആനപരിപാലന കേന്ദ്രത്തിലെ പാപ്പാന്മാർ താമസിച്ചിരുന്ന മുറിയിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. കല്ലുവാതുക്കല്‍ സ്വദേശി രഞ്ജിത്ത്, കല്ലറ സ്വദേശി ചന്തു എന്നിവരാണ് മരിച്ചത്. മൂന്നുപേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. മഴയില്‍ വീട് തകര്‍ന്നാണ് കണ്ണൂരില്‍ സ്ത്രീ മരിച്ചത്. […]
മില്‍മ പാലിന് വില കൂട്ടാന്‍ തീരുമാനം
മിൽമ പാലിന് വില കൂടും. ലിറ്ററിന് 4 രൂപ കൂട്ടാനാണ് തീരുമാനം. സെപ്റ്റംബർ 21 മുതൽ പുതിയ വില നിലവിൽ വരും. മന്ത്രി കെ.രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് മിൽമ പാലിന് വില കൂട്ടാൻ ധാരണയായത്.എല്ലാ ഇനം പാലിനും ലിറ്ററിന് 4 രൂപ കൂട്ടാനാണ് തീരുമാനം. 5 മുതൽ 7രൂപ വരെ വർദ്ധിപ്പിക്കാനായിരുന്നു മിൽമ ഫെഡറേഷൻ സർക്കാറിനോട് ശിപാർശ ചെയ്തിരുന്നത്. എന്നാൽ ഇതിന് സർക്കാർ അനുമതി നൽകിയില്ല.കാലിത്തീറ്റ അടക്കമുളളവയുടെ വില ഗണ്യമായി ഉയര്‍ന്നതാണ് പാലിന്റെ വില […]
ജോസ് കെ മാണിക്ക് പക്വതയില്ലെന്ന് പി.ജെ ജോസഫ്
കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായയില്‍ വന്ന വിമര്‍ശനത്തില്‍ പൊട്ടിത്തെറിച്ച് പി.ജെ ജോസഫ്. ജോസ് കെ. മാണിക്ക് പക്വതയില്ലെന്ന് തുറന്നടിച്ച പി.ജെ ജോസഫ്. ജോസ് അറിയാതെ പ്രതിച്ഛായയില്‍ ഒരു ലേഖനവും വരില്ലെന്നും പറഞ്ഞു. എന്നാല്‍ പ്രതിച്ഛായയുടെത് പാർട്ടി നിലപാടല്ലെന്ന് വിശദീകരിച്ച് വിവാദത്തില്‍ നിന്നും ജോസ് കെ. മാണി ഒഴിഞ്ഞു മാറി. ജോസ് കെ. മാണിയെ പ്രകീര്‍ത്തിച്ച ശേഷം പി.ജെ ജോസഫിന്റെ പേര് പറയാതെയായിരുന്നു പ്രതിച്ഛായയുടെ മുഖപ്രസംഗത്തിലെ വിമര്‍ശനം. സിരകളില്‍ കേരള കോണ്‍ഗ്രസ് രക്തമൊഴുകുന്ന സ്ഥാനാര്‍ഥിയെ പാര്‍ട്ടി കണ്ടെത്തിയിട്ടും […]
പി.എസ്‍.സി പരീക്ഷ തട്ടിപ്പ്; ചോദ്യപേപ്പര്‍ ചോര്‍ത്തിയവരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു
പി.എസ്‍.സി പരീക്ഷ തട്ടിപ്പില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയവരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഇവരില്‍ യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥികളും ഉള്‍പ്പെടും. ചോദ്യപേപ്പര്‍ ചോര്‍ത്തിയവര്‍ക്കായുള്ള തെരച്ചില്‍ ക്രൈംബ്രാഞ്ച് ആരംഭിച്ചു. പരീക്ഷക്ക് ഒരു മാസം മുന്‍പെ പ്രതികള്‍ ഗൂഢാലോചന ആരംഭിച്ചിരുന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
കൂക്കി വിളി ആസൂത്രിതം; മദ്യം കൊടുത്ത് ജോസ് കെ. മാണി വിഭാഗം ആളെയിറക്കിയെന്ന് ജോസഫ് ഗ്രൂപ്പ്
യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പി.ജെ ജോസഫിനെ കൂകി വിളിച്ചത് ആസൂത്രിതമാണെന്ന് ജോസഫ് ഗ്രൂപ്പ്. ഇതിനായി മദ്യം കൊടുത്ത് ജോസ് കെ. മാണി വിഭാഗം ആളെയിറക്കി. പി.ജെ ജോസഫിനെ വിളിച്ചു വരുത്തി അപമാനിക്കുകയായിരുന്നുവെന്നും ജോസഫ് വിഭാഗം ആരോപിക്കുന്നു. യു.ഡി.എഫ് കൺവെൻഷനിൽ പി.ജെ ജോസഫിന് നേരെ ഒരു വിഭാഗം രോഷം പ്രകടിപ്പിച്ചതിന് പിന്നിൽ ജോസ് കെ. മാണി പക്ഷത്തിന്റെ ഗൂഢാലോചനയാണെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ ആരോപണം. ജോസഫിന്റെ പേര് പറയാത്തതും ഇതിന്റെ ഭാഗമാണെന്ന് ജോസഫ് ഗ്രൂപ്പ് കുറ്റപ്പെടുത്തി.
ശ്രീജിവിന്റെ മരണം; സി.ബി.ഐ റിപ്പോര്‍ട്ട് സി.ജെ.എം കോടതി തള്ളി
ശ്രീജിവിന്റെ മരണം അന്വേഷിച്ച സി.ബി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തിരുവനന്തപുരം സി.ജെ.എം കോടതി തള്ളി. ഹാജരാക്കേണ്ട 15 രേഖകള്‍ ഇല്ലെന്ന് കാണിച്ചാണ് റിപ്പോര്‍ട്ട് തള്ളിയത്. ശ്രീജിവിന്റേത് കസ്റ്റഡി മരണമല്ലെന്നും ആത്മഹത്യയാണെന്നുമായിരുന്നു സി.ബി.ഐയുടെ കണ്ടെത്തല്‍. കസ്റ്റഡി മരണത്തിന് തെളിവുകളില്ലെന്നും ശാസ്ത്രീയ തെളിവുകൾ ആത്മഹത്യയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നുമാണ് സി.ബി.ഐയുടെ കണ്ടെത്തൽ. ആത്മഹത്യാ കുറിപ്പും തെളിവായി സി.ബി.ഐ ചൂണ്ടിക്കാട്ടുന്നു. കേസന്വേഷണം അവസാനിപ്പിക്കുകയാണെന്നും സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു.
കൊല്ലത്ത് കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് രണ്ട് പേര്‍ മരിച്ചു
കൊല്ലം പരവൂർ പുത്തൻകുളത്ത് കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് രണ്ട് പേര്‍ മരിച്ചു. ആന പരിപാലന കേന്ദ്രത്തിലെ പാപ്പാന്‍മാരായ രഞ്ജിത്ത്,ചന്തു എന്നിവരാണ് മരിച്ചത്. ഇവര്‍ താമസിക്കുന്ന കെട്ടിടത്തിലേക്കാണ് മണ്ണിടിഞ്ഞു വീണത്. മൂന്ന് പേരെ രക്ഷപ്പെടുത്തി.
കണ്ണൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് സ്ത്രീ മരിച്ചു; ഇന്ന് ശക്തമായ മഴക്ക് സാധ്യത
കണ്ണൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് സ്ത്രീ മരിച്ചു. കണ്ണൂർ ചാലയിലെ പൂക്കണ്ടി സരോജിനി ആണ് മരിച്ചത് . മൺകട്ട കൊണ്ട് നിർമ്മിച്ച വീട് മഴയില്‍ തകരുകയായിരുന്നു. സംസ്ഥാനത്ത് മിക്ക ജില്ലകളിലും ഇന്ന് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് ഒറ്റപ്പെട്ട ശക്തമായ മഴക്ക് കാരണം. വയനാട്, പാലക്കാട് ജില്ലകളിലെല്ലാം ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഇന്നലെ ഒറ്റപ്പാലത്താണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. […]
കേരളത്തിന്റെ പുതിയ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ചുമതലയേല്‍ക്കും
കേരളത്തിന്റെ പുതിയ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ചുമതലയേല്‍ക്കും. രാവിലെ 11 മണിക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. ഇന്നലെയാണ് ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിലെത്തിയത്. സംസ്ഥാനത്തിന്‍റെ ഇരുപത്തി രണ്ടാമത് ഗവര്‍ണറാണ് ഉത്തര്‍പ്രദേശ് സ്വദേശി ആരിഫ് മുഹമ്മദ് ഖാന്‍.












